Wednesday, 22 December 2010

ആന്റപ്പ ചരിതം ഒരു ഫ്ലാഷ് ബാക്ക് ...! / Antappa Charitham Oru Flash Back ...!

  ഹിമനീലരാവിലൊരു യാത്ര...! /ലണ്ടൻ ടു ലീഡ്സ് .
കനത്ത മഞ്ഞുവീഴ്ച്ചമൂലം നമ്മുടെ ഹർത്താലുകളെ പോലെ വീണുകിട്ടിയ ഒഴിവുദിനങ്ങളും, മറ്റ് കൃസ്തുമസ് ഓഫ് ദിനങ്ങളും ഒന്നിച്ച് കിട്ടിയപ്പോൾ ഈ ഹിമത്തടവറയിൽ നിന്നും , പെണ്ണൊരുത്തിയുടെ ചൊറിച്ചിലുകളിൽ നിന്നും ഒരു റിലീഫ് കിട്ടാൻ വേണ്ടിയാണ് ലണ്ടനിൽ നിന്നും സ്കൂട്ടായി ഞാൻ ലീഡ്സിലെത്തി , അനുജന്റെ ഗെഡി ആന്റോവിന്റെ 'ലാന്റ് ലോർഡിന്റ'ടുത്തെത്തി അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതും ഈ കഥ കേട്ടതും, കേട്ടപാതി നിങ്ങളോടെല്ലാം വളരെ ശുഷ്കമായിതിനെ പങ്കുവെക്കുവാൻ പോകുന്നതും...

ഇനി പോസ്റ്റൊന്നും എഴുതാതെ ബൂലോഗ ഗെഡികൾക്കും, ഗെഡിച്ചികൾക്കും എന്നെ മിസ്സ് ചെയ്താലും,എനിക്കവരെ മിസ്സാക്കാ‍ൻ പറ്റില്ലല്ലോ എന്ന പരമസത്യവും കൂടി മനസ്സിലാക്കിയപ്പോൾ ഈ സംഗതി തന്നെ പെടച്ചുവിടാമെന്ന് ഞാനും കരുതിയെന്ന് കരുതിക്കോളൂ...

ഇതിന്റെ എല്ലാ ഒറിജിനൽ സംഭവങ്ങളെല്ലാം കൂട്ടിയിണക്കിയിട്ട്..
കഥയും,  നോവലുമഴുതുന്നവർ,  ചേരേണ്ടത് ചേരുമ്പടി ചേർത്ത് , സാഹിത്യത്തിന്റെ മേമ്പൊടിയൊക്കെ ചേർത്ത് , ഈ  കഥ എഴുതുകയായിരുന്നുവെങ്കിൽ മിനിമം ഒരു ബുക്കർ പ്രൈസെങ്കിലും കിട്ടാൻ സാധ്യതയുണ്ടായാനെ...!

എന്തെന്നാൽ ഇതിൽ മൂന്നുതലമുറയുടെ കഥയും,രണ്ടു രാജ്യങ്ങളുടെ ചരിത്രവുമൊക്കെ അതിമനോഹരമായി തിരുകികയറ്റാമെന്നുള്ളതുകൊണ്ട് തന്നെ..!

ഇവിടെ ബിലാത്തിയിലെ, ലീഡ്സില്ലുള്ള  സാലീസ്ബറി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് കൊണ്ടാടുന്ന കൃസ്തുമസ് ആഘോഷങ്ങളിൽ മാജിക്കവതരിപ്പിക്കുവാൻ വേണ്ടി ആന്റോ എന്നെ വിളിച്ചപ്പോൾ മുതൽ എന്റെ സ്വന്തം പെണ്ണിനൊരു മുറുമുറുപ്പ് തുടങ്ങിയതാണ്....
 മാന്ത്രികനായ മുരളി...!
‘ഇവിടെയൊക്കെ മൈനസ് അഞ്ചും പത്തും ഡിഗ്രി തണുപ്പുള്ളയീയവസ്ഥയിൽ സുഖമാ‍യി ഡ്യുവറ്റിനുള്ളിൽ , മറ്റൊരു ചൂടുകമ്പിളി പോലെ, പരസ്പരം കെട്ടിപ്പിടിച്ചുറങ്ങാതെ ...
ഈ മനുഷ്യനെന്താ മാജിക്കും കളിച്ച് നടക്കുകയാണോ എന്റെ ഈശ്വരൻമാരേ‘
എന്നാണ് അവളുടെ പിറുപിറുക്കലുകളുടെ അർത്ഥം കേട്ടൊ...

ഇമ്മൾക്ക് ഇതിലും നല്ല,  പളപളാ കണക്കെ വെൽവെറ്റുപോലുള്ള
ഡ്യുവറ്റുകൾ കിട്ടുന്നകാര്യം അവൾക്കറിയില്ലല്ലോ...അല്ലേ !

 ബിലാത്തിയിലും സ്വന്തം നാട്ടുകാർ...!
അല്ലാ..ഞാൻ ...ഈ  ആന്റൂനെ പരിചയപ്പെടുത്തിയില്ലാ അല്ലേ
ആളും എന്റെ നാട്ടുകാരനായ ഒരു ബിലാത്തിക്കാരൻ തന്നെയാണ് കേട്ടൊ.

എന്റെ സ്വന്തം നാടായ , കണിമംഗലത്തെ മേരിമാത ടാക്കീസിന്റെ
മുമ്പിൽ പെട്ടിക്കട നടത്തിയിരുന്ന ചാക്കപ്പേട്ടന്റെ മൂന്നാമത്തെ മോൻ..
മൂന്ന് പെങ്ങന്മാരുടെ അരുമയായ കുഞ്ഞാങ്ങള...

നാട്ടിലെ ഒരു കുഞ്ഞുബ്രോക്കർ കൂടിയായിരുന്ന ചാക്കപ്പേട്ടന്റെ കുത്തകയായിരുന്ന സിനിമാകൊട്ടകയിലെ ചായകച്ചവടവും,കപ്പലണ്ടികച്ചവടവും മറ്റും...

ഞങ്ങടെയീ ചാക്കപ്പേട്ടന്റെ ലീലാവിലാസങ്ങൾ
എഴുതുകയാണെങ്കിൽ തന്നെ അഞ്ച്പത്ത് പോസ്റ്റെഴുതാനുള്ള
വകകളുണ്ടാവും, അത്രമാത്രം വീരശൂരപരാക്രമിയായിയിരുന്നു അദ്ദേഹം ...!

ഒരിക്കൽ വൈകുന്നേരം വട്ടപ്പൊന്നിയിലെ
ചാരായമ്മിണ്യേച്ചിയുടെയവിടെ നിന്നും നാടൻ വെട്ടിരിമ്പടിച്ച് പാമ്പായിട്ട്...
പനമുക്കിലുള്ള പാട്ടകൈമളിന്റെ വീട്ടിലെ പട്ടിക്കൂട്ടിനടിയിൽ കിടന്നുറങ്ങി , തലയിൽ
പട്ടി തൂറിയ ചരിത്രവും കണിമംഗലത്തെ ഈ ചാക്കപ്പേട്ടന്റെ പേരിൽ തന്നെയാണ് നാട്ടുകാർ
കുറിച്ച് വെച്ചിട്ടുള്ളത് ...!

അയ്യോ... അപ്പന്റെ കഥ പറഞ്ഞുനിന്നാൽ  മക്കളുടെ കഥയിൽ എത്തില്ല ...
അതുകൊണ്ട്  കഥയിലേക്ക് തന്നെ തിരിച്ചു വരാം അല്ലേ...

ഞങ്ങളെയെല്ലം പുറം ലോകത്തിന്റെ മായ കാഴ്ച്ചകളും, പല പല പുത്തനറിവുകളും
കാട്ടിത്തന്ന ആ മേരിമാതയുടെ സ്ക്രീനും, ഇടവക കൊട്ടകയുമൊക്കെ മരണമണിമുഴക്കി ... കേരളത്തിലെ മറ്റുലോക്കൽ ടാക്കീസുകളെ പോലെ കുറച്ചുകൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നും വേരറ്റുപോയെങ്കിലും ...

എട്ടുകൊല്ലം മുമ്പ് സപ്തതികഴിഞ്ഞ ശേഷം ചാക്കപ്പേട്ടൻ  ,
ഭാര്യക്ക് പിറകെ , കർത്താവിൽ നിദ്രപ്രാപിച്ചെങ്കിലും ...
ഇന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ പിൻഗാമികൾ അവിടെയൊക്കെ
തന്നെ  കിരീടമില്ലാത്ത രാജാക്കന്മാരായി വാഴുകയാണ് കേട്ടൊ.

മൂപ്പരുടെ മൂത്ത പുത്രൻ ജോസ് , ഇന്നത്തെ വലിയ റിയൽ എസ്റ്റേറ്റ് ഉടമയും ,
സിംഹക്ലബ്ബിന്റെ ഭാരവാഹിയും മറ്റുമാണിപ്പോൾ.., മാറ്റുകൂട്ടുവാൻ  അല്പസല്പരാഷ്ട്രീയവും
ഉണ്ടെന്ന് കൂട്ടിക്കോളൂ.
രണ്ടാമത്തോൻ സണ്ണിയും,ആന്റോയും ഒന്നിച്ച് സ്വർണ്ണപ്പണി പഠിക്കാന്‍  പോയിട്ട്
പച്ചപിടിച്ചത് സണ്ണിച്ചനാണ്.ഇന്നവൻ സ്വർണ്ണാഭരണങ്ങളുടെ മൊത്തക്കച്ചവടക്കാരനും,
നാട്ടിലെ ഒരു തലതൊട്ടപ്പന്മാരിൽ ഒരുവനുമാണ്.

മൂന്നാമത്തോൻ, നമ്മുടെ നായകൻ ... ആന്റോ ,
ചേച്ചിമാരുടെ പേറ് നോക്കാൻ പോയ്പ്പോയി മിഷ്യനാശൂപത്രിയിലെ ...
ഇടുക്കിയിൽ നിന്നും പഠിക്കാന്‍  വന്ന നേഴ്സിങ്ങ് സ്റ്റുഡന്റ് റോസാമ്മയുമായി
പഞ്ചാരയും ,പിടിച്ചാൽ പൊട്ടാത്ത ലൈനും ആയി....

പിന്നീട് തട്ടിമുട്ടി നടന്ന അവരുടെ കല്ല്യാണശേഷം
ആന്റോയുടെ പോപ്പുലർ ഓട്ടോമൊബൈസിലെ ജോലികൊണ്ട്
കുടുംബഭാരം മുട്ടതെറ്റെത്തിക്കുവാൻ പറ്റാതെ വന്നപ്പോൾ, കടിഞ്ഞൂൽ
പുത്രി ആൻസിമോളുടെ പരിപാലനം സ്വയം ഏറ്റെടുത്ത്...

റോസാമ്മയെ രണ്ടുകൊല്ലം റിയാദിലെ കിംങ്ങാശുപത്രിയിലെക്ക്
പ്രവാസത്തിന് വിട്ടെങ്കിലും , ചേട്ടന്മാരെപ്പോലെ പുത്തൻ പുരയിടം
വാങ്ങാനോ,പുരവെക്കാനൊ ആന്റൂനന്നൊന്നും പറ്റിയില്ല.

അങ്ങിനെയിരിക്കുന്ന അവസരത്തിലാണ് ,പത്ത് കൊല്ലം മുമ്പ് കോട്ടയത്തെ
ഒരു ഏജന്റ് മുഖാന്തിരം,   റോസാമ്മക്ക് വേണ്ടി ഒരു  ‘യു.കെ .സീ‍നിയർ കെയർ
വർക്ക് പെർമിറ്റ്‘  ഒപ്പിച്ചെടുത്തത്  ...!

സംഭവമതിനുവേണ്ടി കണിമംഗലത്തെ ശവക്കൊട്ടയുടെ
തൊട്ടടുത്തുള്ള ഭാഗം കിട്ടിയ സ്വന്തം തറവാട് വീട് മൂത്ത ചേട്ടന് പണയം വെച്ചിട്ടാണെങ്കിലും....

പാവം റോസാമ്മ,യു.കെയിൽ ഹാംഷെയറിലുള്ള ഒരു ഗുജറാത്തി നടത്തിയിരുന്ന മാനസികരോഗികളായ വൃദ്ധരെ  താമസിപ്പിക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിൽ എത്തിപ്പെട്ടെങ്കിലും നാട്ടിലെ കടബാധ്യതകൾ കാരണം...

ഒരു കൊല്ലത്തോളം അവിടുത്തെ അന്തേവാസികളുടെ ആട്ടും,തുപ്പും,
മാന്തുമൊക്കെ ധാരാളം വാങ്ങിച്ചകൂട്ടിയിട്ടും , ആന്റോയേയും,മോളേയും
ഡിപ്പെന്റ് വിസയിൽ ഇവിടേക്ക് കൊണ്ടുവരാനായില്ല....

ആ അവസരത്തിൽ നേഴ്സിങ്ങ് ഹോമിലെ അന്തേവാസിയായിരുന്ന ...
ഇവിടെയുള്ള അന്നത്തെ രാജകുമാരിയുടെ പേരിട്ടിട്ടുള്ള, എലിസബത്തെന്ന
സ്വന്തം ചേച്ചിയ... വിസിറ്റ് ചെയ്യുവാൻ വരാറുണ്ടായിരുന്ന, എലീനയെന്ന മദാമ്മച്ചിയുടെ മനസ്സുനുള്ളിൾ കയറി, കൂടുകെട്ടുവാൻ റോസമ്മക്ക് അതിവേഗം സാധിച്ചു.

പിന്നീടിവിടത്തെ തണവിനും,സ്നേഹത്തിനും കൂട്ടായിട്ട്  ആന്റോയും,
മോളും ബിലാത്തിയിലെത്തി ചേർന്നപ്പോൾ എലീന മദാമയുടെ വീട്ടിൽ
ആന്റോവിന് ഒരു കൊച്ചുകാര്യസ്ഥപ്പണി തരമാവുകയും ചെയ്തു...

പണ്ടത്തെ സായിപ്പുമാരുടെ പറുദീസയായിരുന്ന ഇന്ത്യയിലെ
‘ഈസ്റ്റിന്ത്യാ കമ്പനി‘യിലായിരുന്നു ഈ ഏലി സോദരിമാരുടെ ... ഡാഡ്...
റിക്കി സായിപ്പിന് ജോലി.

ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക്കെയായി
തണുത്തുവിറച്ച് കഴിഞ്ഞിരുന്ന ഓരൊ വെള്ളക്കാരുടേയും സ്വപ്നം , സമ്പൽ
സമൃദ്ധമായ  ഇന്ത്യയിൽ പോയി ജീവിതം പുഷ്ട്ടിപ്പെടുത്തുക  എന്നതായിരുന്നു !

നമ്മളെല്ലാം ഉപജീവനം തേടി ഇന്നെല്ലാം
വിദേശങ്ങളിൽ പോയി ചേക്കേറുന്ന പോലെ  ...!

അന്നൊക്കെ മദ്രാസ് റീജിയണിൽ വർക്കുചെയ്തിരുന്ന ഡാഡിക്കൊപ്പം
ധാരാളം അവുധിക്കാലങ്ങൾ ഇന്ത്യയിലെ മദ്രാസിലും ,ടെലിച്ചേരിയിലും,ട്രിച്ചിയിലും ,
ട്രിച്ചൂറുമൊക്കെ  ചിലവഴിച്ച ആ സമ്പന്നമായ ബാല്യകാലം , ഇപ്പോഴും നല്ല വിസ്മയം തീർക്കുന്ന വർണ്ണക്കാഴ്ച്ചകളായി...
ഈ എലീന മദാമ വിവരിക്കുമ്പോൾ നമ്മളെല്ലാം കോരിത്തരിച്ചു പോകും കേട്ടൊ !


ഈ ചേച്ചിയനുജത്തിമാരുടെ ആസ്ത്രേലിയയിലും,അമേരിക്കയിലുമൊക്കെയായി
കുടിയേറ്റം നടത്തിയ മക്കളും,പേരക്കുട്ടികളും ബന്ധങ്ങൾ മുഴുവൻ...
വല്ലപ്പോഴുമുള്ള ഫോൺകോളുകളിലോ, ബർത്ത്ഡേയ് കാർഡുകളിലോ,
ക്രിസ്റ്റ്മസ് സമ്മാനങ്ങളിലോ ഒതുക്കിയതു കൊണ്ടാകാം...

രണ്ടായിരത്താറിൽ എലിസബത്ത് മദാമ മരിച്ചപ്പോൾ , സ്വത്തുവകകളെല്ലാം
ആ മഹതി എന്നോ എഴുതിവെച്ചിരുന്ന ആധാരപ്രകാരം വളർത്തുപട്ടികൾക്കും,
പൂച്ചകൾക്കും,പിന്നെ ഭാരതത്തിലെ ഒരു ആൾ ദൈവത്തിനും കിട്ടിയത്..!

പട്ടീടേം, പൂച്ചേടേം, ‘മറ്റുള്ളവരുടേയും‘  ഭാഗ്യം ..അല്ലേ.

പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ  ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !

അതുപോലെ തന്നെ അപ്പന്റെ കാലശേഷം ...
കഴിഞ്ഞ എട്ടുകൊല്ലമായിട്ട് നാട്ടിലൊന്നും തീരെ പോകാതെ , ആനുവൽ ലീവിനൊക്കെ
എലീന മദാമയേയും,റോജർ സായിപ്പിനേയും കൂട്ടി....  ലോകം മുഴുവൻ കണ്ട് ഹോളിഡേയ്  ആഘോഷിച്ച് നടക്കുകയാണ്  ആന്റോയുടെ കുടുംബമിപ്പോൾ...

ഈ എലീന മദാമയേയും, മൂപ്പത്തിയാരോടൊപ്പം നാൽ‌പ്പതുകൊല്ലമായുള്ള
മൂന്നാം പാർട്ട്നർ റോജർ സായിപ്പിന്റേയും കെയററാണ് ഇന്ന് ആന്റൊ...

ഒപ്പം ഇവരുടെ ഫാം ഹൌസ്സിന്റെയും , സ്വത്തിന്റേയും ‘കെയർ ടേക്കർ ‘
കൂടിയായി മാറി ഇവരോടോപ്പമിപ്പോൾ താമസിക്കുന്ന ആന്റോവിന്റെ  കുടുംബം...
 ചില കഥാപാത്രങ്ങളും കഥാകാരനും..,!
സ്വന്തം അപ്പനമ്മമാരേക്കാൾ ഭംഗിയായിട്ടാണ് ആന്റോ-റോസ് ദമ്പതികൾ
ഈ വെള്ളക്കരെ ഇന്ന് ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്നത് ...

ഇവരുടെ മക്കൾ ഈ ഗ്രാന്റമ്മക്കും,ഗ്രാന്റ്ഡാഡിനും കൊടുക്കുന്ന
സ്നേഹം കണ്ടാൽ നമുക്ക് പോലും അസൂയ തോന്നും..!

ഈ ദമ്പതികളുടെ മൂത്തമകൾ ആൻസി മോൾക്കും,
ഇവിടെ വെച്ചുണ്ടായ ചാക്സൺ മോനുമാണ് എലീന/റോജർ ജോഡികൾ...
കാലശേഷം അവരുടെ സ്വത്തുക്കളുടെ വിൽ‌പ്പത്രം എഴുതിവെച്ചിട്ടുള്ളത്....!

ഇതുകേട്ടപ്പോഴുള്ള കുശുമ്പോണ്ടൊന്നുമല്ല കേട്ടൊ
പണ്ട് പറയാറില്ലേ ...
അതെന്ന്യെയിത് ...
‘ഭാഗ്യളോന്റെ മോത്ത് പട്ടി തൂറും !‘

അതേപോലെ കണ്ടത് പറഞ്ഞവന് കഞ്ഞിയില്ല എന്നുപറഞ്ഞ പോലെ,
ഈ സത്യങ്ങളെല്ലാം തുറന്നെഴുതിയതിന്, ഈയ്യുള്ളവന്റെ കഞ്ഞ്യുടി മുട്ടാനും
സാധ്യതയുണ്ടെന്ന് തോന്നുന്നു...

സങ്കരചരിതം എഴുതിയപ്പോൾ കിട്ടിയപോലെതന്നെ നാട്ടുകാരുടെ
കൈയ്യിൽ നിന്നും തന്നെയായിരിക്കും ഇത്തവണയും നന്നായി കിട്ടാൻ സാധ്യതകാണുന്നത്..

എന്തായാലും ഈ അവസരത്തിൽ എന്റെ
എല്ലാ ബൂലോഗ മിത്രങ്ങൾക്കും അതിമനോഹരവും,
സന്തോഷപ്രദവുമായ കൃസ്തുമസ് ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....


കൂടാതെ നിങ്ങൾക്കെല്ലാം ഇനിമേൽ ‘ബൈബിൾ പുതിയനിയമം‘
മലയാളത്തിൽ ,  നിങ്ങളുടെ വിരൽതുമ്പൊന്ന് ക്ലിക്കിയാൽ ബിലാത്തിയിൽ
നിന്നുമിറങ്ങുന്ന സ്നേഹസന്ദേശത്തിന്റെ  ഈ ഹെഡർ പേജിൽ നിന്നും ഇഷ്ട്ടവാക്യങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാവുന്നതാണ്  കേട്ടൊ കൂട്ടരെ






new year 2011 scraps
അമിട്ടും കുറ്റികൾ !



ലേബൽ :‌-
നുവം.

100 comments:

മൻസൂർ അബ്ദു ചെറുവാടി said...

കൃസ്തുമസ് പുതുവര്‍ഷ ആശംസകളുമായി പെയ്തിറങ്ങിയ ഈ ഡിസംബര്‍ പോസ്റ്റ്‌ നന്നായി എന്ന് പത്യേകം പറയേണ്ടല്ലോ ബിലാത്തീ..
പതിവ് രസക്കൂട്ടുകളുമായി നല്ല രസകരമായി പറഞ്ഞു.
ഞാനും നേരുന്നു.. ഒരു പാട് കൃസ്തുമസ് പുതുവര്‍ഷ ആശംസകള്‍

Manoraj said...

ഒരു പുത്തന്‍ വര്‍ഷത്തിലേക്ക് കൂടെ കടക്കാന്‍ തുടങ്ങുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എന്താ പറയേണ്ടതെന്നറിയാത്ത അവസ്ഥ. നേരട്ടെ ഒരാശംസ.

എന്‍.പി മുനീര്‍ said...

ബിലാത്തി സ്റ്റൈലിലുള്ള ക്രിസ്തുമസ് പുതുവത്സര ആശംസാവിശേഷങ്ങള്‍..നന്മ നിറഞ്ഞ ഒരു ക്രിസ്ത്മസ്സിനും പുതുവത്സരത്തിനും ആശംസകള്‍
നേരുന്നു..വളരെ സൌഹാര്‍ദ്ധപരമായി വാക്കുകള്‍
ഉപയോഗിച്ചും കമന്റുകളിലൂടെ ബ്ലോഗ്ഗേര്‍സിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യകതിയാണ് കെട്ടോ ഈ ബിലാത്തി.. എന്റെ വക
ഒരു ക്രിസ്ത്മസ്സ് ഗിഫ്റ്റായി കൂട്ടിക്കോളൂ ഈ പ്രശംസ:)

ചാണ്ടിച്ചൻ said...

എന്റെ ബിലാത്ത്യെ....പളപളാ കണക്കെ വെൽവെറ്റു പോലുള്ള ഡ്യുവറ്റുകൾ പുതച്ചു നേരം കളയാതെ, വല്ല മദാമ്മേടെം പട്ടിക്കൂട്ടില്‍ പോയി കിടക്കൂ....ശ്വാനയോഗം വരട്ടെ...തൂറുകയാണെങ്കില്‍ സായിപ്പ് പട്ടി തന്നെ തലയില്‍ തൂറണം....

തൂറ്റിന്റെ ഒരു പുളപ്പേ (കോപ്പിറൈറ്റ്: ചാണ്ടി)

വിനുവേട്ടന്‍ said...

ഇത്‌ വിക്കിലീക്‍സിനെ കടത്തി വെട്ടിയ ലീക്കായിപ്പോയി മുരളിഭായ്‌... സൗഹൃദ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തുന്ന വിവരങ്ങളില്‍ ആരും ചഞ്ചലപ്പെടരുതെന്ന് ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്‌ നന്നായിരിക്കും കേട്ടോ... ചാരപ്പണി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഇമ്മാതിരി കീച്ച്‌ കീച്ചുമെന്ന് വിചാരിച്ചില്ലാട്ടോ...

krishnakumar513 said...

ക്രിസ്തുമസ് പുതുവത്സരആശംസകള്‍

Shijith Puthan Purayil said...

എലീന മദാമ്മയുടെ ടെലിചേരി ദേശത്തുനിന്നും ആശംസകള്‍. പുതുവര്‍ഷം നന്മകള്‍ നേരുന്നു.

faisu madeena said...

മുരളിച്ചേട്ടനും കുടുംബത്തിനും എന്റെ ക്രിസ്മസ് ആശംസകള്‍ ......

എന്‍.ബി.സുരേഷ് said...

മുരളിയേട്ടാ, നല്ല എഴുത്ത്.

എനിക്ക് ഒരു നിർദ്ദേശമുള്ളത് എന്താച്ചാൽ,

ഞങ്ങൾ ഈ നാട്ടിൽ പാർക്കുന്ന ആളുകൾക്ക് കിട്ടാത്ത എന്തൊരം അനുഭവങ്ങൾ, മനുഷ്യർ, ദേശങ്ങൾ, കാലാവസ്ഥകൾ, ഒക്കെ നിങ്ങൾക്ക് ഉണ്ട്.

എഴുത്തിൽ നല്ല നിരീക്ഷണസ്വഭാവമുള്ള ഹ്യൂമറും.

വെറുതെ ഈസിയായി അനുഭവങ്ങൾ എഴുതിത്തള്ളാതെ സ്വന്തം ശൈലിയിൽ കഥകൾ, നോവലുകൾ ഇവ മുരളിയേട്ടൻ എഴുതണമെന്ന് അപേക്ഷിക്കുന്നു. ആമേൻ.

ഒഴാക്കന്‍. said...

മുരളിയേട്ടാ ഇനി ബിലാത്തിയില്‍ വല്ല പെണ്‍ കൊച്ചുങ്ങളും ഒരു വിസയുമായി അരപ്പാതി തെടുന്നുണ്ടേ ഒന്ന് പറയണേ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അ.അ.ആ..അപ്പ ഇതാണല്ലേ..ചാരപ്പണീന്ന് പറഞ്ഞത്....?
ചേട്ടന്റെ പതിവ് ശൈലിയിലുള്ള ഈ പോസ്റ്റും വളരെ മനോഹരം...

ചേട്ടനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ്-പുതുവത്സരാശംകള്‍

Villagemaan/വില്ലേജ്മാന്‍ said...

കൊള്ളാട്ടോ മുരളീഭായ്..

വെൽവെറ്റു പോലുള്ള ഡ്യുവറ്റു ഒന്ന് കിട്ടിയിരുന്നെകില്‍..!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചെറുവാടി,ആദ്യമായി തന്നെ ആശംസകൾ അർപ്പിക്കാനും,ഈ രസക്കൂട്ടുകളുമായി സല്ലപിക്കാനുമെത്തിച്ചേർന്നതിൽ നന്ദി..കേട്ടൊ ഭായ്.

പ്രിയമുള്ള മനോരാജ്,പുതുവർഷത്തിലെ നേരത്തേയുള്ള ഈ ആശംസകൾക്ക് നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട മുനീർ,നന്മനിറഞ്ഞ തൂതപ്പുഴയോരത്തെ ഈ നല്ല ഗിഫ്റ്റിന് ഒരുപാട് നന്ദി.

പ്രിയമുള്ള ചാണ്ടിക്കുഞ്ഞ്,നന്ദി.ഈ ശ്വാനയോഗത്തിന്റെ പുളപ്പ് കിട്ടുകയാണെങ്കിൽ,ഏത് ബിലാത്തി ബിച്ചിന്റേയും കൂട്ടിൽ ഞാൻ കിടക്കാൻ തയ്യാറാണ് കേട്ടൊ ഗെഡി.

പ്രിയപ്പെട്ട വിനുവേട്ടൻ,നന്ദി.ഇത്തരം എത്തിനോട്ടങ്ങൾ എങ്ങിനെ സുഗമമാക്കാന്നാണ്,ചാരപ്പണിയിൽ കിട്ടിയ ആദ്യട്രെയിനിങ്ങ്.അതങ്ങ് കലക്കിപ്പൊളിച്ചുവെന്നുമാത്രം...!

പ്രിയമുള്ള കൃഷ്ണകുമാർ ഭായ്,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ.

പ്രിയപ്പെട്ട ആദൃതന്‍ ,നന്ദി.ഈ എലീന മദാമ്മക്ക് എന്നേക്കാൾ കൂടുതൽ ടെലിച്ചേരിയെ കുറിച്ചറിയാം കേട്ടൊ ഭായ്.

പ്രിയമുള്ള ഫൈസു,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഗെഡീ.

ജീവി കരിവെള്ളൂർ said...

തലമുറകളുടെ ചരിതം കൊള്ളാട്ടോ , അപ്പോ ചാരപ്പണി ഈ വിധമാണല്ലേ .

മുരളിയേട്ടാ ആ പാവം ഒഴാക്കന്റെ കാര്യം ഒന്ന് പരിഗണിക്കണേ :)

MOIDEEN ANGADIMUGAR said...

പോസ്റ്റ് നന്നായി.കൃസ്തുമസ് പുതുവര്‍ഷ ആശംസകൾ.

K@nn(())raan*خلي ولي said...

"ഇതുകേട്ടപ്പോഴുള്ള കുശുമ്പോണ്ടൊന്നുമല്ല പണ്ട് പറയാറില്ലേ ...
അതെന്ന്യെയിത് ...
‘ഭാഗ്യളോന്റെ മോത്ത് പട്ടി തൂറും !‘

അതേപോലെ കണ്ടത് പറഞ്ഞവന് കഞ്ഞിയില്ല എന്നുപറഞ്ഞ പോലെ
ഈ സത്യങ്ങളെല്ലാം തുറന്നെഴുതിയതിന്, ഈയ്യുള്ളവന്റെ കഞ്ഞ്യുടി മുട്ടാനും
സാധ്യതയുണ്ടെന്ന് തോന്നുന്നു..."

ബിലാത്തീ, പണി പോയാല്‍ പോട്ടന്നേയ്. വേറെ പണി നോക്കാം. എന്നാലും ഇത്രേം നല്ല എഴുത്ത് നിര്തിയെക്കരുത് ഗഡിയേ!

Jazmikkutty said...

ബിലാത്തീ,ഇത്ര മനോഹരമായ ലേഖനം ആണ് ഞങ്ങള്‍ക്കുള്ള ക്രിസ്തുമസ് സമ്മാനം അല്ലേ..? നന്ദി..പിന്നെ ബിലാതിക്കും,കുടുംബത്തിനും ജാസ്മിക്കുട്ടിയുടെയും,കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍...

ശ്രീനാഥന്‍ said...

നല്ല ലേഖനം, താങ്കൾക്കും കുടുബത്തിനും എന്റെ കൃസ്മസ് നവവത്സരാശംസകൾ! ആ ആന്റ്പ്പനും റോസിനും കൂടി, പിന്നെയീ ബിലാത്തിയിൽ സായിപ്പും മദാമ്മേം വസ്തു ഏതെങ്കിലും താങളുടെ പേരിൽ എഴുതി വെച്ചിട്ടുണ്ടോ?

Abdulkader kodungallur said...

അനുവാചകനില്‍ അസൂയ ജനിപ്പിക്കുന്ന വിധത്തിലുള്ള താങ്കളുടെ സരസ രചനയുടെ ചവിട്ടു പടികളില്‍ ഈയുള്ളവന്റെ വിനീത പ്രണാമം. ആലങ്കാരിതകളും, അതിഭാവുകത്വങ്ങളും അകമ്പടി സേവിക്കാതെ സ്വാഭാവികതയുടെ തങ്കത്തേരിലേറിയുള്ള താങ്കളുടെ ഈ യാത്ര സുഹൃത്തുക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും പ്രദാനം ചെയ്യുന്നത് ഒരു വിസ്മയക്കാഴ്ച തന്നെയാണ് . ഇതെല്ലാം കൂടി കൂട്ടി ഒരു പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത് സ്വപ്നം കാണുന്നു ഞാന്‍ . കൃസ്സ്മസ്സ് പുതുവത്സര ആശംസകള്‍ .

Naushu said...

ക്രിസ്തുമസ് പുതുവത്സരആശംസകള്‍.....

Sukanya said...

ആന്റൊയുടെ കാലം. വല്ല ആന്റോയും നന്നായാല് നമുക്കെന്താ ചേതം?

എന്റെയും ക്രിസ്മസ് നവവത്സര ആശംസകള്‍.

PS-മുനീര്‍ പറഞ്ഞത് പ്രശംസയല്ല, സത്യം തന്നെ.

ഹംസ said...

നല്ല നല്ല കമന്‍റുകളെല്ലാം മുന്നെ വന്നവര്‍ പറഞ്ഞു ..മുരളിയേട്ടന്‍റെ പതിവ് ശൈലിയില്‍ ഉള്ള ഒരു നല്ല എഴുത്ത് തന്നെ ആന്‍റപ്പ ചരിതം.. കമന്‍റുകളിലൂടെ കണ്ണോടിച്ചപ്പോള്‍ എന്‍റെ നാട്ടുകാരനും കൂട്ടുകാരനുമായ മുനീര്‍ പറഞ്ഞ ഒരു സത്യം വല്ലാതങ്ങ് ഇഷ്ടമായി വളരെ സൌഹാര്‍ദ്ധപരമായി വാക്കുകള്‍
ഉപയോഗിച്ചും കമന്റുകളിലൂടെ ബ്ലോഗ്ഗേര്‍സിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യകതിയാണ് കെട്ടോ ഈ ബിലാത്തി.

അതിനടിയില്‍ ഒരു അടിവര ഇട്ടുകൊണ്ട് മുരളിയേട്ടനും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍ :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സുരേഷ് മാഷെ,നന്ദി.ഈ എഴുത്തിനേക്കാളുപരി മറ്റനേകം സീരിയസ് പ്രശ്നങ്ങളിൽ കിടന്ന് മറിഞ്ഞുകൊണ്ടിരിക്കുമ്പോഴും,പല പുത്തൻ കാര്യങ്ങൾ കാണുമ്പോളവ നിങ്ങളൊക്കെയുമായി പങ്കുവെക്കുന്നു എന്നുമാത്രം...പിന്നീടെന്നെങ്കിലും സമയമനുവധിക്കുകയാണെങ്കിൽ മാഷിന്റെയീ അഭിപ്രായം തീർച്ചയായും ഞാൻ പരിഗണിക്കും കേട്ടൊ...

പ്രിയമുള്ള ഒഴാക്ക,നന്ദി. മല്ലുഗേൾസിനെയാണോ,മലയാളി പെൺകൊടിമാരെയാണോയെന്ന് വ്യക്തമാക്കൂ.എന്തായാലും ബയോ-ഡാറ്റ അയക്ക്,മൂന്നാമന്റെ കമ്മീഷൻ ഞാനായിട്ടെന്തിന് ഇല്ലാതാക്കണം..?

പ്രിയപ്പെട്ട റിയാസ്,നന്ദി.ഇപ്പോൾ ചാരപ്പണിയുടെ ഗുട്ടൻസ് പിടികിട്ടിയില്ലേ..ഗെഡീ.

പ്രിയമുള്ള വില്ലേജ്മാൻ,നന്ദി.വെൽവെറ്റു പോലുള്ള ഡ്യുവറ്റുകൾ കിട്ടിയെങ്കിൽ..എന്നെപ്പോലെ ഓട്ടക്കാലണയാകുമായിരുന്നൂ....കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജീവികരിവെള്ളൂർ,നന്ദി.ആദ്യം തലമുറകളുടെ ചാരം തേടിയാണ് പോയത്.ഇനി ഒഴാക്കനെ ഒതുക്കണം !

പ്രിയമുള്ള മൊയ്ദീൻ,ഈ ആശംസകൾക്കെല്ലാം നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി.ആദ്യം ‘പണി ക്കാണ് പ്രാധാന്യം കേട്ടൊ.പിന്നെ എന്റെ എഴുത്തൊക്കെ വായേൽ തോന്നീത് കോതക്ക് പാട്ട് എന്ന പോലെയല്ലേ ഭായ്.

പ്രിയമുള്ള ജാസ്മിക്കുട്ടി,നന്ദി.എനിക്ക് കിട്ടിയയീ നല്ല ക്രിസ്റ്റ്മസ് സമ്മാനം ,രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു...കേട്ടൊ.

ശ്രീ said...

ആന്റപ്പ ചരിതം നന്നായി.


ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍, മാഷേ
:)

Kalavallabhan said...

മൈനസിലെത്തി നില്ക്കുന്ന ഈ തണുപ്പിൽ
ഒരു ചൂടൻ ക്രിസ്തുമസ് ആശംസ
കൈപ്പറ്റിയാലും...
ആന്റപ്പചരിതം അടിപൊളി.

Yasmin NK said...

ആദ്യായാണു ഞാന്‍ ഇവിടെ.നന്നായി.എനിക്കാ എലീന മദാമ്മയെ ഒരുപാട് ഇഷ്ട്ടായി.cute ....
പുതുവത്സരാശംകള്‍

OAB/ഒഎബി said...

പളപളാ കണക്കെ വെൽവെറ്റുപോലുള്ള
ഡ്യുവറ്റുകൾ കിട്ടുന്നകാര്യം അവൾക്കറിയില്ലല്ലോ...അല്ലേ !

എങ്കിൽ,
പരു പരാ‍ ചാക്ക് പോലുള്ള ഡ്യുവറ്റുകൾ കിട്ടുന്ന കാര്യം ആ മണ്ടനറിയില്ലല്ലൊ

എന്നെങ്ങാനും ‘അന്റെ ഓള്’ പറഞ്ഞാൽ ? :) :)

താങ്കൾക്ക് സ്വന്താമായ ഈ ഭാഷ എത്ര മാനോഹരം.

ആശംസകളോടെ....

Akbar said...

ങേ......മജീഷ്യനായ മുരളിയോ ?. അപ്പൊ ബിലാത്തി കിളച്ചു മറിക്കുകയാണ്‌ അല്ലെ ?. ജാടകളില്ലാത്ത, സന്ത്യസന്ധമായ എഴുത്തുകളിലൂടെയും എഴുത്തുകാരെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന സൌമ്യമായ മാന്യമായ കമെന്റുകളിലൂടെയും മുരളിയുടെ വ്യക്തിത്വത്തെ ബൂലോകം തിരിച്ചറിയുന്നു . ആ ആദരവോടെ ഞാന്‍ താങ്കള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്, പുതുവത്സരാശംസകള്‍ നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീനാഥൻ മാഷേ,നന്ദി.ഏതെങ്കിലും ബിലാത്തിക്കാർ ഇത്പോലെ എനിക്കും എന്തെങ്കിലുമൊക്കെ എഴുതിതന്നാലോ എന്ന ഒരു നടക്കാത്ത സ്വപ്നം ഈയ്യുള്ളവന്റെയുള്ളിലും ഉണ്ട് കേട്ടൊ.

പ്രിയമുള്ള അബ്ദുൾ ഖാദർ ഭായ്,ഒത്തിരി നന്ദി.ഈ മണ്ടനെഴുത്തുകളെ ഇതുപോലെയൊന്നും വാഴ്ത്തരുത് കേട്ടൊ.ബൂലോഗത്തിൽ ഒന്ന് മുങ്ങിതപ്പിനോക്കൂ എത്ര പവിഴമുത്തുകൾ കാണാം...!

പ്രിയപ്പെട്ട നൌഷു,ഈ ആശംസകൾക്കൊരുപാട് നന്ദി കേട്ടൊ ഗെഡീ.

പ്രിയമുള്ള സുകന്യാ, നന്ദി.ആന്റപ്പന്മാർ നന്നാവുന്നതിന്റെ ഓഹരി നാടിനും,നാട്ടാർക്കും,നമുക്കുമൊക്കെ കിട്ടുന്നത്... അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയല്ലേ..

പ്രിയപ്പെട്ട ഹംസ,വളരെ സുന്ദരമായ ഈ ആശംസകൾക്കും,ഒപ്പം ഈ മണ്ടനെ വല്ലതെ പൊക്കിയടിച്ചതിനും ഒത്തിരി നന്ദി കേട്ടൊ.

പ്രിയമുള്ള ശ്രീ,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട കലാവല്ലഭൻ,ഈ മൈനസ്സിനെ മാറ്റുന്ന ചൂടഭിനന്ദനത്തിന് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള മുല്ല,ഈ ആദ്യസന്ദർശനത്തിനൊത്തിരി നന്ദി കേട്ടൊ മുല്ലപ്പൂവ്വേ

പ്രിയപ്പെട്ട ഒ.എ.ബി,നന്ദി. ഓള് അങ്ങിനെ പറഞ്ഞാലും എനിക്ക് ഒരു നഷ്ട്ടബോധവുമില്ല ..കേട്ടൊ ഭായ്.. അതാണീരാജ്യത്തിന്റെ ‘കിടപ്പു’വശം!

പ്രിയമുള്ള അക്ബർ ഭായ്,നന്ദി,അതെ ഭായ് എഴുത്തിനേക്കാളെനിക്കിഷ്ട്ടം ,സ്കില്ലുള്ള മാജിക്കവതരണങ്ങൾ തന്നെയാണ് കേട്ടൊ

Anonymous said...

പട്ടീടേം, പൂച്ചേടേം, ‘മറ്റുള്ളവരുടേയും‘ ഭാഗ്യം ..അല്ലേ.

പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !

Super....Muralee.

Wish You Merry Christms &
A Happy New Year !

By

K.P.RAGULAL

khader patteppadam said...

ചുരുങ്ങിയ പക്ഷം ഒരു `ദൈവ`മായെങ്കിലും അങ്ങേര്‍ക്കെന്നെ സൃഷ്ടിച്ചു കൂടായിരുന്നോ... ?!

വേണുഗോപാല്‍ ജീ said...

സംഭവം കലക്കി ..... ക്രിസ്മസ് ആശംസകൽ... കൂടാതെ നവവത്സര ആശംസകളും....

നികു കേച്ചേരി said...

ചേട്ടായി.. പഴയതുപോലെ
നല്ല ഗുമു ഗുമായി പോരട്ടെ
merry X mas

Unknown said...

മുരളിഭായി പതിവുപോലെ സൂപ്പറായി, ഈ ബ്ലോഗുതരുന്ന വായനാസുഖം ഒന്ന് വേറെ തന്നെയാണ്.

ഇനിയും ഒരുപാട് വീരചരിതങ്ങള്‍ പ്രതീക്ഷിക്കുന്നു.

റാണിപ്രിയ said...

പുതുവത്സരആശംസകള്.......

Rare Rose said...

ആന്റപ്പചരിതം സുഖമായ വായനയായിരുന്നു..
ഇനിയുമിത്തരം ചരിതങ്ങളും,കാഴ്ചകളും നിറഞ്ഞ ഒരു നല്ല പുതുവത്സരമാശംസിക്കുന്നു..:)

അംജിത് said...

മുരളിയേട്ടാ... അരമന രഹസ്യങ്ങള്‍ ഓരോന്നായി അങ്ങാടിപ്പാട്ടാക്കുക രസമുള്ള ഏര്‍പ്പാടാണ്, അല്ലെ? (ആന്റപ്പന്‍ ചേട്ടന്റെ കയ്യില്‍ നിന്നും ക്രിസ്മസ് സമ്മാനം കൊട്ടക്കണക്കിനു കിട്ടിയോ?)
എന്തായാലും വൈകിയൊരു ക്രിസ്മസ് ആശംസയും, കൂടെയൊരു നവവല്‍സരാശംസയും.

അംജിത് said...

മുരളിയെട്ടോ, എന്റെ ഒരു സുഹൃത്ത് ബിലാത്തിവിശേഷം വായിച്ചു വായിച്ചു ഒരു ബിലാത്തി ആരാധകനായി മാറിയിരിക്കുന്നു. ആശാന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് ബിലാത്തിയില്‍ ജീവിക്കുക എന്നാണ്. ഈ മൂന്നാം തിയതി ആശാനെ ബഹറിനിലേക്ക് പായ്ക്ക് ചെയ്യാന്‍ കച്ച കേട്ടിയിരിക്ക്യാണ് നാട്ടുകാരും വീട്ടുകാരും. ഈ പോസ്റ്റ്‌ കൂടി വായിച്ചാല്‍ ഗഡി മിക്കവാറും ബഹറിന്‍ വഴി ബിലാതിക്ക് ചാടും. ഏതെങ്കിലും സായിപ്പിനെയോ മദാമ്മയെയോ മണിയടിച്ചു കാശുകാരനാവാന്‍ പറ്റിയാലോ.

SUJITH KAYYUR said...

adipoli.pinne...happy new year

Hashiq said...

മുരളിയേട്ടാ...അങ്ങനെ ചാര ട്രെയിനിംഗ് നടക്കുന്നതിനിടയില്‍ തന്നെ പോസ്റ്റിടാന്‍ സമയം കണ്ടെത്തി അല്ലെ.? അഭിനന്ദനം.....നാട്ടിലാണ്...പോസ്റ്റ്‌ കാണാന്‍ വൈകി...നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു....

Gopakumar V S (ഗോപന്‍ ) said...

“മുരളിയേട്ടാ ഇനി ബിലാത്തിയില്‍ വല്ല പെണ്‍ കൊച്ചുങ്ങളും ഒരു വിസയുമായി അരപ്പാതി തെടുന്നുണ്ടേ ഒന്ന് പറയണേ“....

ഒഴാക്കന്‍ പറഞ്ഞതു തന്നെയാ എനിക്കും പറയാനുള്ളത്....ഞാന്‍ റെഡി....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട രഘുലാൽ & ഖാദർ ഭായ് പട്ടേപ്പാടം,നന്ദി.നാട്ടിൽ‌പ്പോയി ഒരാൾദൈവമായി അവതരിച്ചാലോ എന്നെനിക്ക് ഇടക്ക് തോന്നാറുണ്ട്...! മാജിക്കും,യോഗയും,തട്ടിപ്പുമൊക്കെ എനിക്കും നിപുണമാണല്ലോ...

പ്രിയമുള്ള വേണുമാഷെ,നന്ദി. സംഭമിതെഴുതിയതിന് നാട്ടിലെത്തുമ്പോൾ കലക്കിത്തരാമെന്നാണ് ജോസും,സണ്ണിച്ചനുമിപ്പോൾ പറയുന്നത്..കേട്ടൊ.

പ്രിയപ്പെട്ട നികു കേച്ചേരി,നന്ദി.ഗുമ്മില്ലെങ്കിൽ പിന്നെന്തുചെയ്തിട്ടുമെന്ത് കാര്യമല്ലേ...

പ്രിയമുള്ള തെച്ചിക്കൊടൻ,നന്ദി. നിങ്ങളുടെയെല്ലാം ഈ അകമഴിഞ്ഞ സപ്പോർട്ടുകളാണ് എന്റെയെഴുത്തിന്റെ വളം കേട്ടൊ ഭായ്.

പ്രിയപ്പെട്ട റാണിപ്രിയ,നന്ദി.ഈ മംഗളങ്ങൾക്കെന്നും നന്ദി കേട്ടൊ.

പ്രിയമുള്ള റെയർ റോസെ,നന്ദി.ഇത്തരം ജീവിക്കുന്ന കഥാപാത്രങ്ങൾ മുന്നിൽ വന്നുനിൽക്കുമ്പോൾ ചരിതങ്ങൾ താനെ വരുന്നതാണ്..കേട്ടൊ.

പ്രിയപ്പെട്ട അംജിത്,നന്ദി.അതെ..ആന്റപ്പൻ തന്നഞ്ചുകുപ്പികളാണ് പുതുവർഷം വരെയിനി അടിച്ചുപൊളിക്കാനുള്ളത്...
പിന്നെ മിത്രത്തിനോട് പറയൂ...ബിലാത്തിൽ ഏത് സഹായത്തിനും ഈ മണ്ടൻ അംജിതിനേപ്പോലെ തന്നെ സഹായത്തിനുണ്ടാകുമെന്ന്....

പ്രിയമുള്ള സുജിത്ത് കയ്യൂർ,നന്ദി. ഇനി’അടി’പൊളിയുന്നത് നാട്ടിലെത്തുമ്പോഴാണെന്ന് തോന്നുന്നു....!

പ്രിയപ്പെട്ട ഹാഷിക്,നന്ദി.അപ്പോളിപ്പോൾ നാട്ടിലടിച്ചുപൊളിക്കുകയാണല്ലേ..പിന്നെ ഈ പോസ്റ്റും ചാരപ്പണിയുടെ ഭാഗമായി ഉടലെടുത്തത് തന്നെയാണ് കേട്ടൊ ഭായ്.

Vayady said...

വളരെ ലളിതമായി എഴുത്ത്. നല്ല ഒഴുക്കോടെ, ഹാസ്യത്തില്‍ പൊതിഞ്ഞ് ആന്റോയുടെ ജീവിതം വിവരിച്ചിരിക്കുന്നു.

മുരളിയേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍

naakila said...

രസകരം

പുതുവത്സരാശംസകളോടെ

asdfasdf asfdasdf said...

ക്രിസ്തുമസ് നവ വത്സരാശംസകള്‍.
മുരള്‍ളിയേട്ടന്റെ എഴുത്തു നന്നായി വരുന്നുണ്ട്. കവിതയാണ്‍ കേമം... .

വശംവദൻ said...

“ഈ സത്യങ്ങളെല്ലാം തുറന്നെഴുതിയതിന്, ഈയ്യുള്ളവന്റെ കഞ്ഞ്യുടി മുട്ടാനും
സാധ്യതയുണ്ടെന്ന് തോന്നുന്നു“

ഹ..ഹ...

ഏയ്, അങ്ങനെയൊന്നുമുണ്ടാകില്ല. സംശയമുണ്ടെങ്കിൽ ആന്റപ്പനോട് ഈ പോസ്റ്റ് ഒന്ന് വായിക്കാൻ പറഞ്ഞു നോക്കൂ. :) പണി കിട്ടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ അപ്പൊ ഒരു തീരുമാനമാകും.

ഈ പുതുവർഷത്തിൽ എല്ലാവിധ ഐശ്വര്യങ്ങളൂം നേരുന്നു.

അജയനും ലോകവും said...

കൊള്ളാം താങ്കളുടെ ഈ എഴുത്ത്..
പറഞ്ഞത് പോലെ മിക്കവാറും ബിലാത്തിയില്‍ വച്ചും നാട്ടില്‍ വരുമ്പോള്‍ അവരുടെ ബന്ധു ജനങ്ങളില്‍ നിന്നും പാരിതോഷികം വാങ്ങാനുള്ള സാധ്യതകള്‍ ലഗ്നാല്‍ കാണുന്നുണ്ട് ....

കുസുമം ആര്‍ പുന്നപ്ര said...

പുതുവത്സരാശംസകള്‍..
ഇനിയും അടുത്തവര്‍ഷവും ഇതേപോലുള്ള കിടിലനുമായി പ്രതീക്ഷിക്കുന്നു.
ക്ലിയറന്‍സ് സെയിലിനൊന്നും പോയില്ലേ..
എന്‍റെ ഒരാളും ആ വാര്‍ഡിലൊക്കെ ഉണ്ടേ...

shajkumar said...

നേരട്ടെ ഒരാശംസ.

ചാര്‍ളി (ഓ..ചുമ്മാ ) said...

ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍ !!

poor-me/പാവം-ഞാന്‍ said...

Happy New year and waiting for next instalment....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഗോപൻ,നന്ദി.ഒഴാക്കനോട് പറഞ്ഞതുതന്നെയാണ് എനിക്കിവിടേയും പറയാനുള്ളത് കേട്ടൊ ഗോപൻ.

പ്രിയമുള്ള വായാടി,നന്ദി.പണ്ടൊരു ലളിതക്കും,ഹസീനക്കും എഴുതിയെഴുതിയാണിതെല്ലാം ഇത്ര ലളിതവും,ഹാസ്യവുമായത് കേട്ടൊ.ഭാഗ്യം..അവരെല്ലാം അന്നേ കണ്ടറിഞ്ഞ് കളം കാലിയാക്കി...!

പ്രിയപ്പെട്ട അനീഷ്,ഈ ആശംസകൾക്കെല്ലാം നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള കുട്ടൻ മേനോൻ, താങ്കളെപ്പോലെയുള്ള ബൂലോഗ പുലികളുടെയീയഭിപ്രായത്തിന് ഒത്തിരി നന്ദി..കേട്ടൊ ഭായ്.

പ്രിയപ്പെട്ട വശംവദൻ,നന്ദി. ആന്റപ്പനീചരിതമെഴുതിയതിന് അഞ്ച് കുപ്പിയാണ് പാരിതോഷികമായി തന്നത് കേട്ടൊ നാസറേ !

പ്രിയമുള്ള അജയൻ,നന്ദി. പാരിതോഷികമിവിടെ കുപ്പിയായി കിട്ടിയെങ്കിൽ,നാട്ടിലത് കുപ്പി വാങ്ങിക്കൊടുത്ത് എന്നിക്ക് നല്ലത് കിട്ടിപ്പിക്കുമായിരിക്കും...അല്ലേ.

പ്രിയപ്പെട്ട കുസുമമ്മേം,നന്ദി.ബോക്സിങ്ങ് ഡേയിലെ ക്ലിയറൻസ് സെയിലിൽ പെണ്ണും,മോളും കൂടി ഒരു ക്രെഡിറ്റ് കാർഡ് തീർത്ത ഉന്മാദത്തിലിരിക്കുകയാണ് ഞാനിപ്പോൾ കേട്ടൊ.

പ്രിയമുള്ള ഷാജ്കുമാർ, നേരിട്ടയീയാശംസക്കൾക്കൊത്തിരി നന്ദി ഭായ്.

ഹാപ്പി ബാച്ചിലേഴ്സ് said...

ഹ ഹഹ!! ഈ ഡ്യുവറ്റുകളും ഗോതമ്പ്പ്പാടങ്ങളും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ഭായ്?? :) ഗൂഗളമ്മവന്റെ ഓരോ ലീലാവിലാസങ്ങൾ കാരണം ആന്റപ്പചരിതം നാലാംദിനം ഒന്നൂടെ വായിച്ചു രസിച്ചു. കുറച്ച് തിരക്ക് പിടിച്ച് എഴുതിയത് പോലെ ഫീൽ ചെയ്തൂട്ടൊ ഇപ്പ്രാവശ്യം. അപ്പൊ ബൂലോകത്തിലെ വല്ല്യേട്ടനു ഇനിയും നർമ്മത്തിൽ പൊതിഞ്ഞ അനുഭവങ്ങളുമൊക്കെയായി വരാനും പുതുവത്സരത്തിൽ എല്ലാവിധ മംഗളങ്ങൾ ഉണ്ടാകാനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ

Unknown said...

ഡ്യൂവറ്റ്!!

പുതുവത്സരാശംസകള്‍ നേരുന്നു, എഴുത്തിനും.

ente lokam said...

മുരളി ചേട്ടാ ആന്റപ്പന്റെ കഥ വായിച്ചിട്ട് കുശുമ്പ് വന്നു
ഇവിടെ ഇരുന്നു.അപ്പോപ്പിന്നെ ബിലാതിയില്‍ ഇത് വായിച്ചു
തല കറങ്ങുന്ന അണ്ണന്മാരുടെ കുശുമ്പ് പാര ആയിത്തന്നെ തിരിച്ചു
തലയ്ക്കു അടിക്കാതെ നോക്കിക്കോ..മന്ത്രവാദി..ഒരല്പം മാജിക്‌ മിച്ചം വെച്ചേക്കു വാനിഷിംഗ് ബോഡി തന്നെ പഠിക്കുന്നത് ആവും
ഉത്തമം.എന്തായാലും നമ്മുടെ സ്വത്തു നമുക്ക് തന്നെ തിരിച്ചു തരുന്ന
സംഭവം ഇഷ്ടപ്പെട്ടു...

റശീദ് പുന്നശ്ശേരി said...

മുരളിയേട്ടാ
മാര്‍ക്കിടാന്‍ ഞാന്‍ ആളല്ല
ഇതൊക്കെ ഒരു പുസ്തകമാക്കി എഴുതാമെന്ന് തോന്നുന്നു
ബിലാത്തിയുടെ ലാത്തികള്‍
ആസ്വദിച്ചുട്ടോ

എന്ന പിന്നെ പുതു വത്സരാശംസകള്‍

jayanEvoor said...

എല്ലാം വായിച്ചു പുളകിതഗാത്രനായി!
എന്തായാലും ഞാനാ വഴി വരുന്നില്ല.
ആ ചാണ്ടി പറഞ്ഞ പടി വല്ല പട്ടിയെങ്ങാനും....!
ഛേ! വേണ്ട!
അസൂയയോ... എനിക്കോ!

അജേഷ് ചന്ദ്രന്‍ ബി സി said...

ഒരു പുതിയ പോസ്റ്റുണ്ട് .. വായിയ്ക്കുക ...

http://ajeshchandranbc1.blogspot.com/2010/12/blog-post.html

Unknown said...

നമ്മളെല്ലാം ഉപജീവനം തേടി ഇന്നെല്ലാം
വിദേശങ്ങളിൽ പോയി ചേക്കേറുന്ന പോലെ ...!

വിജയലക്ഷ്മി said...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു ഒത്തിരി ...
പ്രിയ സഹോദരനും കുടുംബത്തിനും ആയുരാരോഗ്യസമ്പല്‍സമൃദ്ധമായ പുതുവല്സരമായിരിക്കട്ടെയെന്നു പ്രാര്‍ത്ഥനയോടെ ..
വിജയലക്ഷ്മി

പട്ടേപ്പാടം റാംജി said...

മുരളിയേട്ട..
ഞാന്‍ കാണാന്‍ വിട്ടുപോയി. ഒരുപാട് വൈകിപ്പോയി.
എന്ത് പറ്റിയെന്ന് അറിയില്ല.
ഇത്തവണത്തെ പോസ്റ്റ്‌ വളരെ നല്ല മൂടിലായിരുന്നല്ലോ. വിനുവേട്ടന്‍ പറഞ്ഞത്‌ പോലെ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നത് നല്ലതാണ്. അല്ലെങ്കിലും കണ്ടത്‌ പറഞ്ഞാലും കഞ്ഞി കിട്ടില്ലെന്നാണല്ലോ അല്ലെ. അതുകൊണ്ട് കുഴപ്പമില്ല.
എല്ലാ ആശംശകളും ഒരുമിച്ച്.

Anonymous said...

പ്രിയപ്പെട്ടമുരളീ,

ഹൃദ്യമായ നവവത്സരാശംസകള്‍!

നാട്ടില്‍ നിന്നും ഇന്ന് തിരിച്ചു വന്നു.ഇന്ന് ശങ്കരന്കുലങ്ങര വേലയാണ്.

ഹിമാവര്‍ഷപാളികളില്‍ നിന്നും നര്‍മത്തിന്റെ ചൂടുള്ള ഒരു പോസ്റ്റ്‌!

മാജിക്‌ കൈമോശം വന്നിട്ടില്ല എന്നറിയുന്നതില്‍ സന്തോഷം!പ്രൊഫ്‌.വാഴക്കുന്നിന്റെ മാജിക്‌ കാണാന്‍ അച്ഛന്‍ കൊണ്ട് പോകുമായിരുന്നു..ആ ഒരിഷ്ടം ഇപ്പോള്‍ മുതുകാടില്‍ എത്തി നില്‍ക്കുന്നു.

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

ishaqh ഇസ്‌ഹാക് said...

പുതുവര്‍ഷാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചാർളി,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായി.

പ്രിയമുള്ള പാവം-ഞാൻ,നന്ദി.അടുത്ത നിക്ഷേപങ്ങങ്ങൾക്കൊന്നും വകയൊന്നും ആയിട്ടില്ല... ഭായ്.

പ്രിയപ്പെട്ട ബാച്ചീസ്,നന്ദി. സമയക്കുറവുകാരണം യാതൊന്നിനും..ഡ്യുവറ്റടക്കം പാടാനുമാടാനും പറ്റുന്നില്ലയിപ്പോൾ...,അതുകൊണ്ട് ഗോതമ്പെല്ലാം കോതമ്പായി..കേട്ടൊ ഗെഡീസ്.

പ്രിയമുള്ള നിശാസുരഭി,നന്ദി.അതെയീ സെയീം ഡ്യുവറ്റുതന്നെയല്ലേ എന്നും കാണുന്നതും,കേക്കുന്നതും...!

പ്രിയപ്പെട്ട എന്റെ ലോകം,നന്ദി.കുശുമ്പിന് ഇവിടേയും മരുന്ന് കണ്ടുപിടിക്കാത്തതുകൊണ്ടാണ് ...ഞാനിയാന്റോയുടെ കുടുംബത്തെയിട്ട് കുളം ത് തോണ്ടിയത് കേട്ടോ വിൻസന്റ് ഭായ്.

പ്രിയമുള്ള റഷീദ്,നന്ദി.നിങ്ങളുടെയൊക്കെ ഇതുപോലുള്ള സമ്പൂർണപിന്തുണകൾ തന്നെയാണ് എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജയൻഡോക്ട്ടറേ,നന്ദി.അസൂയാ സംഹാരികൾ സ്ഥിരം സേവിക്കുന്നത് കൊണ്ട് നമുക്കൊക്കെ അസൂയയൊരിക്കലും ഉണ്ടാകുകയേ ...ഇല്ലല്ലോ അല്ലേ!

പ്രിയമുള്ള അജേഷ്,ഈ എത്തിനോട്ടത്തിനൊരുപാട് നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട തോമാസ്,നന്ദി.അന്നൊക്കെയവർ ചെയ്തിരുന്നത് ഇന്ന് നമ്മൾ ചെയ്യുന്നു എന്നുമാത്രം..അല്ലേ.

Wash'Allan JK | വഷളന്‍ ജേക്കെ said...

ഗെഡ്യേയ്... ഹൃദയം നിറഞ്ഞ പുതു വത്സരാശംസകള്‍

അന്തപ്പചരിതം ഒരു സിനിമാക്കഥ പോലെ രസകരം ആയിട്ടുണ്ട്‌.
പിന്നെ വീട്ടിനു പുറത്തെ മാജിക്ക് അല്പം കൂടുന്നുണ്ടോ എന്നൊരു സംശയം. പെണ്ണൊരുത്തിയെ ഞാന്‍ കുറ്റം പറയില്ല.

Prakash D Namboodiri said...

Happy to be here.The post is very interesting.I wish you a happy and prosperous new year in your writing.I appreciate you for finding time for writing.If there is a will there is a way.I entreat you to fill our minds with more London dreams. Thank you.

സ്വപ്നസഖി said...

നര്‍മ്മത്തില്‍ ചാലിച്ച ബിലാത്തിവിശേഷങ്ങള്‍ രസകരമായി. നന്മ നിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നു.

ഒരു യാത്രികന്‍ said...

മുരുളിയെട്ടാ രസകരമായി. ഇതാ പറയുന്നെ " അവരെ തലയില്‍ വരച്ച വടികൊണ്ട് നമ്മുടെ -----ല്‍ എങ്കിലും വരച്ചിരുന്നെങ്കില്‍" എന്ന്. പുതുവത്സരാശംസകള്‍ ......സസ്നേഹം

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

nanmakal nerunnu

yemkay said...

kalakki...oppam
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ

Anonymous said...

muralichettaa adipoliyaayi...hihi...njaan kure chirichu...ettanum kudumbathinum ntey nanma niranja puthuvalsaraasamsakal...

Echmukutty said...

പോസ്റ്റ് കുറവായിരിയ്ക്കും, ചാരക്കണ്ണനായിരിയ്ക്കും എന്നൊക്കെ പറഞ്ഞിട്ട്.....
ഇതാണല്ലേ ചാരക്കണ്ണന്റെ ജോലി?

നല്ല രസമായി വായിച്ചു. സുരേഷ് പറഞ്ഞതുപോലെ കഥ, നോവൽ ഒക്കെ വൈകാതെ എഴുതിത്തുടങ്ങണം.

ബിലാത്തിവിശേഷത്തിന് കമന്റിടാതെ വായിച്ച് രസിയ്ക്കുന്ന എന്റെ നാലഞ്ചു സുഹൃത്തുക്കളുടേയും ചേർത്ത് ഒരു ഗംഭീരൻ പുതുവർഷം ആശംസിയ്ക്കുന്നു.

ഷിനു.വി.എസ് said...

കൊള്ളാം മാഷെ ....നന്നായിട്ടുണ്ട് ......

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ലക്ഷ്മിയേടത്തി,ഈ ഇഷ്ട്ടപ്പെടലിനും ആശംസകൾക്കും ഒത്തിരി നന്ദി കേട്ടൊ.

പ്രിയമുള്ള റാംജി,നന്ദി.സ്വന്തം നാട്ടുകാരുടെ കഥയും,കുറച്ച് കുശുമ്പും കൂടി നല്ല മൂഡോടെ തന്നെ വന്നപ്പോൾ മുങ്കൂർജാമ്യമെടുത്ത് കാച്ചിയതാണിത് കേട്ടൊ.

പ്രിയപ്പെട്ട അനു,നന്ദി.എന്റെ ഷോമൻഷിപ്പിന്റെ ഘടകം തന്നെ ഈ മുൻപന്തിയിൽ നിൽക്കുന്ന മാജിക്ക് തന്നെയാണ് കേട്ടൊ.

പ്രിയമുള്ള ഇഷാക്,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ.

പ്രിയപ്പെട്ട ജേക്കെഭായ്,നന്ദി.വീടിനുപുറത്തുള്ള ഈ മന്ത്രവാദങ്ങൾ കൊണ്ടാണല്ലോ ഇത്തരം ചരിതങ്ങളെനിക്ക് കിട്ടുന്നത്..!

പ്രിയമുള്ള പ്രകാശ്.ഡി. ഭായ്,നന്ദി.നിങ്ങളേപ്പോലെയുള്ളവരുടെ ഇത്തരം ഹാർദ്ദമായ അഭിന്ദനങ്ങൾ തന്നെയാണ് എനിക്കിതുപോലെ കണ്ടകാര്യങ്ങൾ എഴുതുവാനുള്ള പ്രചോദനം കേട്ടൊ നമ്പൂതിരി.

പ്രിയപ്പെട്ട സ്വപ്നസഖി,വായന രസമാക്കിയതിനുമീയാശംസക്കും ഒത്തിരി നന്ദി കേട്ടൊ.

പ്രിയമുള്ള വിനീത്,നന്ദി.ആ വടികൊണ്ട് വേറെ എവിടെയോ വരച്ചതുകൊണ്ടാവാം എന്റെ ഈ നെകളിപ്പുകൾ അല്ലേ ഭായ്.

പ്രിയപ്പെട്ട പ്രദീപ്,ഈ നന്മനേരലുകൾക്കെന്നും ഒത്തിരി നന്ദി കേട്ടൊ ഭായ്...

Unknown said...

kidlam flash back ........late aayi pooyi

onnu mail chyanneee mashe

vasanthalathika said...

മുരളീ... ചരിതം ഗംഭീരം....പുതുവര്ഷാശംസകള്‍ക്ക് നന്ദി....മുരളിക്കും കുടുംബത്തിനും തിരിച്ചും പുതുവത്സരത്തിന്റെ
എല്ലാ ആശംസകളും നേരുന്നു...

ManzoorAluvila said...

ആന്റപ്പ ചരിതം നന്നായ് ആസ്വദിച്ചു..സായിപ്പും മദാമ്മയും നന്നായ് ഇരിക്കട്ടെ..ശ്രീമതി പറഞ്ഞതു പോലെ കൂടുതൽ മാജിക്ക്കൾ വേണോ...എന്തായാലും പോസ്റ്റ് നന്നയീട്ടോ..
മുരളിയേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഈ പുതുവത്സരത്തിൽ നേരുന്നു

സസ്നേഹം
മൻസൂർ ആലുവിള

sijo george said...

മുരളിയേട്ടന്റെ ബ്ലോഗിന്ന് ഞാനറിയാതെ എങ്ങനെയോ ഞാൻ ഔട്ടായി പോയി..ഇപ്പോ ഒരുവിധം തിരിച്ച് പിടിച്ചു. ഹും..നിങ്ങടെയൊക്കെ ടൈം. ഇവിടെയൊന്ന് വന്ന് മാജിക് കാണിക്കാൻ പറഞ്ഞാ ഒടുക്കത്തെ തിരക്കല്ലേ ചേട്ടന്..(ആ പേരിൽ എനിക്കൊന്നിവിടെ ഷൈൻ ചെയ്യാനാ മാഷേ..)

shibin said...

palareyum nannaayi kottiyittundallo...
‘ഇവിടെയൊക്കെ മൈനസ് അഞ്ചും പത്തും ഡിഗ്രി തണുപ്പുള്ളയീയവസ്ഥയിൽ സുഖമാ‍യി ഡ്യുവറ്റിനുള്ളിൽ , മറ്റൊരു ചൂടുകമ്പിളി പോലെ, പരസ്പരം കെട്ടിപ്പിടിച്ചുറങ്ങാതെ ...
ഈ മനുഷ്യനെന്താ മാജിക്കും കളിച്ച് നടക്കുകയാണോ എന്റെ ഈശ്വരൻമാരേ‘
എന്നാണ് അവളുടെ പിറുപിറുക്കലുകളുടെ അർത്ഥം കേട്ടൊ...

ഇമ്മൾക്ക് ഇതിലും നല്ല, പളപളാ കണക്കെ വെൽവെറ്റുപോലുള്ള
ഡ്യുവറ്റുകൾ കിട്ടുന്നകാര്യം അവൾക്കറിയില്ലല്ലോ...അല്ലേ !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട യംകെ,ഈ ഭാവുകങ്ങൾക്കൊക്കെ ഒത്തിരി നന്ദി കേട്ടൊ.

പ്രിയമുള്ള ശ്രീദേവി,അടിച്ചുപൊളിച്ചുകൊണ്ടുള്ള ഈ പുതുവർഷഭാവുകങ്ങൾക്ക് ഒരുപാട് നന്ദി കേട്ടോ.

പ്രിയപ്പെട്ട എച്ച്മുക്കുട്ടി,നന്ദി.തിരക്കിനിടയിലും ചാരക്കണ്ണുകളിലൂടെ കാണൂന്നകാര്യങ്ങൾ പരദൂഷണം പറയാനുള്ള ത്വരയിൽ വെച്ച് കാച്ചുന്നതാണിതൊക്കെ കേട്ടൊ.ഒപ്പം ആ മിത്രങ്ങളോടെല്ലാം എന്റെ പുതുവർഷഭാവുകങ്ങളും അറിയിക്കണേ...

പ്രിയമുള്ള ഷിനു,ഒരു മഞ്ഞുതുള്ളികണക്കെയുള്ളയീയഭിനന്ദനങ്ങൾക്ക് നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൈഡ്രീംസ്,നന്ദി.ഫ്ലാഷ്ബാക്കുകളിലാണല്ലോ എല്ലാ ഗുട്ടൻസ് കിടക്കുന്നത് അല്ലേ ദിൽജിത്.

പ്രിയമുള്ള വസന്തലതിക,ഈ തിലകം ചാർത്തലിനും,ആശംസകൾക്കും ഒത്തിരി നന്ദി കേട്ടൊ.

പ്രിയപ്പെട്ട മൻസൂർ ആലുവിള,നന്ദി.ഏതെങ്കിലും സായിപ്പും മദാമയും എനിക്കും ഇതുപോലെയൊക്കെ തന്നിരുന്നുവെങ്കിലുമെന്നുള്ള ദുരാഗ്രവും എനിക്കുമുണ്ട് കേട്ടൊ ഭായ്!

പ്രിയമുള്ള സിജോ,നന്ദി.സൂക്ഷിച്ചോ..അടുത്തുതന്നെ സിജോയുടെ തല തിന്നുവാനായിട്ട് ഞാനവിടെ എത്തും കേട്ടൊ !

പ്രിയപ്പെട്ട ഷിബിൻ,നന്ദി.ഡ്യുവറ്റുകൾ സുഖം പ്രദം എന്നാണല്ലോ..ചൊല്ലുകൾ..അല്ലേ!

ഭായി said...

മാഷേ..........യ്,ഞാൻ വൈകിപ്പോയി :(
താങ്കൾക്കും കുടുംബത്തിനും, വൈകിയ ക്രിസ്തുമസ് ആശംസകളും അധികം വൈകാത്ത പുതുവത്സരാശംസകളും!

എഴുത്ത് പതിവുപോലെ രസകരം!

lekshmi. lachu said...

njaan ethaan alpom vayiki..pathivu pole nalla post mashe..

Junaiths said...

മുകുന്തേട്ടാ തകര്‍പ്പന്‍ ..
ആന്റോയും എലീനയും ,റോജര്‍ സായ്പ്പും...പിള്ളാരും പട്ടിയും തണുപ്പും..എല്ലാം നന്നായിരിക്കുന്നു...ഡ്യുവയുടെ കഥ ചേച്ചി അറിഞ്ഞാല്‍ നാട്ടുകാരുടെ ആവശ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല..ടെയ്ക്കെയര്‍ .....

Raman said...

Happy new year.

Bilathipattanam enna veritta blogile oru veritta post

വീകെ said...

ബിലാത്തിച്ചേട്ടാ..
പതിവു ശൈലിയിലുള്ള ഈ അസാധാരണ എഴുത്ത് തീർന്നത് അറിഞ്ഞില്ല.
എല്ലാ ഭാവുകങ്ങളും നേരുന്നു..
അതോടൊപ്പം വൈകിയതിനു മാപ്പ്..

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthu valsara aashamsakal.....

Anees Hassan said...

ഞാന്‍ വളരെ വൈകി എത്തി.........

chithrangada said...

മുരളിചേട്ടന് ,
സുരേഷ്മാഷ് പറഞ്ഞത് തന്നെയാണ്
എനിക്കും ഈ പുതുവര്ഷത്തില്
പറയാനുള്ളത് ..................
കാത്തിരിക്കുന്നു ഞങ്ങള് !

kallyanapennu said...

After long gap............
ഒരു കൊല്ലത്തോളം അവിടുത്തെ അന്തേവാസികളുടെ ആട്ടും,തുപ്പും,
മാന്തുമൊക്കെ ധാരാളം വാങ്ങിച്ചകൂട്ടിയിട്ടും.......
UK യിൽ വന്ന്ന പല നേഴ്സ്മാരും അനുഭവിച്ച പീടനങ്ങൾ തന്നെയാണിത്.....
സൂപ്പറായിടുണ്ട് ഈ ചരിതം.
ഇതിനൊപ്പം ചേച്ചിക്കും,മക്കൾക്കും,മുരളിചേട്ടനും പുതുവത്സരആശംസകള്.......

Unknown said...

അന്തോണി ചരിതം അടിച്ചു പൊളിച്ചു......

joshy pulikkootil said...

ഇതു കലക്കി ... വായിക്കാൻ താമസിച്ചു പൊയി .


നന്നായിട്ട് അവതരിപ്പിചു

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഭായി,നന്ദി.ഈ ആശംസകൾക്കൊക്കെയൊത്തിരി നന്ദി കേട്ടൊ സുനിൽ ഭായി.

പ്രിയമുള്ള ലെക്ഷ്മി ലച്ചു.നന്ദി. ഈ നന്മകൾക്കൊക്കെ ഒത്തിരി നന്ദി കേട്ടൊ ലെച്ചു.

പ്രിയപ്പെട്ട ജൂനിയാത്,നന്ദി.ചേച്ചിയെ അറിയിക്കാതിരിക്കാൻ എത്രയെത്ര മാർഗ്ഗങ്ങളുണ്ട്ന്റെ ഭായ്.

പ്രിയമുള്ള രാമൻ,നന്ദി.ഈ വേറിട്ട കാഴ്ച്ചകൾക്ക് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട വീ.കെ.നന്ദി.ഈ അസാധാരനത്വമൊന്നും കല്പിച്ച് ഈയ്യുള്ളവനെ വലക്കല്ലേ കേട്ടൊ ഭായ്.

പ്രിയമുള്ള ജയരാജ്,നന്ദി.ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട അനീസ് ഹസ്സൻ,ഈ എത്തിനോക്കലുകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള ചിത്രാംഗദെ,നന്ദി.നിങ്ങളൊക്കെ കൂടി ഈ മണ്ടനെ നോവലിസ്റ്റാക്കാനാനുൾല പുറപ്പാടാണോ..എന്റെ ഗെഡിച്ചി?

പ്രിയപ്പെട്ട കല്ല്യാണപ്പെണ്ണേ,നന്ദി. പലയനുഭഭവങ്ങളൂം കേട്ടിട്ടുണ്ട്,ഇതെല്ലാം നേരിട്ട് കേട്ട കഥകളാണ് കേട്ടൊ മേരികുട്ടി.

പ്രിയമുള്ള ഷിഗിൻ,നന്ദി.ഈ അടിച്ചുപൊളികൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോഷി,അവസാനം ഈ കലക്കിപ്പൊളിക്കലുകളിൽ എത്തിച്ചേർന്നതിന് നന്ദി കേട്ടൊ ഭായ്.

Anonymous said...

അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !

$VSHL$ said...

ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നത് നല്ലതാണ്....
അല്ലെങ്കിലും കണ്ടത്‌ പറഞ്ഞാലും കഞ്ഞി കിട്ടില്ലെന്നാണല്ലോ അല്ലെ. അതുകൊണ്ട് കുഴപ്പമില്ല

MKM said...

ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക്കെയായി
തണുത്തുവിറച്ച് കഴിഞ്ഞിരുന്ന ഓരൊ വെള്ളക്കാരുടേയും സ്വപ്നം , സമ്പൽ
സമൃദ്ധമായ ഇന്ത്യയിൽ പോയി ജീവിതം പുഷ്ട്ടിപ്പെടുത്തുക എന്നതായിരുന്നു !

നമ്മളെല്ലാം ഉപജീവനം തേടി ഇന്നെല്ലാം
വിദേശങ്ങളിൽ പോയി ചേക്കേറുന്ന പോലെ ...!

sheeba said...


പണ്ടത്തെ സായിപ്പുമാരുടെ പറുദീസയായിരുന്ന ഇന്ത്യയിലെ
‘ഈസ്റ്റിന്ത്യാ കമ്പനി‘യിലായിരുന്നു ഈ ഏലി സോദരിമാരുടെ ... ഡാഡ്...
റിക്കി സായിപ്പിന് ജോലി.

ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക്കെയായി
തണുത്തുവിറച്ച് കഴിഞ്ഞിരുന്ന ഓരൊ വെള്ളക്കാരുടേയും സ്വപ്നം , സമ്പൽ
സമൃദ്ധമായ ഇന്ത്യയിൽ പോയി ജീവിതം പുഷ്ട്ടിപ്പെടുത്തുക എന്നതായിരുന്നു !

Unknown said...

ഞങ്ങളെയെല്ലം പുറം ലോകത്തിന്റെ മായ കാഴ്ച്ചകളും, പല പല പുത്തനറിവുകളും
കാട്ടിത്തന്ന ആ മേരിമാതയുടെ സ്ക്രീനും, ഇടവക കൊട്ടകയുമൊക്കെ മരണമണിമുഴക്കി ... കേരളത്തിലെ മറ്റുലോക്കൽ ടാക്കീസുകളെ പോലെ കുറച്ചുകൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നും വേരറ്റുപോയെങ്കിലും ...

Unknown said...

പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !

Unknown said...

രണ്ടായിരത്താറിൽ എലിസബത്ത് മദാമ മരിച്ചപ്പോൾ , സ്വത്തുവകകളെല്ലാം
ആ മഹതി എന്നോ എഴുതിവെച്ചിരുന്ന ആധാരപ്രകാരം വളർത്തുപട്ടികൾക്കും,
പൂച്ചകൾക്കും,പിന്നെ ഭാരതത്തിലെ ഒരു ആൾ ദൈവത്തിനും കിട്ടിയത്..!

പട്ടീടേം, പൂച്ചേടേം, ‘മറ്റുള്ളവരുടേയും‘ ഭാഗ്യം ..അല്ലേ.

പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !

Muralee Mukundan , ബിലാത്തിപട്ടണം said...



വീണ്ടും ഇവിടെ വന്ന് അഭിപ്രായങ്ങൾ
രേഖപ്പെടുത്തിയ എല്ലാ മിത്രങ്ങൾക്കും ,
പിന്നീട് വായിച്ച എല്ലാ കൂട്ടുകാർക്കും ഈ
അവസരത്തിൽ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു ..

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...