തൽക്കാലം വിട്ടുപിരിഞ്ഞ വിഷമത്തിനിടയിൽ
അവനും , അവളും ഉറക്കം വരാതെ
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണ് ...
പണ്ട് ആ വയനാടൻ കാട്ടിൽ
വെച്ച് ആലപിച്ച ആറ്റൂർ രവിവർമ്മയുടെ
‘എത്ര ഞെരുക്കം’
എന്ന കവിതയിലെ വരികൾ ...
ബെഡിൽ എഴുന്നേറ്റിരുന്ന് അവൻ പാടിയത്...
“ ചൂടേറിയ,കാറ്റില്ലാത്തൊരു രാത്രികളിൽ
ചെന്നു കിടക്കുവതെത്ര ഞെരുക്കം,
പിന്നെ മയങ്ങാനെത്ര ഞെരുക്കം,
വല്ല കിനാവും കാണുവതെത്ര ഞെരുക്കം,
പിന്നെ ,നാലയല്പക്കത്തുള്ളവരേയും
ബന്ധുക്കളേയും മിത്രങ്ങളേയും
ചെന്നു വിളിച്ചിട്ടെൻ കിനാവിനെരിയും
പുളിയും പങ്കിട്ടീടുവതെത്ര ഞെരുക്കം ..“
അപ്പോളവളും , പണ്ട് കാട്ടുപൊയ്കയിൽ നീരാടിയും,
മതിച്ചും, രമിച്ചും, കവിതകൾ ആലപിച്ചും കാനനത്തിൽ വെച്ചന്നാ
മധുവിധു നാളുകളിൽ പാടിയ ഈരടികൾ ഈണത്തിൽ പാടി....
“മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ............”
ഈ പറഞ്ഞ അവനുണ്ടല്ലോ ... ഈ അമ്പട ഞാൻ തന്നെ...
അവളാണെങ്കിൽ - എന്റെ പ്രിയ സഖിയായ സ്വന്തമായുള്ള ഒരേ ഒരു ഭാര്യയും .....!
അതെ പണ്ടെന്നെ പിടിച്ച് , രണ്ട് പതിറ്റാണ്ടുമുമ്പ് സറീനാവാഹബിനേ
പോലെയുള്ള സുന്ദരിയായ ഒരു പെണ്ണിനെ കെട്ടിച്ചപ്പോഴാണ് വീട്ടുകാർക്കും,
നാട്ടുകാർക്കുമൊക്കെ ഇത്തിരി സമാധാനം കൈവന്നത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ...!
ആ സമയം സകലമാന കൂട്ടുകാർക്കും, കൂട്ടുകാരികൾക്കും എന്നോടൊക്കെ
അസൂയയും, കുശുമ്പും കൈവന്നപ്പോൾ എന്റെ ബാച്ചി ലൈഫ് തീർന്നല്ലോ...
എന്ന നഷ്ട്ടബോധത്തിലായിരുന്നു ഞാൻ.
ആകെയുണ്ടായിരുന്ന ഒരു മെച്ചം രണ്ടു
കൊല്ലത്തോളം നീണ്ടുനിന്ന ഒരു മധുവിധു കാലം മാത്രമായിരുന്നു !
ഭയങ്കര കണ്ട്രോളിൽ പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ
ഇടപെടലുകളുടെ ഇടവേളയിൽ , ഒരു ഗെഡിയുടെ കല്ല്യാണം
കഴിഞ്ഞ അവസരത്തിൽ , ഞങ്ങൾ പ്ലാൻ ചെയ്തത് ...
അട്ടപ്പാടി വനത്തിൽ ആദിവാസികളോടൊപ്പം
ഒരു ഹണിമൂൺ ട്രിപ്പ് കൊണ്ടാടാനാണ് !
കാന്തരും ,കാനനവും പിന്നെ കാമിനിമാരും..!
നമ്മുടെ പുരാണത്തിലെ രാമേട്ടന്റെ കൂടെ , സീതേച്ചി കാട്ടിൽപോയപോലെ , എന്റെ പിന്നാലെ പെണ്ണൊരുത്തി ഇതിനൊരുങ്ങി
പുറപ്പെട്ടപ്പോൾ എന്തായിരുന്നു ഞങ്ങളുടെ വീട്ടുകാരുടേയും മറ്റും പുകില് ....!
പക്ഷേ അന്നൊന്നും ഒരു രാവണേട്ടനും വന്നവളെ കട്ടു കൊണ്ടു പോവാതിരുന്നത്
കൊണ്ട് ഞാനിപ്പോഴും അവളുടെ തടവറയിൽ അകപ്പെട്ടു കിടക്കുന്നു എന്റെ കൂട്ടരെ .....!
ആ അവസരത്തിൽ ആക്രാന്തം മൂത്ത്
കണ്ട്രോൾ നഷ്ട്ടപ്പെട്ടപ്പോഴാണെന്ന് തോന്നുന്നു
കടിഞ്ഞൂൽ സന്താനമായ മകളുടെ സൃഷ്ട്ടി കർമ്മം നടന്നത് !
പാൽ പുഞ്ചിരിയുമായി മകൾ പിന്നീട് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ
ആയതൊരു സന്തോഷത്തിന്റേയും, നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!
ആദ്യമായവൾ കമഴ്ന്നുകിടന്നത് ...
മുട്ടുകുത്തിയത് , പിച്ചവെച്ചത്, കിന്നരി പല്ലുകൾ മുളച്ചുവന്നത്,...,...
അങ്ങിനെ സുന്ദരമായ എത്ര മുഹൂർത്തങ്ങളാണ് അവളും, പിന്നീടുണ്ടായ
അവളുടെ കുഞ്ഞനിയനും കൂടി ഞങ്ങൾക്ക് സമ്മാനിച്ചത് ....
കൊച്ചായിരിക്കുമ്പോളവൾ എന്റെ നെഞ്ചിൽ കിടന്ന് എൻ താരാട്ട് കേട്ട്
ഉറങ്ങുമ്പോൾ എന്നിലെ ഒരു പിതാവ് ശരിക്കും ഉണർന്നെഴുന്നേൽക്കുകയായിരുന്നൂ....
ഇനി എന്നാണാവോ ഈ താരാട്ടിനൊക്കെ പകരം,
എനിക്ക് ബഹുമനോഹരമായ ആട്ടുകൾ കിട്ടുക അല്ലേ ?
മക്കൾക്കൊക്കെ വല്ല അസുഖങ്ങളൊക്കെ
വരുമ്പോഴായിരിക്കും... നമ്മൾ ദു:ഖങ്ങൾ ഉള്ളിൽ തട്ടിയറിയുക.
അവരുടെയെല്ലാം വളർച്ചയുടെ ഓരൊ കാല ഘട്ടങ്ങളിലും ,
ജീവിതത്തിന്റെ പല പല സന്തോഷങ്ങളും നമ്മളെല്ലാം നേരിട്ട്
തൊട്ടറിയുക തന്നെയാണല്ലൊ ചെയ്തുകൊണ്ടിരിക്കുന്നത് അല്ലെ.?
ദി ഔട്ട്സ്റ്റാൻണ്ടിങ്ങ് സ്റ്റുഡൻസ്..!
കഴിഞ്ഞ തവണ മകളുടെ കോളേജിൽ നിന്നും കാഷ്യവാർഡടക്കം ഔട്ട് സ്റ്റാൻഡിങ്ങ് സ്റ്റുഡന്റ് അവർഡ് നേടിയവൾ...
പണ്ടത്തെ ക്ലാസ്സുകളിലെ സ്ഥിരം 'ഔട്ട് - സ്റ്റാൻഡറായ' എന്നോടൊക്കെ
സത്യമായും പകരം വീട്ടുകയായിരുന്നൂ...
പരസ്പരം കളിച്ചും, ചിരിച്ചും, കലഹിച്ചും , മറ്റും കഴിഞ്ഞ പതിനെട്ട്
കൊല്ലത്തോളമായി ഞങ്ങളുടെ കുടുംബത്തിലെ നിറസാനിധ്യമായിരുന്ന അവളെ ,
കഴിഞ്ഞയാഴ്ച്ച ഇവിടെ ലണ്ടനിൽ നിന്ന് അകലെയുള്ള , ‘യോർക്ക് യൂണിവേഴ്സിറ്റി‘യിൽ, ഹോസ്റ്റലിലാക്കി തിരിച്ചു വന്നത് മുതൽ
എന്റെ മനസ്സിനുള്ളിലെ തേങ്ങലുകൾ വിട്ടുമാറുന്നില്ല...
മോനാണെങ്കിൽ അവന്റെ ഒരേയൊരു ചേച്ചിയെ മിസ്സ് ചെയ്ത സങ്കടം..
അവന്റെ അമ്മക്കിപ്പോൾ ‘യോർക്കി‘ലെ മോളെയോർത്ത് തോരാത്ത കണ്ണീർച്ചാലുകൾ...
യോർക്ക് യൂണിവേഴ്സിറ്റിയതൊന്നിത് ;ഞാനിതാ
യോർക്കുന്നിതെപ്പോഴും യോർക്കിന്റയാ ഭംഗികൾ !
മക്കളെ പിരിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന വിരഹവേദനകൾ ശരിക്കും മനസ്സിലാകുന്നത് ...
ഞങ്ങൾ മക്കൾ ഓരോ തവണയും പിരിഞ്ഞു
പോകുമ്പോഴുണ്ടാകാറുള്ള ആ കണ്ണീരിന്റെ വിലകൾ ...
ആ അമ്മ മനസ്സിന്റെ നീറ്റലുകൾ.... പേരകുട്ടികൾ അടുത്തില്ലാത്തതിന്റെ ദു:ഖം....
തറവാട്ടമ്മയും കുടുംബവും...
നമുക്കൊക്കെ ഭാവിയിൽ കടന്ന് ചെല്ലാനുള്ള ചുവടുകളുടെആദ്യകാൽ വെയ്പ്പുകളിലൂടെയുള്ള നേരിട്ടുള്ള അനുഭവങ്ങൾ അല്ലേ...!
ഇവിടെയൊക്കെ ഭൂരിഭാഗം ആളുകളുമൊക്കെ വയസ്സാകുമ്പോൾ ,
അവരെ ഏറ്റെടുക്കുന്നത് കെയർ ഹോമുകളാണ്. ഗവർമെന്റടക്കം ഇത്തരം
ഏജൻസികൾ അതിനുള്ള എല്ലാ സപ്പോർട്ടുകളും കൊടുക്കുന്നുണ്ട്. ഇത്തരക്കാരെ ഇവിടങ്ങളിലൊക്കെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നത് ഏറെക്കുറെ മലയാളികളാണെന്നും നമുക്കഭിമാനിക്കുകയും ചെയ്യാം.
ഒപ്പം ഇതെല്ലാമപേഷിച്ച് ലണ്ടനിലെ പലഭാഗങ്ങളിലും മലയാളി അമ്മക്കിളികൾക്കും, കാരണവന്മാർക്കുമൊക്കെ മക്കളുടെയെല്ലാം നല്ല പരിരക്ഷകൾ കിട്ടുന്നു എന്നതിലും !
അമ്മക്കിളിക്കൂട്ടിൽ...
കൂടാതെ അവരൊക്കെ ആഴ്ച്ചയിൽ ഒന്നോരണ്ടോ തവണ ഒത്തുകൂടി ...യോഗ പരിശീലനം, ലഞ്ച് ക്ലബ്ബ്, ചിരി ക്ലബ്ബ്, ചീട്ടുകളി ,തുന്നൽ,...തുടങ്ങി
പല ഉല്ലാസങ്ങളുമായി മലയാളി സമാജങ്ങളുമായി ഒത്ത് ചേർന്ന് കഴിയുന്നൂ.
ഇവരുടെയൊക്കെ കൂടെ ചിരിപ്പിക്കാനും മറ്റു മൊക്കെയായി , ആ ക്ലബ്ബുകളിൽ പോയി
പങ്കെടുക്കുന്ന കാരണമെനിക്ക്, എന്റെ അമ്മയേയും മറ്റും മിസ്സ് ചെയ്യുന്നത് ഇല്ലാതാക്കാനും പറ്റുന്നുണ്ട്.
പിന്നെ
മകൾക്കൊരു യു.കെ.യൂണിവേഴ്സിറ്റിയിൽ പഠിക്കാന്‍ ഭാഗ്യം
കിട്ടിയതിൽ തീർച്ചയ്യായും എനിക്കിപ്പോൾ വല്ലാത്ത അസൂയ കൈവരികയാണ് ....
എന്തടവൻ ...
ഇവിടത്തെ ഓരൊ കലാശാലകളുടേയും സെറ്റപ്പ്...!
കുറെനാളുകൾക്ക് മുമ്പ് ഞാനിവിടെ
യു.കെ.വിദേശ വിദ്യാർത്ഥി ചരിതം എന്നൊരു പോസ്റ്റ് ചമച്ചിരുന്നല്ലൊ ...
അതുപോലെ തന്നെ ഈ ‘യോർക്ക് യൂണിവേഴ്സിറ്റി‘യാണെങ്കിൽ
ഒരു തടാകതിനകത്തും, പുറത്തുമായി , പ്രകൃതി രമണീയമായ സ്ഥലത്ത്
പരന്നുകിടക്കുന്ന, ക്യാമ്പസ് സമുച്ചയങ്ങളാലും , അതിനൊത്ത അന്താരാഷ്ട്ര
വിദ്യാർത്ഥി സമൂഹങ്ങളാലും പേരുകേട്ട ഒന്നാണ് ...!
അത്യാധുനിക സൌകര്യങ്ങളാൽ അലങ്കാരിതമായ
ക്ലാസ് മുറികൾ, കോഫി ബാറുകളും, റെസ്റ്റോറന്റുകളും, ‘പബ്ബും‘ ,
സൂപ്പർ മാർക്കറ്റുകളുമൊക്കെയുള്ള പുരാതന ഛായയിലുള്ള ആധുനിക കെട്ടിടങ്ങൾ ,
ആൺ പെൺ വത്യാസമില്ലാതെ ഒന്നിടവിട്ട മുറികളുള്ള ഹോസ്റ്റലുകൾ,...,..,..
യോർക്ക് സർവ്വകലാശാല തട്ടകം
വീണ്ടും പോയി പഠിച്ചാലോ എന്ന് മോഹിപ്പിക്കുന്ന ലാവണങ്ങൾകണ്ട് കൊതിയൂറി നിൽക്കാവുന്ന കാഴ്ച്ചവട്ടങ്ങൾ തന്നെയാണ് അവിടെയെല്ലാം......
ഇവിടെയെല്ലാം പഠിച്ചിറങ്ങി വരുമ്പോൾ
ഒരു സ്റ്റുഡൻസിനും ഒരു നഷ്ട്ടബോധവും ഉണ്ടാകില്ല .!
പിന്നെ ഇവിടത്തുക്കാർക്കെല്ലാം ഇത്തരം പ്രൊഫഷണൽ കോഴ്സുകൾ
പഠിക്കാനുള്ള ചിലവുകൾ മുഴുവൻ ഗവർമേന്റ് പലിശയില്ലാതെ ലോണായി കൊടുക്കുന്നു..
വിദ്യാഭ്യാസത്തിനിടയിൽ പാർട്ട് ടൈം ജോലിചെയ്യാമെങ്കിലും , പഠിച്ചിറങ്ങി ജോലികിട്ടിയശേഷം മാത്രം, തവണകളായി വേജ് സ്ലിപ്പിൽ നിന്നും പണം തിരിച്ചെടുക്കുന്നു...!
പതിനെട്ടുവയസ്സിന് മുകളിലുള്ളവർക്ക് പഠിക്കാന്‍ മനസ്സുണ്ടെങ്കിൽ
ആരേയും ഡിപ്പെന്റുചെയ്യാതെ ജീവിതമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാവുന്ന സംവിധാനങ്ങളൊക്കെ തന്നെയാണ് , ഈ മുതലാളിത്ത രാജ്യത്തുള്ളതുത് !
യോർക്ക് യൂണിവേഴ്സിറ്റി വനിതാ ക്രിക്കറ്റ് ടീം / 2012.
ഞങ്ങൾ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു....
എഞ്ചിനീയറിങ്ങ് ഡിഗ്രിക്കൊപ്പം ,വേറെ
‘സംതിങ്ങൊന്നും‘ അവൾ ഞങ്ങൾക്കായി കൊണ്ടുവരില്ലാ എന്ന്....
മാമ്പൂ കണ്ടും,മക്കളെ കണ്ടും ഒന്നും കൊതിക്കണ്ടാ അല്ലെ....
പിന്നെ
എന്റെ പെർമനന്റ് ഗെഡിച്ചിയായ ഭാര്യ
പറയുന്ന പോലെ ... ‘ ഈയച്ഛന്റെയല്ലേ ... മോള് ... ! ‘
പിന്നാമ്പുറം :-
അതായത് നായക്ക് ഇരിക്കാൻ നേരമില്ല...
നായ ഓടിയിട്ട് എന്താ കാര്യം എന്ന് ചോദിച്ചപോലെ ...
കഴിഞ്ഞ ഒരുമാസമായി ബ്ലോഗ് മീറ്റ്, അഭിമുഖം , ബ്ലോഗ് ചർച്ച ,
സാഹിത്യ വേദി , മലയാളി അസോസിയേഷൻ ,..., ..എന്നൊക്കെ പറഞ്ഞ് വീട്ടിലിരിക്കാറില്ല.അതുകൊണ്ട് സംഹാരരുദ്രയേപ്പോലെ നിൽക്കുന്ന പ്രിയതമയെ
മണിയടിക്കുവാൻ വേണ്ടി , അവൾ സറീന വാഹബിനെപ്പോലെയാണ്,സുന്ദരിയാണ്
എന്നൊക്കെ ചുമ്മാ കാച്ചിയതാണ് കേട്ടൊ....
എന്നെപ്പോലെയുള്ള മണ്ടൻ ബൂലോഗർക്കും
വീട്ടിൽ എന്നും അലമ്പിലാണ്ട് ജീവിച്ചു പോണ്ടേ....!
72 comments:
നന്നായിട്ടുണ്ട്
പോസ്റ്റ് ഇഷ്ടമായി, തമാശ മാത്രമല്ല, വ്വേർപാടിന്റെ വേദനയും ആവിഷ്കരിക്കാൻ താങ്കൾക്കാവുമെന്ന് ഈ പോസ്റ്റ് സാക്ഷ്യം. ആറ്റൂരിന്റെ വരികളും നന്നായി. കുഞ്ഞിനെ ഏത് പ്രായത്തിൽ പിരിഞ്ഞാലും വിഷമം തന്നെ(ഞങ്ങൾ അനുഭവിച്ചു കൊണ്ടി രിക്കുകയാണല്ലോ) അവരങ്ങനെ അവരുടെ ലോകമുണ്ടാക്കട്ടെ! യോർക്കിൽ പഠിച്ച് മിടുമിടുക്കിയായി മകൾ തിരിച്ചു വരുമല്ലോ! പിന്നെ, ആ വൈക്കാലിനകത്ത് കാണാതെ പോയ സൂചിതിരയുന്ന ദമ്പതികളെ കാണാൻ നല്ല കൌതുകം തോന്നി.
ഫോട്ടോയില്‍ എന്റെ സഹോദരി ശരിക്കും സറീന വഹാബിനെ പോലെ തന്നെയുണ്ട്. പക്ഷെ ബിലാത്തി ഒരു ഭീകരനെപോലെയും. എന്തായാലും മോള് പഠിച്ചു മിടുക്കിയാവട്ടെ. ഔട്ട്സ്റ്റാന്‍ഡിംഗ്
'ഔട്ട് സ്റ്റാന്ടെര് പ്രയോഗം കലക്കി.
ഇനി പോസ്റ്റിനെ കുറിച്ച് അല്ലാത്ത ഒരു കാര്യം. ഞങ്ങളുടെ അയല്‍ക്കാരി buckinghamshire-ഇല് എത്തിയിട്ടുണ്ട് ഇന്നലെ. നേഴ്സ് ആണ്.
ത്ല്ക്കലത്തെക്കെങ്കിലും ഒരു പിരിയല്‍ പോലും നമ്മില്‍ കൂടുതല്‍ വേദന ഉണ്ടാക്കുന്നു. നാലെയെക്കുരിച്ച്ചുള്ള ചിന്തയില്‍ അതില്‍ ആശ്വാസം ലഭിക്കുമ്പോഴും അറിയാതെ ഒരു കുറവ് മനസ്സില്‍ അലയ്ടിച്ചുകൊണ്ടിരിക്കും. ലളിതമായി എഴുതി. പഴയതുപോലെ കവിതയും ചിത്രങ്ങളും ഒക്കെയായി മനോഹരം. വൈക്കൊലില് എന്തോ തിരയുന്ന ദമ്പതികള്‍ നന്നായിട്ടുണ്ട്. ഇടയില്‍ പ്രായമായവരുടെ സംരക്ഷണവും അവരുമായി ഇടപഴകാന്‍ ബാബ്ധങ്ങള്ക്ക് ലഭിക്കുന്ന സാധ്യതകളെക്കുറിച്ചും എല്ലാം പോസ്റ്റില്‍ സൂചിപ്പിച്ചത് സന്ദര്‍ഭോചിതമായി.
ആശംസകള്‍.
മോള് പഠിയ്ക്കട്ടെ, മാഷേ...
അതേ എന്തായാലും മോള് പഠിക്കട്ടെ. ആ ഫോട്ടോയില്‍ കണ്ടിട്ട് വേറെ ആരെയോ പോലെ. ഹി ഹി ഹി. ആളു മാറിയിറ്റൊന്നുമില്ലല്ലോ അല്ലെ?
മോള്‍ക് എല്ലാ ആശംസകളും.....പിന്നെ ഫോട്ടോ കണ്ടപ്പോള്‍ തോന്നി നാടിഇലെ സുന്ദരികളെ ഏതോ കാടന്മാര് തട്ടിക്കൊണ്ടു പോയതാണെന്ന്.ഹി..ഹി...സത്യത്തിന്റെ മുഖം എപ്പോഴും ഭീകരമാണ് അല്ലെ ബിലാത്തി.....സസ്നേഹം
മുരളിച്ചേട്ട ഏതാണ്ടൊക്കെ പറയണമെന്നുണ്ട് .. പക്ഷെ മറന്നു .. എന്നാലും അട്ടപ്പാടിയിലെ ആ ഫോട്ടോസ് കിടിലം ... ചേച്ചി മുടിഞ്ഞ ഗ്ളാമര്‍ ആണല്ലോ .. ഹും . മുരളിച്ചേട്ടന്റെ കൂടെ ഉള്ള ഇരുപ്പു കണ്ടപ്പോള്‍ സങ്കടം തോന്നിപ്പോയി. നല്ലൊരു കറി കൊണ്ട് പോയി കോളാമ്പിയില്‍ ഒഴിച്ചപോലെ എന്നൊക്കെ പറയുന്നത് ഇതിനാ അല്ലെ ??
പിന്നെ കൊച്ചിനെ എന്തിനാ യോര്‍ക്കില്‍ കൊണ്ടേ വിട്ടത് . ബിര്‍മിന്‍ഹാം യൂണിയില് വിട്ടാല്‍ പോരാരുന്നോ . ഇവിടെയാവുമ്പോള്‍ എന്റെ ഒരു നോട്ടവും കിട്ടുവരുന്നു .. നിങ്ങള്‍ക്കൊന്നും ഒട്ടും ഉത്തരവാദിത്തം ഇല്ല ..
പിന്നെ ബാക്കി നേരില്‍ പറയാം . ആ സുകന്യ ചേച്ചിയുടെ അയല്‍ക്കാരി ബക്കിങ്ഹാം ഷയറില്‍ വന്നിട്ടുണ്ടെന്ന് .. ( പറ്റിയ ആളെയാ പറഞ്ഞെല്പ്പിക്കുന്നത് ) എന്തായാലും അവരുടെ ക്ഷേമം അന്വേഷിക്കാന്‍ പോകുമ്പോള്‍ ,ഒറ്റയ്ക്ക് പോകാന്‍ പേടിയാണെങ്കില്‍ വേണമെങ്കില്‍ ഞാനും വരാം . സമയമില്ല പിന്നെ മുരളിച്ചേട്ടന് നിര്ബന്ധിക്കുമ്പോള് എങ്ങനെയാ വരാതിരിക്കുന്നതു ??
വേര്‍പാട് എന്നും ദു;ഖംമാണ് നല്‍കുന്നത്.പതിയെ
പതിയെ അത് മറക്കും.. എന്നെ ബോര്ഡിങ്ങില് നിര്‍ത്തി
അമ്മ പോകുമ്പോ തിരിഞ്ഞു നോക്കി തിരിഞ്ഞു കണ്ണ് തുടച്ചു
പോകും,എന്റെ വിഷമം കുട്ടികളോട് ഒതുചെരുമ്പോ ഞാന്‍ മറക്കും.
പക്ഷെ എന്ന് എന്റെ മോന് വളര്‍ന്നു വരുന്നു കുറച്ചു കഴിഞ്ഞാല്‍
പഠിക്കാനായി അവനെ പിരിഞ്ഞു ഇരിക്കേണ്ടി വരുമല്ലോ എന്ന വിഷമം
കൊണ്ട് ഞാന്‍ ഏട്ടനോട് പറയും പ്ലസ്റ്റൂ കഴിഞ്ഞാല്‍ അവനു ഇവിടെ
ഒരു സൂപ്പര്മര്ക്കെട്ട് ഇട്ടുകൊടുക്കാം എന്ന്.എങ്കില്‍ പിന്നെ എവിടെയും
പോകില്ലല്ലോ എന്ന്..അന്ന് അമ്മഎന്നെ അവിടെ നിര്‍ത്തി പോകുമ്പോ അമ്മയുടെ
നെഞ്ചു നീറിയ
വേദന എത്ര എന്ന് ഇന്നു ഓര്‍ക്കുമ്പോ മനസ്സിലാകുന്നു..
അടക്കയാകുമ്പോ മടിയില്‍വെക്കാം ..അടക്കാമരം ആയാലോ...!
നല്ല പോസ്റ്റ് ആണ് ടോ.ആ പഴയകാല ഫോട്ടോ വളരെ നന്നായിരിക്കുന്നു...
മുരളിഭായ്... മുരളിഭായ്ക്ക് ഇത്രയും പ്രായമായോ? പതിനെട്ട് വയസ്സുള്ള മകളോ? ... എന്റെ ഏട്ടന് സ്ഥാനം വെള്ളത്തിലായോ?
ഈ യോര്‍ക്ക് എന്ന് പറയുന്നത് അങ്ങ് ഉഗാണ്ടയിലും മറ്റുമല്ലല്ലോ മുരളിഭായ്... വിഷമിക്കാതിരിക്കെന്ന്... ഇവിടെ മിക്കവാറും എല്ലാവരും പ്ലസ് ടൂ കഴിഞ്ഞിട്ട് മക്കളെ നാട്ടില്‍ കൊണ്ടുപോയി ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് വരുന്ന അത്രയും വരില്ലല്ലോ...
ഇങ്ങനത്തെ വിഷമം സഹിക്കാന്‍ വയ്യാത്തത് കൊണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് മകന്റെ പ്ലസ് ടൂ കഴിയുന്നതോടെ ജോലി രാജി വച്ച് നാട്ടിലേക്ക് പോകാം എന്നാണ് എന്റെ വാമഭാഗം നീലത്താമര പറയുന്നത് കേട്ടോ...
പിന്നെ സുകന്യാജി... നല്ലയാളെയാ അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്... ഹി ഹി ഹി...
പറയാനുള്ളത് മൈലിയിട്ടുണ്ട്.
പ്രിയപ്പെട്ട ഫെനിൽ,നന്ദി.ആദ്യമായിവിടെവന്ന് ആദ്യയഭിപ്രായം കാച്ചിയതിന് ഒരുപാട് സന്തോഷം കേട്ടൊ.
പ്രിയമുള്ള ശ്രീനാഥൻ മാഷെ,നന്ദി. പലകാര്യങ്ങളും നേരിട്ടനുഭവിക്കുമ്പോഴാണല്ലോ, ആയതിന്റെയൊക്കെ പരിണാമങ്ങൾ നമ്മൾക്ക് നേരിട്ട് മനസ്സിലാകുക അല്ലേ മാഷെ.പിന്നെ അന്നു തിരഞ്ഞപൊന്നിൻ സൂചി കിട്ടി,കണ്ണ് പൂവ്വാൻ അത് മതിയല്ലോ...
പ്രിയപ്പെട്ട സുകന്യാജി,നന്ദി.സുകന്യയുടെ അഭിപ്രായം പെണ്ണൊരുത്തിക്ക് കാണിച്ചുകൊടുത്തപ്പോൾ..അവൾ രണ്ടടി കൂടി പൊങ്ങിയെന്ന് തോന്നുന്നു.പിന്നെ അയലക്കക്കാരിക്ക് ലണ്ടനിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ കോണ്ടാക്റ്റ് ചെയ്യുവാൻ പറയുമല്ലോ..
പ്രിയമുള്ള റാംജി ഭായ്,നന്ദി.പ്രണയം മാത്രമല്ല വിരഹം എന്ന് മനസ്സിലാക്കിവരുന്നൂ...പിന്നെ അത് അട്ടപ്പാടിയിലെ വീട് മേയുന്ന പുല്ലാണ് കേട്ടൊ.ഈ വല്ലഭന് ആ പുല്ലും ആയുധം..
പ്രിയപ്പെട്ട ശ്രീ,നന്ദി.ഇവിടെ 18 കഴിഞ്ഞാൽ പിള്ളേരെല്ലാം നമ്മുടേതല്ലാവുന്ന സ്ഥിതിവിശേഷങ്ങൾ ഒരുപാട് കാണുന്ന...
പ്രിയമുള്ള യാത്രികാ,നന്ദി.സുന്ദരിമാരുടെ പുറന്മേനി മാത്രമാണഴക്,പക്ഷേ കാടന്മാരുടെ ഉള്ളിന്റെ അഴക് ഒന്ന് വേറെ തന്നെയാണ് ..ഇതാണ് സത്യത്തിന്റെ മുഖം കേട്ടോ വിനീത്.
പ്രിയപ്പെട്ട പ്രദീപ്,നന്ദി. കോളാമ്പികൊണ്ടുപകാരമുണ്ടാകുന്ന ശരീരഭാഗങ്ങൾക്കെല്ലാം കോളാമ്പിയോടിഷ്ട്ടം കൂടൂം,മറ്റുകറി പാത്രങ്ങളേപ്പോലെ ഉടയുകയോ,ഞെളങ്ങുകയോ ചെയ്യില്ല.പഴയതായാലും തിളക്കവും,വിലയും എന്നും ഏറിക്കോണ്ടിരിക്കും..കേട്ടൊ.
പിന്നെ നാട്ടിലെ നല്ലൊരു പൂവ്വാലനായിരുന്ന ഞാനെന്റെ മോളെ പ്രദീപുമാരൊന്നുമില്ലാത്ത യോർക്കിൽ വിട്ടതിൽ കുറ്റം പറയാൻ പറ്റുമോ..?
നന്നായിട്ടുണ്ട്...
ഇതൊരു താല്ക്കാലികമായ വിരഹമല്ലേ ബിലാത്തീ...പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു പോകുന്നതോടെ എല്ലാം തീര്‍ന്നില്ലേ...ഈ വിരഹം അതിനുള്ള ഒരു ട്രെയിനിംഗ് ആവട്ടെ...
മക്കളൊക്കെ നന്നായി പഠിച്ചു വരട്ടെ...
അവളെക്കുറിച്ചുള്ള ആധി മാറ്റി വെച്ചേക്ക്....മോളുടെ സ്വഭാവം അമ്മയുടെ പോലെ തങ്കപ്പെട്ടതായത് കൊണ്ട് പേടിക്കണ്ട...
ചെക്കനെ ഒന്ന് ശ്രദ്ധിച്ചേക്ക്...അവനാ അപ്പനെ മുറിച്ച മുറി....
മോള് പഠിച്ച് നന്നായി വരട്ടെ മാഷേ.. വിരഹവേദന ഉണ്ടാവുമ്പോഴേ സ്നേഹത്തിന്റെ ആഴമറിയൂ എന്നാരോ പറഞ്ഞിട്ടുണ്ട്.. വേറെയാര്.. ഈ ഞാന്‍ തന്നെ :)
അസ്സലായി പറഞ്ഞുവച്ചു ബിലാത്തിപുരംകാരന്... ഓര്‍മ്മകളിലെ മധുവിധു മധുരം.. വിരഹത്തിന്റെ വേദനയും അത് പകരുന്ന നൊമ്പരങ്ങളും.. ഒടുവില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകളും.. (മകള്‍ക്ക് ആശംസകള്‍..)
എന്നാലും സുകന്യാജി ഇത്ര വലിയ മണ്ടത്തരം കാണിക്കുമെന്നു കരുതിയില്ല... :)
നന്നായിരിക്കുന്നു....
നമ്മുടെ കാർന്നോന്മാർക്ക് നമ്മൾ ഈ വേദന കൊടുത്തിട്ടില്ലെ. അത് നമ്മുടെ മക്കൾ തിരിച്ചു തരുന്നു...
ഭൂമി ഉരുണ്ടതല്ലെ...
കാലവും ഉരുണ്ടതാ...!!
kolllam muraliyetta nalla avishkaaram. its from ur heart thats why so touching.
ബിലാതീ,വളരെ നല്ല പോസ്റ്റ്..
ഒരച്ഛന്റെ ആത്മവ്യഥകള്‍ !!
പിന്നെ മക്കളെ സ്നേഹിക്കൂ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ...നിഷ്കളങ്കമായി..
തീര്‍ച്ചയായും പലിശ സഹിതം ആ സ്നേഹം തിരികെ കിട്ടും;ഞാന്‍ ഗ്യാരണ്ടി...
your wife looks like real sareenawahaab!
മോള്‍ക്ക് നന്നായി പഠിക്കാന്‍ എല്ലാ ആശംസകളും.
"മാമ്പൂ കണ്ടും മക്കളെ കണ്ടും.." എന്നാണെങ്കിലും, ചാണ്ടിച്ചന്‍ പറഞ്ഞത് പോലെ ആണെങ്കില്‍ വിഷമിക്കേണ്ട.
പഴയ അര്‍മാദം ഫോട്ടോയും സ്റ്റൈല്‍ ആയിട്ടുണ്ട് :-)
മകള്‍ പഠിച്ചു മിടുക്കി ആയി വരട്ടെ ..ബിലാത്തി കുടുംബത്തെ കാണാന്‍ സാധിച്ചില്ല ,സറീന വഹാബിനെ ശെരിക്കും മിസ്സ് ചെയ്തു .എന്നാലും അട്ടപ്പാടിയിലെ ഈ മധു വിധു ഫോട്ടോ ഷമിനെ ഒന്ന് കാണിക്കണം ..അപ്പോള്‍ എല്ലാരേയും ചോദിച്ചതായി പറയണം ട്ടോ
പ്രിയപ്പെട്ട ലച്ചു,നന്ദി.മക്കൾ ഒരു ചെറിയ കാലത്തേക്ക് പോലും നമ്മെ വിട്ടുനിൽക്കുമ്പോൾ അതിന് മറ്റുള്ളവരുടെ വേറ്പ്പാടിനേക്കാളും തീഷ്ണതയേറും..അല്ലേ.കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് തന്നേ !
പ്രിയമുള്ള വിനുവേട്ടാ,നന്ദി.23-ലേ കല്ല്യാണിച്ചപ്പോൾ മകൾ നേരത്തെ ഭൂജാതയായതിലെന്ത് കുറ്റം..ചേട്ടനാണേന്ന് പറഞ്ഞീട്ടെന്തുകാര്യം .... ഈ ആണുബ്ലോഗ്ഗേഴ്സിന്റെയൊക്കെ അസൂയനോക്കണേ,എല്ലാവരും പാവം സുകന്യാജിക്കെതിരേ...
പ്രിയപ്പെട്ട ഹാപ്പി ബാച്ചീസ്,പെരുത്ത് നന്ദി.ഇവിടെയൊരഭിപ്രായമിട്ടിന് തിരികൊളൂത്തി ,മെയിലിൽ കൊണ്ട്വന്ന് പതിനാറുനിലയിൽ പൊട്ടിച്ചെന്നെ വാനോളം പുകഴ്ത്തി അല്ലേ
പ്രിയമുള്ള വേണുഗോപാൽ മാഷെ,ഈ നല്ലയഭിപ്രായത്തിന് ഒത്തിരി നന്ദി കേട്ടൊ.
പ്രിയപ്പെട്ട ചാണ്ടികുഞ്ഞേ,നന്ദി.താൽക്കാലിക വിരഹമാണെങ്കിലും,ആദ്യാനുഭവമായതുകൊണ്ടാകാം ഒരു ആതി/പ്രത്യേകിച്ചാക്യാമ്പസ് കണ്ടപ്പോൾ.പിന്നെ ഒന്ന് മറിച്ചായാൽ-അപ്പന്റെ ഗുണം പെണ്ണീനും,അമ്മേടെ ഗുണം ചെക്കനും കിട്ടിയാലുള്ള അവസ്ഥ!
പ്രിയമുള്ള മനോരാജ്,നന്ദി.വിരഹവേദന ഉണ്ടാ...ന്റെ ആഴമറിയൂ എന്നുപറഞ്ഞ മഹാനെ നേരിട്ടുപരിചയപ്പെടുത്തിയതിൽ സന്തോഷം കേട്ടൊ.
പ്രിയപ്പെട്ട ജിമ്മി ജോൺ,നന്ദി.വിരഹത്തിന്റെ വേദന മറന്നാലും നമുക്ക് മധുവിധുവിന്റെ മധുരം മറക്കാൻ പറ്റില്ലല്ലോ അല്ലേ.ഇനി ഇതെല്ലാം പുത്തന്തലമുറക്ക് കൈമാറാം...
മോളൂട്ടീടെ ഹോസ്റ്റല്‍ വിശേഷം പറഞ്ഞത് വായിച്ചപ്പോള്‍ ശ്രീനാഥന്‍ മാഷിന്റെ ശ്രീശൈലത്തിലെ കുട്ടീടെ പോസ്റ്റോര്മ്മ വന്നു.പഠിച്ച് മിടുക്കിക്കുട്ടിയായി വരാനല്ലേ ഈ ഇടവേളയെന്നോര്ത്ത് സന്തോഷായിട്ടിരിക്കൂ..
പിന്നെ ആ പഴയ ഫോട്ടോകളില്‍ എല്ലാരേം കാണാന്‍ നല്ല രസമുണ്ട്.:)
നര്‍മ്മം കലര്‍ത്തിയ വിരഹം നന്നായി ബിലാത്തി.മോളെ പിരിയുന്നതിന്റെ വിഷമം മനസ്സില്‍ തട്ടികേട്ടോ.എല്ലാവര്ക്കും ഉണ്ടാകുന്ന അനുഭവങ്ങള്‍ തന്നെയിത്.
വളരെ ചെറുപ്പത്തില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പോയവന്റെ ദുഃഖം എനിക്കറിയാം.
ഞാന്‍ ചിന്തിക്കുന്നത്. മോളുടെ ഭാഗത്ത് നിന്നാണ്. അവളിപ്പോള്‍ അപ്പനെയും അമ്മയെയുമോര്ത്ത് വ്യാകുലപ്പെടുന്നുണ്ടാവും.എന്നാലും വളരുമ്പോള്‍ അവള് നന്ദി പറയും ദൈവത്തോടും നിങ്ങളോടും
molkku ellavidha aashamsakalum, prarthanakalum......
മുരളിയേട്ടാ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്..പിതവിന്റെ ദു:ഖം നന്നായ് പറഞ്ഞു..മകൾക്ക് എല്ലാ വിജയവും നന്മയും നേരുന്നു.
പറയേണ്ടത് ചാണ്ടിച്ചായന് പറഞ്ഞിരിക്കുന്നു..എന്നാലും എത്ര ക്രിത്യമായിട്ടാണ് പറഞ്ഞിരിക്കുന്നത്...ഹ.ഹ.ഹാ....
പ്രിയപ്പെട്ട വീ.കെ,നന്ദി. അതെ നമ്മൾ കൊടുക്കുന്നതൊക്കെ നമുക്ക് തിരിച്ചുകിട്ടും,ചിലപ്പോൾ പലിശ സഹിതം അല്ലേ.. അശോക്ഭായ്.
പ്രിയമുള്ള ജോഷി,നന്ദി.നമുക്ക് നൊമ്പരമുണ്ടാക്കുന്ന കാര്യങ്ങളെല്ലം മനസ്സിനുള്ളിൽ നിന്നും തേട്ടി വരും..കേട്ടൊ.
പ്രിയപ്പെട്ട ജസ്മികുട്ടി,നന്ദി.പലിശ കിട്ടിയില്ലെങ്കിലും മുതലെങ്കിലും കിട്ട്യാമതി...പിന്നെ ഈ അഭിപ്രയമിന്നെന്റെ പെണ്ണിന് കാണിച്ചുകൊടുത്തപ്പോൾമുതലവൾ നിലത്തൊന്നുമല്ലാ.. നിൽക്കുന്നത് കേട്ടൊ.
പ്രിയമുള്ള സിബു,നന്ദി.ഇനി മാമ്പൂകണ്ടും, ചാണ്ടിച്ചൻ പറഞ്ഞത് കണ്ടും കൊതിക്കാം അല്ലേ.പിന്നെ ഇപ്പോഴും ആ മധുവിധുവിന്റെ മധുരം മാറിയിട്ടില്ല കേട്ടൊ.
പ്രിയപ്പെട്ട സിയ,നന്ദി.ഇനി നാട്ടിൽ പോകുമ്പോൾ ഷമീനൊത്ത് അട്ടപ്പാടിയിൽ പോണം കേട്ടൊ.പിന്നെ സറീനാവാഹബിനെ എല്ലാരും പൊക്കുന്നത് കണ്ടിട്ട് മൂപ്പ്യത്താരിപ്പോൾ നാലിഞ്ച് പൊങ്ങിയാണ് നടക്കുന്നത്..കേട്ടൊ.
പ്രിയമുള്ള റെയർ റോസ്,നന്ദി.ഇത്തരം ഓരോ ഇടവേളകളും വരാനുള്ള സന്തോഷത്തിന്റേതാകുമെന്ന് കണക്കുകൂട്ടാം അല്ലേ..
പ്രിയപ്പെട്ട കൃഷ്ണകുമാര്ഭായ്,നന്ദി.എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ മനസ്സിൽ തട്ടുന്ന കൊച്ചുവിരങ്ങൾ ഉണ്ടാകുമല്ലോ..അല്ലേ..
പ്രിയമുള്ള റഷീദ് പുന്നശ്ശേരി,നന്ദി. തീർച്ചയായും കെട്ടിയിട്ട് വളർത്തുന്നതിന് പകരം ഈ സ്വാതന്ത്ര്യം മോൾക്ക് ഞങ്ങൾ കൊടുത്തതിന് ,പിന്നീടവൾ എന്തായാലും കടപ്പാടുകൾ രേഖപ്പെടുത്തും..കേട്ടൊ
മുരളിയേട്ടാ...നന്നായിരിക്കുന്നു........
എല്ലാം നല്ലതിനു വേണ്ടിയല്ലേ...?
മുരളീ , രസിച്ചു വായിച്ചു കേട്ടോ ..
മുന്നിലിരുന്ന് മുരളി പറയുന്ന പോലെയും ഞാന്‍ കേട്ടുകൊണ്ടിരുന്ന പോലെയുമായിരുന്നു വായനാനുഭവം.
നന്നായിരുന്നു.
സസ്നേഹം,
ആദ്യമായവൾ കമഴ്ന്നുകിടന്നത്, മുട്ടുകുത്തിയത്, പിച്ചവെച്ചത്, കിന്നരി പല്ലുകൾ മുളച്ചുവന്നത്,...,...അങ്ങിനെ സുന്ദരമായ എത്ര മുഹൂർത്തങ്ങളാണ് അവളും, പിന്നീടുണ്ടായ അവളുടെ കുഞ്ഞനിയനും കൂടി ഞങ്ങൾക്ക് സമ്മാനിച്ചത് ....
മുരളിയേട്ടാ, വല്ല്ല്ലാതെയിഷ്ടപ്പെട്ടു, ഈ വരികൾ... ഞാനുമിപ്പോ കടന്ന് പോവുകയാണല്ലോ അങ്ങനെയൂരു അവസ്ഥയിലൂടെ. പിന്നെ, ഈ വിരഹ ദുഖത്തീൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒട്ടുവിൽ കുഞ്ഞനിയനൊരു കുഞ്ഞനിയത്തിയെ കൂടി കിട്ടുമോ എന്തോ.. ;)
ബില്ലൂ,
ആറ്റൂരിന്റെയും ചങ്ങമ്പുഴയെയും ഓര്‍മ്മിപ്പിച്ചത് നന്നായി.
വിരഹത്തിന്റെ കണ്ണുനീര് സ്നേഹത്തിന്റെ മലര്‍വാടിയ്ക്ക് മഴത്തുള്ളികളാവട്ടെ. മകള്‍ പഠിച്ചു വരുമ്പോള്‍ എല്ലാം ശരിയാവുമല്ലോ..
ലണ്ടന്‍/മണ്ടന്‍ കാഴ്കള് ... ഇവിടെയും വൃദ്ധരെ താമസിപ്പിക്കുന്നത് കെയര്‍ ഹോമുകളില്‍ ആണ്. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് അതാണ് നല്ല മാര്‍ഗം എന്ന്.
നാട്ടുകാരെ കാണിക്കാനായി ചില വീടുകളില്‍ വയസ്സന്മാരെ കട്ടിലിലിട്ടു "ശുശ്രൂഷിക്കുന്നത്" കാണുമ്പോള്‍
ജീവിതം എത്ര മഹത്തായ ഒഴുക്കാണല്ലേ ....ചിന്ന ചിന്ന കാര്യങ്ങള്‍ എന്ന് നാം പണ്ട് പറഞ്ഞതത്രയും ഒരു ഭൂതകണ്ണാടിയിലുടെ നമ്മെ തിരിഞ്ഞു നോക്കുന്നു.
മുരളിയേട്ടാ, ഇതൊരു വിരഹത്തിനും പിന്നീടൊരു സന്തോഷം ഉണ്ടാകും! മക്കളെ കണ്ടും മാമ്പൂ കണ്ടും ആശിക്കരുത് എന്നാണ് ചൊല്ല്
പിന്നെ ആ പഴയ ഫോട്ടോയില്‍ ഫിലാത്തി ഒരു ഫീകരന്‍ തന്നെ, എങ്ങനെ ആ പാവം സറീന വഹാബ് സമ്മതിച്ചു കല്യാണം കഴിക്കാന്‍ :)
മുരളിയേട്ട,
കലക്കന്‍ വിവരണം ആണുട്ടോ. വായിക്കുമ്പോള്‍ ആളെ നേരില്‍ കാണാനും സംസാരിക്കാനും തോന്നുന്നു.
ഞാന്‍ വായിക്കാറുണ്ട്. കമന്റ്സ് ഇടാറില്ലെന്ന് മാത്റം.
വളരെ തുറന്നു പറയുന്ന ഈ ശൈലി ഇനിയും തുടരുക.
പിന്നെ വിരഹം, ദുഃഖങ്ങള്‍ , എല്ലാം ജീവിതമല്ലേ...
ബില്ലു ദോസ്ത്
രണ്ടു യുവതികളുടെ പിതാവിനു ഈ എഴുത്ത് മധുരമുള്ള ഒരു നൊംബരം ആണ്...
പിന്നെ ബങളൂരുവില് പണിയെടുക്കുന്ന ഈ അച്ഛനു ട്രെയിനിലും ഐ.എസ്.ബസ്സുകളിലും കാണുന്ന പല കുഞു മകളുമാരുടെ നാടകങളും കണുമ്പോള്‍ ഉള്ളു ഉരുകി ഒലിക്കും എന്ന് പറവാതെ വയ്യ....ബില്ലൂട്ടി അവിടന്ന് സുവിശേഷങള്‍ മാത്രം കൊണ്ടുവരട്ടെ...
ആ ഫോട്ടോ കണ്ടാലറിയാം ഭിലാത്തി ഭായി ശരിക്കും ഒരു 'ഭായി' ആയിരുന്നു പണ്ടെന്നു, ഷര്‍ട്ടിന്റെ ബട്ടനോക്കെ അഴിച്ചിട്ട്, ശരിക്കും ഒരു നാടന്‍ വില്ലന്‍ ! :)
മോള് പഠിച്ചു മിടുക്കിയായി വരട്ടെ, ഭായ് ബ്ലോഗി ജീവിതം ആഘോഷിക്കൂ.
മുരളിജി വേര്‍പാടിന്റെ നൊമ്പരം മകള്‍ക്ക് കിട്ടിയ ഭാഗ്യം ഓര്‍ത്തു സന്തോഷമാക്കി തീര്‍ക്കാനുള്ള ശ്രമം നന്നായീ മകള്‍ക്ക് എല്ലാ വിധ ആശംസകളും
പ്രിയപ്പെട്ട ജയരാജ്,ഈ പ്രാർത്ഥനകൾക്കും, ആശംസകൽക്കുമൊക്കെ നന്ദി കേട്ടൊ ഭായ്.
പ്രിയമുള്ള മൻസൂർ,നന്ദി.ശരിക്ക് പറയുകയാണെങ്കിൽ നമ്മളൊക്കെ പിതാക്കന്മാരാകുമ്പോൾ മാത്രമാണ് അയതിന്റെ ദു:ഖങ്ങളും മറ്റും സത്യത്തിൽ മനസ്സിലാക്കുന്നത് അല്ലേ ഭായ്.
പ്രിയപ്പെട്ട ജിഷാദ്,നന്ദി. ആ ചാണ്ടിച്ചൻ ആരാ മൊതല്,ത്രികാലജ്ഞാനമുൾല ആളാ..കേട്ടൊ
പ്രിയമുള്ള റിയാസ്,നന്ദി.ഇനിയുള്ളതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് ചിന്തിച്ച് സമാധാനിക്കാം അല്ലേ ഭായ്.
പ്രിയപ്പെട്ട സുകുമാർ ഭായ്,നന്ദി.വായന രസമൂറിയതിൽ സന്തോഷം. അനുഭവങ്ങളാകുമ്പോൾ മനസ്സിനുള്ളിൽ നിന്നാണല്ലോ വരിക..അല്ലേ
പ്രിയമുള്ള സിജോ,നന്ദി.ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം..പിന്നെ നല്ല വെള്ളസിമന്റിട്ടോട്ടയടച്ചതിനാൽ ഇനി ആ കാര്യത്തിനെ കുറിച്ച് പേടിക്കാനില്ല കേട്ടൊ.
പ്രിയപ്പെട്ട വാഷ്-ജേക്കെ ഭായ്,നന്ദി. ആറ്റൂരും,ചുള്ളിക്കാടുമൊക്കെ പണ്ടത്തെ എന്റെ കവിതകൾക്കൊക്കെ വളമായിരുന്നൂ.പിന്നെ ഞാനൊക്കെ വയസ്സാകുമ്പോഴേക്കും തട്ടിപ്പോകുമെന്ന് ഗ്യാരണ്ടിയുള്ളതുകൊണ്ട് അതോർത്ത് പേടിക്കാനില്ല കേട്ടൊ.
പ്രിയമുള്ള ആയിരത്തിയൊന്നാംരാവ്,നന്ദി.ഈ മഹത്തായ ഒഴുക്കിനിടയിൽ നമ്മൾ കൊടുത്തതെല്ലാം നമുക്ക് തിരിച്ചുകിട്ടികൊണ്ടിരിക്കുമല്ലോ അല്ലേ.
പ്രിയ ഒഴാക്കാ,നന്ദി.ഇപ്പോൾ മനസ്സിലായല്ലോ പണ്ടും ഫീകരന്മാരെ പ്രണയിക്കുന്ന സറീനാവാഹബുമാർ ഉണ്ടായിരുന്നു എന്ന്.പിന്നെ ഒന്നും ആശിക്കാത്ത കാരണം നിരാശക്ക് വകയില്ല ..കേട്ടൊ
മക്കളെ പിരിയുമ്പോള്‍ അച്ഛനമ്മമാര്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. പക്ഷേ. ആ വേര്‍പ്പാട് പ്രകൃതി നിയമമാണ്. മാതാപിതാക്കളുടെ ചിറകിന്റെ കിഴില്‍ എന്നും കഴിയേണ്ടവരല്ല കുഞ്ഞുങ്ങള്‍. അവര്‍ നാളെയുടെ പ്രതീക്ഷയാണ്,
കടമനിട്ടയുടെ കോഴി എന്ന കവിത ഓര്‍മ്മ വന്നു.
പിന്നെ സറീനാ വാഹബിനേക്കാള് സുന്ദരിയായിരുന്നു സഹധര്‍മ്മിണി, അങ്ങിനെ കളിയാക്കുകയൊന്നും വേണ്ടാട്ടോ.
മോളോട് ഈ തത്തമ്മയുടെ അഭിനന്ദനങ്ങളും ആശംസകളും പറയാന്‍ മറക്കരുത്.
“പതിനെട്ടുവയസ്സിന് മുകളിലുള്ളവർക്ക് പഠിക്കാന്‍ മനസ്സുണ്ടെങ്കിൽ
ആരേയും ഡിപ്പെന്റുചെയ്യാതെ ജീവിതമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാവുന്ന സവിധാനങ്ങളൊക്കെയാണിരാജ്യത്തുള്ളതുത് !”
മുതലാളിത്തത്തിന്റെ മുകളിൽ പണിയുന്ന സോഷ്യലിസം... കേരള സർക്കാർ വിദ്യഭ്യാസം സ്വന്തം നടത്തി തുലയ്ക്കുന്ന പൈസ പാവങ്ങൾക്ക് പലിശയില്ല വായ്പ നല്കുവാൻ ശ്രമിക്കട്ടെ... ഉന്നത വിദ്യഭ്യാസം പണക്കാർ സ്വന്തം കീശയിൽ നിന്ന് ചിലവാക്കി പഠിക്കട്ടെ!
MURALI CHETTA,
PUTHIYA RACHANA NANNAYITTUNDU,ESP/Y OLD PHOTO WITH ASOKETTAN,ATHU NALLORU ORMAYANU.LAKSMI ENTHAYALUM NANNAY PADICHU VARATTE,NAMUKKONNUM KITTATHA BHAGYAMALLE.
PINNE AA ORU SATHYAM,MAKKALAYAPPOL MAATHRAM ARIYAVUNNA KAARYANGAL NJANUM ATHE PATTI CHINTHIKKARUNDU,OARO NIMISHAVUM MOLUDE KAARYANGAL NOKKI PINNEEDU AKALUMBOZHULLA NKAARYAM ORKKANE VAYYA,SARIKKUM NAMMUDE ACHNAMMAMAR THANNE GREAT.............
ENTHAYALUM KRISHNANAYIRIKKUM KOODUTHAL FEELINGS,AVARALLE EPPOZHUM ORUMICHAYIRUNNATHU,.........
CONVEY MY REGARDS TO ZAREENA VAHAB,LAKSHMI AND KRISHNAN...........
BYE.
MEKHA SHANIL.
മുരളിയേട്ടാ എഴുത്തില്‍ കോമഡിയുണ്ടെങ്കിലും ഉള്ളില്‍ നൊമ്പരമുണ്ട്. മക്കളെ പിരിഞ്ഞിരിക്കുന്ന വേദന അനുഭവിക്കുന്നത് കൊണ്ട് അത് ശരിക്കും ഫീല്‍ ചെയ്തു. ഇന്നത്തെ നമ്മുടെ താരാട്ട് നാളത്തെ അവരുടെ ആട്ടില്‍ എത്തും എന്ന അവിടെ വായിച്ചപ്പോള്‍ എന്തോ ഭയങ്കര ടെന്‍ഷന്‍ . മക്കളെ കണ്ടും മാമ്പൂ കണ്ടും ഒന്നും കൊതിക്കണ്ട എന്ന് പഴമക്കാര്‍ പറഞ്ഞത് ശരിയാവുമോ.. ദൈവത്തിനറിയാം ...
ഭാര്യ സറീന വഹാബിനെ പോലെ എന്ന് മണിയടിക്കാന്‍ പറഞ്ഞതാണെങ്കില്‍ ഫോട്ടോയില്‍ അൽപ്പം ആ ലുക്ക് ഇല്ലാതില്ലാട്ടോ... ഞാന്‍ ഇങ്ങനെ പറഞ്ഞു എന്ന് അവരോട് പറ.. ( സത്യം തന്നെ പറഞ്ഞത് )
പോസ്റ്റ് നന്നായി .. ഞാന്‍ വരാന്‍ വൈകി.. അല്ലങ്കില്‍ അത് എപ്പോഴും അങ്ങനെയാണല്ലോ അല്ലെ .
"ഇപ്പോഴാണ് വാസ്തവത്തിൽ എന്റെ അമ്മയുടേയുമൊക്കെ ,
മക്കളെ പിരിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന വിരഹവേദനകൾ ശരിക്കും മനസ്സിലാകുന്നത് ..."
---------------------------
മുതിരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍ മാതാവിന് മഹിമ മറക്കും
തളരുമ്പോള്‍ താനേ വീണ്ടും താഴ്വേരിന്‍ താങ്ങിനു കേഴും
മുരളീ. ഈ കുടുംബ പുരാണം ശ്ഹി ബോധിച്ചു. മക്കളെ പിരിയുമോള് നമ്മള് വേദനിക്കുന്നു. നമ്മള് പിരിഞ്ഞു പോരുമ്പോള്‍ രക്ഷിതാക്കള്‍ അനുഭവിച്ച വേദന അപ്പോള്‍മാത്രം നാം തിരിച്ചറിയുന്നു. പോസ്റ്റ് വളരെ രസകരമായി എഴുതി. ഒരു മുരളീ ടച് ഈ പോസ്റ്റിലുമുണ്ട്.
പോസ്റ്റിലെ സറീനാ വഹാബ് "വാല്‍ക്കഷ്ണം" വായിച്ചതോടെ അടൂര്‍ ഫിലോമിന ആയിക്കാണും. ഇനി ഞാന്‍ താങ്കളെ വിധിക്ക് വിടുന്നു.
പിന്നെ ഇവിടത്തുക്കാർക്കെല്ലാം ഇത്തരം പ്രൊഫഷണൽ കോഴ്സുകൾ
പഠിക്കാനുള്ള ചിലവുകൾ മുഴുവൻ ഗവർമേന്റ് പലിശയില്ലാതെ ലോണായി കൊടുക്കുന്നു..
വിദ്യാഭ്യാസത്തിനിടയിൽ പാർട്ട് ടൈം ജോലിചെയ്യാമെങ്കിലും , പഠിച്ചിറങ്ങി ജോലികിട്ടിയശേഷം മാത്രം, തവണകളായി വേജ് സ്ലിപ്പിൽ നിന്നും പണം തിരിച്ചെടുക്കുന്നു....
ഇതൊരു പുതിയ അറിവാണ്..
വിവരണം നന്നായിട്ടുണ്ട്...
ഇനിയും ഈ വഴിയൊക്കെ വരാം...
ഫോട്ടൊ കൊള്ളാം.
സറീനാ വഹാബും, കൊള്ള സംഘവും എല്ലാം നന്നായിരിക്കുന്നു..
ഫോട്ടൊ കണ്ടാൽ ആളെ തിരിച്ചറിയില്ലല്ലോ!
പ്രിയപ്പെട്ട ഭാനുഭായ്,നന്ദി. എല്ലാജീവിതാനുഭവങ്ങളും നേരിട്ടനുഭവിച്ച് തീരുമ്പോൾ തന്നെയാണല്ലോ ശരിക്കുമൊരു ജീവിതമായി തീരുന്നത്.പിന്നെ ശൈലിയെ വാഴ്ത്തിയതിൽ സന്തോഷം കേട്ടൊ.
പ്രിയമുള്ള പാവം-ഞാൻ,നന്ദി.ബാംഗ്ലൂരിലെ കാര്യങ്ങൾ കാണൂമ്പോയിങ്ങനേ,അപ്പോളതിന്റെയൊക്കെ ഡബിളുക്ക്ഡബിളുള്ള ഇവിടത്തെ സംഗതികളാലോചിച്ചാൽ ഈ കൊടുംതണവിലും നമ്മൾ ഉരുകിപ്പോകും കേട്ടൊ ഭായ്.
പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.പണ്ട് വില്ലാനിറ്റിയിൽ ഡിഗ്രിയെടുത്ത ശേഷമാണിവിടെയടിഞ്ഞ് കൂടിയത്.പക്ഷേ ഇപ്പോഴത്തെ കൊട്ട്വേഷൻ ടീംസിന്റെ മുമ്പിലൊക്കെ നമ്മളെ പോലെയുള്ള നാടന്മാരൊക്കെ എന്ത് ?
പ്രിയമുള്ള ഗീതാജി,നന്ദി.മക്കൾക്കൊക്കെ ഒരു നഷ്ട്ടബോധവും വരെരുതുന്ന് ചിന്തിക്കുന്ന പിതാവിന്റെ ആഗ്രഹങ്ങൾക്ക് മുമ്പിൽ ഈ വേർപ്പാട് ഒരു സന്തോഷമാണ് കേട്ടൊ.
പ്രിയപ്പെട്ട വായാടി,നന്ദി.ഇതിലെ കടമനിട്ടയുടെ ‘കോഴി’യെപിടിച്ച് ഞാനിന്നലെ മകൾക്കിട്ടുകൊടുത്തു..തത്തമ്മയാന്റിക്ക്’ഒത്തിരി നന്ദി പറയുവിൻ ‘എന്നുപറഞ്ഞവൾ ഇന്ന് വിളിച്ചു...!അവളുടെയമ്മക്കും ഈ തത്തമ്മ പേശല്‍ കേട്ടിപ്പോൾ എന്നോട് ബഹുപ്രണയം!-ആയതിന് റൊമ്പ താങ്ക്സ് കേട്ടൊ ഗെഡിച്ചീ..
പ്രിയമുള്ള കാക്കര,നന്ദി.മുതലാളിത്ത രാജ്യമാണെങ്കിലും ജനക്ഷേമത്തിനും,അഴിമതിയില്ലായ്മക്കുമൊക്കെയാണ് നമ്മളിവരെ അനുകരിക്കേണ്ടത്,അല്ലാതെ ഇവരുടെ തോന്ന്യാസങ്ങൾ മാത്രമാകരുത് അല്ലേ..
പ്രിയപ്പെട്ട മേഘ,നന്ദി.നമ്മുടെ സ്വന്തം മക്കളെ വളർത്തിവലുതാക്കുമ്പോൾ മാത്രമേ നമ്മൾ മാതാപിതാക്കളുടെ വൈഷ്യമങ്ങൾ മനസ്സിലാക്കുകയുള്ളൂ..കേട്ടൊ
മുരളിയേട്ടാ, മുന്നോട്ട് പോ. കണ്ണൂരാനുള്ളപ്പോള് റ്റെന്ഷന് വേണ്ടാ..! അസ്സല് വരികള്‍ക്ക് ആയിരം ആശംസകള്‍.
(ആള് നിമിഷകവി കൂടിയാണല്ലേ..)
പിന്നെ ഇവിടത്തുക്കാർക്കെല്ലാം ഇത്തരം പ്രൊഫഷണൽ കോഴ്സുകൾ
പഠിക്കാനുള്ള ചിലവുകൾ മുഴുവൻ ഗവർമേന്റ് പലിശയില്ലാതെ ലോണായി കൊടുക്കുന്നു..
വിദ്യാഭ്യാസത്തിനിടയിൽ പാർട്ട് ടൈം ജോലിചെയ്യാമെങ്കിലും , പഠിച്ചിറങ്ങി ജോലികിട്ടിയശേഷം മാത്രം, തവണകളായി വേജ് സ്ലിപ്പിൽ നിന്നും പണം തിരിച്ചെടുക്കുന്നു....
പതിനെട്ടുവയസ്സിന് മുകളിലുള്ളവർക്ക് പഠിക്കാന്‍ മനസ്സുണ്ടെങ്കിൽ
ആരേയും ഡിപ്പെന്റുചെയ്യാതെ ജീവിതമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാവുന്ന സവിധാനങ്ങളൊക്കെയാണിരാജ്യത്തുള്ളതുത് !
yes..it is UK
മകളെ തത്കാൽത്തേക്കെങ്കിലും പിരിഞ്ഞതിലുള്ള ദു:ഖം ഇത്തിരി പൊങ്ങച്ചതീൽ കലർത്തി അല്പം നർമ്മം മേമ്പൊടിചേർത്ത്, ഇടയ്ക്കമ്മക്കിളികളെ കാട്ടി സറീന വഹാബിന്റെ കൂടെ ഗബ്ബർ സിംഗ് നില്ക്കുന്ന ഈ പോസ്റ്റ് നന്നായിട്ടുണ്ട്.
Well Done Muraly
Now you become a very good Huby,Dad,Son....etc
Congds.
പ്രിയപ്പെട്ട ഹംസ,നന്ദി.ഇത്തരം പ്രതീക്ഷകളാകുമല്ലോ ചിലപ്പോൾ സന്തോഷത്തെ ഇല്ലാതാക്കുന്നത്,അതിനാൽ ഇതിൽമാത്രം ഊന്നൽ നൽകി പ്രതീക്ഷിക്കാതിരിക്കാം അല്ലെ.പിന്നെ ഇതെല്ലാം കണ്ട് എന്റെ ഭാര്യയുടെ പത്രാസ് കണ്ടാൽ അവളെന്ന്യാണൊ സറീനവാഹബെന്ന് തോന്നും കേട്ടൊ.
പ്രിയമുള്ള അക്ബർഭായ്,നന്ദി.ശരിയാണ് രക്ഷിതാക്കളുടെ വേദനകൾ മനസ്സിലാക്കുന്നത് നമ്മൾ രക്ഷാകർത്താക്കളകുമ്പോഴാണല്ലോ അല്ലേ.പിന്നെ ഞാനാരാ മണ്ടൻ..വാൽക്കഷ്ണം ഒഴിച്ചുള്ള ഭാഗങ്ങളല്ലേ പ്രിന്റെടുത്ത് സറീനക്ക് വായിക്കാൻ കൊടുത്തത് !
പ്രിയപ്പെട്ട അജേഷ് ചന്ദ്രൻ,നന്ദി. മുതലാളിത്തരാജ്യമാണെങ്കിലും ഇവിടെ ഇത്തരം കണ്ടമാനം ജനക്ഷേമപദ്ധതികൾ ധാരാളം ഉണ്ട് കേട്ടൊ.
പ്രിയമുള്ള സാബു,നന്ദി. ഈ കൊള്ളസംഘം എത്ര സറീനവാഹബുമാരുടെ മനം കട്ടുകൊണ്ടുവന്നിട്ടാണോ ഈ പ്രണയ സാമ്രാജം വെട്ടിപ്പിടിച്ചെതെന്നറിയാമോ.. എന്റെ ഭായ്.
പ്രിയപ്പെട്ട കണ്ണൂരാനേ,നന്ദി.ഇനി മുന്നോട്ടേക്കുള്ള പ്രയാണങ്ങൾക്കൊന്നും മാർഗ്ഗതടസ്സമുണ്ടാകാതിരുന്നാൽ മതിയായിരുന്നു. പിന്നെ എല്ലാ ടെൻഷനുകളും മാറ്റുവാൻ,മനസ്സുതുറന്ന് ചിരിക്കുവാൻ,നിങ്ങളൊക്കെയുണ്ടെന്നുള്ള സമാധാനം മാത്രമാണ് ആശ്വാസം കേട്ടൊ.
പ്രിയമുള്ള ഷിബിൻ,നന്ദി.ഇതൊക്കെ തന്നെയല്ലേ യു.കെയുടെ വേറിട്ട മഹിമകൾ അല്ലേ..
പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.ഒറ്റ വാചകത്തിൽ തന്നെ യാതൊന്നും തന്നെ വിട്ടുപോകാതെ,ഈ പോസ്റ്റിനെ അതിമനോഹരമായി ഉൾക്കൊള്ളിച്ചത് അത്യുഗ്രനായിട്ടുണ്ട്..കേട്ടൊ ഭായ്.
പ്രിയമുള്ള സുലുമ്മായി,നന്ദി.ഓരൊവളർച്ചയിലും നമ്മൾ ഓരോ പാർട്ടുകളും നന്നായി കൈകാര്യം ചെയ്യണമല്ലോ അല്ലേ.
Dear Murali,
There is a great novelist sleeping in you. You should write more. Very interesting! Thanks for sharing.
Kishor
r_kisor@hotmail.com
മുരളിചെട്ട.ബ്ലോഗ് മീറ്റ് കണ്ടു.സ്നേഹസന്ദേശം അലക്സ് ചേട്ടന് നേരത്തെ അയച്ചു തന്നു.
ആശംസകള്‍.മകളെ പിരിഞ്ഞ ദുഃഖം ഒരു കമന്റ് ആയി നേരത്തെ വായിച്ചിരുന്നു.അതും
പോസ്റ്റ് ആക്കി അല്ലെ.കുഴപ്പം ഇല്ല.ഇതൊക്കെ ആരോടെങ്കിലും പറയുമ്പോള്‍ ഒരു ആഴാശ്വാസം
കിട്ടും അല്ലെ.ഞാന്ന് ഒക്കെ അനുഭവിക്കാന്‍ പോകുന്നതെ ഉള്ളൂ.ഏത്?അത് തന്നെ താരാട്ട്
വെറും തട്ട് ആവുന്ന സമയം.കലക്കി കേട്ടോ.കവിത പോലെ തന്നെ ആസ്വദിച്ചു.ജോഷിയെ
യും സാബുവിനെയും ജോയ്പ്പനെയും അന്വേഷണം അറിയിക്കണം കേട്ടോ. O N V യുടെ
ആ ദുബായ് പരിപാടിയില്‍ ഞാനും ഉദയനും ഉണ്ട്.ഫോട്ടോയില്‍ ബാന്നെരും പിടിച്ച്.കഥയും
കയ്യൊപ്പും ഞങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവം.
ഉള്ളിലൊരു സുഖം, വിരഹത്തിന് വേദനയുടേതാവും.
കുറെ പുതിയ അറിവുകള്‍ തന്നതിന് ഏട്ടനു നന്ദി
കാട്ടാക്കട സ്റ്റീഫന്‍ സാര്‍
എറ്റുമാന്നൂര് വിഗ്രഹ മോഷണത്തിനു പിടിക്കപ്പെട്ട മഹാന് കാലാകാര്‍ ആണ് എന്നുള്ളത് നമ്മുക്കു രണ്ടു ഫാന്‍സിനും മാത്രമേ അറിയുകയുള്ളു എന്നത് ഇത്തരുണത്തില്‍ സ്മരണിയമെത്രെ!!!
മാഷേ,,ഇവിടെ ആദ്യമാ ..
ചുറ്റിത്തിരിഞ്ഞു വന്നു ,,അപ്പോളതാ വേര്‍പാടിന്റെ സങ്കടവുമായി ഒരച്ഛന്...പോസ്റ്റു നന്നായിട്ടുണ്ട് ...വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും സങ്കടങ്ങള്‍ ...ലളിത ഭാഷ തന്നെ അഭികാമ്യം ...ഇതില്‍ അതുണ്ട് ഏറെ ക്കുറെ ...:)
മക്കളെ കണ്ടും മാമ്പൂ കണ്ടും...ചിന്ത്പ്പിക്കുന്ന വരികള്‍ ... ചിരിയുടെ ഇടയ്ക്കും വിഷാദത്തിന്റെ നിഴല്‍ പരത്തുന്ന വാക്കുകള്‍.
കെയര്‍ ഹോമുകള്‍ ....കെയര്‍ ചെയ്യാന്‍ മനസ്സില്ലാത്ത മക്കളുടെ മറ്റൊരു സൃഷ്ടി ..നമ്മുടെ നാട്ടിലും ഇത്തരം പരിപാടി തുടങ്ങി എന്നറിയുന്നു. കഷ്ടം തോന്നുന്നു.
മുരളീ :മോള് അവളുടെ ഭാവിക്ക് വേണ്ടിയല്ലേ വിട്ടുപോയത് ..നല്ലൊരു എഞ്ചിനീയര്‍ ആയി തിരിച്ചുവരട്ടെ .ഇത് കൊണ്ട് നാട്ടിലിരിക്കുന്ന അമ്മയുടെ വിരഹ വേദന കഴിഞ്ഞു ...നല്ലകാര്യം
പ്രിയപ്പെട്ട കിഷോർ,നന്ദി.ഉറങ്ങിക്കിടക്കുന്ന അങ്ങോരെ പിടിച്ചുണർത്തണ്ടാ അല്ലേ,ഹൌ..അതും കൂടിയായാൽ ഭാഷ മലിനീകരണം..!
പ്രിയമുള്ള വിൻസെന്റ്ഭായ്,നന്ദി.നമ്മളെല്ലാം ജീവിതത്തിൽ എല്ലാം അനുഭവിച്ചു തീർക്കണമല്ലോ അല്ലേ.പിന്നെ ഇവിടെയെല്ലാവരേയും അന്വേഷിച്ചതിൽ ബഹുസന്തോഷം കേട്ടൊ ഭായ്.
പ്രിയപ്പെട്ട സലാഹ്,നന്ദി.വിരഹങ്ങളെല്ലം വരാൻ പോകുന്ന സുഖത്തിന്റെ മുന്നോടിയാണല്ലോ...
പ്രിയമുള്ള പാവം-ഞാൻ,നന്ദി.അന്നത്തെ സ്റ്റീഫൻസ്സാറിന്റെ കമ്പിപ്പാര സൂക്ഷിച്ചുവെച്ചത് ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് എല്ലാവരും സ്മരിക്കുന്നത് കേട്ടൊ ആ മാന്യദേഹത്തെ..കേട്ടൊ.
പ്രിയപ്പെട്ട രമേശ്ഭായ്,നന്ദി.അച്ഛന്മാരുടെ സങ്കടം എന്നും പിൻപന്തിയിലാണല്ലോ..അല്ലേ.താങ്കളെപ്പോലെയുള്ളവരുടെ ഇത്തരം അഭിനന്ദനങ്ങൾ തന്നെയാണീയെഴുത്തിന്റെ ഊർജ്ജം കേട്ടൊ.
പ്രിയമുള്ള ഇന്ത്യാമേനോൻ,നന്ദി.മക്കളെ കുറിച്ചുള്ള അമിതമായുള്ള പ്രതീക്ഷകൾ ഇല്ലാതാകുമ്പോഴാണല്ലോ മാതാപിതാക്കൾ ദു:ഖങ്ങളിൽ അഭിരമിക്കുക....പിന്നെ ഈ കാലഘട്ടമായത് കൊണ്ട് എല്ലായിടത്തും കെയർ ഹോമുകൾ ഉണ്ടല്ലോ എന്ന സമാധാനം !
പ്രിയപ്പെട്ട വിജയേടത്തി,നന്ദി.വിരഹ വേദനകൾക്കും പ്രതികാരമുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.പിന്നെ അടുത്ത തവണ ബിലാത്തിയിലെത്തുമ്പോൾ തീർച്ചയായും നേരിട്ട് കാണണം കേട്ടൊ
മുരളീ, എന്നെ പിരിഞ്ഞിരിക്കുന്ന അമ്മയുടെ നെഞ്ചിന്റെ നീറ്റലും എന്റെ സ്വാര്ത്ഥത്തെയും ഒരിക്കല്‍ കൂടി എന്നെ സ്വയം ചിന്തിപ്പിക്കുവാന്‍ പ്രേരിപിച്ച ഒന്നായി ഈ പോസ്റ്റ്. ഉറച്ച ശരീരത്തിനുള്ളില്‍ ഇത്ര തരള ഹൃദയമോ? നന്നായി മഴ നനഞ്ഞു കുതിര്‍ന്ന മണ്ണ് പോലെ ഒരിക്കലും വരണ്ടു പോകാത്ത മണ്ണ് പോലെ ഒരിക്കലും കുറഞ്ഞു പോകാത്ത സ്നേഹം അത് എന്നും മുരളീ ഭായിയുടെ കുടുംബത്തില്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
അമ്മേയിപൊന്മകളെന്നുമൊരു തളിരിളം പൂവായ്
അമ്മതന്‍ മിഴിയില്‍ വിടര്‍ന്നൊരു പൂവായ്...
ഊഴിയെലെക്കൊരു ജന്മം തേടി എന്റെ യാത്ര തുടരട്ടെ
എന്റെ പൂര്‍ണ്ണതയിലേക്കുള്ള തീര്‍ഥയാത്ര.
എന്റെ കവിത പൂര്‍ണ്ണത്തില്‍ നിന്നും...
മകള്‍ പഠിച്ചു മിടുക്കിയായി തിരിച്ചു വരട്ടെ...മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കാം....കൊതിയോടെ കാത്തിരിക്കൂ...
ഈ അനുഭവങ്ങളൊന്നും അനുഭവിക്കുവാൻ യോഗമില്ലാത്തവരുടെ കാര്യം ഒന്നാലൊചിച്ചു നോക്കു മുരളിചേട്ടാ “എന്നെപ്പോലെയുള്ള മണ്ടൻ ബൂലോഗർക്കും
വീട്ടിൽ അലമ്പിലാണ്ട് ജീവിച്ചു പോണ്ടേ.... “ പാവം ആ സറീനചേച്ചി ഇതെല്ലാം സഹിച്ചു പോകുന്നതുകൊണ്ട്........ വേറെ വല്ലവരുമായിരുന്നെങ്കിൽ കണാമായിരുന്നു!
പിരിഞ്ഞിരിക്കാൻ വയ്യ..
സ്നേഹമയനായ ഒരച്ഛനെ ഈ പോസ്റ്റില്‍ കണ്ടു..
മോള്‍ക്ക് അഭിനന്ദനങ്ങള്‍..
ഞാൻ പതിവ് പോലെ വൈകി.
സ്നേഹമുള്ള അച്ഛനെ കണ്ടതിൽ ആഹ്ലാദം.മോൾ പഠിച്ച് മിടുക്കിയാകട്ടെ.
നല്ല കുറിപ്പായിരുന്നു, അഭിനന്ദനങ്ങൾ.
അതായത് നായക്ക് ഇരിക്കാൻ നേരമില്ല...
നായ ഓടിയിട്ട് എന്താ കാര്യം എന്ന് ചോദിച്ചപോലെ ...
കഴിഞ്ഞ ഒരുമാസമായി ബ്ലോഗ് മീറ്റ്, അഭിമുഖം , ബ്ലോഗ് ചർച്ച ,
സാഹിത്യ വേദി , മലയാളി അസോസിയേഷൻ ,..., ..എന്നൊക്കെ പറഞ്ഞ് വീട്ടിലിരിക്കാറില്ല.അതുകൊണ്ട് സംഹാരരുദ്രയേപ്പോലെ നിൽക്കുന്ന പ്രിയതമയെ
മണിയടിക്കുവാൻ വേണ്ടി , അവൾ സറീന വാഹബിനെപ്പോലെയാണ്,സുന്ദരിയാണ്
എന്നൊക്കെ ചുമ്മാ കാച്ചിയതാണ് കേട്ടൊ....
എന്നെപ്പോലെയുള്ള മണ്ടൻ ബൂലോഗർക്കും
വീട്ടിൽ അലമ്പിലാണ്ട് ജീവിച്ചു പോണ്ടേ....!
HOW CAN....?
ആ സമയം സകലമാന കൂട്ടുകാർക്കും, കൂട്ടുകാരികൾക്കും എന്നോടൊക്കെ അസൂയയും, കുശുമ്പും കൈവന്നപ്പോൾ എന്റെ ബാച്ചി ലൈഫ് തീർന്നല്ലോ... എന്ന നഷ്ട്ടബോധത്തിലായിരുന്നു ഞാൻ കേട്ടൊ.
ആകെയുണ്ടായിരുന്ന ഒരു മെച്ചം രണ്ടുകൊല്ലത്തോളം നീണ്ടുനിന്ന ഒരു മധുവിധു കാലം മാത്രമായിരുന്നു !
വീണ്ടും പോയി പഠിച്ചാലോ എന്ന് മോഹിപ്പിക്കുന്ന ലാവണങ്ങൾ
കണ്ട് കൊതിയൂറി നിൽക്കാവുന്ന കാഴ്ച്ചവട്ടങ്ങൾ തന്നെയാണ് അവിടെയെല്ലാം......
ഇവിടെയെല്ലാം പഠിച്ചിറങ്ങി വരുമ്പോൾ ഒരു സ്റ്റുഡൻസിനും
ഒരു നഷ്ട്ടബോധവും ഉണ്ടാകില്ല ...
വാസ്തവം!
വേര്‍പാടിന്റെ സങ്കടവുമായി ഒരച്ഛന്...
പോസ്റ്റു നന്നായിട്ടുണ്ട് ...
വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും സങ്കടങ്ങള്‍ ...ലളിത ഭാഷ തന്നെ അഭികാമ്യം ...
യോർക്ക് യൂണിവേഴ്സിറ്റിയതൊന്നിത് ;ഞാനിതാ
യോർക്കുന്നിതെപ്പോഴും യോർക്കിന്റയാ ഭംഗികൾ !
Post a Comment