മലയാള ഭാഷയ്ക്ക് വീണ്ടും ജ്ഞാനപീഠം പുരസ്കാരം നേടിതന്ന ഒ.എൻ.വി.കുറിപ്പിനെ അനുമോദിക്കുവാനും,അദ്ദേഹത്തിന്റെ കവിതകളും,പാട്ടുകളും ആലപിച്ച് ചർച്ചകൾ നടത്താനും വിവിധ സ്ഥലങ്ങളിലായി ഏഴുപരിപാടികളാണ് ഈയിടെ ലണ്ടനിൽ തന്നെ നടന്നത്..!
അത്പോലെ കവി അയ്യപ്പേട്ടൻ, തന്റെ വിഖ്യാതമായ അയ്യപ്പൻപ്പാട്ട് നിറുത്തി നമ്മേ വിട്ട് വേർപ്പെട്ട് പോയപ്പോഴും അദ്ദേഹത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാൻ ലണ്ടൻ മലയാളികൾ ഒത്തുകൂടി..കേട്ടൊ
ലണ്ടനിലെ ചില കൊച്ച് കൊച്ചു സാഹിത്യസദസ്സുകൾ ...
നാഷ് റാവുത്തർ,ഫ്രാൻസീസ് ആഞ്ചലോസ്,സിസിലി,ഗിരിജ,വക്കം സുരേഷ്,സുധീർ&സുഗതൻ
നിങ്ങളെല്ലാം കരുതുന്നുണ്ടാവും ഇവന്മാർക്കും, ഇവളുമാർക്കുമൊക്കെനാഷ് റാവുത്തർ,ഫ്രാൻസീസ് ആഞ്ചലോസ്,സിസിലി,ഗിരിജ,വക്കം സുരേഷ്,സുധീർ&സുഗതൻ
ഇതെങ്ങെനെ പറ്റ്ന്ടമ്മാ..എന്ന് ?
അതാണ്...
ദി ലണ്ടൻ മല്ലൂസ് മാജിക് ..!
ഈ ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഈ ഭൂലോകത്തിൽ ലണ്ടൻ
എന്ന ഈ ബിലാത്തിപട്ടണം ഉണ്ടായിരുന്നു....
കഴിഞ്ഞ പത്തെഴുപത് കൊല്ലമായി മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് കുടിയേറിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ ഉണ്ടായത് പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷമാണ് ....
പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി....
അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ....
അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!
ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...
ഓരൊ പ്രവാസസമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ
ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , മറ്റുഎല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ
തന്നാലയവിധം കാഴ്ച്ചവെച്ച് ഗൃഹതുരത്വസ്മരണകൾ എന്നും അന്യനാട്ടിലും നിലനിർത്തികൊണ്ടിരിക്കുന്നത്...
അതെ ലോകത്തിന്റെ , സാംസ്കാരിക പട്ടണമായ ഈ ബിലാത്തിപട്ടണത്തിലും അത്തരം മലയാളത്തിനെ സ്നേഹിക്കുന്ന ഇത്തരം കൊച്ചുകൊച്ചുകൂട്ടായ്മകൾ, അന്ന് തൊട്ടേയുണ്ടായിരുന്നൂ.
ആയത് കൊല്ലം തോറും തഴച്ചുവളർന്നു പന്തലിച്ചു.
ഈ തണലിൽ സ്വന്തം തട്ടകങ്ങളിൽ പേരെടുത്ത് പല പല ഉസ്താദുകളുംവളർന്നുവന്നു...
മുൻ നിരക്കാർ..
പാർവ്വതീപുരം മീര,മണമ്പൂർ സുരേഷ്,ഫ്രാൻസീസ് ആഞ്ചലോസ് & ഫിലിപ്പ് എബ്രഹാം
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നമ്മുടെ ടീ.വി.ചാനലുകളും, ഓൺ-ലൈൻ പത്രങ്ങളും നാട്ടറിവുകൾ മുഴുവൻ അപ്-ടു-ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും, ഒപ്പം തന്നെ ഇവിടെയുള്ള മലയാളികൾക്ക് നാടിന്റേയും , ഇവിടെത്തേയും അപ്പപ്പോഴുള്ള ഓരൊ സ്പന്ദനങ്ങളും കാട്ടികൊടുത്തുകൊണ്ടിരിക്കുന്ന വളരെ സ്വതന്ത്രമായ / സ്വന്തമായ പത്രപ്രവർത്തനങ്ങളിലൂടെ മറ്റുരക്കുന്ന ചിലരേയും ഈ വേളയിൽ പരിചയപ്പെടുത്തേണ്ടതുണ്ട്...സാഹിത്യത്തിന് എന്നും ഊന്നൽ നൽകുന്ന അലക്സ് കണിയാമ്പറമ്പിലിന്റെ ബിലാത്തി മലയാളി ,
ലണ്ടനിലെ ഏതൊരു പരിപാടിയിലും നേരിട്ട് വന്ന് പിന്നീടതിനെ കുറിച്ച് സുന്ദര വാർത്തകളാക്കി മാറ്റുന്ന ഫിലിപ്പ് എബ്രഹാമിന്റെ കേരള ലിങ്ക് ,
പത്രപ്രവർത്തന രംഗത്ത് പരിചയ സമ്പന്നനായ ,യു.കെയിൽ നിന്നുപോലും ആയതിൽ അംഗീകാരം കരസ്ഥമാക്കിയ രാജഗോപാലിന്റെ യു.കെ.മലയാളി കോം ,
കേരള കൌമുദി ലേഖകൻ മണമ്പൂർ സുരേഷിന്റെ വാർത്താപത്രികകൾ ,
ജോജു ഉണ്ണി അണിയിച്ചൊരുക്കുന്ന യു.കെ.മലയാളി,
കുറച്ച് പൊടിപ്പും ,തൊങ്ങലുമൊക്കെയായി രംഗത്തിറക്കുന്ന നല്ല വായനക്കാരുള്ള ഷാജൻ സ്കറിയയുടെ ബ്രിട്ടീഷ് മലയാളീ എന്നീ പത്രങ്ങളും ഈ മാജിക് സംരംഭത്തിന് അണിയറയൊരുക്കുന്നവർ തന്നെയാണ്.....
പ്രസന്നേട്ടൻ,പ്രദീപ്,മനോജ്,റെജി,വക്കം സുരേഷ്കുമാർ
പിന്നിൽ മീരയും,അശോക് സദനും,ശശിയും
ഒപ്പം ലണ്ടൻ മലയാളസാഹിത്യവേദിയിലൂടെ റെജി നന്തികാട്ട് നടത്തുന്ന കലാസാഹിത്യ സദസ്സുകളിലൂടെയും...പിന്നിൽ മീരയും,അശോക് സദനും,ശശിയും
ബിലാത്തി മല്ലു ബ്ലോഗേഴ്സ്സെല്ലാമുള്ള ബിലാത്തി ബൂലോഗർ മുഖാന്തിരവും
ലണ്ടൻ മലയാളികളെല്ലാം എന്നും നാട്ടിലെപ്പോലെ തന്നെ എല്ലാ മലയാളി വിശേഷങ്ങളും , വാർത്തകളും അപ്പപ്പോൾ തന്നെ തൊട്ടറിഞ്ഞുകൊണ്ടിരിക്കുകയാണ് ഇവിടെ !
അതേ പോലെ തന്നെ കലാ-സാംസ്കാരികരംഗത്തും ഇവിടെ കുറെപേർ ഉണ്ട് കേട്ടൊ..
വെട്ടൂർ ജി.കൃഷ്ണകുട്ടിയങ്കിൾ
അമ്പതുകൊല്ലത്തോളമായി ലണ്ടനിലുള്ള കവിയും,നാടകക്കാരനും,കലാകാരനുമായ ആയിരം പൂർണ്ണചന്ദ്രമാരെ നേരിൽ കണ്ട വെട്ടൂർ കൃഷ്ണന്‍കുട്ടിയങ്കിളാണ് ഇവിടെയിപ്പോഴുള്ള അത്തരത്തിലുള്ള ഒരു കാരണവർ.എല്ലാത്തിനും ഞങ്ങളെക്കാളേറെ യൌവ്വനമുള്ള ഒരു മനസ്സുമായ് മുന്നിട്ടിറങ്ങുന്ന ഒരു സാക്ഷാൽ കലാകാരൻ...!പൊതുപ്രവർത്തകയും ആദ്യത്തെ മലയാളി ലണ്ടൻ കൌൺസിലറും, ഒരിക്കൽ സിവിക് അംബാസിഡർ പദവികൂടിയലങ്കരിച്ച ഡോ: ഓമന ഗംഗാധരൻ,
നാടക സവിധായകനും,എഴുത്തുകാരനും,കലാകാരനുമായ കേളിയുടെ അധിപൻ ശശി കുളമട,
പ്രൊ: ആർ.ഇ.ആഷറോടൊത്ത്
മലയാളത്തിൽ നിന്നും പ്രമുഖ ഗ്രന്ഥങ്ങൾ ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്ത വെള്ളക്കാരനായ പ്രൊ: ആർ.ഇ.ആഷർ , 4M's വിദ്യാരംഭം ചടങ്ങ് ..!
സൌദിയിൽ നിന്നും വന്ന് ലണ്ടനിൽ കുടിയേറിയ പ്രവാസി എഴുത്തുകാരനായ കാരൂർ സോമൻ, മലയാളികളുടെ സാംസ്കാരികനായകത്വം വഹിക്കുന്ന 4M കോർഡിനേറ്റർ പ്രസന്നേട്ടൻ,പ്രാസംഗികരും,എഴുത്തുകാരുമായ ഹാരീസും,മുരളി വെട്ടത്തും,വിജയകുമാർ പിള്ളയും,
എഴുത്തുകാരനും ,കോളേജദ്ധ്യാപകനുമായ ഫ്രാൻസിസ് ആഞ്ചലോസ്,
ആലാപനം/സംഗീതം ബൈ പ്രിയൻ പ്രിയവ്രതൻ
സംഗീതതിന്റെ ഉപാസകരായ ആൽബർട്ട് വിജയൻ, വക്കം സുരേഷ്കുമാർ,പ്രിയൻ പ്രിയവ്രതൻ ,നല്ലലേഖനങ്ങളാൽ പേരെടുത്ത ഡോ: ആസാദ്,ഡോ:അജയ് ,
കഥകളെഴുതുന്ന ഷാജി,സുബാഷ്,മനോജ് ശിവ,പ്രിയ,സാബു,...,..,..
കവിതകളുടെ തമ്പുരാട്ടി പാർവ്വതീപുരം മീര,ധന്യാവർഗ്ഗീസ്,സുജനൻ ,...,..
സാഹിത്യത്തിന്റെ ഭാവിയിലെ വാഗ്ദാനമായ പതിമൂന്നു വയസ്സുകാരിയായ അമ്മു...അങ്ങിനെനിരവധി പേർ....
നമുക്ക് അവരെ ചിലരെയൊക്കെ ഒന്ന് പരിചയപ്പെട്ടാലോ..
ആദ്യം ഡോ: ഓമന ഗംഗാധരനിൽ നിന്നും തുടങ്ങാം ..അല്ലേ
ഇതിൽ തീരെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരാളാണ് കഴിഞ്ഞ മുപ്പത്തിയെട്ടുവർഷമായി ലണ്ടനിലുള്ള ഡോ: ഓമന ഗംഗാധരൻ...
കവിതകൾക്കും,ലേഖനങ്ങൾക്കും പുറമേ ഒരു യാത്രവിവരണം കൂടി എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ, പതിനാലോളം നോവലുകൾ എഴുതിയ ഈ സാഹിത്യകാരി..എന്നും പ്രണയം ചാലിച്ചെഴുതുന്നവൾ !
മഴ പെയ്തുതോർന്നപ്പോൾ പാതവക്കത്തിരിക്കുന്ന തണുത്തുമരവിച്ച പറക്കാൻ കഴിയാത്ത പക്ഷിയേപ്പോലെയാണ്, ഡോക്ട്ടറുടെ കഥാപാത്രങ്ങൾ, തന്റെ പ്രണയിയുടെ അടുത്തെത്താൻ കഴിയാതെ ഭാരമുള്ള ചിറകുകളുമായി അത് നിശബ്ദം കേഴുന്നു ..
ആ പക്ഷിയേ പോലെ വിരഹാതുരമായ കരച്ചിലുള്ള കഥാപാത്രങ്ങളാണ് സിന്ധുഭൈരവി പോലെ ഒഴുകിപ്പടരുന്നത് .
മണിവത്തൂരിലെ ആയിരം ശിവരാത്രികളിലൂടേയും(സിനിമയും ആയിട്ടുണ്ട്),ഇലപൊഴിയും കാലത്തിലൂടേയുമെല്ലാം മലയാളനോവൽ സാഹിത്യത്തിൽ കൂടി വായനക്കാർ ഉന്നതങ്ങളിലെത്തിച്ച എഴുത്തുകാരി.
ലണ്ടനിലെ പൊതുപ്രവർത്തകയും, ലേബർ പാർട്ടിയുടെ കൌൺസിലറുമായ ഓമനേച്ചിയുടെ പുതിയ നോവലായ ‘പാർവ്വതീപുരത്തെ സ്വപ്നങ്ങളുടെ’ കൈയ്യെഴുത്തുപ്രതി എനിക്ക് വായിക്കുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് കേട്ടൊ
കാരൂർ സോമനും ഒരു സാഹിത്യചർച്ചയും
ഇനി കാരൂരിനെ പറ്റിയാവാം..അതുപോലെ തന്നെ ഈ പ്രവാസിസഹിത്യകാരനായ കാരൂർ സോമനും , സൌദിവിട്ട ശേഷം കഴിഞ്ഞ ഏഴുവർഷമായി താവളമുറപ്പിച്ചിരിക്കുന്ന തട്ടകവും ഈ ബിലാത്തിപട്ടണം തന്നെയാണ് കേട്ടൊ.
സാഹിത്യത്തിന്റെ എല്ലാമേഖലകളിലും കൈവെച്ചിട്ടുള്ള ഈ ഫുൾടൈം എഴുത്തുകാരനായ ഞങ്ങളെല്ലം ഡാനിയൽ ഭായ് എന്നുവിളിക്കുന്ന ഇദ്ദേഹത്തെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി.
മീരയും കൃഷ്ണകുട്ടിയങ്കിളും ശശി കുളമടയും
അടുത്ത താരം പാർവ്വതീപുരം മീരയാണ്...മീരയുടെ കവിമനസ്സിലൊരു ത്രിവേണി സംഗമമുണ്ട് -മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലെ കാവ്യ സംസ്കാരസമന്വയമാണത്. അതിന്റെ അന്തർലാവണ്യംകൊണ്ട് ധന്യമാണ് മീരയുടെ കവിതകൾ.
“മാനം കാണാപ്പെൺപൂവ്
മാരൻ കാവിലിളം പൂവ്
നാടൻ പാട്ടിന്നല്ലികൾ നുള്ളി-
ത്താനെ പൂത്തൊരകം പൂവ് “
‘പെൺ ചില്ല’ എന്ന കവിതയിലെതാണീ വരികൾ. മലയാളവും, തമിഴും ഒപ്പം പുലർത്തുന്ന ദ്രാവിഡത്തനിമയുടെ താളവും ശൈലികളും ഈ കവിതയിലുണ്ട്.
ഹൃദയ സാഗരം എന്ന കവിതയിലെ വരികൾക്ക് സംസ്കൃതമലിഞ്ഞുചേര്‍ന്ന മലയാളത്തിന്റെ കാന്തിയുണ്ട്... നോക്കു
‘പാടുന്നിതെൻ സാഗരം മധുര വിരഹം...
...ശാന്തം നിസാന്ത നിമിഷം പ്രണയഗന്ധം’
അതേസമയം’ജിബ്രാന്റെ മണിയറയിൽ’ എന്ന കവിതയിലെ ബിംബങ്ങളുടെ പാരസികകാന്തിയാവട്ടെ ഇംഗ്ലീഷ് കവിതകളിലൂടെ നമ്മുടെ ആസ്വാദന തലത്തിലേക്ക് പെയ്തിറങ്ങിയതാണ്...
‘അവനുമുന്നിൽ സ്നേഹത്താൽ നീ
വിവസ്ത്രയാകൂ !
അവനുമുന്നിൽ ദാഹത്താൽ നീ
യോർദാൻ തിരയാകൂ...’
എന്നുവായിക്കുമ്പോൾ,നിങ്ങൾ ലെബനനിലെ ഏതോമുന്തിരിത്തോപ്പിലിരുന്ന് സോളമന്റെ ഗീതങ്ങൾ കേൾക്കുമ്പോഴുള്ള അനുഭൂതിക്കു അവകാശിയാകുന്നു.
ഹൃദയത്തിന്റെ കിളിവാതിലുകളെല്ലാം തുറന്നിട്ട്,അതുവഴി വന്നെത്തുന്ന കാലത്തിന്റെ സംവേദനങ്ങളും,സന്ദേശങ്ങളുമെല്ലാം ഏറ്റുവാങ്ങി,പ്രത്യക്ഷത്തിൽ വെളിച്ചം വെണ്മയാണെങ്കിലും അതിൽ നിർലീനമായിരിക്കുന്ന വർണ്ണരാജിയെ കണ്ടെത്താനും,കാട്ടിക്കൊടുക്കുവാനും തന്റെ കവിതയ്ക്ക് ആകുമെന്ന് തെളിയിച്ചുകൊണ്ട്, മീര ഇനിയുമിനിയും നമ്മളോടൊപ്പം നിന്നു പാടട്ടെ !
ആ പാട്ടിൽ പൊങ്കലിന്റേയും,പൊന്നോണത്തിന്റേയും നാടുകളിലെ മാത്രമല്ല,ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഹർഷ വിഷാദങ്ങളും,ഉന്മേഷങ്ങളും ,ഉത്കണ്ഠകളും ,ആത്മദാഹങ്ങളും മൌലികശൊഭയോടെ പൂത്തുലയട്ടെ!
ഈ പറഞ്ഞതെല്ലാം നമ്മുടെ പ്രിയ കവി ഒ.എൻ.വി.സാർ,
മീരയെ ആശീർവദിച്ച് എഴുതിയതാണ് കേട്ടൊ .
തമിഴിൽ നിന്നും പ്രസിദ്ധകവി ബാലയുടെ ‘ഇന്നൊരു മനിതർക്ക് ‘എന്ന ബുക്ക് , പിന്നെ നീല പത്മനാഭന്റെ എതാനും കവിതകൾ എന്നിവ മലയാളത്തിലേക്കും, നമ്മുടെ ‘ജ്ഞാനപ്പാന‘ തമിഴിലേക്കും പരിഭാഷപ്പെടുത്തിയതും ഈ പാർവ്വതീപുരം കാരിതന്നെയാണ് കേട്ടൊ.
ഇപ്പോൾ ഒ.എൻ.വി യുടെ ചില പുസ്തകങ്ങൾ തമിഴിലേക്കും, ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തി കൊണ്ടിരിക്കുന്നു.
പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച മീരയുടെ 32 കവിതകളുടെ സമാഹാരമാണ്
‘സ്നേഹപൂർവ്വം കടൽ’ എന്ന പുസ്തകം .
ഏതാണ്ടൊരു ദശകമായി ലണ്ടനിലെ ഏതൊരു മലയാളി സാംസ്കാരിക പരിപാടികളിലും അവതാരകയായും,പ്രഭാഷകയായും, കവിതയാലപിച്ചുമെല്ലാം സദസ്സിനെ മുഴുവൻ കൈയ്യിലെടുത്ത് അമ്മാനമാടുന്ന പുത്തൻ സാഹിത്യപ്രതിഭയാണ് പാർവ്വതീപുരം മീര എന്ന എന്റെ മിത്രം....
കൂട്ടുകാരനായ തബലിസ്റ്റും,സംഗീതജ്ഞനും,കഥാകാരനും,ബ്ലോഗറുമായ മനോജ് ശിവയുടെ പ്രിയ സഖിയാണീ പാർവ്വതീപുരം മീര കേട്ടൊ
ലണ്ടൻ സാഹിതീസഖ്യങ്ങൾ
ഇനിയിത്തിരി മനോജ് ശിവയെ കുറിച്ച് ...ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഈ മനോജ് ഇവിടെ ചുക്കില്ലാത്ത കഷായം പോലെയാണ് !
സംഗീതം തപസ്യയാക്കിയ ഈ യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല എല്ലാ ഏഷ്യൻ സംഗീതപരിപാടികളിലും സുപരിചിതനാണ്.എല്ലാതരത്തിലും ഒരു സകലകലാവല്ലഭൻ തന്നെയായ ഈ കലാകാരൻ കൊടിയേറ്റം ഗോപിയുടേയും,കരമന ജനാർദന നായരുടേയും ബന്ധു കൂടിയാണ്. ഈ മനോജും നന്നായി തന്നെ കവിതയും,കഥയുമൊക്കെ എഴുതിയിട്ട് ലണ്ടനിലെ എല്ലാമല്ലു മാധ്യമങ്ങളിലും പ്രസിദ്ധനാണ് കേട്ടൊ.
ഈ മണ്ടൻ , ലണ്ടങ്കാരെ കുറിച്ചെഴുതി വല്ലാതെ ബോറടിപ്പിച്ചു അല്ലേ ...
എന്നാൽ ഇനി തൽക്കാലം നിറുത്താം ....അല്ലേ !
ലേബൽ :-
പലവക .
73 comments:
മുഴുവന്‍ വായിച്ചപ്പോള്‍ ഒരു ആശ്വാസം.
ഇങ്ങനെയും കൂട്ടയമ കേരളത്തിന് പുറത്തു നിലനില്ക്കുന്നു എന്നതില്‍.അതും വിദേശത്ത്.
ലണ്ടനിലെങ്കിലും ഇതൊക്കെ മര്യാദക്ക് നടക്കുന്നുണ്ടല്ലോ.. ആശ്വാസം.. അപ്പോള്‍ ലിങ്കുകളിലൂടെ പിന്നീട് പോകാം..
അന്യനാട്ടില്‍ നില്‍ക്കുമ്പോഴാണ് നമ്മുടെ മാതൃഭാഷയോട് നമുക്ക് കൂടുതല്‍ അടുപ്പം തോന്നുക. ഈ കൂട്ടായ്മയും, ഒത്തു ചേരലും എല്ലാം അതിന്റെ ഭാഗങ്ങള്‍ തന്നെ.. നല്ല പരിചയപ്പെടുത്തലുകള്‍ തന്നെ മുരളിയേട്ടാ.... നന്ദി
അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ആദ്യമായി അര്‍പ്പിക്കട്ടെ! ഇത്ര നന്നായി ഈ പ്രശസ്തരായ ലണ്ടന്‍ മലയാളികളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നതിന്...
പിന്നെ ഒരാളെ മറന്നു..അത് ഞാന്‍ എഴുതാം..അങ്ങേയറ്റം സര്‍ഗവാസനയുള്ള,അതിലുപരിയായി മനുഷ്യസ്നേഹിയായ,വലിപ്പ ചെറുപ്പമേതുമില്ലാതെ എല്ലാ ബ്ലോഗേസിനും അളവറ്റ പ്രോസാഹനങ്ങള് നല്കുന്ന
ഏവര്‍ക്കും പ്രിയങ്കരനായ ഞങ്ങളുടെ മുരളീമുകുന്ദ ബിലാതിപ്പട്ടണത്തെ.....
നന്നായി ..
അവിടെയും ഒരു മലയാളി സാഹിത്യ കോളനി ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം ..
താങ്കളുടെ ബ്ലോഗിലേക്ക് വരുന്നത് വരെ ലണ്ടന്‍ എനിയ്ക്കേതോ അന്യ ദേശം പോലെ ആയിരുന്നു ..
അധികം വേരുകളൊന്നുമില്ലാത്ത അജ്ഞാത ദേശം ..
ഇപ്പോള്‍ സത്യത്തില്‍ ഒരു അയല്പക്കം പോലെ തോന്നുന്നു...
ഇനിയും വരാം ..
ബിലാത്തിവിശേഷം അറിയാന്‍......
ഇത്തരം സൌഹൃദ വേദികള്‍ എല്ലാ പ്രവാസികള്‍ക്കും ആശ്വാസകരമാണ്.
സ്നേഹവും സന്തോഷവും വിഷമങ്ങളും പങ്ക് വെക്കുന്ന കൂടിച്ചേരലുകള്‍.
ഒപ്പം രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ സജീവമായ ചര്‍ച്ചകള്‍.
അവിടത്തെ സുഹൃത്തുക്കളെയും അവരുടെ പ്രവര്‍ത്തന മേഘലകളെയും പരിചയപ്പെടുത്തിയ ഈ പോസ്റ്റ് നന്നായി.
ആശംസകള്‍ .
ലണ്ടനിൽ മലയാളികൾ ഒത്തു കൂടുമ്പോൾ അത് സാഹിത്യത്തിന്റെ പേരിലാകുന്നത് വളരെ കൌതുകകരമായി. അവരെയൊക്കെ പരിചയപ്പെടുത്തിയതിൽ സന്തോഷം. പശ്ചാത്തലത്തിലെ കേരളത്തിന്റെ ഭൂപടം നിങ്ങളുടെയെല്ലാം ഒരുമയുടെ മഹാപ്രതീകമായിരിക്കട്ടെ, ആശംസകൾ!
വിശദമായ ഈ പരിചയപ്പെടുത്തലിനു നന്ദി,ബിലാത്തി.
പിന്നെ jazmikkutty യുടെ കമന്റിനു താഴെ എന്റെകൂടി ഒരു ഒപ്പ്.
HI MURALEE,
PRASASTHARUM PRAGALBHARUDE KUTTATHIL YE ELIYAKALAKARENTE PERUKUDI ULPEDUTHIKANDATHIL VALARE NANNIYUNDU....
VAKKOM. G.SURESHKUMAR(THAMPI)
gskumar53@gmail.com
ഈ പരിചയപ്പെടുത്തലിനു നന്ദി.
പിന്നെ ജസ്മിക്കുട്ടി പറഞ്ഞപോലെ ആ ഒരാളുടെ കുറവ് കാണുന്നു.
ആശംസകള്‍.
അതേ... എനിക്കും തോന്നി അങ്ങനെ. അല്ലെങ്കില്‍ ഞാന്‍ അറിയാതെ ഇങ്ങനെ പാടുമോ?
"സ്വയം മറന്നുവോ......
ബിലാത്തിയങ്കിളേ......"
Thanks for the introduction with out any p..a...i..n...
"ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ....
പേരുപോലെ മനോഹരം ...
jazmikkutty, തെച്ചിക്കോടന് പിന്നെ ഞാനും അത് തന്നെ പറയുന്നു .
അന്യനാട്ടിലെ കൂട്ടായ്മകളെക്കുറിച്ച് വളരെ നന്നായി തന്നെ കൊച്ചുകൊച്ചു വിവരങ്ങള്‍ വലുതായി തന്നെ പറഞ്ഞു. പല ലിങ്കുകളിലും പോകണം. എന്തായാലും പരിചയപ്പെടുത്തലുകള്‍ ഇഷ്ടപ്പെട്ടു. എല്ലാവിടേയും കാണുന്നത് പോലെ ഗ്രൂപ്പുകള്‍ ഇല്ല എന്നറിയുന്നതിലും ഏറെ സന്തോഷം.
അഭിവാദ്യങ്ങൾ! അഭിവാദ്യങ്ങൾ!!
ആയിരമായിരം അഭിവാദ്യങ്ങൾ!!!
മലയാളി ആയതിൽ അഭിമാനിക്കൂ!
ഇവരെയെല്ലാം ബൂലോകത്ത് പരിചയപ്പെടുത്തിയതിനു നന്ദി മാഷേ...
മലയാളത്തിന്റെ വിലയറിയണമെങ്കില്‍ .... അത് പ്രവാസികള്‍ക്കിടയില്‍ വരണം ....മലയാളം മറന്നുപോകുന്ന മലയാളികളെ...നിങ്ങള്‍ അഭിമാനിക്കൂ.
പ്രിയപ്പെട്ട റ്റോംസ്,നന്ദി.ഇത്തരം കൂട്ടായ്മകൾ തന്നെയാണ് ഞങ്ങളുടെ വിജയവും,ഊർജ്ജവും..കേട്ടൊ.
പ്രിയമുള്ള മനോരാജ്,നന്ദി.ഇതെല്ലാം ലണ്ടനിലായതുകൊണ്ട് മാത്രമാണ് നടക്കുന്നത് കേട്ടൊ.
പ്രിയപ്പെട്ട ഹംസ,നന്ദി.അതെ അന്യനാട്ടിലാകുമ്പോഴാണല്ലോ നമുക്ക് നമ്മുടെ മാതൃഭാഷയുടെ മഹത്വം മനസ്സിലാകുന്നത് അല്ലേ
പ്രിയമുള്ള ജാസ്മികുട്ടി,നന്ദി.ഈ പ്രശസ്തരോടൊപ്പം പൂമ്പൊടിയേറ്റുകിടക്കുന്ന കാരണമാണ് ഈ കല്ലിനും ഒരു സൌര്യഭ്യം കിട്ടുന്നത് കേട്ടൊ !
പ്രിയപ്പെട്ട അജയനും ലോകവും,നന്ദി.ഈ സാഹിത്യ കോളണിയിലെ അന്തേവാസിയാകാൻ കഴിഞ്ഞതുതന്നെയാണ് ഏറ്റവും വലിയ ഭാഗ്യം കേട്ടൊ
പ്രിയമുള്ള ചെറുവാടി,നന്ദി.ഇത്തരം ഒത്തുചേരലുകളുടെ ആശ്വാസങ്ങൾ തന്നെയാണല്ലോ ഈ കൂട്ടായ്മകളുടെ ഏറ്റവും വലിയ മെച്ചം....അല്ലേ ഭായ്.
പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി. ഞങ്ങളൂടെയെല്ലാം ഈ ഒത്തൊരമകൾ എന്നും നന്മകളോടെ തന്നെ നിലനിൽക്കണമെന്നുതന്നെയാണ് ഞങ്ങളേവരുടേയും ആഗ്രഹം കേട്ടൊ
മുരളിഭായ്... ഭായിയുടെ ഒക്കെ ഒരു യോഗം ... നാട്ടിലെ ഹര്‍ത്താല്‍ പോലെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മീറ്റ്... പണ്ട് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് മലയാളം മാഷ് സ്ഥലം മാറിപ്പോകുമ്പോള്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു... ഒരു പക്ഷി മരച്ചില്ലയില്‍ വന്നിരിക്കുമ്പോഴും പിന്നെ അവിടെ നിന്ന് പറന്ന് പോകുമ്പോഴും ആ ശിഖരം ഒന്ന് ഇളകും ... അതു പോലെയാണല്ലോ നിങ്ങളുടെ ബിലാത്തിപ്പട്ടണം ...
പിന്നെ ഒരു ചെറിയ തിരുത്ത്...
"ഏതാണ്ടൊരു ദശകമായി ലണ്ടനിലെ ഏതൊരു മലയാളി സാംസ്കാരിക പരിപാടികളിലും അവതാരികയായും,പ്രഭാഷകയായും, കവിതയാലപിച്ചുമെല്ലാം സദസ്സിനെ മുഴുവൻ കൈയ്യിലെടുത്ത് അമ്മാനമാടുന്ന പുത്തൻ സാഹിത്യപ്രതിഭയാണ് പാർവ്വതീപുരം മീര എന്ന എന്റെ മിത്രം...."
അവതാരക എന്നാണ് വേണ്ടത്... അവതാരിക എന്നാല്‍ പുസ്ത്കങ്ങളുടെ 'ആമുഖം' ആയി എഴുതുന്ന വിവരണമാണ്..
ഇനി ഇവിടത്തെ വിശേഷകള്‍ എല്ലാം ബിലാത്തിയുടെ പോസ്റ്റില്‍ കൂടി തന്നെ വായിക്കേണ്ടി വരും .നന്ദി മുരളി ചേട്ടാ ,ഇതുപോലെ ഒരു വിവരണം എഴുതിയതിന് .
കൊള്ളാം മുരളി പരിചയപ്പെടുത്തലുകള്‍ നന്നായിട്ടുണ്ട്. കൃഷ്ണന്‍കുട്ടി അങ്കിളിനെപറ്റി എഴുതിയത് നന്നായി.
NANNAYITTUNDU MURALIYETTAA, THANKALE KURICHUM EZHUTHUKA. ATHU ORU AAVASHYAMMANAU. ALLATHE PUKAZHTTHAL ALLA.
അങ്ങിനെ ഞങ്ങള്‍ക്ക് ബിലാത്തീലെ ഒരുപാടു പേരെ അറിയാന്‍ കഴിഞ്ഞു. നന്നായിരിക്കുന്നൂട്ടോ .
ബിലാത്തി ഒരു ബൂലോഗസൂ ആയി പ്രഖ്യാപിക്കാമല്ലോ...
മുഴുവന്‍ സിംഹങ്ങളും, പുലികളും, കടുവകളുമാണല്ലോ...
മലയാളി പിറവി ദിനത്തില്‍ മലയാളിത്തം നിലനിര്‍ത്തുന്ന ലണ്ടനിലെ കുറെ മലയാളികളെ കുറിച്ചും പ്രത്യേകിച്ച് ഇംഗ്ലീഷ് കാരനായ വിവര്‍ത്തകനെ കുറിച്ചും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.
എല്ലാവര്ക്കും ആശംസകള്‍.
നന്നായി ഈ പരിചയപ്പെടുത്തലുകൾ.
ലണ്ടനിൽ അപ്പോൾ മണ്ടന്മാർ മാത്രമല്ല അല്ലേ :)
പ്രിയപ്പെട്ട കൃഷ്ണകുമാര്ഭായ്, നന്ദി. മറ്റുള്ളയിവിടെയുള്ളവരെയപേഷിച്ച് ഞാനൊന്നും ഒന്നുമല്ല ഭായ്.
പ്രിയമുള്ള തമ്പിച്ചേട്ടൻ,നന്ദി.നിങ്ങളൊക്കെ തന്നെയാണല്ലോ ഞങ്ങളെ നേർവഴിക്ക് നയിക്കുന്നത്.
പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.അതെന്റെ കുറ്റമല്ല കേട്ടൊ ഷംസൂ,ഇവരുടെയെല്ലാം മുമ്പിൽ ഞാനൊന്നുമല്ലാത്തതുകൊണ്ടാണ്..
പ്രിയമുള്ള ആളവന്താൻ,നന്ദി.സ്വയം മറന്നില്ലെങ്കിൽ ഈ ബിലാത്തികുളത്തിൽ ഞാൻ മുങ്ങിപ്പോകും കേട്ടൊ വിമൽ.
പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി,ഈ പരിചയപ്പെടുത്തലിന് ശേഷമാണ് പെയിൻ-ബാക്കിയുള്ളവരേയും ശരിക്ക് ഉൾക്കൊള്ളിക്കാത്തതിനാണ് കേട്ടൊ.
പ്രിയമുള്ള അനീസ് ഹസ്സൻ, ഈ ലണ്ടൻ മല്ലൂസ് മാജിക്കാണ് ഇതിന്റെ രഹസ്യം.
പിന്നെ ഞാനിവിടെയൊരു കല്ലായി ഈ കലാസാഹിത്യ സൌര്യഭ്യമായി ഇങ്ങിനെ കിടന്നോട്ടെ ഭായ്.
പ്രിയപ്പെട്ട റാംജിഭായി,നന്ദി.മലയാള തനിമകളോടുള്ള ഈ ഇഷ്ട്ടം മാത്രമാണ് മറ്റുള്ളവരുടെ വ്യക്തിപരമായകാര്യങ്ങളിലൊന്നും ഇടപെടാതെ ഒരു ഗ്രൂപ്പുമില്ലാതെ ഞങ്ങളെ മുന്നോട്ടുനയിക്കുന്ന സംഗതികൾ..കേട്ടൊ
പ്രിയമുള്ള ജയൻ ഏവൂർ,നന്ദി.എല്ലാവിധ അഭിവാദ്യങ്ങളും സ്വീകരിച്ചിരിക്കുന്നു എന്റെ ഡോക്ട്ടർ സറേ..
മുരളിക്ക്
നന്നായിരിക്കുന്നു. ലണ്ടനിലെ ഇമ്മിണി ബലിയ പുള്ളികള്‍ ആരൊക്കെ ആണെന്ന് പുടി കിട്ടി. ഒപ്പം എഴുത്തിന്റെ ഒഴുക്കും നന്നായി.
പ്രിയന്
priyan2all@yahoo.com
നാട്ടില്‍ നിന്നും വളരെ അകലെയും ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം..ഇത്രയേറെ ആള്‍ക്കാരെ പരിചയപ്പെടുത്തിയതിനു ബിലതിപട്ടനതിനു നന്ദി !
ഇന്നലെ രാത്രി ഏഷ്യാനെറ്റില്‍ ആ മനോഹര ചിത്രം (മണിവത്തൂരിലെ ) ഒരിക്കല്‍ കാണാന്‍ ഇടയായി..ഇത് എത്രാമത്തെ തവണ എന്നു അറിയില്ല..പക്ഷിയും അമ്മയും വിനയനും എന്നും മനസ്സില്‍ മായാതെ നില്ക്കും .. ഡോ. ഓമന ഗംഗാധരന് എന്ന പേര് ഇരുപതു വര്‍ഷങ്ങള്‍ക്കു മേലെ സുപരിചിതമാക്കിയ ആ മനോഹരമായ കഥ..
ഒന്ന് രണ്ടു വട്ടം കുറച്ചു കുറച്ചു വായിച്ചു പോയി. ഇപ്പോഴാണ് തീര്‍ക്കാന്‍ സമയം കിട്ടിയത്.
അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളെ
സ്നേഹിച്ച കുറെ മനുഷ്യർ....! ദേ അതാണ് ബിലാത്തികള്‍..
കഴിഞ്ഞ ഏതോ ഒരു പോസ്റ്റില്‍ ഞങ്ങള്‍ പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ കൂട്ടായ്മ,അത് സമ്മതിച്ചിരിക്കുന്നു.
ഈ സൌഹൃദങ്ങള്‍ക്കൊക്കെ വലിയ വില കല്പിക്കുന്ന ബിലാത്തിയങ്കിള്, താങ്കള്‍ക്ക് ഓടി നടന്നു ഇതിനൊക്കെ
സമയം കണ്ടെത്താന്‍ എങ്ങനെ സാധിക്കുന്നു? ഒട്ടുമിക്ക ബ്ലോഗും തിരഞ്ഞു പിടിച്ചു വായിക്കും,
അത് പുതിയ ആളാണോ പഴയതാണോ എന്നാ വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കും,
മുരളിയെട്ടോ, നമിച്ചു. അപാരം തന്നെ.. ഇനിയും ഇതെപോലോക്കെ തുടരൂ..
ഞങ്ങളെ പോലെയുള്ളവര്‍ക്കൊക്കെ പ്രചോദനമാണ് താങ്കള്‍.
കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ വളരെ വലിയ കാര്യങ്ങളാണ്.
ഈ കൂട്ടായ്മക്ക് ‘അഭിവാദ്യങ്ങൾ’
വോഹ്! കണ്ണ് തള്ളിപ്പോയി. ഗെഡി, നിങ്ങളൊക്കെ വല്യ സംഭവം തന്നെ!
ഇങ്ങനയും കൂട്ടായ്മയോ? ദക്ഷിണ വച്ചു നമിച്ചു ഗുരോ? അമേരിക്കക്കാര്‍ എന്നാ നന്നാവുന്നത്?
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
ബിലാത്തികള്‍ക്ക് ആയിരമായിരമഭിവാദ്യങ്ങള്‍
പ്രിയപ്പെട്ട ശ്രീ,നന്ദി.ഇവരിൽ പലരും ബൂലോകം പൂകാൻ കാത്തിരിക്കുന്നവരാണ് കേട്ടൊ.
പ്രിയമുള്ള ജിഷാദ്,നന്ദി.ഇതൊക്കെ നമ്മുടെ അമ്മമലയാളത്തിന് വേണ്ടിയാണ് ചെയ്തുകൂട്ടുന്നത് കേട്ടൊ.
പ്രിയപ്പെട്ട വിനുവേട്ടൻ,തിരുത്തലുകൾ ചൂണ്ടികാണിച്ചു തന്നതിന് പെരുത്ത് നന്ദി. നാട്ടിലുള്ളപ്പോൾ ചെണ്ടപ്പുറത്ത് കോലുവെച്ചിടം മുഴുവൻ ഓടിനടന്നവന്,ഒറ്റയുത്സവം പോലുമില്ലാത്തയിടത്ത് ഇതൊക്കെ തന്നെ ആഘോഷം!
പ്രിയമുള്ള സിയ,നന്ദി.പരസ്പരം വിശേഷങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുന്ന സവിശേഷത തന്നെയാണല്ലോ ബ്ലോഗിന്റെ ഗുണം..അല്ലേ.
പ്രിയപ്പെട്ട അശോക് സദൻ,നന്ദി.കൃഷ്ണന്‍കുട്ടി അങ്കിളിനെ പോലെയുള്ളവർ ചെയ്തതിന്റെയൊക്കെ കാൽഭാഗം കാര്യങ്ങൾ നമുക്കൊക്കെ ചെയ്യാൻ കഴിഞ്ഞാൽ ,അതാണേറ്റവും വലിയ ഭാഗ്യം..അല്ലേ.
പ്രിയമുള്ള ജോഷി,നന്ദി.എന്നെ കുറിച്ചുള്ളതുമുഴുവൻ പറഞ്ഞ് കഴിഞ്ഞൂവല്ലോ..ഇനി മറ്റുള്ളവരെ കുറിച്ച്...
പ്രിയപ്പെട്ട ഇന്ത്യാമേനോൻ,നന്ദി. ബിലാത്തിയിലെ എന്റെ മിത്രങ്ങൾക്ക് കൊടുക്കാവുന്ന നല്ലൊരു സമ്മാനം തന്നെയാണീപോസ്റ്റ് കേട്ടൊ.
പ്രിയമുള്ള ചാണ്ടികുഞ്ഞേ,നന്ദി.ഇവിടെയുള്ള സൂ-വിലെ ജീവികളെല്ലാം വെറും തടവിലാക്കപ്പെട്ടവ..,യഥാർത്ഥ ബൂലൊഗജീവികൾ മുഴുവൻ പുറത്തുതന്നെ മേഞ്ഞുനട്ക്കുന്നുണ്ടല്ലോ അല്ലേ.
kochu,VALYA parichayappeduthalukal, nandhi.... aashamsakal....
ലണ്ടന്‍ മലയാളസാഹിത്യപ്രേമികളെ പരിചയപ്പെടുത്തിയതില്‍ നന്നി.പുറത്ത് പോകുമ്പോളാണ് ഒത്തൊരുമ കൂടുന്നത്.ചെറിയ ഗ്രൂപ്പ് ആയത് കൊണ്ടാവാം.
ലണ്ടന്‍ മലയാളികളുടെ കൂട്ടായ്മ കണ്ട് ഞാന്‍ ശരിക്കും അല്‍ഭുതപ്പെടുന്നു.
മലയാളത്തിൽ നിന്നും പ്രമുഖ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്ത പ്രൊ: ആർ.ഇ.ആഷറിന്യും മറ്റു പ്രമുഖ വ്യക്തികളേയും പരിചയപ്പെടുത്തിയതിന് നന്ദി.
മുരളിയേട്ടന് ഞങ്ങള്‍ ബൂലോകരുടെ വല്യയേട്ടനാണ്. ഇതുപോലൊരു വല്യയേട്ടനെ കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. ഒരുപാട് അഭിനന്ദങ്ങള്‍.
ഗോള്ളാല്ലോ ...ബിലാത്തി ബൂലോകം..!
മലയാള സാഹിത്യകാരന്മാരുടെ കൂട്ടിയിടി ആയിരുക്കുമല്ലോ അവിടെ..!!
MURALEE,
Valare Valare Nannaayi..
Avideyulla Mattulla Kalakaaranmare Ithra Nannaayi Parichayappetutthiyathil Abhinandanam..!
By
K.P.RAGHULAL
Good!
The new template is also good.
പരിചയപ്പെടുത്തല്‍ നന്നായി. നല്ല കഴിവും അര്‍ഹതയും ഉള്ള അനേകം മലയാളികള്‍ എല്ലാ നാട്ടിലും ഉണ്ട്.മലയാളം മരിക്കില്ല എന്നതിന് തെളിവുകള്‍ ധാരാളം.
അഭിനന്ദനങ്ങള്‍ .
(ഓടോ: മണ്ടന്മാര് ലണ്ടനില്‍ എന്ന് ഇനിമുതല്‍ ഞാന്‍ പറയില്ല )
പ്രിയപ്പെട്ട സുകന്യാ,നന്ദി. പിന്നെ ഇവിടെ ഞങ്ങൾ കേരളത്തേക്കാളും നന്നായി കേരളപ്പിറവി കൊണ്ടാടി കേട്ടൊ.
പ്രിയമുള്ള എഴുത്തുകാരി,നന്ദി. ഭാഗ്യം... ഒരാളെങ്കിലും തിരിച്ചറിഞ്ഞല്ലോ ലണ്ടനിൽ ഈ മണ്ടൻ മാത്രമല്ലാ എന്ന് !
പ്രിയപ്പെട്ട പ്രിയൻ ഭായ്,നന്ദി. നിങ്ങളെപ്പോലെയുള്ള കഴിവുള്ള വലിയ പുള്ളികളാണ് ഞങ്ങൾക്കെല്ലാം ഒരു പുടിവള്ളി ആകുന്നത് ,ആണല്ലോ..
പ്രിയമുള്ള വില്ലേജ്മാൻ,നന്ദി. നാട്ടിൽനിന്നുമകലെയാവുമ്പോൾ ഓമനേച്ചിയെ പോലെയുള്ളവർ നയിക്കാനായി കൂടെയുണ്ടാകുമ്പോൾ കൂട്ടയ്മകൾ തനിയെ ഉണ്ടാകും.പിന്നെ ആ മണിവത്തൂരിലെ വിനയനും,മകളുമൊക്കെ ഇവിടെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് കേട്ടൊ.
പ്രിയപ്പെട്ട ഹാപ്പിബാച്ചിലേഴ്സ്,നന്ദി. തീർച്ചയായും അക്കങ്ങളേക്കാൾ അക്ഷരങ്ങളെ സ്നേഹിച്ച കുറച്ച് മനുഷ്യർ ഇവിടെ ഉള്ളത് കൊണ്ടാണ് ലണ്ടനിൽ ഈ മല്ലുസാംസ്കാരിക തിളക്കം കേട്ടൊ.ഇത്തവണയും എന്നെ വല്ലാതൊന്നു പൊക്കി ..അല്ലേ!
പ്രിയമുള്ള വി.കെ.ഭായ്,നന്ദി.അതെ എന്നും കൊച്ചു കൊച്ചു കാര്യങ്ങളിൽ കൂടിയാണല്ലൊ പല വലിയ കാര്യങ്ങളും ചിലപ്പോൾ ഉണ്ടാകുക അല്ലേ...
Dear Murali
Thanks for blog regarding the above subject. Sometimes people send me blog writings but when i go through it turns out to be nonsense.
So i told such people not to send me blogs like these.
I never went to any of your blog writings but this writing looks better but I have some comments.
I know people dont like truth !
One word you have mentioned "Bhoolokam", there is no Malayalam word like this. Write it properly. Its looks like a joke.
You have mentioned so many people and their details including me.
I have noted that you are praising some people very well. You can praise anybody but keep in mind that they are nobody in the Malayalam literature.
Before praising anybody in the field of literature simply think that what is their contribution in the Malayalam language.
You think that if I am writing some poems to a local paper or writing an article or writing some books it means that they are Malayalam writers. This is wrong thinking.Many people have enough money and they are trying their best to become a writer.
I have been in this field for around 40 years so I know who is the pravasi writer.
In the blog you mentioned various poet, writer, drama writer etc. You can please and praise them but not a reader.
I have written hunderds of poems and my poem book is in the East Ham library but you have not mentioned even few lines from my poem.
So my suggestion is that before you write to anybody about anything you have to keep proper records. Dont praise people without proper evidence.
Again thank you very much for your concern.
Atleast you have put forward some truth about literature in UK.
Thanks
Karoor Soman
karoorsoman@yahoo.com
അക്കങ്ങൾക്കല്ല അക്ഷരങ്ങൾക്കാണ് പ്രാധാന്യം എന്ന് ബിലാത്തിക്കാരൻ സൂചിപ്പിച്ചത് എത്ര ശെരി..!!.എല്ലാ ഭാവുകങ്ങളും നേരുന്നു.
ലണ്ടന്‍ കൂട്ടായ്മ കണ്ടിട്ട് കൊതിയാകുന്നു ..ന്നാലും ഒരു സംശയം ..ഈ പാര വെപ്പും കുശുമ്പും ഒന്നും ഇല്ലാതെ മലയാളിക്ക് എവിടെയെങ്കിലും ജീവിക്കാന്‍ പറ്റുമോ ? :)
പ്രിയപ്പെട്ട വഷളൻ സാബ്,നന്ദി.ആനക്കാനയുടെ വിലയറിയില്ല എന്നുപറഞ്ഞപോലെയാണേ മല്ലൂ-അമേരിക്കൻസ്.ഉമേഷ്,വായാടി,വഷളൻ,സാബു,ഡോണ,കാപ്പിലാൻ,ഇഞ്ചിപ്പെണ്ണ്,..,...ഒരു ഗ്രൂപ്പ് മെയിൽ കൂടി ഒന്നൊത്ത് കൂടി നോക്കു എന്റെ ജേക്കേഭായ്.
പ്രിയമുള്ള ജയരാജ്,നന്ദി.കൊച്ചിൽ കൂടിയാണല്ലോ വലിയതായി തീരുക അല്ലേ..
പ്രിയപ്പെട്ട ജ്യോതിഭായ്,നന്ദി. കൊച്ചുകൊച്ചുഗ്രൂപ്പുകൾ സ്വന്തം ഇഷ്ട്ടത്തോടെ മാത്രം ഒത്തുകൂടുന്നതാണ് ഈ കൂട്ടായ്മകളുടെ കെട്ടുറപ്പ് കേട്ടൊ.
പ്രിയമുള്ള വായാടി,നന്ദി. അയ്യോാ..ഞാനങ്ങ് പൊങ്ങിപ്പൊങ്ങി ലോഫ്റ്റിൽ പോയി തലയൈടിച്ചു കേട്ടൊ എന്റെ കുഞ്ഞിതത്തമ്മേ!അല്ലായീ മല്ലൂ- അമേരിക്കക്കാരുടെ അമരക്കാരിയാവാൻ ഒന്ന് ശ്രമിച്ച് നോക്കിക്കൂടെ..തീർച്ചയായും പറ്റും..ട്ടാാ.
പ്രിയപ്പെട്ട സിബു നൂറനാട്,നന്ദി.ഇത്തരം സുഖമുള്ള കൂട്ടിയിടികളാണിവിടെ സാഹിതിസഖ്യങ്ങളുടെ വളർച്ചക്ക് നിദാനം കേട്ടൊ
പ്രിയമുള്ള രഘുലാൽ,നന്ദി.നമ്മളേക്കാളും കഴിവുള്ളവരേ നമ്മൾ എപ്പോഴും അംഗീകരിക്കണമല്ലോ അല്ലേ.
പ്രിയപ്പെട്ട സാബു,ഈ അനുമോദനങ്ങൾക്ക് ഒരുപാട് നന്ദി കേട്ടൊ.
പ്രിയമുള്ള ഇസ്മായിൽ,നന്ദി.ഇപ്പോൾ മനസ്സിലായില്ലെ ഈ മണ്ടൻ മാത്രമല്ല കഴിവും,അർഹതയുമുള്ളവരും ഈ ലണ്ടനിൽ ഉണ്ട് എന്ന് !
മുരളിചേട്ട ഇത്രയും പുലികള്‍ അവിടെ ഉണ്ടെന്നു
സത്യത്തില്‍ അറിയില്ലായിരുന്നു.നന്ദി. ഇവരെ ഒക്കെ
പരിചയപ്പെടുത്തിയതിനു...
പിന്നെ ദീപാവലിയുടെ അര്‍ഥം ഇപ്പോളല്ലേ മനസ്സിലായത് ദീപേ വലി അല്ലെ ..ഞാന്‍ കരുതി
പുതിയ പോസ്റ്റ് ആണെന്ന് .ഒരു പോസ്റ്റിനുള്ള വകുപ്പ്
കളഞ്ഞു ..
ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.ഇതിനൊക്കെ താല്പര്യവും ,ചെറുതെങ്കിലും സദസ്സുകള്‍ സംഘറ്റിപ്പിക്കാറുണ്ടളല്ലൊ, നല്ല കാര്യം. ഡോ ഓമനക്ക് എന്നെ അറിയാം , വായിക്കാറും ഉണ്ട്
നന്നായി ,ഈ പരിചയപ്പെടുത്തലുകള്‍ ,
അസൂയ തോന്നുന്നു ,ഞങ്ങള്‍ക്ക്
ഇവിടെ ഇതൊക്കെ വായിക്കാനല്ലേ ,
പറ്റൂ ,...............
നന്നായിരിക്കുന്നു പരിചയപ്പെടുത്തൽ
നാട്ടിലില്ലാത്ത നല്ല കൂട്ടായ്മ, കൊള്ളാം...
“ദീപാ....വലി” ആശംസകള്‍...
പ്രിയപ്പെട്ട സോമൻ ഭായ്,നന്ദി. ബൂലോഗം,ബ്ലോഗന,ബൂലോകർ,...എന്നിവ മലയാളം ബ്ലോഗ് ഉണ്ടായ ശേഷമുള്ള പുത്തൻ മലയാള വാക്കുകളാണ് കേട്ടൊ.പിന്നെയൊരു സാഹിത്യകാരനായി താങ്കളെ പരിചപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ...
പ്രിയമുള്ള യൂസുഫ്പ,നന്ദി. അക്കങ്ങളെല്ലാം വരും പോകും,പക്ഷേ അക്ഷരങ്ങളെല്ലാം എന്നും നിലനിൽക്കുമല്ലോ അല്ലേ ഭായ്.
പ്രിയപ്പെട്ട രമേശ് ഭായ്,നന്ദി.മലയാളിയുടെ പര്യായ പദങ്ങളാണല്ലോ അതൊക്കെ.എന്നാലും തമ്മില്‍ ഭേദം തൊമ്മൻ എന്ന കണക്കാണിവിടെ...കേട്ടൊ
പ്രിയമുള്ള എന്റെലോകം,നന്ദി. ഇവിടെയുള്ളതെല്ലാം വെറും കൂട്ടിലെ പുളികളാണല്ലോ,യഥാർത്ഥ പുലികളെല്ലാം പുറത്തന്നെയല്ലേ..വിൻസെന്റ്.
പ്രിയപ്പെട്ട സ്വപ്നാ അനു,നന്ദി. നിങ്ങളെപ്പോലെയുള്ള എല്ലാത്തിലും തൽപ്പര്യമുള്ള കൂട്ടങ്ങൾ ഇവിടെയുള്ളതുകൊണ്ടാണല്ലോ ഇതെല്ലാം സംഘടിപ്പിക്കാൻ പറ്റുന്നത്...
പ്രിയമുള്ള ചിത്രാംഗദ,നന്ദി.മലയാളത്തിന്റെ മഹിമകൾ ഇവിടെയുയർത്താൻ കഴിയുന്നതിൽ ഞങ്ങൾ തീർച്ചയായും അഭിമാനിക്കുന്നു...കേട്ടൊ.
പ്രിയപ്പെട്ട നിശാസുന്ദരി,ഈ അഭിനന്ദനങ്ങൽക്കെന്നും നന്ദിയുണ്ട് കേട്ടൊ.
പ്രിയമുള്ള ഗോപൻ,നന്ദി.നാട്ടിലില്ലാത്തത് കൊണ്ടാണല്ലോ,ഇതുപോലുള്ള കൂട്ടായ്മകളുടെ ഗുണങ്ങൾ തൊട്ടറിയുന്നത് ...അല്ലേ
വീണ്ടും മലയാളി കൂട്ടായ്മയുടെ സുഖമുള്ള വിവരണവുമായി ഒരു നല്ല പോസ്റ്റ്. എല്ലായിടത്തും ഞാന്‍ ശ്രദ്ധിച്ചത് താങ്കളുടെ നിറഞ്ഞ സാന്നിദ്ധ്യമാണ്. അത് എന്നും ഉണ്ടാവട്ടെ. ആശംസകളോടെ.
Valiya Lokam..!
Nandi, Ashamsakal...!!!
An Indroduction of Malayali Literature Heads of London Arena..
Nice Work and You done it very well
മലയാള ഭാഷയെയും കലകളേയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ലണ്ടനിലുള്ള നമുക്ക് അപരിചിതരായിരുന്ന ഒരുപിടി നല്ലയാളുകളെ താങ്കളുടെ ഈ പോസ്റ്റ് കൊണ്ട് പരിചയപ്പെടാൻ കഴിഞു.
ഈ സ്നേഹവും കൂട്ടായ്മയും എന്നും നില നിൽക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
മുരളിയേട്ടാ ബിലാത്തി പട്ടണത്തിലെ പുലികളെ ക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി..എല്ലാ ആശംസകളും
ബിലാത്തിയങ്കിളിന്റെ രണ്ടാം ബ്ലോഗ് പിറന്നാള്‍ ഇന്നലെ ആയിരുന്നല്ലേ? എന്തേ അറിയിക്കാതിരുന്നേ?
belated ബ്ലോഗ് പിറന്നാള്‍ ആശംസകള്‍.
പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി.നല്ല തടിയുള്ള കാരണമാണ് എന്നെ എല്ലായിടത്തും ഇങ്ങനെ നിറഞ്ഞുകാണുന്നത്..കേട്ടൊ ഭായ്.
പ്രിയമുള്ള സുരേഷ്കുമാർ,നന്ദി. അതെ ഈ വലിയലോകത്തിലെ ഒരു ചെറിയ മനുഷ്യനാണ് ഞാൻ..കേട്ടൊ ഭായ്.
പ്രിയപ്പെട്ട സുലുമ്മായി,ഈ നല്ല പ്രോത്സാഹനങ്ങൾക്കെന്നും നന്ദി..കേട്ടൊ അമ്മായി.
പ്രിയമുള്ള ഭായി,നന്ദി.മലയാളത്തിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരുപാട് ലണ്ടങ്കാരിലൊരുവനാകുവാൻ കഴിഞ്ഞതാണെന്റെ ഏറ്റവും വലിയ കുരുത്തം കേട്ടൊ സുനിൽ.
പ്രിയമുള്ള മൻസൂർ,നന്ദി.നാട്ടിലുള്ളവരേയും മറ്റും കമ്പയറുചെയ്ത് നോക്കുമ്പോൾ ഇവിടെയുള്ളവരെല്ലാം വെറും കഴുതപ്പുലികളാണ് കേട്ടൊ.
പ്രിയപ്പെട്ട ഹാപ്പി ബാച്ചീസ്,വീണ്ടും നന്ദി.അത്ശരി ,അക്കാര്യം ഓർമ്മിപ്പിച്ചത് നന്നായി.നവമ്പറൊന്നിന്നാരംഭിച്ച് ഒമ്പതിന് രംഗപ്രവേശം നടത്തിയെങ്കിലും മുപ്പതിനാണ് ബൂലോഗപ്രവേശം നടത്തി ഈ മണ്ടൻ തിരുമണ്ടന്നായ ദിവസം കേട്ടൊ.
ഇത് ലണ്ടനോ അതോ കേരളത്തിലെ വല്ല പട്ടണമോ?
എന്താ ഇത് കഥ! ഇഷ്ടപ്പെട്ടു, ഈ പരിചയപ്പെടുത്തൽ.......
ലിങ്കിലൊക്കെ പോയി നോക്കാം.
അഭിനന്ദനങ്ങൾ.
ഇതുപോലെ കൊച്ചുകൊച്ചു വർത്തമാനങ്ങളിലൂടെ മുരളിചേട്ടൻ ബിലാത്തിക്കാരേയ്യും,അവരുടെ സംസ്കാരങ്ങളേയും,ജീവിതരീതികളേയുമൊക്കെ പരിചയപ്പെടുത്തികൊണ്ടിരിക്കയാനല്ലൊ...
നാട്ടിലെ എന്റെ ഒരു ഫ്രെണ്ട് പറയുന്നപോലെ ഇനി ലണ്ടൻ കാണാൻ ലണ്ടനിൽ വരണമെന്നില്ല,അവിടെയിരുന്ന് ബിലാത്തിപട്ട്നത്തിൽ പോയാമതീന്നാ...
കൺഗ്രാജ്സ്...
ഒട്ടുമേ ബോറടിച്ചില്ലാലോ. വളരെ ആസ്വദിച്ചല്ലോ. പുതിയ അറുവുകള്‍ ലഭിച്ചതില്‍ സന്തോഷം. ലിങ്കുകള്‍ ഓരോന്നായി സന്ദര്‍ശിക്കട്ടെ. മീരയുടെ വരികള്‍ എത്ര ഹൃദ്യം കവിതാമയം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മലയാളിത്തം അങ്ങനെ വ്യാപിക്കട്ടെ, നമ്മുടെ കേരളം വളരട്ടെ.
അപ്പം ലണ്ടനില്‍ മണ്ടന്മാര് മാത്രമല്ല അല്ലെ .അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
came here once again for comment following. it ddnt work initially
വൈകിയാണെങ്കിലും ബിലാത്തിയിലെ മുരളീമുകുന്ദന്റെ വെണ്ണക്കുടത്തില്‍ കയ്യിട്ടുവാരാന്‍ ഞാനും എത്തി . ഈ കുടത്തില്‍ വെണ്ണ മാത്രമല്ല പാഞ്ചാലിയുടെ അക്ഷയ പത്രത്തിലെ അതിമധുരവും, അമൃതവുമുണ്ട് . എല്ലാം നല്ല നല്ല പുതിയ പുതിയ അറിവുകള്‍ . അനുഭവങ്ങള്‍ പോലെ . വിവരണങ്ങളുടെ സ്വാഭാവികതയും ചിത്രങ്ങളുടെ അകമ്പടിയുമായപ്പോള്‍ തെംസ് നദീ തീരത്തെ കണ്ണന്റെ ബംഗ്ലാവിലെത്തിയതുപോലെ . അവിടത്തെ മരവും ,അതിലിരുന്നു മുരളികയൂതുന്ന അമ്പാടിക്കണ്ണനും പോസ്റ്റില്‍ തെളിഞ്ഞുകാണാം . കണ്ണനിരിക്കുന്ന കൊന്നയിലെ പൂക്കള്‍ക്കെന്തു ഭംഗി . അഭിനന്ദനങ്ങള്‍
ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...
ഓരൊ പ്രവാസസമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ
ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , മറ്റുഎല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ
തന്നാലയവിധം കാഴ്ച്ചവെച്ച് ഗൃഹതുരത്വസ്മരണകൾ എന്നും അന്യനാട്ടിലും നിലനിർത്തികൊണ്ടിരിക്കുന്നത്...
അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!
അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!
ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...
"ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ....
പേരുപോലെ മനോഹരം ..
കൌതുകകരമായി. അവരെയൊക്കെ പരിചയപ്പെടുത്തിയതിൽ സന്തോഷം. പശ്ചാത്തലത്തിലെ കേരളത്തിന്റെ ഭൂപടം നിങ്ങളുടെയെല്ലാം ഒരുമയുടെ മഹാപ്രതീകമായിരിക്കട്ടെ, ആശംസകൾ!
On Wed, Feb 9, 2011 at 2:31 PM, kamala meera wrote:
Dear Murali Chetta
Many Thanks for the blog comments on Snekapoorvam Kadal and really sorry for the belated response.
It was nice reading your remarks and also it shared a very good feel of motivation. All the very best for all your future endeavours
Prayers
Parvathipuram Meera
Post a Comment