Thursday, 9 September 2010

പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhayithu Maama !

അന്തർ ദേശീയ ഭാരതീയ പ്രവാസി സംഗമങ്ങൾ
 പാശ്ചാത്യ രാജ്യങ്ങളായ ബിലാത്തിയേയും ,
മറ്റ് രാജ്യങ്ങളേയും കുറിച്ച്  പറയുകയാണെങ്കിൽ
പൂങ്കാവനങ്ങളും,ആപ്പിള്‍ ,പ്ലം ,പെയേഴ്സ് ,സ്ട്രാബറി ,
മുന്തിരി ,..,..മുതലുള്ള ഫലവൃക്ഷ  ചെടികളാലും, മലരണിക്കാടുകളാലും
തിങ്ങിനിറഞ്ഞ പരിസരങ്ങൾ നിറഞ്ഞ ....
ലോകത്തിലെ നമ്പർ വൺ സാധനങ്ങൾ മാത്രം
കിട്ടുന്ന മനോഹരമായ തെരുവുകളാലും....
ഒരു കരടുപോലും കാണാത്ത വളരെ ശൂചിയായ വീഥികളാലും...
ഊട്ടിയെപ്പോലെയുള്ള സുഖവാസകേന്ദ്രങ്ങളെ പോലെയുള്ള കാലാവസ്ഥയാലും
മറ്റും അനുഗ്രഹിക്കപ്പെട്ട സ്ഥലങ്ങളാണ് .....!

തൊടിയിലെ തോട്ടത്തിലാപ്പിളും ,പെയേഴ്സും,പ്ലം മരങ്ങളും...
തൊട്ടാൽ മധുരിക്കുമാ നാരങ്ങ,മുന്തിരി,സ്ട്രാബറി  പഴങ്ങളും !

കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്ച് നടത്തിത്തരുന്ന സ്വകാര്യ കമ്പനികൾ അതിലെ
സേവന സന്നദ്ധരായ   ജോലിക്കാർ....
മറ്റുള്ളവരുടെ വ്യക്തിപരമായ യാതൊരു
കാര്യങ്ങളിലും ഇടപെടാത്ത സമൂഹങ്ങൾ ...
വനിതകൾക്കും കുട്ടികൾക്കുമൊക്കെ ഏത് പാതിരാത്രിയിലും
ഒറ്റക്ക് ധൈര്യസമേധം യാത്രചെയ്യാവുന്ന പബ്ലിക് ട്രാഫിക് സവിധാനങ്ങൾ...

ഇതെല്ലാം കണ്ട് വീർപ്പുമുട്ടുകയാണ് ഇവിടെങ്ങളിലെല്ലാമുള്ള
വരത്തന്മാരായ എന്നെപ്പോലെയുള്ള പ്രവാസികൾ എന്നുമെന്നോണം.....
ഉപകാരം ചെയ്തവനെ പോലും തെറി വിളിച്ചു ശീലിച്ച നമ്മൾക്കൊക്കെ
സകലതിനും ‘Thanks‘ എന്ന വാക്ക് പറയാനുള്ള ബുദ്ധിമുട്ടൊന്നാലോചിച്ചു നോക്കു....
ഒപ്പം സകലകുണ്ടാമണ്ടിക്കൾക്കും ‘Sorry‘ യും പറഞ്ഞുകൊണ്ടിരിക്കണം !

ഇത്തിരി കുശുമ്പും,കുന്നായ്മയും,പരദൂഷണവും,
പീഡിപ്പിക്കലുമൊന്നുമില്ലാതെ എന്ത് മലയാളിത്വം ?

എന്തിന്ത്യക്കാരൻ.... അല്ലേ !
 
ഇവിടെ ജീവിക്കുമ്പോൾ എന്തൊക്കെയോ
മിസ്സ് ചെയ്യുന്ന പ്രതീതിയാണ് ...
സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ !
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...

തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍..!


ഇതെല്ലാം കേൾക്കുമ്പോൾ അട്ടക്ക് പൊട്ടക്കുളം തന്നെ
എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !
ശരിയാണ് ...ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?
കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ?


ഒരു നാള്‍ ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......

"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...
ഗ്രാമം കൊതിക്കാറില്ലെങ്കിലുംതിരികെ മടങ്ങുവാന്‍ .....
തീരത്തടുക്കുവാന്‍ ....ഞാന്‍ കൊതിക്കാറുണ്ടെന്നും.....“

ഉം....എന്തുചെയ്യാം..

അതെല്ലാം ...പോട്ടെ അല്ലേ

മണ്ടന് അബദ്ധം പറ്റുക എന്നത് ഒരു പുത്തരിയല്ലല്ലോ....
ഇവിടെ ആദ്യമൊക്കെ ഇന്ത്യക്കാരാണെന്ന് വെച്ച് ഭാരതീയ
രൂപഭാവങ്ങളോടെയുള്ളവരേയും ,
പേരിന്റെ സാമ്യത്തിലൂടെ വേറെ പലരേയും പരിചയപ്പെട്ടപ്പോൾ അവരിൽ പലരും ഗയാന്നക്കാരും, കെനിയക്കാരും, മൌറീഷ്യസുകാരും, ന്യൂസിലന്റുകാരും,വെസ്റ്റിന്റീസുകാരും,...,...
ഒക്കെയായി മാറിയപ്പോൾ...
ഇവരെല്ലാം എന്നെ ആക്കുകയാണെന്ന് കരുതിട്ട്...
ശരിക്കും വായപൊളിച്ചിരുന്നിട്ടുണ്ട് ഞാൻ....!

പിന്നീട്  ഇവിടെ ഒരു മാഗസിനിൽ വായിച്ചപ്പോഴാണ് അറിഞ്ഞത്...
ചില യൂറോപ്പ്യൻ രാജ്യങ്ങളിലുള്ളവരേക്കാൾ കൂടുതൽ ആളുകൾ...
ഇന്ത്യൻ ഒറിജിൻസായി ലോകത്തിന്റെ
പലഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു എന്ന്...
അവർ അവിടങ്ങളിലെല്ലാം അവരുടെ സംസ്കാരങ്ങളും,
ഭക്ഷണരീതികളും പ്രചരിപ്പിച്ചു.

അതായത് ഭാരതീയർ പാശ്ചാത്യരീതികളോട് ഇണങ്ങിച്ചേരുന്നതിനേക്കാൾ
ഉപരിയായി,പാശ്ചാത്യർ  ഭാ‍രതീയ രീതികളുമായി കൂടുതൽ അടുക്കുകയായിരുന്നു....

നമ്മൾ നാട്ടിലൊക്കെ എല്ലാത്തിനും പാശ്ചാത്യരെ അനുകരിക്കാറില്ലേ ....
അതുപോലെ തന്നെ അവർ നമ്മുടെ വസ്ത്രധാരണം,ഭക്ഷണം,സംസ്കാരം,
ഡാൻസ് മുതൽ കലാപരിപാടികളെയെല്ലാം അനുകരിച്ചുതുടങ്ങിയിരിക്കുകയാണിപ്പോൾ....

ഭാരതീയ വനിതകളാകുവാൻ...വെറും മോഹം...!
ഭാരതം കാണാത്ത ,ഇന്ത്യൻ ഭാഷകൾ അറിയാത്ത മൂന്നാം തലമുറയും,
നാലാംതലമുറയുമൊക്കെയായി പുതുയിന്ത്യൻ വംശജർ എല്ലാരാജ്യക്കാരുമായി
ഇപ്പോൾ ലോകത്തിന്റെ എല്ലാഭാഗത്തുമുണ്ടെന്നുള്ളത് വാസ്തവമാണ് കേട്ടൊ .

ഇതൊന്നും കൂടാതെ അതിൽ എഴുതിയിരിക്കുന്നത്
ഒരു കോടിയിലധികം വേറെയും സ്വദേശി ഇന്ത്യക്കാർ ഇപ്പോൾ ജോലിയും,വിദ്യാഭ്യാസവും,കുടുംബവുമൊക്കെയായി പ്രവാസിഭാരതീയരായി
ഏഴ് വൻകര കളിലുമായി ജീവിതാഭിവൃദ്ധിതേടി കൊണ്ടിരിക്കുകയാണ് എന്ന്.

ഈ പുണ്യമാസത്തിലെ ഏറ്റവും നല്ല കർമ്മങ്ങളിൽ ഒന്നാണല്ലൊ ..
ഉള്ളവൻ ഇല്ലാത്തവന് ദാ‍നധർമ്മങ്ങൾ നടത്തുക എന്നത്.
നമ്മുടെ ഭാരതാ‍മ്മയും ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ് !

സ്വന്തം പ്രജകളെ , പ്രജകൾ കുറവായ രാജ്യങ്ങൾക്ക്  ദാനം കൊടുക്കുക....

പ്രജാവത്സലനായ ദാനധർമ്മങ്ങളുടെ തലതൊട്ടപ്പന്നായ മാവേലി തമ്പുരാനെ വരെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ പാരമ്പ്യര്യമുണ്ടെങ്കിലും , മൂപ്പർക്കുപോലും കൊല്ലത്തിൽ ഒരുതവണ സ്വന്തം നാട് വിസിറ്റ് ചെയ്യുവാനും, അതോടൊപ്പം നല്ല വരവേൽ‌പ്പ് കൊടുക്കുവാനും ശീലിച്ചവരാണ് നമ്മൾ. ...

അതെല്ലാം അന്ത:കാലം....
ഇന്ന് അഭിനവമാവേലികളായി വിദേശവാസം വരിച്ചവർക്കെല്ലം
ഒന്ന് നാട്ടിൽ കാല് കുത്തണമെങ്കിൽ എത്രയെത്ര പ്രക്രിയകളാണ് താണ്ടി കടക്കേണ്ടത്...

നമ്മുടെ ശത്രുരാജ്യത്തുള്ള ഏതൊരാൾക്കും, ഒരു വിദേശ പാസ്പോർട്ടുണ്ടെങ്കിൽ
വളരെ ഈസിയായി ഇന്ത്യയിലേക്ക് വിസയെടുത്ത് കടക്കാമെന്നിരിക്കെ...

ഇപ്പോൾ പ്രാബല്ല്യത്തിൽ വന്ന അപലനീയമായ
പാസ്പോർട്ട് സറണ്ടറിങ്ങ് നിയമം മൂലം ...
പിറന്ന നാടിന്റെ മക്കളെന്ന അവകാശം പോലും കണക്കാക്കാതെ...
നാട്ടിലേക്കുള്ള പോകുവാനുള്ള വിസ നിഷേദിച്ച് ഈ കുടിയേറ്റകാരെയെല്ലാം ,
പമ്പരം കറക്കുന്ന പോലെ വട്ടം കറക്കുകകയാണ് വിദേശഭാരതീയ ഭവനുകകളിലെ
മേലാളുകളെല്ലാം കൂടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്....!

ഒരു ഇംഗ്ലീഷ് കറവപ്പശു !
ഈ ഭാരതീയ എംബസ്സികളെല്ലാം പരിപാലിച്ച് പോറ്റി വളർത്തുന്ന
പരിഗണനപോലും ഈ പ്രവാസി കറവപ്പശുക്കൾക്ക് കൊടുക്കാത്തത് എന്തുകൊണ്ട്?

പ്രവാസി ക്ഷേമകാര്യമന്ത്രിയടക്കം നാലഞ്ച് കേന്ദ്രമന്ത്രി പുംഗവന്മാർ
നമ്മുക്കുണ്ടെങ്കിലും , അവരെല്ലാം ഒരു  സഹായമായി ചെയ്തുതരേണ്ടതിപ്പോൾ.....

ഇത്തരം തൽക്കാലം ജോലിക്കും മറ്റും വേണ്ടി പടിഞ്ഞാറൻ
നാടുകളിൽ കുടിയേറിയ തനി  ഭരതീയരായ പ്രവാസികൾക്ക്
പാസ്പോർട്ട് പണയം വെച്ച് പാശ്ചാത്യനാടുകളിൽ ജീവിക്കേണ്ട
ഗതികേട് തീർത്ത് തന്ന്......

ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്ന ഇരട്ട പൌരത്വം
നൽകുകയോ, അല്ലെങ്കിൽ സ്വന്തം രാജ്യത്തിന്റെ മുദ്ര പതിഞ്ഞ
റദ്ദാക്കിയ പാസ്പോർട് കൈയ്യിൽ വെക്കുവാനുള്ള അധികാരം നൽകുകയോ
ആണ് ചെയ്യേണ്ടത്.....

നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭാരതീയനായ പ്രവാസിയുടെ ഉത്തരവാദിത്വം..
അവർക്കും മറ്റ് പൌരമാർക്കൊക്കെയുള്ള അവകാശങ്ങളില്ലേ ?

എന്നും പിഴ ചുമത്തിയും, പിഴിഞ്ഞും മഹാപരാധികളെന്ന്
മുദ്രകുത്തുന്നതിന് മുമ്പൊന്നോർക്കണം....
ഇവർക്കും ഉണ്ട് അഭിമാനവും , അന്തസ്സുമൊക്കെയെന്ന്....!

കേവലം ഗൃഹാതുരത്വം തേടിയലയും ഒരു പ്രവാസിയായി ഒരാൾ
പരിണമിക്കുവാനുണ്ടായ കാരണം ആരും തന്നെ തിരക്കാറില്ല....

നാട്ടിലെ ജീവിതം മുട്ടതട്ടെത്തിക്കുവാൻ സാധിക്കില്ലെന്നുറപ്പുവരുമ്പോൾ ...
മറുനാടുകൾ തേടിപ്പോയി നങ്കൂരമിട്ടവരാണ് ഇതിൽ ഏറെപ്പേരും...

ഏതൊരാൾക്കും ഈ പ്രവാസ ചങ്ങലയിൽ കുടുങ്ങുവാൻ
തനതായ കാരണങ്ങളും ഉണ്ടായിരിക്കും....അല്ലേ

വിദേശത്തുള്ള ഓരൊ പ്രവാസികളും ഉറ്റവരേയും,
പോറ്റമ്മയായ നാടിനേയും കാണുവാനായിട്ടും..
തനിമയോടുകൂടിയ ആഘോഷങ്ങളിൽ പങ്കുചേരാനായിട്ടും...
വെറും യാന്ത്രികമായ അന്യനാട്ടിലെ ജീവിതരീതികളിൽ നിന്നൊരു മോചനത്തിനു വേണ്ടിയും, മറ്റും...

കുറച്ച് പുറമ്പൂച്ചുകളോടെ സ്വന്തം  നാട്ടിലെത്തിച്ചേരുമ്പോൾ
ബന്ധുജനങ്ങളും,നാട്ടുകരുമൊക്കെ കരുതും ....
ഇവെരെല്ലാം അവിടങ്ങളിൽ
സുഖിച്ച് മദിച്ച് വാഴുകയാണെന്ന്..!

സ്വന്തം നാടിന്റേയും,വീടിന്റേയുമൊക്കെ കറവപ്പശുക്കളായ ഇവർക്ക്
വിദേശമേലാൾമാരുടെ ആട്ടിനേക്കാളും,തുപ്പിനേക്കാളും അരോചകമായി
തീരുന്ന സംഗതികൾ ചിലപ്പോൾ ഇത്തരം യാത്രവേളകളിലും,ശേഷവുമൊക്കെയുണ്ടകുന്ന തിക്താനുഭവങ്ങളായിരിക്കാം ....!

അവ ചിലപ്പോൾ സ്വന്തം -വീട്ടുകാരിൽ നിന്നാവാം...
നാടുകാരിൽ നിന്നാവാം, ഭരണകൂടത്തിൽ നിന്നാവാം...
വീമാന കമ്പനികളിൽ നിന്നാവാം,വിദേശകാര്യവകുപ്പിൽനിന്നാകാം,...,...,

എപ്പോഴും ചുരത്തി നിൽക്കുന്ന ഏതുനേരവും,എല്ലാവിധത്തിലും പിഴിഞ്ഞ്
എല്ലാവരും കൂടി മത്സരിച്ച് കറന്നെടുക്കുന്ന ഇത്തരം ഫോറിൻ കറവ പശുക്കളെ സംരംക്ഷിക്കേണ്ടതിന് പകരം....
ഏതുവിധേനയെല്ലാം പീഡിപ്പിക്കാമോ അതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്
ഇപ്പോൾ എല്ലാ സംരംക്ഷകരും കൂടി......

രാജാവ് മുതൽ കിങ്കരന്മാർ വരെ ഇതിൽ പെടും !

എന്തിന് പറയുന്നു വോട്ടർ പട്ടികയിൽ പോലും പേരില്ലാതാക്കി...
എല്ലാഭരണ സവിധാനങ്ങളിൽ നിന്നുപോലും ഇവരെ അകറ്റിനിർത്തി...
N.R.I  ക്കാരുടെ കാശ് മാത്രം മതി...
നിങ്ങളുടെയൊന്നും സാനിദ്ധ്യം ഇവിടെയൊന്നും
വേണ്ടേ വേണ്ട എന്നനിലപാടാണ് സകലമാന ഏമാന്മാർക്കും !

  N.R.I ക്കാരൻ നാട്ടിലെത്തിയാൽ പിച്ചക്കാരൻ
മുതൽ പീടികക്കാരൻ വരെ അവരെ ശരിക്കും വസൂലാക്കിയിരിക്കും !

പോരാത്തതിനിതാ പടിഞ്ഞാറൻ നാടുകളിൽ ജോലിസംബന്ധമായ
കാര്യങ്ങൾക്കും മറ്റും വേണ്ടി അതാതുരാജ്യങ്ങളിൽ നാച്യുറലൈസേഷൻ
നടത്തിയവരോടുപറയുന്നു ഇന്ത്യൻ പാസ്പോർട്ടുകളെല്ലാം സറണ്ടർ ചെയ്ത് ,
ഇതുവരെ ചെയ്ത ഓരോയാത്രകൾക്കും പിഴയൊടുക്കി സ്വന്തം നാടുമായുള്ള ബന്ധം
ഉപേഷിക്കണം എന്ന്...

ജനിച്ചുവളർന്ന സ്വന്തം നാടിനേയും,സംസ്കാരത്തേയും
അകമഴിഞ്ഞ് സ്നേഹിക്കുന്ന ഇവർക്ക് എന്തു കൊണ്ട്  ഇന്ത്യൻ
പാസ്പോർട്ട്  കൈയ്യിൽ വെച്ചുകൂടാ..?
ഇത്തരം ആളുകൾക്കെങ്കിലും ഡ്യുവൽ സിറ്റിസെനാവാനുള്ള അവകാശം കൊടുത്തുകൂടെ ?

അതെ വിരലിലെണ്ണാവുന്നവരെ മാത്രം ഒഴിച്ചു നിറുത്തിയാൽ
ഇത്തരം പുതുനിയമങ്ങളും, വിക്രിയകളും മൂലം പീഡനം ലഭിക്കാത്ത
പാശ്ചാത്യവിദേശവാസികളായ പ്രവാസികൾ വിരളമായെ ഉള്ളൂ !

ബിലാത്തി പ്രവാസി --- ഒരു പഴയ ഏട് .../ഫയൽ ചിത്രം.
( Sec:Manager ആയ ഒരു ഗെഡിയുടെ പണ്ടത്തെ ഗ്രാന്റ് ഡാഡ് !)

ഭാരതിയരായ പ്രവാസികൾ ഇല്ലാത്ത
രാജ്യങ്ങൾ ലോകത്ത് ഇല്ലാപൊലും....
വെറും ജോലി തേടിമാത്രമല്ലാതെ, രണ്ടുനൂറ്റാണ്ടുമുമ്പ് മുതൽ
തുടങ്ങിയ ഈ പാലായനങ്ങൾ മുതൽ ഇപ്പോഴുള്ള പ്രൊഫഷണൽ
അണുകുടുംബങ്ങൾ വരേയുള്ളവരുടെ  മൈഗ്രേറ്റങ്ങൾ അടക്കം ഇന്ത്യൻ
ഒറിജിൻസ്  ഒക്കെ കാരണമാണ്  പലപടിഞ്ഞാറൻ രാജ്യങ്ങളിലും ഇപ്പോഴും
ജന സമ്പത്ത് നിലനിൽക്കുന്നത് എന്നത് ഒരു സത്യം തന്നെയാണ് !

ഏതാണ്ട് കഴിഞ്ഞ ന്നൂറ്റാണ്ടിന്റെ പകുതിമുതൽ പല പാശ്ചാത്യ
രാജ്യങ്ങളിലേയും പെണ്ണുങ്ങൾക്കൊന്നും  പ്രസവിക്കുന്നതിനും,കുട്ടികളെയൊന്നും
പോറ്റിവളർത്തി വലുതാക്കുന്നതിനും താല്പ്യര്യം നഷ്ട്ടപ്പെട്ടിരിക്കുകയായിരുന്നൂ... ,
ഒപ്പം അവരുടെ പാർട്ട്നേഴ്സിനും ; കുടുംബത്തിനോടും , സ്വന്തം രാജ്യത്തിന്റെ
ജനസംഖ്യാ വർദ്ധനവിനോടൊന്നും ഒട്ടും ചാഞ്ചാട്ടവും ഇല്ലായിരുന്നു കേട്ടൊ.

ഇത്തരം അവസ്ഥാവിശേഷങ്ങൾ പല പടിഞ്ഞാറൻ നാടുകളിലും ...
മറ്റ് പുത്തൻ സാമ്പത്തികരാജ്യങ്ങളിലും കാർഷിക-വ്യാവസായിക- സാമ്പത്തിക
മേഖലകളിൽ കോട്ടം ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ ...
ഓട്ടൊമാറ്റിയ്ക്കായി അവർക്കെല്ലാം  മനുഷ്യവിഭവശേഷി ആവശ്യം വന്നു ......

കഥയിത്...മാമ
ഒരിക്കലും ഒരു അധിനിവേശമല്ലാതെ ...
ഈ അവസരം ശരിക്കും മുതലാക്കിയത് വിദ്യഭ്യാസപരമായും,തൊഴിലതിഷ്ടിത അദ്ധ്വാനശീലരുമായ ജനതകളുള്ള  ഏഷ്യൻ രാജ്യങ്ങളാണ്.....
കൂടാതെ അവർക്ക് വേണ്ടതിലധികം മാനവവിഭവ ശേഷിയുമുണ്ടായിരുന്നാല്ലോ അല്ലേ...

ഇതിലെല്ലാം മുമ്പന്തിയിൽ നിന്നിരുന്ന ഭാരതീയർ കയറി ഗോളടിച്ചു
എന്നുപറയുകയായിരിക്കും കുറച്ചുകൂടി നല്ലത് ...


അങ്ങിനെ പ്രവാസി ജോലിക്കാരായും, കുടിയേറ്റക്കാരയും ഇത്തരം ആളുകൾ,
ഇന്ത്യക്ക് പുറത്ത് പല രാജ്യങ്ങളിൽ എത്തിപ്പെട്ട് വിയർപ്പൊഴുക്കിയ ശേഷം ,
ഡോളറും, റിയാലും,യൂറോയും,പൌണ്ടും,യെന്നുമെല്ലാം ,...രൂപയാക്കി മാറ്റി സ്വന്തം
നാടിനെ അഭിവൃദ്ധി  പെടുത്തി കൊണ്ടിരുന്നൂ...

ഇപ്പോൾ പ്രവാസിഭാരതീയരായും, ഇന്ത്യൻ വംശജരായും ഇന്നവർ
ഏഴുവൻകരകളിലുമായി (ഭാരതീയ പ്രവാസികൾ ) അങ്ങിനെവ്യാപിച്ചുകിടക്കുകയാണ്....!

നമ്മുടെ മലയാളി മാഹാത്മ്യത്തിന്റെ പ്രതീകമായി പേരിനൊരു
മലയാളിയെങ്കിലും ഈ സ്ഥലങ്ങളിലെല്ലാം ഉണ്ടെത്രേ !


ഈ പ്രവാസി ചരിതം അവസാനിപ്പിക്കുന്നതിനോടൊപ്പം
എല്ലാ ബൂലോഗമിത്രങ്ങൾക്കും ചെറിയ പെരുന്നാൾ
ആശംസകൾ നേർന്നു കൊള്ളുന്നൂ.....





ലേബൽ  :-
പൊതുകാര്യം.

74 comments:

krishnakumar513 said...

ബിലാത്തി നന്നായി പ്രതികരിച്ചിരിക്കുന്നു.ഉദ്യോഗസ്ഥ പ്രമാണിമാരുടെയും ,രാഷ്ട്രീയ മേലാളന്മാരുടേയും കരങ്ങളില്‍ ഇപ്പോഴും വിശ്രമിക്കുകയാണു ഇരട്ട പൌരത്വം അടക്കമുള്ള പല പ്രവാസി ക്ഷേമ പദ്ധതികളും. ശരിയാകുമെന്ന് പ്രത്യാശിക്കാമല്ലേ?

ചാണ്ടിച്ചൻ said...

"പ്രവാസിയുടെ വിലാപം" എന്നാ ടൈറ്റില്‍ നല്ലതാകുമായിരുന്നു...
കറവ വറ്റുമ്പോള്‍ മാത്രമേ, പശുവിനെ അറക്കാന്‍ കൊടുക്കൂ...നമ്മളെയൊക്കെ കറന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ എല്ലാരും ചേര്‍ന്ന് അറക്കുകയാണല്ലോ...
അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ ബിലാത്തിക്ക് അഭിവാദ്യങ്ങള്‍...

ശ്രീ said...

പോസ്റ്റ് നന്നായി.

പെരുന്നാള്‍ ആശംസകള്‍, മാഷേ
:)

ഹാപ്പി ബാച്ചിലേഴ്സ് said...

ബിലാത്തിയേട്ടാ,
ആക്ഷേപ ഹാസ്യത്തിലൂടെ നന്നായി പ്രതികരിച്ചിരിക്കുന്നു.
പോസ്റ്റ്‌ നന്നായി.
ആ ഫോട്ടോയും കലക്കി.
പെരുന്നാള്‍ ആശംസകള്‍.

siya said...

എനിക്ക് ഒന്നും പറയാന്‍ ഇല്ല ബിലാത്തി ......വളരെ നന്നായി എഴുതിയിരിക്കുന്നു .

''ഏതൊരാൾക്കും ഈ പ്രവാസ ചങ്ങലയിൽ കുടുങ്ങുവാൻ

തനതായ കാരണങ്ങളും ഉണ്ടായിരിക്കും....അല്ലേ''

ഈ വാക്കുകള്‍ വായിച്ചപോള്‍ എന്തോ ഒരു വിഷമം ഞാനും,എന്‍റെ

യാത്രയും അവസാനിക്കുന്നില്ലല്ലോ ?

ഒഴാക്കന്‍. said...

സംഭവം കലക്കി

joshy pulikkootil said...

as usuall , this also superb

Villagemaan/വില്ലേജ്മാന്‍ said...

ഒരു സാധാരണക്കാരനായ പ്രവാസിയുടെ ചിന്തകള്‍ നന്നായി വരച്ചിട്ടിരിക്കുന്നു..

ഇരട്ട പൌരത്വവും, വോട്ടും ഒക്കെ എന്നും എന്‍ ആര്‍ ഐക്ക് അന്യമായി തന്നെ തുടരും.. ഇനിയും നമ്മുടെ മന്ത്രിമാര്‍ താന്‍ ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ്‌ നേടും !

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...

പ്രിയപ്പെട്ട കൃഷ്ണകുമാർ ഭായ്,നന്ദി.ഞാനൊരു പാശ്ചാത്യപ്രവാസിയെന്നനിലയിൽ ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ മോശമല്ലേ..മേലളന്മാർ കനിയുമെന്ന് പ്രതീക്ഷിക്കാം അല്ലേ...

പ്രിയമുള്ള ചാണ്ടികുഞ്ഞേ,നന്ദി.എങ്ങിനെ വിലപിച്ചാലും പ്രവാസിക്കോരന് കുമ്പിളിൽ തന്നെയല്ലേ കഞ്ഞി അല്ലേ...

പ്രിയപ്പെട്ട ശ്രീ ,ഈ നല്ലസപ്പോർട്ടുകൾക്ക് തീരാത്ത നന്ദി കേട്ടൊ.

പ്രിയമുള്ള ഹാപ്പി ബാച്ചിലേഴ്സ്,നന്ദി.ഇത്തരം പ്രതികരണങ്ങളിലൂടെയെങ്കിലും ഞങ്ങൾക്കൊക്കെ ഈ പിഴിച്ചിലുക്കൾക്ക് ഒരു ശമനം വന്നിരുന്നുവെങ്കിൽ...

പ്രിയപ്പെട്ട സിയ,നന്ദി.നമ്മുടെയൊന്നും പ്രവാസത്തിന്റെ യാത്രകൾ ഒരിക്കലും അവസാനിക്കുകയില്ല അല്ലേ..ഇത്തരം പിഴിച്ചിലുകൾക്ക് എന്നും നിന്നുകൊടുക്കാം അല്ലേ..

പ്രിയമുള്ള ഒഴാക്ക,നന്ദി . സംഭവങ്ങൾ കലക്കുക നമ്മുടെ തൊഴിലല്ലേ അല്ലേ..

പ്രിയപ്പെട്ട ജോഷി,നന്ദി. ഈ അകമഴിഞ്ഞ പ്രോത്സാഹനങ്ങൾക്കെന്നും നന്ദി കേട്ടൊ.

പ്രിയമുള്ള വില്ലേജ്മാൻ ഭായ്,നന്ദി. നമ്മൂടെയെല്ലാം വിഷമങ്ങളും,സന്തോഷങ്ങളുമൊക്കെയാണല്ലോ ചിന്തകളായി വരുമല്ലോ അല്ലേ.

വേണുഗോപാല്‍ ജീ said...

സംഭവം കലക്കി...നന്നായി

sijo george said...

മുരളിയേട്ടാ, ഒരു പാസ്പോർട്ട് പുതുക്കാൻ വേണ്ടി ലണ്ടനിലെ ഇൻഡ്യൻ ഏംബസ്സി പോയപ്പോലുണ്ടായ അനുഭവം..! ഒരു വിധത്തിൽ അത് സാധിച്ചെടുത്ത് പുറത്തിറിങ്ങീട്ട് കുറേ ‘കൊടൂങ്ങല്ലൂർ പാട്ടുകൾ’ അവർക്ക് വേണ്ടി പാടി.. നല്ല പോസ്റ്റ്.. പിന്നെ, ‘ശരിക്കും തിരികെ ഞാൻ വരാൻ വേണ്ടി ഗ്രാമത്തീലാരും കൊതിക്കുന്നില്ലന്നാ എന്റെ അനുഭവം, പകരം, തിരികെ കുറേ കാശായാൽ..കൊതിക്കുന്നുമുണ്ടാകും.. തിരികെ മടങ്ങുവാൻ നമ്മളും കൊതിക്കുന്നുണ്ടോ....ഉണ്ടോ..?”

അനില്‍കുമാര്‍ . സി. പി. said...

പ്രവാസിയുടെ നിസ്സഹയത... അല്ലേ???!!!

പട്ടേപ്പാടം റാംജി said...

അവ ചിലപ്പോൾ സ്വന്തം -വീട്ടുകാരിൽ നിന്നാവാം...
നാടുകാരിൽ നിന്നാവാം, ഭരണകൂടത്തിൽ നിന്നാവാം...
വീമാന കമ്പനികളിൽ നിന്നാവാം,വിദേശകാര്യവകുപ്പിൽനിന്നാകാം,...,...,

ഓരോ വരികളിലും പ്രവാസിയുടെ ഇപ്പോഴത്തെ മാനസിക സങ്കര്ഷങ്ങള്‍ അതിവിപുലമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു. ഒന്നും തെറ്റാകുന്നില്ല. എല്ലാം കൂര്‍ത്ത വേദനകളും വിങ്ങലുകളും അനുഭവിക്കുന്ന നിഷേധങ്ങളും പരിഹാസങ്ങളും ശക്തിയോടെ തന്നെ അവതരിപ്പിച്ചു. പഴയ പ്രവാസത്തിന്‍റെ പറയപ്പെടുന്ന മേന്മകളില്‍ നിന്ന് ഇപ്പോഴത്തെ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണമായ തലങ്ങളിലേക്ക് ചിന്തിപ്പിക്കുന്ന എഴുത്ത്‌.
വളരെ നന്നായി മാഷെ.

അലി said...

ഏതുനാട്ടിലാ‍ണെങ്കിലും പ്രവാസജീവിതം ഒന്നു തന്നെ. അവരെ പിഴിയുന്ന കാര്യത്തിൽ സർക്കാരിനും പാശ്ചാത്യ പ്രവാസിയെന്നോ ഗൾഫ് പ്രവാസിയെന്നോ വ്യത്യാസമില്ല. ജന്മനാട്ടിൽനിന്നും പിഴുതെറിയപ്പെട്ട ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്പർശിച്ച് എഴുതിയ പ്രവാസി പുരാണം നന്നായി.
ഈദ് ആശംസകള്‍!

Manoraj said...

പ്രവാസികളുടെ ജിവിതം കേട്ടറിവേ ഉള്ളൂ.. വൈകിയ ഒരു പെരുന്നാള്‍ ആശംസകള്‍

ഒരു യാത്രികന്‍ said...

ബിലാത്തി പോസ്റ്റ്‌ ഇട്ടപ്പോഴേ വായിച്ചിരുന്നു. പഷേ ഞാന്‍ നാട്ടില്‍ നീന്നു തിരിച്ചെത്തിയ സങ്കടം കൊണ്ടും ബിലാത്തിയുറെ വിഷയം അങ്ങനെ ഒന്നായതുകൊണ്ടും കമന്റെഴുതിയില്ല എന്ന് മാത്രം. ആ ഇപ്പൊ പതിവുപോലെ വിഷമം കുറഞ്ഞു. ഒരു കാര്യം ശരിയാ, നാട്ടിലാര്‍ക്കും ഒരു ബുദ്ദിമുട്ടുമില്ല മാഷേ. പലതിന്റെയും ഇഴയടുപ്പം കുറയുന്നത് ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ അനുഭവവേദ്യമാകുന്നു.......സസ്നേഹം

ജയരാജ്‌മുരുക്കുംപുഴ said...

oru pravasa jeevithathinte ner kaazhcha pole..... assalayi...........

Anil cheleri kumaran said...

നല്ല പ്രതികരണം.

Unknown said...

ജനിച്ചുവളർന്ന സ്വന്തം നാടിനേയും,സംസ്കാരത്തേയും
അകമഴിഞ്ഞ് സ്നേഹിക്കുന്ന ഇവർക്ക് എന്തു കൊണ്ട് ഇന്ത്യൻ
പാസ്പോർട്ട് കൈയ്യിൽ വെച്ചുകൂടാ..?
ഇത്തരം ആളുകൾക്കെങ്കിലും ഡ്യുവൽ സിറ്റിസെനാവാനുള്ള അവകാശം കൊടുത്തുകൂടെ ?

Anonymous said...

ഒരു നാള്‍ ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......

Akbar said...

മുരളി,
ഇത്തിരി കുശുമ്പും,കുന്നായ്മയും,പരദൂഷണവും,
പീഡിപ്പിക്കലുമൊന്നുമില്ലാതെ എന്ത് മലയാളിത്വം ?

ഇതെല്ലാം കേൾക്കുമ്പോൾ അട്ടക്ക് പൊട്ടക്കുളം തന്നെ
എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !
ശരിയാണ് ...ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?
കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ?
---------------------------------
ഏതു നാട്ടിലായാലും പ്രവാസി എന്നും പ്രയാസി തന്നെ. അടിപൊളി പോസ്റ്റ്. ശരിക്കും ഇരുന്നു ചിരിച്ചു കേട്ടോ. നര്‍മ്മം താങ്കള്‍ക്കു ശരിക്കും വഴങ്ങുന്നു. പിന്നെ ഇത്തിരി ചന്തകളും.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വേണുഗോപാൽ മാഷെ,ഈ സപ്പോട്ടുകൾക്കെന്നും നന്ദിയുണ്ട് കേട്ടൊ.

പ്രിയമുള്ള സിജോ,നന്ദി.നമ്മുടെ എംബസിയുടെ പീഡനം ലഭിക്കാത്തവർ ഇവിടെയാരും തന്നെയില്ലല്ലോ ! പിന്നെ നാടിന്റെ നന്മകൾ ഒന്ന് വേറെ തന്നെയല്ലേ...

പ്രിയപ്പെട്ട അനിൽകുമാർ ഭായ്,നന്ദി. നമ്മുടെയെല്ലാം നിസ്സഹായതകൾ ആരോട് പറയാനാണ് അല്ലേ....

പ്രിയമുള്ള റാംജി ഭായ്.നന്ദി. നാടും,വീടും കാണാൻ വരുമ്പോഴാണല്ലോ നമ്മളൊക്കെ ശരിക്കനുഭവിക്കേണ്ടി വരുന്നത്...

പ്രിയപ്പെട്ട അലിഭായ്,നന്ദി. ജന്മനാട്ടിൽ നിന്നും പിഴുതെറിയപ്പെട്ടവരാണല്ലോ എല്ലാപ്രവാസികളും..അല്ലേ.

പ്രിയമുള്ള മനോരാജ്,നന്ദി.ഇങ്ങിനെയെല്ലാം പലകാര്യങ്ങളെങ്കിലും വായിച്ചറിയാമല്ലോ.. അല്ലേ.

പ്രിയപ്പെട്ട യാത്രികൻ,നന്ദി.ഈ പ്രവാസികൾ ഉള്ളതുകൊണ്ടാണല്ലോ നാട്ടിലെ ഒരു കാര്യങ്ങൾക്കും ബുദ്ധിമുട്ടില്ലാത്തത് അല്ലേ !

പ്രിയമുള്ള ജയരാജ്, നന്ദി. ഇതൊക്കെ തന്നെയാണ് കേട്ടൊ പ്രവാസജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ...

പ്രിയപ്പെട്ട കുമാരൻ,നന്ദി . ഇങ്ങിനെ ഇത്തിരിയൊക്കെ പ്രതികരിച്ചില്ലേങ്കിൽ ഒരു പ്രവാസിബ്ലോഗറായിട്ടെന്ത് കാര്യം ഭായ്.

പ്രിയമുള്ള മാർട്ടിൻ,നന്ദി.ജനിച്ചുവളർന്ന നാടിന്റെ നന്മകൾ എങ്ങിനെ മറക്കും...ഭായ്.

പ്രിയപ്പെട്ട അനസ്ഖാൻ,നന്ദി.ദൈവ്വത്തിന്റെ നാട്ടിലേക്ക് എന്നായാലും മടങ്ങേണ്ടവരല്ലേ നമ്മൾ ..അല്ലേ.

Vayady said...

പ്രവാസിയാകാന്‍ ആഗ്രഹിക്കാതെ പ്രവാസിയായി തീര്‍‌ന്ന ഒരു പാവം മലയാളിയാണ്‌ ഞാന്‍.
ഈ പോസ്റ്റ് ചിരിപ്പിച്ചു ഒപ്പം ചിന്തിപ്പിച്ചു.
ആശംസകള്‍.

ഗോപീകൃഷ്ണ൯.വി.ജി said...

മുരളിച്ചേട്ടാ--ആദ്യം തന്നെ പെരുന്നാള്‍ ആശംസകള്‍ പറഞ്ഞുകൊള്ളട്ടെ. പ്രവാസികള്‍ അനുഭവിച്ചുവരുന്ന പ്രശ്നങ്ങള്‍ വിവരിച്ച ഈ പോസ്റ്റ് വളരെ മനോഹരമായി.ആഗ്രഹം പോലെ Dual Citizenship ഇന്ത്യക്കാര്‍ക്കും ലഭിക്കത്തക്ക നിയമങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .

ശ്രീനാഥന്‍ said...

pravaasiyete prasnangal, udyogastharum bharanakkaarum thirinjnju nilkkunnathu ellaam nannaayi ezhuthi. pravaasikalute dukhangngal aaru kaanuvaan? panam maathram mathi ivite! valare valare gauravamulla post!

OAB/ഒഎബി said...

പലരും പല വിധത്തിൽ പറഞ്ഞ കാര്യമെൻകിലും ഗൌരവത്തോടെയുള്ള ഈ പറച്ചിലുകൾ നന്നായി.

മറ്റുനാടുകളിൽ ഒരാളെ എങ്ങനെ മറുനാട്ടിലെത്തിക്കാമെന്ന് കണക്ക് കൂട്ടി അതിൻ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന ഗവ: തലത്തിലുള്ള ഉദ്യോഗസ്ഥരും മറ്റുമുള്ളപ്പോൾ

നമ്മുടെ നാട്ടിലെ അപ്പീസർമാർ ഈ കഷ്ടപ്പെട്ട ആത്മിയെ (പ്രവാസിയെ) വിദേശത്തേക്ക് എങ്ങനെ കടത്തിവിടാതിരിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കയാ..

ഇവർക്കൊക്കെ നമ്മുടെ വില ഒന്ന് മനസ്സിലാവാനെൻകിലും ഇന്ത്യക്കാരെ ഒരൊറ്റൊന്നിനെയും മറു രാജ്യത്ത് കണ്ട് പോകരുത് എന്ന ഒരു നിയമം എല്ലാ രാജ്യക്കാരും കൂടി തീരുമാനിച്ചെൻകിൽ...

പെരുനാൾ കഴിഞ്ഞാശംസകൾ..

Sukanya said...

വോട്ടര്‍പട്ടികയില്‍ പോലും പേരില്ലാതാക്കിയത് ഈ ഞാനൊന്നും അല്ലല്ലോ? അതേയ് അവരൊക്കെ തിരിച്ച് ഇവിടെ താമസമാക്കുമ്പോള്‍ എപ്പോ വേണമെങ്കിലും ചേര്‍ക്കാം എന്ന നിര്‍ദ്ദേശത്തിന്റെ പേരിലാ ഒഴിവാക്കുന്നത്. അപ്പൊ ഈ NRI NRI എന്നൊക്കെ പറയുന്നത് കേട്ട് അസൂയപ്പെടണ്ട അല്ലെ? ഇവിടുത്തെ പാവം പാവം "കൊള്ളക്കാര്‍" തന്നെ ഭേദം.

Anees Hassan said...

ഒരു നാള്‍ ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.........


കാത്തിരിക്കുന്നു

lekshmi. lachu said...

ഏതുനാട്ടിലാ‍ണെങ്കിലും പ്രവാസജീവിതം ഒന്നു തന്നെ ..പോസ്റ്റ്‌ നന്നായി.ഫോട്ടോയും

ആളവന്‍താന്‍ said...

ചേട്ടാ, പോസ്റ്റ്‌ കൊള്ളാം എന്നാലും ഒരല്പം കൂടി ഒതുക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍.!

C.K.Samad said...

വളരെ നല്ലൊരു പോസ്റ്റ്‌. കുറച്ചു കാലത്തേക്കെങ്കിലും പ്രവാസികളുടെ കൂടെ, പ്രവാസിയായി ഒരനുഭവം എനിക്കുമുണ്ടായി. ഹൃദയ സ്പര്‍ശിയായ വാക്കുകള്‍.....

ദിയ കണ്ണന്‍ said...

പോസ്റ്റ്‌ നന്നായി.:)

Wash'Allan JK | വഷളന്‍ ജേക്കെ said...

ഭായീ, നല്ല ചിന്തകള്‍
പതിവ് വിട്ടു ഒരു വ്യത്യസ്ത പോസ്റ്റ്‌. ഒരു പ്രവാസിയായ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

"ഒരു നാള്‍ ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......
"

ബില്ലൂ ഇന്ന് കുറച്ചു ധാര്‍മിക രോഷത്തിലാണല്ലോ?

വളരെ ശരിയാണ്... വികസിത രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ല് നമ്മള്‍ പ്രവാസികള്‍ ആണ്.
പിന്നെ. വരിയുടച്ച കാളകളുടെയും മച്ചിപ്പശുക്കളുടെ നാട്ടില്‍ പ്രത്യുല്‍പ്പാദന ശേഷിയുള്ള നമ്മളൊക്കെ വേണ്ടേ? അല്ലെങ്കില്‍ സന്തുലനം നിലനില്‍ക്കുമോ?

പാശ്ച്യാത്യര്‍ നമ്മുടെ ശീലുകളുമായി അടുക്കുന്ന കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തെ. ഞങ്ങടെ കമ്പനിയില്‍ യോഗ പഠിപ്പിക്കുന്ന ഒരു മദാമ്മയുണ്ട്. വല്ലപ്പോഴും ഞാനും പോകും. അവര്‍ രണ്ടു മൂന്നു വര്‍ഷം മൈസൂരിലും മറ്റും താമസിച്ചു പഠിച്ചതാണ്. ഒരു ഒന്നാന്തരം "യോഗിണി"

പക്ഷെ, ആസനങ്ങളുടെ പേരു പറയുന്ന കേട്ടാല്‍ മനുഷ്യന്‍ സഹിക്കില്ല!

Kalavallabhan said...

എപ്പോഴും തോന്നുന്ന ഈ തോന്നലുകൾ ഇപ്പോൾ പ്രത്യേകിച്ച് ഉണ്ടായതെന്തേ ?
ആ ഡോളർ “ശൂ” നന്നായി.

jyo.mds said...

നന്നായി.
പ്രവാസി എവിടെയായാലും,എത്ര സുഖസൌകര്യങ്ങള്‍ക്ക് നടുവിലാണെങ്കിലും ജന്മനാട്ടില്‍ കൂടണയാന്‍ ആഗ്രഹിക്കുന്നു. ഭാരതത്തിലെ പോലെ കുടുംബബന്ധത്തിന്റെ ഉറപ്പ് മറ്റൊരു നാട്ടിലും കാണാന്‍ കഴിയില്ല.

അനില്‍@ബ്ലോഗ് // anil said...

ഹാസ്യത്തിലൂടെ നല്ലോരു പ്രതികരണം നടത്തിയിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി. ഏതുനാ‍ട്ടിലായാലും പ്രവാസിയുടെ പ്രയാസങ്ങൾ ആരും തന്നെകാണുന്നില്ലല്ലോ.പിന്നെ മിക്കപ്രവാസികൾക്കും ഇഷ്ട്ടം ഈ പട്ടുമെത്തയേക്കാൾ ആ പൊട്ടക്കുളം തന്നെയാണല്ലോ അല്ലേ ഭായ്.

പ്രിയമുള്ള വായാടി,നന്ദി.നാട്ടിൽ കച്ചോടം കടം വന്നപ്പോൾ പ്രവാസിയുടെ കുപ്പായം കുത്തിക്കടത്തിയവനാണ് ഞാനും..കേട്ടൊ കുഞ്ഞിതത്തമ്മേ.

പ്രിയപ്പെട്ട ഗോപീകൃഷ്ണ൯, നന്ദി.ഭാരതത്തിൽ ജനിച്ചുവളർന്ന ഇന്ത്യയെ സ്നേഹിക്കുന്ന പ്രവാസികൾക്കെങ്കിലും ഇരട്ടപൌരത്വം കൊടുത്താൽ എന്താണ് അല്ലേ?

പ്രിയമുള്ള ശ്രീനാഥൻ മാഷേ,നന്ദി. പ്രവാസിയുടെ പണം മാത്രം മതി,പ്രശ്നങ്ങൾ ആർക്കും വേണ്ട-ഇതെന്ത് ന്യായം അല്ലേ?

പ്രിയപ്പെട്ട ഒ.എ.ബി.നന്ദി. എല്ലാ ഇന്ത്യക്കാരേയും ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും ആട്ടിപായിച്ചാൽ,ലോകം മുഴുവൻ സ്ഥിരം സമ്പത്ത്മാന്ദ്യമാവും ഉണ്ടാകുക..കേട്ടൊ ബഷീർ ഭായ്.

പ്രിയമുള്ള സുകന്യ,നന്ദി. കൊള്ളക്കാരുടെ തലവനോടാണൊ ചോദ്യം...അസ്സലായി കേട്ടൊ.

പ്രിയപ്പെട്ട ആയിരൊത്തൊന്നാംരാവ്,നന്ദി. നാട്ടിൽ വന്നൊരുകൊള്ളക്കാരനാകുന്ന സുന്ദരനിമിഷം കാത്തിരിക്കുകയാണ് ഞാൻ കേട്ടൊ ഭായ്.

പ്രിയമുള്ള ലച്ചു,നന്ദി.ഏത് നാട്ടിലെ പ്രവാസികൾക്കും ആ ജീവിതം അനുഭവിക്കുമ്പോൾ പ്രയാസം തന്നെ !

പ്രിയമുള്ള ആളവന്താൻ,നന്ദി. ഒരു പൊതുകാര്യമയതിനാലാവാം എഴുതിവന്നപ്പോൾ ഒതുക്കം വിട്ടുപോയി..വിമൽ.

Jishad Cronic said...

പോസ്റ്റ് നന്നായി.

poor-me/പാവം-ഞാന്‍ said...

പുതിയ പണിയെ കുറിച്ച് പറഞില്ലല്ലൊ?

Abdulkader kodungallur said...

ശക്തമായ വരികളിലൂടെ ഇങ്ങിനെ ഒരു പ്രതിഷേധം അത്യന്താപേക്ഷിതമാണ് . ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത്തരം പ്രതിഷേധവും വിലാപവുമെല്ലാം ചെന്ന് പതിക്കുന്നത് ബധിര കര്‍ണ്ണങ്ങളിലാണെന്നു മാത്രം. നര്‍മ്മം കലര്‍ത്തി പറയേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി പറഞ്ഞപ്പോള്‍ നല്ലൊരു വായനാനുഭവമായി .

Anonymous said...

N.R.I ക്കാരൻ നാട്ടിലെത്തിയാൽ പിച്ചക്കാരൻ
മുതൽ പീടികക്കാരൻ വരെ അവരെ ശരിക്കും വസൂലാക്കിയിരിക്കും !

jayanEvoor said...

എല്ലാം നേരെയാകും എന്നാശിക്കാം!

അഭിവാദ്യങ്ങൾ ചേട്ടാ!

Gopakumar V S (ഗോപന്‍ ) said...

എല്ലാം നന്നായി വരച്ചുകാട്ടി...വളരെ നന്നായി...ആശംസകള്‍ ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സമദ്ഭായ്,നന്ദി. പ്രവാസാനുഭവങ്ങളുടെ പ്രയായസങ്ങൾ ഇപ്പോൾ നേരിട്ട് മനസ്സിലായല്ലൊ..അല്ലേ.

പ്രിയമുള്ള ദിയാ കണ്ണൺ,നന്ദി. ഈ നല്ലസപ്പോർട്ടുകൾക്ക് നന്ദി കേട്ടൊ.

പ്രിയപ്പെട്ട വാഷ്-ജേക്കേ ഭായ്,നന്ദി. നല്ലയഭിപ്രായം ,നമ്മളൊക്കെ എത്ര രോഷം പ്രകടിപ്പിച്ചാലും പ്രവാസിയുടെ കാര്യങ്ങളെല്ലാം തഥൈവ തന്നെ!എന്തായാലും നമുക്കെല്ലാം എല്ലാതരത്തിലും പ്രത്യുൽ‌പ്പാദനപരമായി ഭരതാമ്മയെ ഇതുപോലെ തന്നെ നല്ലരീതിയിൽ സംരംക്ഷിച്ച് കൊണ്ടിരിക്കാം അല്ലേ...

പ്രിയമുള്ള കലാവല്ലഭൻ,നന്ദി.ഇപ്പോൾ പുത്തൻ പാസ്പോർട്ട് സറണ്ടറിങ്ങ് നിയമം കൊണ്ടാണടി..കേട്ടൊ.

പ്രിയപ്പെട്ട അനിൽ ഭായ്,നന്ദി.എല്ലാം തുറന്ന് പറയുവാൻ കുറച്ച് നല്ലത് ഹാസ്യം തന്നെയല്ലേ...

പ്രിയമുള്ള ജിഷാദ്,ഈ പ്രോത്സാഹിപ്പിക്കലുകൾക്ക് എന്നും നന്ദി..കേട്ടൊ.

പ്രിയമുള്ള പാവം-ഞാൻ,അതിലെന്താത്ര സംശയം..പുതിയ പണി നമ്മടെ പഴയ മെയിൻ പണി തന്നെ !

പ്രിയപ്പെട്ട അബ്ദുൾഖാദർ ഭായ്,നന്ദി.ശരിയാണ് എത്രവായിട്ടും പ്രവാസികൾ സഹായത്തിന് നിലവിളിച്ചാലും ,അധികാരത്തിന്റെ ബധിരത ബാധിച്ച ആ കർണ്ണങ്ങളിലൊന്നും ഇതൊന്നും എത്തിപ്പെടില്ല...

ഹംസ said...

ഞാന്‍ ഒരു മാസമായി ബൂലോകത്ത് നിന്നു അൽപ്പം വിട്ടു നിന്നിരുന്നത് കൊണ്ട് ഇവിടയും എത്തിപ്പെടാന്‍ വൈകി.. ക്ഷമിക്കണം .
പിന്നെ പോസ്റ്റിന്‍റെ കാര്യം ബിലാത്തിയിലാണെലും സൌദിയിലാണെലും പ്രവാസികളുടെ എല്ലാം ചിന്ത ഒന്നു തന്നെ..

നന്നായി എഴുതിറ്റിരിക്കുന്നു .
( പെരുന്നാള്‍ ആശംസ ഞാന്‍ മൈലായി അയച്ചിരുന്നു.)

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
വീകെ said...

ബിലാത്തിച്ചേട്ടാ...
ഇതൊരു പ്രവാസി വിലാപമായിപ്പോയി. അതു കാരണം വേണ്ടവരൊന്നും ഇതു കാണുകയൊ വായിക്കുകയോ ചെയ്യില്ലെന്നുറപ്പ്. പ്രവാസിയുടെ കാശു മാത്രം മതി. പ്രവാസിയെ ആർക്കും വേണ്ട.
വിലാപം വളരെ ആലോചനാമൃതം....
ഇലക്ഷനൊക്കെ വരികയല്ലെ...
സമാധാന സന്ദർശകർ എത്തിത്തുടങ്ങും പ്രവാസിയെ തേടി...!!?

ആശംസകൾ...

പേടിരോഗയ്യര്‍ C.B.I said...

നന്നായി പറഞ്ഞിരിക്കുന്നു ബിലാത്തി ജീ .. ആശംസകള്‍

Typist | എഴുത്തുകാരി said...

എല്ലാം ശരിയാകുമെന്നേ. എന്നാശിക്കുകയെങ്കിലും ചെയ്യാം.

Anonymous said...

നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭാരതീയനായ പ്രവാസിയുടെ ഉത്തരവാദിത്വം..
അവർക്കും മറ്റ് പൌരമാർക്കൊക്കെയുള്ള അവകാശങ്ങളില്ലേ ?
Well Done ..MURALEE

By
K.P.RAGHULAAL

ബഷീർ said...

പ്രവാസിയുടെ പ്രയാസങ്ങളും വിലാപങ്ങളും തീരാനുള്ളതല്ലെന്ന് തോന്നുന്നു. ലോകാവസാനം വരെയത് തുടരും. :(

എന്തെങ്കിലും മിച്ചമുണ്ടാക്കിയാൽ നാളെ ആട്ടും തുപ്പും ഏൽക്കാതെ കഴിയാം..അതിനാവാത്തവരാണധികവും.പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ..

എന്നാലും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിൽ മയങ്ങി ഈയാമ്പാറ്റകളെപോലെ പറന്നടുക്കുകയാണിന്നും ആയിരങ്ങൾ..

നമ്മുടെ നാടിന്റെ നട്ടെല്ലായ എൻ.ആർ.ഐ കാർക്ക് ഈ പ്രവാസി ദിവസഘോഷം തന്നെ മത് ധാരാളം എന്നാണ് അധികാരികളും തീരുമാനിച്ചിരിക്കുന്നത്..

ബഷീർ said...

O.T

ബിലാത്തിക്കാർക്ക് എല്ലാവർക്കും ആശംസകൾ (അടുത്ത പെരുന്നാളിലെക്ക് അഡ്വാൻസ് :)

Jazmikkutty said...

കുറച്ച് പുറമ്പൂച്ചുകളോടെ സ്വന്തം നാട്ടിലെത്തിച്ചേരുമ്പോൾ
ബന്ധുജനങ്ങളും,നാട്ടുകരുമൊക്കെ കരുതും ....
ഇവെരെല്ലാം അവിടങ്ങളിൽ
സുഖിച്ച് മദിച്ച് വാഴുകയാണെന്ന്..!

പച്ചയായ സത്യം..വളരെ നന്നായി പ്രതിഷേധിച്ചു.ഗുഡ് ലക്

വിനുവേട്ടന്‍ said...

മുരളിഭായ്‌... നല്ല രോഷത്തിലാണല്ലോ... എങ്ങനെ രോഷം കൊള്ളാതിരിക്കും അല്ലേ...? പ്രവാസിയാണെങ്കില്‍ പിച്ചക്കാരന്‍ വരെ അവനെ വസൂലാക്കിയിരിക്കും എന്ന സത്യം സത്യമായി തന്നെ തുടരുന്നു... രണ്ട്‌ ദിവസം മുമ്പ്‌ തിരിച്ചെത്തിയതേയുള്ളൂ ഞാന്‍ ... നന്നായി മുരളീ ഈ എപ്പിസോഡ്‌...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അനോണി ഭായ്/ബഹൻ,നന്ദി. അതൊരു വാസ്തവമല്ലേ,ഒരുപ്രവാസിയോട് ചോദിച്ചു നോക്കു.

പ്രിയമുള്ള ഡോ:ജയൻഭായ്,നന്ദി.ആശിക്കുക മാത്രമല്ലേ നിവർത്തിയുള്ളൂ ഇപ്പോൾ.

പ്രിയപ്പെട്ട ഗോപൻ,നന്ദി.എല്ലാം വരച്ചുകാട്ടിയാലും പ്രവാസിയുടെ തലവര അതുപോലെ തന്നെയിരിക്കും..അല്ലേ.

പ്രിയമുള്ള ഹംസ,നന്ദി. ആശംസ കിട്ടിയിരുന്നു കേട്ടൊ.എല്ലാവിടത്തുമുള്ള പ്രവാസികളുടെ ദുരിതങ്ങളും,ചിന്തകളും ഒന്നുതന്നെയല്ലേ...

പ്രിയപ്പെട്ട വി.കെ,നന്ദി.എത്രവിലപിച്ചാലും പ്രവാസിയുടെ വിലാപങ്ങൾ സമാധാന സന്ദർശകരുടെ കർണ്ണങ്ങളിൽ എത്തില്ലല്ലോ..

പ്രിയമുള്ള പേടിരോഗയ്യർCBI,ഈ പേരിലാണ് മഹിമ കേട്ടൊ,ഈ സഹകരണത്തിന് നന്ദി.

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.ശരിയാ‍കുമെന്ന് പ്രവാസികൾ ആശിച്ച് തുടങ്ങിയിട്ട് ഒരുപാട് നാളായെങ്കിലും,ഇന്നും നിരാശമാത്രമാണ് ബാക്കി.

പ്രിയപ്പെട്ട രഘുലാൽ,നന്ദി.എല്ലവരുടേയും ധാരണ പ്രാവാസിയെന്നാൽ ഖജനാവ് നിറക്കുന്നൊരു സാധനം എന്ന് മാത്രം ..!

Rare Rose said...

പ്രവാസി ചരിതം അഥവാ പ്രവാസവിലാപം അല്ലേ മാഷേ.അധികാരപ്പെട്ടവര്‍ കണ്ണു തുറന്ന് ഇതെല്ലാം മനസ്സിലാക്കിയിരുന്നെങ്കില്‍..

sulu said...

Well explained
and Well Done !

ജിമ്മി ജോൺ said...

ബിലാത്തിച്ചേട്ടാ... ഈ 'പ്രവാസി വിലാപത്തില്‍' പങ്കുചേരുന്നു.. പ്രതിക്ഷേധത്തിന്റെ അലയടികള്‍ അധികാരികളുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കുമെന്ന് പ്രത്യാശിക്കാം.. ആശംസകളോടെ..

നൗഷാദ് അകമ്പാടം said...

ആദ്യമേ തന്നെ പറയാമല്ലോ..
എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

പ്രവാസം എല്ലായിടത്തും ഒരേ പോലെ..
പക്ഷേ വേദനയും കഷ്ടപ്പാടുകളും ഭൂലോക പ്രശ്നങ്ങളുമൊന്നും
ശരാശരി മലയാളി പ്രവാസിയുടെ നര്‍മ്മ ബോധത്തെ തളര്‍ത്തുന്നില്ല
എന്നുള്ളതും ശ്രദ്ധേയമാണു..

"ഇത്തിരി കുശുമ്പും,കുന്നായ്മയും,പരദൂഷണവും,
പീഡിപ്പിക്കലുമൊന്നുമില്ലാതെ എന്ത് മലയാളിത്വം ?"
അതെയതെ..
കൂടെ അല്പ്പം പരിഹാസം,നര്‍മ്മം,ധര്‍ണ്ണ,ഘൊരാവോ ഒപ്പം
അല്പ്പം പാരയും..

മലയാളി പ്രവാസിയുടെ കഥകള്‍ ഒരേപോലെ എവിടെയും!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ബഷീർ ഭായ്,നതീരാത്തത് തന്നയാണ് ഓരൊ പ്രവാസിയുടേയും ദുരിതങ്ങളെങ്കിലും,അക്കര പച്ച കണ്ട് ,നാടിനേയും,വീടിനേയും പച്ചപ്പാക്കാൻ പ്രവാസികളെന്നുമിങ്ങനേ ഉണ്ടായിക്കൊണ്ടിരിക്കും..അല്ലേ.
ആശംസകൾ സ്വീകരിച്ചിരിക്കുന്നു..കേട്ടൊ ഭായ്.

പ്രിയമുള്ള ജസ്മികുട്ടി,നന്ദി. നാട്ടിൽ മേലനങ്ങാത്തവർ പ്രവാസിയാവുമ്പോൾ എല്ലുമുറിയെ പണിയെടുത്ത് നാട്ടിലെത്തുമ്പോൾ ഒരുപുറമ്പൂച്ചിൻ കുപ്പായമണിയുക സ്വാഭാവികമാണല്ലോ അല്ലേ?

പ്രിയപ്പെട്ട വിനുവേട്ടൻ,നന്ദി.ഒരു പ്രവാസിയെന്ന നിലയിൽ ഇങ്ങിനേയെങ്കിലും രോഷം പ്രകടിപ്പിച്ചില്ലെങ്കിൽ എന്ത് ബ്ലോഗർ അല്ലേ? നാട്ടിലെ യാത്രനുഭവങ്ങളൊക്കെ അടിപൊളിയായിട്ടുണ്ടാകുമല്ലോ..

പ്രിയമുള്ള റെയർ റോസെ,നന്ദി. അധികാരപ്പെട്ടവർക്ക് പ്രവാസിയുടെ വിലാപങ്ങൾ കാണുവാനും,കേൾക്കുവാനും കണ്ണും കാതുമൊന്നും തുറക്കുകയില്ലല്ലോ...

പ്രിയപ്പെട്ട സുലമ്മായി,ഈ പ്രോത്സാഹനങ്ങൽക്കെന്നും നന്ദി..കേട്ടൊ.

പ്രിയമുള്ള ജിമ്മിജോൺ,നന്ദി.ഒരു പ്രത്യാശ്യയും വേണ്ട കേട്ടൊ ഭായ്,ഇതിനെല്ലാം മുമ്പ് എത്രയോപേർ ഇതുപോലെ വിലപിച്ചിരിക്കുന്നൂ.

പ്രിയപ്പെട്ട നൌഷാദ് ഭായ്,നന്ദി.അതെ,ഒരു ശരാശരി മലയാളി;ലോകം തന്നെ ഇടിഞ്ഞുവീണാലും അവന്റെ ശീലഗുണങ്ങൾ മാറ്റില്ലല്ലോ- അവനതിന് കഴിയില്ല.അദ്ധ്വാനം,വിദ്യാഭ്യാസം,പാര,നർമ്മം,ഘൊരാവോ,..,..ഇതെല്ലാം അവന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുകയാണല്ലോ.

Subu said...

ഒരു നാള്‍ ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......

മൻസൂർ അബ്ദു ചെറുവാടി said...

എന്തോ, എത്തിപ്പെടാന്‍ വൈകി.
മികച്ച അവതരണം.
ആശംസകള്‍

ജീവി കരിവെള്ളൂർ said...

ഭരണത്തിലുള്ളവര്‍ക്ക് നമ്മുടെ കാശും വോട്ടും മാത്രം മതി .സുഖവും സൌകര്യങ്ങളുമൊക്കെ നമ്മുടെ പ്രതിനിധികളായ അവര്‍ അനുഭവിച്ചു കൊള്ളും .ഇതില്‍ അവര്‍ക്കെന്ത് പ്രവാസി ?എന്ത് സ്വദേശി ?
നമുക്ക് പ്രതിഷേധിക്കാം പ്രതികരിക്കാം അവസാനം വരെ ....

yousufpa said...

എന്റെ ബിലാത്തിപ്പട്ടണക്കാരാ...,നമ്മുടെ നാട്ടിൽ ധാരാളം വിഭവങ്ങളുണ്ട്. അത് തേടിപ്പിടിക്കുകയാണ് വേണ്ടത്.അല്ലാതെ അവിടെ അതുണ്ട് ,ഇവിടെ ഇതുണ്ട് എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവും ഇല്ല.എന്ത് ജോലിയും ചെയ്യാനുള്ള തീരുമാനവും തയ്യറെടുപ്പും വേണം.നാം മറ്റ് ദേശങ്ങളിൽ പോയി ഏത് അമ്മായിയുടെ അടിവസ്ത്രം പോലും കഴുകും.എന്ത് വൃത്തികെട്ട ജോലിയും ചെയ്യും.ദുബായിയിൽ വളരെയധികം തൊഴിൽ ചൂഷണത്തിന് വിധേയനായ വ്യക്തിയാണ് ഞാൻ.ആ അടിസ്ഥാനത്തിലാണ് ഞാൻ ഇതെഴുതുന്നത്.ഇന്ന് കേരളത്തിൽ ധാരാളം തൊഴിലവസരങ്ങളും വ്യാപാര സാധ്യതകളും ഉണ്ട്.ഒരുദാഹരണം ഇതാ:-ഷാലു ജെക്കബ്,എം ബി എ ക്കാരൻ,ചെയ്യുന്ന ജോലി എന്താണേന്നറിയുമോ?.വീട് തോറും ചെന്ന് കാർ വാഷ് ചെയ്ത് കൊടുക്കുക.അതും ഹൈടെക്ക് വാഷിംഗ്.ഒരു ദിവസം10 മുതൽ 20 വാഹനങ്ങൾ.കാറൊന്നിന് 250 രൂപ.എല്ലാ ചിലവും കഴിച്ച് അയാൾ സമ്പാദിക്കുന്നത് 1000 രൂപ.എന്താ പുളിക്കുമോ?.സ്പോൺസർ ഷിപ്പില്ല,ലെവി കെട്ടേണ്ട,ടിക്കറ്റിന് കാശ് ചിലവാക്കേണ്ട ടി ആയ യാതൊരു റ്റെങ്ങ്ഷനും വേണ്ട.കുടുംബവും കുട്ടികളും ആയി സ്വന്തം നാട്ടിലങ്ങനെ...ആഹ. അപ്പൊ അങ്ങനെയാണെന്റെ ബിലാത്തി സഹോദരാ...വെറുതെ സമയം കളയാതെ നാറ്റിനെ പുൽകൂ...

Anonymous said...

പോസ്റ്റ് നന്നായി. ഫോട്ടോയും

Asok Sadan said...

മുരളി, വളരെ ചിന്തനീയമായിട്ടുണ്ട്. ഇനിയും ഇത് പോലെ ഹാസ്യാത്മകമായ പോസ്റ്റുകള്‍ക്കൊപ്പം ഗൌരവമുള്ള വിഷയങ്ങളും പ്രതീക്ഷിക്കുന്നു.

Unknown said...

ഇവിടെ ജീവിക്കുമ്പോൾ എന്തൊക്കെയോ
മിസ്സ് ചെയ്യുന്ന പ്രതീതിയാണ് ...
സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ !
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...
തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍..!

kallyanapennu said...

‘കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്ച് നടത്തിത്തരുന്ന സ്വകാര്യ കമ്പനികൾ അതിലെ
സേവന സന്നദ്ധരായ ജോലിക്കാർ....
മറ്റുള്ളവരുടെ വ്യക്തിപരമായ യാതൊരു
കാര്യങ്ങളിലും ഇടപെടാത്ത സമൂഹങ്ങൾ ...
വനിതകൾക്കും കുട്ടികൾക്കുമൊക്കെ ഏത് പാതിരാത്രിയിലും
ഒറ്റക്ക് ധൈര്യസമേധം യാത്രചെയ്യാവുന്ന പബ്ലിക് ട്രാഫിക് സവിധാനങ്ങൾ.‘ അതുകൊണ്ടാണ് ഞാൻ ഇത്തരം രാജ്യങ്ങൾ വിട്ടുപോകാത്തത് കേട്ടൊ മുരളിചേട്ടാ

shibin said...

ഒരിക്കലും ഒരു അധിനിവേശമല്ലാതെ ...
ഈ അവസരം ശരിക്കും മുതലാക്കിയത് വിദ്യഭ്യാസപരമായും,തൊഴിലതിഷ്ടിത അദ്ധ്വാനശീലരുമായ ജനതകളുള്ള ഏഷ്യൻ രാജ്യങ്ങളാണ്.....
കൂടാതെ അവർക്ക് വേണ്ടതിലധികം മാനവവിഭവ ശേഷിയുമുണ്ടായിരുന്നാല്ലോ അല്ലേ...

ഇതിലെല്ലാം മുമ്പന്തിയിൽ നിന്നിരുന്ന ഭാരതീയർ കയറി ഗോളടിച്ചു
എന്നുപറയുകയായിരിക്കും കുറച്ചുകൂടി നല്ലത് ...

Anonymous said...

കൊള്ളാം ബിലാത്തിയിലെ ഈ പ്രവാസി വിശേഷം..
എന്റെ ഒരു കൂട്ടുകാരന്റെ അനിയനുണ്ട് ..ഫയര്‍ & സേഫ്റ്റി കഴിഞ്ഞ്
നാട്ടില്‍ പണിയില്ലാതെ തെണ്ടി നടന്നപ്പോള്‍ ഈ ഉള്ളവന്‍ ഒരു ആശയം മുന്നോട്ട് ഇട്ടു..
ഗള്‍ഫില്‍ വാടാ എന്നെ..
അവന്‍ പരമ പുച്ഛത്തോടെ ഒന്ന് നോക്കി ..
ഗള്‍ഫോ ഞാനോ ..എന്ന മട്ടില്‍.
അവസാനം അവന്‍ പറഞ്ഞു ..
അവിടെ ഒരു സ്വാതന്ത്ര്യവുമില്ല എന്ന് കേട്ടിട്ടുണ്ട് ..
വല്ല യൂറോപ്യന്‍ കണ്ട്രീസിലോ ഇംഗ്ലണ്ടിലോ ലേബര്‍ ആയിട്ടാണെങ്കിലും പോകാം..
അവിടെയാകുമ്പോള്‍ സുഖമാണെന്ന് ..
ഒരു മിനിമം തലയ്ക്ക് വെളിവുള്ളവനോടേ വേദം ഓതാന്‍ പോകാവൂ എന്ന് ഞാന്‍ അന്നു പഠിച്ചു ..
..................................................................................

പ്രവാസിയുടെ വേദന എവിടെയായാലും ഒന്ന് തന്നെ അല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സുഭാഷ്,നന്ദി.ദൈവത്തിന്റെ എന്നായാലും നമ്മൾ ഒരിക്കൽ തിരിച്ചുപോകണമല്ലോ..അല്ലേ

പ്രിയമുള്ള ചെറുവാടി,ഈ നല്ല ആശംസകൾക്ക് പെരുത്ത് നന്ദി.

പ്രിയപ്പെട്ട ജീവികരിവെള്ളൂർ,നന്ദി.ഭരണത്തിൽ ഏറിയവന്റെ ചെവിയിലേക്ക് ഒരിക്കലും പ്രതിഷേദങ്ങളും,പ്രതികരണങ്ങളും ഒരിക്കലും എത്തില്ലല്ലോ..

പ്രിയമുള്ള യൂസുഫ്പ,നന്ദി.നാട്ടിലാവുമ്പോൾ വെള്ളക്കോളർ ജോലികൾക്കെന്നും മലയാളികൾക്കെന്നും പുച്ഛമാണല്ലോ.പക്ഷേ പ്രവാസതോണിയിലേറിയാൽ അവ്നിതെല്ലാം വിസ്മരിച്ച് കരയിൽ എത്താകാലത്തോളം തുഴഞ്ഞുകൊണ്ടിരിക്കും....

പ്രിയപ്പെട്ട പാലക്കുഴി,ഈ അഭിനന്ദനങ്ങൾക്കെന്നും നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള അശോക് സദൻ,ഈ പുകഴ്ത്തലുകൾക്കും,അഭിനന്ദനങ്ങൾക്കും ഏറെ നന്ദി..കേട്ടൊ.

പ്രിയപ്പെട്ട സുജിത്,നന്ദി.ഈ മിസ്സ് ചെയ്യുന്നതുതന്നെയാണ് ഏറ്റവും വലിയ മിസ്സ്!

പ്രിയമുള്ള മേരിക്കുട്ടി,നന്ദി.അപ്പോൾ ഇനി സ്വന്തം നാടുകാണില്ലെന്ന് അർത്ഥം അല്ലേ എന്റെ കല്ല്യാണപ്പെണ്ണേ.

പ്രിയപ്പെട്ട ഷിബിൻ,നന്ദി.ഇത്തരം കാര്യങ്ങളിലെല്ലം നമ്മൾ കയറി ആദ്യം ഗോളടിക്കുമല്ലോ അല്ലേ.

പ്രിയമുള്ള അജേഷ്,നന്ദി.അക്കര നിൽക്കുമ്പോൾ ഇക്കരപ്പച്ച എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം.എവിടെയായാലും പ്രവാസിക്ക് പ്രയാസങ്ങൾ തന്നെ മിച്ചം...!

Unknown said...

കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്ച് നടത്തിത്തരുന്ന സ്വകാര്യ കമ്പനികൾ അതിലെ
സേവന സന്നദ്ധരായ ജോലിക്കാർ....
മറ്റുള്ളവരുടെ വ്യക്തിപരമായ യാതൊരു
കാര്യങ്ങളിലും ഇടപെടാത്ത സമൂഹങ്ങൾ ...
വനിതകൾക്കും കുട്ടികൾക്കുമൊക്കെ ഏത് പാതിരാത്രിയിലും
ഒറ്റക്ക് ധൈര്യസമേധം യാത്രചെയ്യാവുന്ന പബ്ലിക് ട്രാഫിക് സവിധാനങ്ങൾ...

Unknown said...

അതായത് ഭാരതീയർ പാശ്ചാത്യരീതികളോട് ഇണങ്ങിച്ചേരുന്നതിനേക്കാൾ
ഉപരിയായി,പാശ്ചാത്യർ ഭാ‍രതീയ രീതികളുമായി കൂടുതൽ അടുക്കുകയായിരുന്നു....

നമ്മൾ നാട്ടിലൊക്കെ എല്ലാത്തിനും പാശ്ചാത്യരെ അനുകരിക്കാറില്ലേ ....
അതുപോലെ തന്നെ അവർ നമ്മുടെ വസ്ത്രധാരണം,ഭക്ഷണം,സംസ്കാരം,
ഡാൻസ് മുതൽ കലാപരിപാടികളെയെല്ലാം അനുകരിച്ചുതുടങ്ങിയിരിക്കുകയാണിപ്പോൾ....

Unknown said...

നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭാരതീയനായ പ്രവാസിയുടെ ഉത്തരവാദിത്വം..
അവർക്കും മറ്റ് പൌരമാർക്കൊക്കെയുള്ള അവകാശങ്ങളില്ലേ ?

എന്നും പിഴ ചുമത്തിയും, പിഴിഞ്ഞും മഹാപരാധികളെന്ന്
മുദ്രകുത്തുന്നതിന് മുമ്പൊന്നോർക്കണം....
ഇവർക്കും ഉണ്ട് അഭിമാനവും , അന്തസ്സുമൊക്കെയെന്ന്....!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...