സ്വകുടുംബസമേധം പാരീസിൽ / Lenced by Merienav
രണ്ടാം ഭാഗം , ആ മൊഞ്ചുള്ള ഫ്രെഞ്ച് സഞ്ചാരങ്ങൾ മഞ്ച് ചോക്ലേറ്റ് പോലെ മധുരത്തിൽ വേണൊ, അതോ കൊഞ്ചുകറി പോലെ മസാല ചേർത്ത് വേണൊ എന്ന് ചിന്തിച്ച് എഴുതാൻ തുടങ്ങുന്നതിന് മുമ്പ് ;
ബിലാത്തിപട്ടണത്തിലെ ഇക്കൊല്ലത്തെ ഓണാഘോഷ കമ്മറ്റിയിൽ എന്നെ പിടിച്ചിട്ടിട്ട് , പണിയില്ലാത്തവനൊരു പണികൊടുത്തല്ലൊ എന്ന സമാധാനത്തോടെ, മല്ലുസമാജങ്ങളുടെ തലതൊട്ടപ്പന്മാരെല്ലാം നാട്ടിൽ ഓണമുണ്ണാൻ വേണ്ടി പറന്ന് പോയിരിക്കുകയാണിപ്പോൾ...
നാട്ടിലെ റെഡിമേയ്ഡ് കം ചാനലോണങ്ങൾ കൊണ്ടാടാൻ പോയവർക്കറിയില്ലല്ലോ, ഇപ്പോൾ ശരിക്കുള്ള ഓണാഘോഷങ്ങളെല്ലാം സാക്ഷാൽ തനിമയോടെ ,പഴയ പൊലിമയോടെ കൊണ്ടാടീടുന്നത് ഈ നമ്മളെപോലെയുള്ള പ്രവാസികളാണെന്ന് !
പൂപറിച്ച് പൂവ്വിട്ടൊരോണത്തിൻ പൂക്കളംചമച്ചും ,
പൂതിങ്കളൊന്നുപോലലങ്കരമാക്കിടുന്നീ തിരുമുറ്റവും...
ഉഗ്രൻ പൂങ്കാവനമായ ഈ നഗരത്തിൽ പൂക്കൾക്ക് ഒട്ടും ക്ഷാമമില്ലാത്തതിന്നാൽ ,പൂതിങ്കളൊന്നുപോലലങ്കരമാക്കിടുന്നീ തിരുമുറ്റവും...
ഓരോ മലയാളിയും അവന്റെ സംസ്കാരികചിട്ടവട്ടങ്ങൾ മറ്റുള്ളവരേ കാണിക്കുവാൻ, തിരുമുറ്റമില്ലെങ്കിലും...
നല്ല കലാവിരുതോടെ പൂക്കളങ്ങൾ ഉമ്മറത്തിട്ട് അണിയിച്ചൊരുക്കിയാണ് ഓണത്തേയും, ഇഫ്താൽ വിരുന്നുകളേയുമൊക്കെ വരവേൽക്കുന്നത് ഈ ബിലാത്തിയിൽ....!
ഒരു ലണ്ടനോണപ്പൂക്കളം !
ബംഗ്ലാദേശുകാരും, പാക്കിസ്ഥാനികളും, ‘ഇന്ത്യൻ ടേയ്ക്കവേ‘ വാങ്ങി
നൈജീരിയക്കാരുമൊക്കെ ഈ ഇഫ്താൽ വിരുന്നുകളൊരുക്കി തരുന്നതിന്റെ
മെയിൻ ഗുട്ടൻസ് തന്നെ , വെള്ളക്കാരോടൊപ്പം വന്ന് രുചിയുള്ള നമ്മുടെ ഇലയിട്ടൂണുന്ന ,
ഞങ്ങൾ മലയാളികളൊരുക്കുന്ന കലക്കൻ ഓണസദ്യയ്ക്ക് വന്ന് പകരം വീട്ടുവാനാണ് കേട്ടൊ...
ഏതാണ്ടൊരുമാസത്തോളം ഞങ്ങൾ ബിലാത്തിമലയാളികൾ
ഓണാഘോഷങ്ങൾ കൊണ്ടാടും...
ഈ സന്തോഷം പങ്കുവെക്കലുകളൊക്കെ ഇനി ഈദുൽ ഫിത്തർ
പെരുന്നാൾ വരെ നീണ്ടുനിൽക്കും ....
ലണ്ടൻ ഓണവേദിയൊന്നിൽ...
ഈ സന്തോഷങ്ങളിൽ പങ്കുചേർന്ന് ഞങ്ങളോടൊപ്പം ആടിപ്പാടുവാൻഗാനഗന്ധർവ്വൻ യേശുദാസ് അടക്കം ,ടീ.വിക്കാരും, മറ്റു കലാതിലകങ്ങളും,
എമണ്ടൻ പാട്ടുകാർ ലണ്ടനിൽ ഒപ്പം ഒരു മണ്ടനും !
കോമഡിക്കാരുമെല്ലാം നിരനിരയായി എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണിപ്പോൾ....ഒപ്പം പലവേദികളിലും വലിയ മേക്കപ്പൊന്നും വേണ്ടാത്തത് കൊണ്ട്,
തനി ഒരു രക്ഷസലുക്ക് ഉള്ളതുകൊണ്ട് , ഈയ്യുള്ളവനാണ് രാക്ഷസ രജാവായ
മാവേലിയായി രംഗത്ത് വരുന്നതും... കേട്ടൊ.
എങ്ങിനെ എത്ര പകിട്ടായിട്ടാഘോഷിച്ചാലും....
നാട്ടിലെ ആഘോഷങ്ങൾ ഒന്ന് വേറെ തന്നെ...
അല്ലേ കൂട്ടരേ....
“വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...
ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !“
ഇത് നല്ലകൂത്തായി ....
ഫ്രെഞ്ചുസഞ്ചാരമെന്ന് തുടങ്ങിയിട്ട് , സഞ്ചാരം
ഇവിടത്തെ ഓണ കാഴ്ച്ചകളിലേക്കായി അല്ലേ...
കുഴപ്പമില്ല കഴിഞ്ഞതവണ അവസാനിപ്പിച്ചതിൽ നിന്നും,
നമുക്ക് തീ പിടിപ്പിക്കാം അല്ലേ....
ലിവർപൂളിൽ നിന്നും ഞാൻ സ്കൂട്ടായി വീട്ടിലെത്തിയപ്പോൾ പെണ്ണൊരുത്തിയുണ്ട്
തലോക്കാര് പെണ്ണുങ്ങള് ചക്ക കൂട്ടാൻ കിട്ടാത്തതിന് പിണങ്ങി മോന്തകയറ്റി നിൽക്കണെ
പോലെ ; പൂമുഖവാതിക്കൽ സ്റ്റെഡിവടിയായി ബലൂൺ വീർപ്പിച്ചപോലത്തെ മുഖവുമായി , ഈയ്യുള്ളവനെ വരവേൽക്കാൻ നിൽക്കുന്നു....!
ചിരവ , ചൂല്, ഉലക്ക,...മുതലായ സ്ഥിരം പെണ്ണുങ്ങളുടെ
പണിയായുധങ്ങളൊന്നും ഈ രജ്യത്ത് ഇല്ലാത്തതെന്റെ ഭാഗ്യം !
ഇവളുടെ ആ ഗെഡിച്ചികൾ പറ്റിച്ച പണിയാണ് കേട്ടൊ ....
ആ മദാമാർക്കുണ്ടോ , നമ്മുടെ മാതിരിയുള്ള സങ്കുചിത ചിന്താഗതികൾ .....
ഞാൻ പോന്നതിൻ പിന്നാലെ അവരുണ്ട് എന്റെ ഭാര്യയെ വിളിച്ച് സോറി പറഞ്ഞിരിക്കുന്നു...
വെള്ളത്തിന്റെ മോളിൽ പറ്റിയതാണെന്നും ..മറ്റും...
അവറ്റകൾക്കത് മിണ്ടാതിരുന്നാ...മതി !
അവർക്കറിയില്ലല്ലോ... അല്ലേ ...
അവരെ പോലെ മനസ്സ് വികസിച്ച
ബോർഡ്മൈന്റുള്ളവരൊന്നുമല്ല നമ്മുടെ മലയാളി മങ്കമാർ എന്ന്...!
അതുകൊണ്ടിത്തവണ എന്തായാലും പെട്ടുപോയി !
ഇതിലും വലിയ സംഭവങ്ങളുണ്ടായിട്ട് ബ്രാല് വഴുതണപോലെ എത്ര തവണ ചാടി പോന്നിട്ടുള്ളതാണ്....
ഇനി മേൽ ഇത്തരം സംഗതികൾ കുറച്ചില്ലെങ്കിൽ ,
മേലിൽ അവളുടെ‘ പേഴ്സണൽ ‘കാര്യങ്ങളിൽ ‘എന്റെ കൈ കടത്തുവാൻ‘ അനുവദിക്കില്ലായെന്നുള്ള ഭീക്ഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി ....
അല്ലാതെ ക്ഷമ ചോദിക്കാനൊന്നുമല്ല കേട്ടൊ..
അയ്യൊ..സോറീ... പല ബൂലോഗമിത്രങ്ങളും എനിക്ക് മെയിലയച്ചിരുന്നു...
ഇപ്പോൾ വിശുദ്ധ റമ്ദാന്റെ നൊയ്മ്പുകാലാമാണിതെന്നും
നോൺ വെജിറ്റേറിയൻ പ്രയോഗങ്ങളൊന്നും വിളമ്പെരുതെന്നും പറഞ്ഞിട്ട്....
പക്ഷേ അണ്ണാൻ മരം കേറ്റം മറക്കില്ലെന്ന്
പറഞ്ഞപോലെയാണ് എന്റെ കാര്യം കേട്ടൊ...
ചൊട്ടയിലെ ശീലം ചുടലവരെ അല്ലെ...
പോരാത്തതിന് വേറൊരു പുലിവാലുമുണ്ട്..കേട്ടൊ
ബിലാത്തി ബൂലോഗത്തിലെ യാത്രയുടെ തലതൊട്ടപ്പന്മാരായ
വിഷ്ണുവും, സിജോയും ,യാത്രകളിലെ പുലിച്ചികളായ
കൊച്ചുത്രേസ്യയും, സിയയും കൂടി ചിന്താവിഷ്ടയായ
ശ്യാമളയിലെ കുട്ടികളുടെ സ്റ്റൈലിൽ
“അയ്യോ ...ചേട്ടാ എഴുതല്ലേ... ; അയ്യോ ചേട്ടാ എഴുതല്ലേ...
യാത്ര..വിവരണം എഴുതല്ലേ.. ; യാത്രാ വിവരണം എഴുതല്ലേ...”
എന്ന് പറഞ്ഞ് വിളിയോട് വിളികൾ....
ആ ആമ്പിള്ളേരോട് പോയ് പാട്ട് നോക്കഡാ..
ഗെഡികളേ എന്ന് എനിക്ക് പറയാം..
പക്ഷേ അങ്ങിനെയാണോ സുന്ദരികളായ
രണ്ടുചുള്ളത്തികൾ ഒരുമിച്ച് ഒരു കാര്യം ആവശ്യപ്പെട്ടാൽ...
അതുകൊണ്ട് ഫ്രഞ്ചുപുരാണം ... ഇവർക്കാർക്കെങ്കിലും വിവരിക്കുവാൻ
വേണ്ടി ഞാൻ വിട്ടുകൊടുക്കുവാൻ പോകുകയാണ് കേട്ടൊ.
ഇപ്പോൾ വെറുതെ കാര്യങ്ങൾ ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നു എന്നുമാത്രം...
സംഗതി ഇവരെപ്പോലെയൊന്നും ഒരു യാത്രയെ കുറിച്ചൊന്നും
A to Z എനിക്കെഴുതുവാൻ എനിക്കറിയില്ല എന്നതാണ് ശരിയായ സത്യം ....കേട്ടൊ.
പഴഞ്ചൊല്ലിൽ പറയാറില്ലേ...
ഒരു യാത്ര പോയാൽ
‘ആണാണെങ്കിൽ നാല് കാര്യങ്ങൾ നടത്തണം
പെണ്ണാണെങ്കിൽ നാല് കാഴ്ച്ചകൾ കാണണം എന്ന് ‘
ചുരുക്കിപറഞ്ഞാൽ എന്റെ യാത്രകളൊക്കെ
ഏതാണ്ട് അത്തരത്തിലുള്ളതാണ് കേട്ടൊ
ഡോവർ തുറമുഖം
അതുകൊണ്ട് ഇനിയുള്ള കാര്യങ്ങൾ വളരെ ചുരുക്കി പറയാം അല്ലേ അങ്ങിനെ നാലഞ്ചുദിവസത്തെ വിനോദയാത്രക്ക് വേണ്ടി ഈ ഗെഡിച്ചികളും,
കുടുംബവുമായി ഞങ്ങളുടെ വണ്ടി ലണ്ടനിൽ നിന്നും, പുലർകാലത്തുള്ള ബിലാത്തി
സുന്ദരിയുടെ ഗ്രാമീണ ലാവണ്യങ്ങൾ മുഴുവൻ നുകർന്നുകൊണ്ട് ഒരുമണിക്കൂർ യാത്രചെയ്ത് ‘ഡോവർ‘ തുറമുഖത്തെത്തി....
ഇംഗ്ലീഷ് ചാനൽ താണ്ടി തൊട്ടപ്പുറമുള്ള ഫ്രാൻസിലെത്തുവാൻ....
ഈ കനാലിന്റെ അടിയിൽ കൂടി പോകുന്ന തുരങ്കത്തിൽ കൂടി
വേണമെങ്കിൽ ‘യൂറൊസ്റ്റാർ‘ എന്ന പറക്കും തീവണ്ടിയിൽ രണ്ടുമണിക്കൂർ
കൊണ്ട് പാരീസിലെത്താവുന്നതേയുള്ളൂ....
അതുമല്ലെങ്കിൽ ആകെ നമ്മുടെ തെക്കനിന്ത്യയുടെ വലിപ്പമുള്ള
യൂറൊപ്പ് മുഴുവൻ (കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളായ റഷ്യ, സോൾവാനിയ,
പോളണ്ട്,..,..എന്നിവ ഒഴിച്ച് ) വീമാനയാത്രപോലെ സെറ്റിങ്ങ്സുള്ള കോച്ചുകളിലും
അര,മുക്കാൽ ദിവസം കൊണ്ട് എത്താവുന്ന ദൂരമേ ഉള്ളൂ കേട്ടൊ.
കപ്പലിനകത്തേക്കും ഒരു കാറൊഴുക്ക് !
അങ്ങിനെ ക്രൂയ്സ് ഷിപ്പിൽ... വണ്ടിയുമായി കപ്പലേറി...ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര !
മൂന്ന് തട്ടുകളിലായി കാറുകളും,ട്രക്കുകളം,കോച്ചുകളുമൊക്കെയായി
ഇരുന്നൂറോളം വാഹനങ്ങളെയും, അതിനകത്തുള്ള ആളുകളേയും
അകത്താക്കിയപ്പോൾ കപ്പലുചേട്ടന്റെ വയറുനിറഞ്ഞു !
ലിഫ്റ്റിൽ കയറിയിറങ്ങി ആ യാനത്തിലുള്ളിലെ ബാറുകളും,
റെസ്റ്റോറന്റും,മുറികളും പിന്നെ ഡക്കിൽ പോയിനിന്ന് ആ ജലയാത്രയും
ആസ്വദിച്ച് ഒരു മണിക്കൂറിനുശേഷം ഫ്രഞ്ചുതീരത്തെ ‘കലാസിസ്‘ തുറമുഖത്തണഞ്ഞു ഞങ്ങൾ....
വെറും പത്തുമിനിട്ടിനുള്ളിൽ യാത്രരേഖകളുടെ , പരിശോധനയും ,
അനുമതിയും റെഡിയാക്കിതന്ന്... ശൂഭയാത്ര നേർന്ന് , വരി വരിയായി ഇരിക്കുന്ന ആ ഉദ്യോഗസ്ഥകളെയെങ്ങാനും ,എന്നെങ്കിലും നമ്മുടെ രാജ്യത്തെങ്ങാനും മാതൃകകള്‍
ആക്കുവാൻ പറ്റുമോ ?
പിന്നീട് ഫ്രാൻസിന്റെ ഭംഗി നുകർന്ന് ആടിയും,പാടിയും,പലയിടത്തും നിറുത്തി കാഴ്ച്ചകൾ കണ്ടും പാരീസിലെ (Paris City)ത്തിയപ്പോൾ നാലുമണിക്കൂർ കഴിഞ്ഞു.....
കാലാകാലങ്ങളായി പഴമയുടെ
പുതുമകളാൽ പേരുകേട്ട പാരീസ് ...!
പാരീസിലെ പെരെടുത്ത ചരിത്രം ഉറങ്ങുന്ന കാഴ്ച്ചബംഗ്ലാവ് !
ഒപ്പം കലാകാരന്മാരാലും,സംഗീതജ്ഞന്മാരാലും വാഴ്ത്തപ്പെട്ട നഗരം !
ഏതൊരു യൂറോപ്പ്യൻ രാജ്യത്തെപ്പോലെ ഫ്രാൻസിന്റെയും
മുഖ്യവരുമാനം വിനോദ സഞ്ചാരം തന്നെ !
ഞങ്ങളുടെ ടൂർ ഓർഗനൈസ് ചെയ്തവർ നോവോട്ടലിൽ മുറികളടക്കം
(ബെഡ് &ബ്രേക്ക് ഫാസ്റ്റ് ) എല്ലാം പരിപാടികളും മുങ്കൂട്ടി ബുക്ക്ചെയ്തതിനാൽ
ഒരോ സമയത്തും അതാത് സ്ഥലത്ത് എത്തിച്ചേർന്നാൽ മതി ...
പിന്നെ കാണലും ,ആസ്വദിക്കലും മാത്രമാണ് നമ്മുടെ പണി.
സപ്താദ്ഭുതത്തിനൊന്നിൻ കീഴിലാപാതിരാവിലന്ന് പാരീസിൽ....
പക്ഷെ എന്റെ ഈ യാത്രാപൂരക്കാഴ്ച്ചകളുടെ സ്ഥിതി
ഇത്തിരി കഷ്ട്ടമായിരുന്നു കൂട്ടരെ....
പണ്ട് കൂർക്കഞ്ചേരിപൂയ്യത്തിന് കോലം കിട്ടാൻ വേണ്ടി ,മദപ്പാടുള്ള ഗുരുവായൂർ കേശവനെ കണിമംഗലത്തുകാർ ഏർപ്പാടാക്കി കൊണ്ടുവന്നപോലെയായിരുന്നു എന്റെ സ്ഥിതി വിശേഷം !
കാലുകളിൽ ഇടചങ്ങലയിട്ട്,ഇടവും,വലവും തോട്ടികളേന്തിയ പാപ്പാന്മാർ സഹിതം അഞ്ചുപാപ്പന്മാരുടെ ഘോഷയാത്രയോടെയുള്ളതായിരുന്നു അന്നത്തെ ആ എഴുന്നുള്ളിപ്പ്...
ആനയ്ക്ക് പൂരം നന്നാവണമെന്നില്ലല്ലോ...
നേരാനേരം 'പട്ട'കിട്ടിയാൽ മതിയില്ലേ.
പിന്നെ 'മദം' പൊട്ടാതെ നോക്കണമെന്നുകൂടി മാത്രം....
ഇംഫാൽ ടവ്വറിൽ നിന്നും ഒരു പാരീസ് വീക്ഷണം !
അന്ന് പിന്നെ ഫുള്ളായും ലോകത്തിലെ ഏറ്റവും സുന്ദരമായ ,സ്ഥാനമാനങ്ങളുള്ള നാലാമത്തെ പട്ടണമായ പാരീസിനെ (ന്യൂയോർക്ക്,
ലണ്ടൻ, ട്യോക്കിയോ എന്നിവയാണ് ആദ്യസ്ഥാനക്കാർ കേട്ടൊ) കണ്ടിട്ടും,
കണ്ടിട്ടും മതിവരാതെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു....
ഗൈഡായുള്ള ഗെഡിച്ചി , ഫ്രെഞ്ചിന്റെ മൊഞ്ചായ സൂസൻ എല്ലാത്തിനും വഴികാട്ടിയായുള്ളത് കൊണ്ട് പാരീസിന്റെ ഒട്ടുമിക്കസ്പന്ദനങ്ങളും തൊട്ടറിയാൻ സാധിച്ചു....
പൊലൂഷൻ വമിക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ, പട്ടണത്തിൽ സഞ്ചരിക്കുമ്പോൾ
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടുവെക്കാവുന്ന ഓട്ടൊമറ്റിക് സൈക്കിളുകൾ , ക്ലീൻ&ടൈഡിയായ നഗര വീഥികളും,പരിസരങ്ങളും,....,...,....,
സൂസനുപിന്നിലണിനിരക്കും ഇരുചക്രവ്യൂഹങ്ങളായി ഞങ്ങളും...
ആനയെ മേച്ച മൂന്നു പാപ്പാത്തികൾ !
പിറ്റേന്ന് ദിനം മുഴുവൻ ഡീസ്നി ലാന്റിലായിരുന്നു ( Disney Land )നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ലോകത്തിലെ പേരുകേട്ട
അമ്യൂസ്മെന്റ് പാർക്ക്....
വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കാൻ പറ്റാത്തതാണ്..
ഇതിനുള്ളിലെ റൈഡുകളും,പാർക്കിന്റെ രൂപഭംഗികളും !
അടുത്ത ദിനം മുഴുവൻ വാൽട്ട് ഡിസ്നി
സ്റ്റുഡിയോ( Walt Disney Studios ) ക്കകത്തായിരുന്നൂ .
എല്ലാ കാർട്ടൂൺ കഥാപാത്രങ്ങളേയും
ലൈവായി കാണാവുന്നയിടം....
ഫിലീം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും പാസ്സായി നാട്ടിൽ, രക്ഷയില്ലെന്ന് കണ്ട് ഈ
സ്റ്റുഡിയോയിൽ വന്ന് ഉന്നതമായി ജോലിചെയ്യുന്ന ഒരു മലയാളി മിത്രത്തേയും
ഇതിനുള്ളിൽ വെച്ച് പരിചയപ്പെട്ടു കേട്ടൊ.
മൂപ്പർ പരിചയപ്പെടുത്തി തന്ന,പാരീസിൽ ജനിച്ചുവളർന്ന,
ഒരു കാർട്ടൂൺ കഥാപാത്രമായി ജോലിചെയ്യുന്ന ഒരു അതിസുന്ദരിയായ
മലയാളി പെൺകൊടിക്ക് മലയാളവും, ഇംഗ്ലീഷും കടിച്ചാൽ പൊട്ടാത്ത ഭാഷകളാണെത്രെ !
ഭൂമിയിലേക്കിറങ്ങി വന്ന ജീവനുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ !
കാർട്ടൂൺ കഥാപാത്രങ്ങളായി മാറുന്ന വേഷം കെട്ടിയമനുഷ്യരൂപങ്ങൾ !
അനിമേഷൻ നടത്തുന്ന സാങ്കേതിക സവിധാനങ്ങൾ !
മണ്ടൻ കണ്ട പെരുച്ചാഴി !
ഈ സ്റ്റുഡിയോക്ക് മുമ്പിൽ ഫ്രെഞ്ചിൽ എഴുതിവെച്ചിരിക്കുന്നചിലസൂക്തവാക്യങ്ങൾ സത്യം തന്നെ !
“നിങ്ങൾക്ക് പണം മാത്രമുണ്ടെങ്കിൽ
ഇവിടെ എത്തിപ്പെടുവാൻ സാധിക്കില്ല....
നിങ്ങൾക്ക് ഭാഗ്യം മാത്രമുണ്ടെങ്കിൽ ഈ
കാഴ്ച്ചകൾ എത്തിപ്പിടിക്കുവാൻ സാധിക്കില്ല....
നിങ്ങൾക്ക് പണവും,ഭാഗ്യവും,യോഗവും ഒന്നിച്ചുണ്ടാകുകയാണെങ്കിൽ
ഇവിടെയുള്ള മായക്കാഴ്ച്ചകൾ സമയം മാത്രം ചിലവാക്കി മതിവരുവോളം
ആസ്വാദിക്കാം !“
എത്രയും പ്രിയപ്പെട്ട നിങ്ങൾക്കോരോരുത്തർക്കും നന്മയുടെ ഓണം/ റംസാൻ ആശംസകൾ അർപ്പിച്ചുകൊണ്ട് തൽക്കാലം ഞാൻ ഈ ഫ്രെഞ്ചുപുരാണം അവസാനിപ്പിക്കുകയാണ് ..കേട്ടൊ.
എന്ന് ...സസ്നേഹം ,
നിങ്ങളുടെ സ്വന്തം മാവേലി .
ലേബൽ :-
യാത്രാനുഭവങ്ങൾ.ലേബൽ :-
73 comments:
എപ്പോഴത്തെയും പോലെ ദേ ഇത്തവണയും തകര്‍ത്തു "കേട്ടോ" ഗഡിച്ചേട്ടാ... ഓണാശംസകള്‍.!
അല്ലെങ്കിലും ഓണമൊക്കെ ശരിക്ക് ആഘോഷിക്കുന്നത് പ്രവാസികള്‍ തന്നെ. പിന്നെ ബിലാത്തി വിവരണക്കാരെ പേടിച്ച് യാത്രാവിവരണങ്ങള്‍ ഇല്ലാതാക്കണ്ട.. :) ഓണാശംസകള്‍
രസം കുടിച്ച് അവിയൽ രുചിയോടെ വാരി തിന്ന്, നാരങ്ങ അച്ചാർ തൊട്ട് നക്കി… ആഹ്.. ആഹ്… എന്ന് രുചി ശബ്ദം പെരുക്കി ഞാൻ തിന്ന് തീർത്തു.(വായിച്ച് തീർത്ത്) എന്റെ ബിലാത്തി; അല്ല എന്റെ മാവേലി.
രസകരം ഈ യാത്രാവിവരണം,
എങ്കിലും, ഒരു ചെറു സങ്കടവും – കാഴ്ച്ചകൾ കറങ്ങി കായംകുളത്ത് കിടന്ന് കറങ്ങുന്നതിനാൽ. അപ്പോഴും (എപ്പോഴും) , മനസ്സിൽ ദൈവം ഇരുന്ന് പറയുന്നു : “ക്ഷമിക്കു എന്ന് “ അങ്ങനെ ഞാൻ സമാധാനപ്പെടുന്നു.
യാത്രാവിവരണങ്ങള്‍ വായിക്കാറുണ്ട്. സ്വകാര്യസല്ലാപവും യാത്രാനുഭവും കൂടിചേര്‍ത്തുള്ള ഈ കുറിപ്പുകള്‍ക്ക് ഹൃദയസ്പര്‍ശിയാണ്
മുരളി ചേട്ടാ ,ആദ്യം തന്നെ എല്ലാവര്‍ക്കും ഓണാശംസകള്‍ ....
എനിക്ക് പാരിസ് കാണാന്‍ ഇനിയും സാധിച്ചില്ല ..bank holiday പോയാലോ ,എന്ന് ചിന്തിച്ചതും ആണ് .വേറെ കുറച്ച് കാരണകള്‍ കൊണ്ട് അതും നടന്നില്ല .ഇനിപ്പോള്‍ കാണാന്‍ സാധിക്കുമോ എന്ന് അറിയില്ല .
“നിങ്ങൾക്ക് പണം മാത്രമുണ്ടെങ്കിൽ
ഇവിടെ എത്തിപ്പെടുവാൻ സാധിക്കില്ല....
നിങ്ങൾക്ക് ഭാഗ്യം മാത്രമുണ്ടെങ്കിൽ ഈ
കാഴ്ച്ചകൾ എത്തിപ്പിടിക്കുവാൻ സാധിക്കില്ല...
നിങ്ങൾക്ക് പണവും,ഭാഗ്യവും,യോഗവും ഒന്നിച്ചുണ്ടാകുകയാണെങ്കി
ഇവിടെയുള്ള മായക്കാഴ്ച്ചകൾ സമയം മാത്രം ചിലവാക്കി മതിവരുവോളം ആസ്വാദിക്കാം ! ‘
നല്ല വരികള്‍ ,ഒരു യാത്ര പോകാന്‍ എല്ലാം കൊണ്ടും ഈ വരികള്‍ നന്നായി , യാത്രകള്‍ ജീവിതത്തില്‍ വേണം, അതൊക്കെ ഒരു സന്തോഷം എന്നതിലും നല്ല ഒരു പൂക്കാലം ആണ് .
അപ്പോള്‍ ഒരു ഓണം കൂടി സന്തോഷായി ,എല്ലാ വരുടെയും കൂടെ
എല്ലാ വിധ ആശംസകളും ............
nannaayittundu.... onaasamsakal
അങ്ങിനെ പ്രഞ്ച് വിശേഷങ്ങള്‍ അവസാനിപ്പിച്ചു അല്ലെ. ഇനി ഏതായാലും മാറ്റ് വിശേഷങ്ങളുമായി ഉടനെ പോന്നോളു.
പാരീസില്‍ ജനിച്ച് വളര്‍ന്ന് അവിടെ തന്നെ ജോലി നോക്കുന്ന പെണ്‍കുട്ടിക്ക് മലയാളവും ഇംഗ്ലീഷും കടുപ്പമാണെന്നു വായിച്ചപ്പോള്‍ അതുതന്നെ മനസ്സില്‍..
ഓണാശംസകള്‍.
ആഹാ ! ഇതെന്താ മാഷേ അവിയലാണോ ?
എല്ലാം ഉണ്ടല്ലോ ഈ പോസ്റ്റില്‍...
രസ്സായിട്ടുണ്ട് ട്ടോ.. ഗെടി ..
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
ഒളിമങ്ങാത്ത ഓര്‍മ്മകള്‍ക്ക് തിളക്കം കൂട്ടുന്ന മനോഹരമായ യാത്രാവിവരണം . യൂറോപ്യന്‍ രാഷ്ട്രങ്ങളൊക്കെ ചുറ്റിക്കറങ്ങിയതും ഈഫല്‍ ടവറിന്റെ മുകളില്‍ നിന്നും മക്കള്‍ക്കും കൂട്ടുകാര്‍ക്കും ഫോണ്‍ ചെയ്തതും എല്ലാം താങ്കളുടെ പോസ്റ്റിലൂടെ ഇന്നലെ ക്കണ്ട കാഴ്ചകള്‍ പോലെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു. ബ്ലോഗിന് വേണ്ടി എഴുതിയത് കൂടാതെ ഇതിനേക്കാള്‍ മനോഹരമായ ഒരു യാത്രാവിവരണം താങ്കളുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതണം . അതൊരു പുസ്തകമായി ജനങ്ങള്‍ വായിക്കട്ടെ. സാദാ ദോശയില്‍ മസാല നിറച്ചു മസാല ദോശയാക്കുന്നതുപോലെ ആ ഗടിച്ചികളുമായി നടന്ന സംഭവം അതുപോലെ തന്നെ വിവരിച്ചാല്‍ പുസ്തകം നമുക്ക് ചൂടപ്പം പോലെ വില്‍ക്കാം . തമാശയല്ല കേട്ടോ .എല്ലാം കൂട്ടി വെച്ച് നല്ലൊരു പുസ്തകമാക്കണം .ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.
താങ്കള്‍ക്കും കുടുംബത്തിനും കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
പ്രിയപ്പെട്ട ആളവന്താൻ,നന്ദി.തകർക്കൽ പണി പാരമ്പര്യമായെനിക്ക് കിട്ടിയ വരമാണ്..കേട്ടൊ വിമൽ.
പ്രിയമുള്ള മനോരാജ്,നന്ദി.ബിലാത്തിയിലെ ഓരൊ ബൂലോഗർക്കും അവരുടെ തട്ടകങ്ങളിൽ ഒരു പ്രത്യേക കൈമുണ്യമുണ്ട് ..കേട്ടൊ.വെറുതേ നമ്മൾ കൈകടത്തുന്നതെന്തിനാണ്.
പ്രിയപ്പെട്ട സാദിഖ് ഭായ്,നന്ദി.ഒരു രാക്ഷസലുക്കുള്ളതുകൊണ്ടാണ് ഈ മാവേലി വേഷം തരമായത് കേട്ടൊ.നിങ്ങളുടെയൊക്കെ ആ വിൽപ്പവ്വറിന് മുമ്പിൽ ഞങ്ങെളെന്നും തോറ്റുപോകുന്നു ...ഭായ്.
പ്രിയപ്പെട്ട കാട്ടിപ്പരുത്തി ഭായ്,നന്ദി.സ്വകാര്യ സല്ലാപങ്ങളിൽ ചാലിച്ചെഴുതുമ്പോഴാണല്ലൊ ഭായ് എല്ലാകാര്യങ്ങളും രസകരമായി തീരുന്നത്.
പ്രിയമുള്ള സിയ,നന്ദി.നമ്മുടെ വിളിപ്പാട് അകലെയുള്ള പാരീസിലേക്ക് എന്തായാലും ഒന്ന് പോകണം കേട്ടൊ.പ്രത്യേകിച്ച് മക്കളുമായി ഡിസ്നിലാന്റിൽ,എന്നിട്ടായനുഭവം എഴുതുകയും വേണം.
പ്രിയപ്പെട്ട വേണുഗോപാൽജി,നന്ദി.ഈ ആശംസകൾക്കാണ് കേട്ടൊ മാഷെ.
പ്രിയമുള്ള റാംജിഭായ്,നന്ദി. പോകുന്നസ്ഥലങ്ങളിലെല്ലാം വിവിധതരത്തിലുള്ള മലയാളികളെ പരിചയപ്പെടുമ്പോഴുള്ള ആനന്ദവും,മറ്റും പങ്കുവെക്കുകയാണെന്ന് മാത്രം കേട്ടൊ.
പ്രിയപ്പെട്ട ഉണ്ണി ,നന്ദി.ഓണത്തിന് ഏറ്റവും ടേസ്റ്റ് അവയൽ തന്നെയാണല്ലോ എന്റെ ഭായ്.
പ്രിയമുള്ള ജിഷാദ്,നന്ദി. ഈ ആശംസകൾക്കാണ് കേട്ടൊ.
അങ്ങിനെ എല്ലാവരെയും മോഹിപ്പിച്ച് കൊണ്ട് നോണ്‍ വെജിറ്റേറിയന്‍ ചേര്‍ക്കാതെ ആ പോസ്റ്റങ്ങ് തീര്‍ത്തതു നന്നായി,ഇല്ലെങ്കില്‍ നോമ്പു മുറിഞ്ഞേനെ!.എന്നാലും താങ്കളുടെ “കൈ കടത്തലുകള്‍” കുറെ കൂടുന്നുണ്ട്.“ബിലാത്തി”യെ പെരുന്നാള്‍ കഴിഞ്ഞൊന്നു കാണണം.
ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !
ഹും ..ഫ്രാന്‍സ് ഒഴിഞ്ഞു പോയതാ. താമസിയാതെ അവിടെയും എത്തും ഞാന്‍. എന്തായാലും വിശദ വിവരങ്ങള്‍ തരൂ, എനിക്കൊരു തയ്യാറെടുപ്പുമാവുമല്ലോ. ബിലാത്തി, ബിലാത്തി വിടും മുന്‍പേ അവിടെയും ഒന്ന് വരണം. ഫുഡ് ആന്‍ഡ് അക്കോമൊടെഷന്‍ ഫ്രീ ആവുമല്ലോ. ..............സസ്നേഹം
"വയറു നിറയെ തിരുവോണാശംസകള്‍"
ബാക്കി വായിച്ചിട്ട് പറയാം..
മൊഞ്ചുള്ള സഞ്ചാരം നന്നായിരുന്നു. ഫോട്ടോസും കലക്കി.
എല്ലാവര്‍ക്കുമെന്റെ ഓണാശംസകള്‍...
ഇനി മേൽ ഇത്തരം സംഗതികൾ കുറച്ചില്ലെങ്കിൽ ,
മേലിൽ അവളുടെ‘ പേഴ്സണൽ ‘കാര്യങ്ങളിൽ ‘എന്റെ കൈ കടത്തുവാൻ‘ അനുവദിക്കില്ലായെന്നുള്ള ഭീക്ഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി ..
പതിവ് പോലെ എനിക്കങ്ങട്ട് മനസ്സിലായില്ല .. ...
പിന്നെ ചേച്ചിടെ കൂടെ ഇരുന്നു പൂ അടര്‍ത്തുന്നതാരാ ?? വല്ല നേഴ്സ്മാരുമാണെങ്കില്‍ എന്‍റെ അന്വേഷണം പറയണേ ...
പിന്നെ യൂകെ ബ്ലോഗ്ഗര്‍മാരുടെ ലിസ്റ്റില്‍ എന്‍റെ പെരില്ലാത്തതില്‍ പ്രധിഷേധിച്ചു ഈ പോസ്റ്റിനു കമന്റ് ഇടുന്നില്ല ...
"ആനയ്ക്ക് പൂരം നന്നാവണമെന്നില്ലല്ലോ...
നേരാനേരം 'പട്ട'കിട്ടിയാൽ മതിയില്ലേ.
പിന്നെ 'മദം' പൊട്ടാതെ നോക്കണമെന്നുകൂടി മാത്രം...."
മുരളി- കളിച്ചും രസിച്ചും ഞാനും ആസ്വദിച്ചു ഈ സഞ്ചാരം. പതിവ് ശൈലിയില്‍ തന്നെ രസകരമായ ലളിതമായ അവതരണം വളരെ ഹൃദ്യമായ വായന തന്നു.
ഐശ്വര്യവും സന്തോഷവും നിറഞ്ഞതാവട്ടെ പൊന്നോണം. താന്ന്കള്‍ക്കും കുടുംബത്തിനും എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഓണാശംസകള്‍...വിവരണം കലക്കി,വായിച്ച് തീര്‍ന്നതറിഞ്ഞില്ല.ചിത്രങ്ങള്‍ കുറച്ച്കൂടി യാകാമായിരുന്നു
വായിച്ചു രസിച്ചു.ഫോട്ടൊകലും കണ്ടു.മാവേലിവേഷമിടാന്‍ മെയ്ക്കപ്പ് വേണ്ടാ-ഹഹ
ഓണാശംസകള്‍
കൊള്ളാം ബിലാത്തിച്ചേട്ടാ!
നിങ്ങളൊക്കെ ഫാഗ്യവാന്മാർ!
അസൂയ വരുന്നു!
ഓണാശംസകൾ!
മുരളിയേട്ടൻ മുൻപേ നടന്ന് ‘തെളിച്ച ആ പുണ്യ പാതയിലൂടെ‘ ഞാനും പോവാണ്, ഈ വീകെൻഡിൽ.. ബാക്കിയൊക്കെ വന്നിട്ട് പറയാം.. ഓണാശംസകൾ..
aadyam aayuraarogya sambal samrudhamaaya onaashamsakal!!njangal ivide veettilvechu vibhava samruddhamaayi thanne onam aaghoshichu.sadyakku poratthu ninnum pathinaaru perundaayirunnu..
pinne nattile ona smarana (kavitha) valare nannaayittundu ..
yaathraavivaranam gambeeram..santhushtakudumbatthineyumkaanaanpatti..
ലിവര്‍ പൂള്‍ യാത്രയെ കടത്തി വെട്ടുന്ന വിവരണമായിരിക്കുമെന്ന് കരുതിയാണ് വന്നത് മുരളിഭായ്... സാരമില്ല, നമുക്കിത് കൊണ്ട് അഡ്‌ജസ്റ്റ് ചെയ്യാം...
മാവേലിക്കും കുടുബാംഗങ്ങള്‍ക്കും ബിലാത്തി ബ്ലോഗേഴ്‌സിനും ഓണാശംസകള്‍ ...
പ്രിയപ്പെട്ട അബ്ദുൾ ഖാദർ ഭായി,നന്ദി.താങ്കൾ എന്നെ വല്ലാതെ പൊക്കികളഞ്ഞല്ലോ!മാജിക് മുതലായ ഐറ്റംസ്സാണെനിക്ക് ഹോബി,എഴുത്തൊക്കെ വെറും രണ്ടാം തരമാണ് കേട്ടൊ.
പ്രിയമുള്ള മുഹമ്മദ്കുട്ടിയിക്കാ,നന്ദി. നിങ്ങളുടെയൊക്കെ നോമ്പ് ഇടയിൽ മുറിക്കണ്ടായെന്ന് കരുതിയല്ലേ ഇത്തവണയീ വെജിറ്റേറിയൻ..(ഒപ്പം പിന്നെ’ബി.പി’യും ഉണ്ട് കേട്ടൊ.
പ്രിയപ്പെട്ട മറിയാമേ,നന്ദി. എന്തുണ്ടായാലും നാട്ടിലെ ഓണത്തിന്റ് മഹിമ നമുക്കിവിടെ കിട്ടുമോ...?
പ്രിയമുള്ള യാത്രികാ,നന്ദി.ഇനി ഇവിടേക്കെഴുന്നുള്ളുമ്പോൾ ഒളിമ്പിക്സ് കൂടി കാണാൻ പ്ലാനിട്ടുവന്നോളു,നമുക്ക് ഉള്ളത് കൊണ്ട് ഓണമ്പോലെ കഴിയാം..കേട്ടൊ.
പ്രിയപ്പെട്ട വരയുംവരിയും,നന്ദി. എല്ലാവരുടേയും ആശംസകൾ കിട്ടിയിട്ട് വയറ് പൊട്ടാറായി ഗെഡീ..ഇനി റംസാനുള്ളത് പോന്നേട്ടെ കേട്ടൊ സിബു..
പ്രിയമുള്ള വായാടി,നന്ദി.അങ്ങിനെ മൊഞ്ചുള്ള സഞ്ചാരവും പഞ്ചറാക്കി അടുത്ത വണ്ടി പിടിക്കുവാൻ കാത്തിരിപ്പാണ് കേട്ടൊ തത്തമ്മേ.
പ്രിയപ്പെട്ട പ്രദീപ്,നന്ദി.ബിലാത്തിയിലെ കഴിവുള്ള ബൂലോഗരെ പൊക്കുമ്പോൾ കുശുമ്പെന്തിനാ..മോനെ.പിന്നെ മക്കളുടെ കൂടെ പൂനുള്ളുന്ന ക:എഞ്ചിനീർക്ക് വേറെ ആളുണ്ട് കുട്ടാാ.
പ്രിയമുള്ള അക്ബർ ഭായ്,നന്ദി.ആനക്ക് പട്ട കൊടുത്ത് മദം പൊട്ടാതെ നോക്കേണ്ടത് പാപ്പാത്തികളുടെ ഡ്യൂട്ടിയാണല്ലോ..അല്ലേ.
പ്രിയപ്പെട്ട krishnakumar ഭായ്,നന്ദി.ഭായിയെ പോലെയൊന്നും നല്ലൊരു പോട്ടം പിടുത്തകാരനല്ല ഞാൻ കേട്ടൊ..അതോണ്ടാ പടങ്ങൾ കമ്മി.
THIRUVONASHAMSAKAL...!
പെണ്ണൊരുത്തിയുണ്ട്
തലോക്കാര് പെണ്ണുങ്ങള് ചക്ക കൂട്ടാൻ കിട്ടാത്തതിന് പിണങ്ങി മോന്തകയറ്റി നിൽക്കണെ പോലെ ; പൂമുഖവാതിക്കൽ സ്റ്റെഡിവടിയായി ബലൂൺ വീർപ്പിച്ചപോലത്തെ മുഖവുമായി , ഈയ്യുള്ളവനെ വരവേൽക്കാൻ നിൽക്കുന്നു....!
ചിരവ , ചൂല്, ഉലക്ക,...മുതലായ പണിയായുധങ്ങളൊന്നും
ഈ രജ്യത്ത് ഇല്ലാത്തതെന്റെ ഭാഗ്യം !
By
K.P.RAGHULAL
aadyamanivide...nalla rasamulla viviranam chetta..
എന്തൂട്ട് കലക്കന്‍ വിവരണാ മുരളിയേട്ടാ. ഞാനാദ്യായിട്ടാ ഈ വഴി.
ബാക്കിയുള്ളതൊക്കെ സമയം പോലെ വായിക്കാം ട്ടാ.
പതിവ് ബിലാത്തി ശൈലിയില്‍ മൊഞ്ചുള്ള സഞ്ചാരങ്ങള്‍ രസകരമായി.
ഭാഗ്യവും, പണവും, സമയവുമെല്ലാം എന്നെകിലും ഞങ്ങള്‍ക്കും ഒത്ത്തുവരുമോ ഭായി?!.
ബിലാത്തിക്കുടുംബത്തിനു ഹൃദ്യമായ ഓണാശംസകള്‍.
സുൽത്താന്റെ ഹൃദ്യമായ ഓണാശംസകൾ.
ബിലാത്തി ചേട്ടനുള്ള ഓണസദ്യ ഇവിടെയുണ്ട്.
ഓണം വിത്ത് സുൽത്താൻ ഇവിടെ
Bilathipattanathil ennum onamayirikkumallo? snehadarangalode
പ്രിയപ്പെട്ട ജ്യോ,നന്ദി.ഒരു രാക്ഷസരാജാവിന്റെ രൂപ മുള്ള കാരണം മാവേലിപ്പണി കിട്ടുന്നതാണ് കേട്ടൊ.
പ്രിയമുള്ള ജയൻഭായ്,നന്ദി.ഇവിടത്തെ സായിപ്പുമാരെയൊക്കെ കാണുമ്പോൾ ഞങ്ങളൊക്കെ പറയുന്ന വാക്യമാണിത്-‘ഫാഗ്യം ശെയ്തവർ’...കേട്ടൊ.
പ്രിയപ്പെട്ട സിജോ,നന്ദി.നന്നായി പോയി ആർമാദിച്ചു വരൂ മകനേ,എന്നിട്ട് കുട്ടപ്പനായി ഒരു പാരീസ് ചരിതം എഴുതി ഈ ഗ്യാപ് ഫില്ലുചെയ്യൂ കേട്ടൊ.
പ്രിയമുള്ള വിജയേടത്തി,നന്ദി.അപ്പോൾ തിരുവോണം കെങ്കേമമാക്കി അല്ലേ,ഇതറിഞ്ഞെങ്കിൽ അങ്ങോട്ടു വന്നേണെ സാക്ഷാൽ കണ്ണൂര് സദ്യയുണ്ണാൻ..!
പ്രിയപ്പെട്ട വിനുവേട്ടൻ,നന്ദി.എല്ലായ്പ്പോഴും ചക്കയിടുമ്പോൾ മൊയല് ചാവില്ലല്ലോ..അല്ലേ,ഒപ്പം തിരുവോണത്തിന് ആറാപ്പ് വിളിച്ചതിനും ഒരു പ്രത്യേക നന്ദീട്ടാാ.
പ്രിയമുള്ള രഘുലാൽ,നന്ദി. പെണ്ണൊരുമ്പെട്ടാൽ നമ്മുടെ കാര്യം പിന്നെ പറയാനുണ്ടോ...ഗെഡീ.
പ്രിയപ്പെട്ട കാട്ടുകുറുഞ്ഞി,നന്ദി.ഈ പ്രഥമവരവിന് തന്നെ നല്ല കുറുഞ്ഞിപൂക്കളുടെ ഗന്ധമുണ്ട് കേട്ടൊ.
പ്രിയമുള്ള ഭാനു,നന്ദി.ഉന്തുട്ട് തേങ്ങ്യാണെങ്കിലും കലക്കാനുള്ള ഉശിരുണ്ടായമതിയല്ലോ അല്ലേ ഭാനു ഭായ്.
പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.പണവും,ഭാഗ്യവും,യോഗവും നമ്മുക്കൊക്കെയുണ്ടാക്കാവുന്നതല്ലേ ഭായ്.
ആദ്യം ഓണം റംസാന്‍ ആശംസകള്‍
ഭായീ, അങ്ങനെ പാരീസിലെ ഗഡിച്ചികളെയും വെറുതെ വിട്ടില്ല.
അതി മനോഹരം തന്നെ പാരീസിന്റെ ശില്പഭംഗി. ബില്ലുവിന്റെ ബെസ്റ്റ് ടൈം...
"പണ്ട് കൂർക്കഞ്ചേരിപൂയ്യത്തിന് കോലം കിട്ടാൻ വേണ്ടി ,മദപ്പാടുള്ള ഗുരുവായൂർ കേശവനെ കണിമംഗലത്തുകാർ ഏർപ്പാടാക്കി കൊണ്ടുവന്നപോലെയായിരുന്നു എന്റെ സ്ഥിതി വിശേഷം"
ഹഹ, ഒടനെ എവിടെങ്കിലും കെട്ടിയിടാന്‍ അവിടെങ്ങും പാപ്പാത്തിയില്ലേ?
Well explained... Nice Snaps too...
regards
kochuravi :-)
മുരളിയേട്ടാ
സഞ്ചാരക്കുറിപ്പ് വായിച്ചപ്പോള് പണ്ട് ഞാന് ഫ്രാന്സിലെ സ്റ്റ്ട്രാസ്ബര്‍ഗ്ഗ് എന്ന നഗരത്തില് ഒരു ട്രെയിനിങ്ങ് പരിപാടിക്ക് പോയപ്പോള് ഉണ്ടായ അനുഭവമാണ് എനിക്കോര്‍മ്മ വന്നത്.
ചുരുങ്ങിയ വാക്കുകളില് അത് ഇവിടെ അവതരിപ്പിക്കാന് പറ്റാത്ത കാരണം, ഞാന് അതിനെ പറ്റി ഇവിടെ വിളമ്പുന്നില്ല.
ഇത് പോലെയുള്ള് സ്ഞ്ചാര വിഭവങ്ങള് ഇനിയും കാണുമല്ലോ.
പിന്നെ സൈക്കിള് പാര്ക്കിലെ കുട്ട്യോള്‍ക്ക് മേജിക്ക് ഒന്നും കാണിച്ചുകൊടുത്തില്ലേ?
ഇവിടെ ഈ വര്‍ഷം ഓണം ഗംഭീരമായി.
എന്റെ ഗ്രാന്ഡ് കിഡ്ഡ് കൂടെയുണ്ടായിരുന്നു.
othiri manoharamayi vivaranavum , chithrangalum.... aashamsakal...................
നാട്ടിലെ റെഡിമേയ്ഡ് കം ചാനലോണങ്ങൾ കൊണ്ടാടാൻ പോയവർക്കറിയില്ലല്ലോ, ഇപ്പോൾ ശരിക്കുള്ള ഓണാഘോഷങ്ങളെല്ലാം സാക്ഷാൽ തനിമയോടെ ,പഴയ പൊലിമയോടെ കൊണ്ടാടീടുന്നത് ഈ നമ്മളെപോലെയുള്ള പ്രവാസികളാണെന്ന് !
സത്യമാണ്.ഇവിടെ ചാനലോണമാണ് കൊണ്ടാടുന്നത്.
ബിലാത്തിയോടെനിക്ക് കുറേശെ അസൂയ തോന്നുന്നല്ലോ.എന്താ ചെയ്യുക.
ningalokke orupaadu yaathrakal cheyyoo. njangalkku ivide irunnukondu vaayikkukayenkilum cheyyaallo!
well done Murali.
Sukumaran.
പ്രിയ മുരളി,
ബ്ലോഗെന്നു കേട്ടാല്‍ ഓക്കാനം വരുന്ന വിശ്വ സാഹിത്യകാരന്മാര്‍ താങ്കളുടെ ഈ ബ്ലോഗൊന്ന് ഇരുട്ടത്ത് ആരും കാണാതെ വായിച്ചാല്‍ തലയില്‍ തുണിയിട്ടിരുന്നു ഒരു ബ്ലോഗറായിപ്പോകും. വളരെ രസമുള്ള ശൈലി. ആസ്വദിച്ചു വായിച്ചു. പുതിയ പോസ്ടിങ്ങുകള്‍ക്കായി കാത്തിരിക്കുന്നു.
അക്ഷരങ്ങള്‍ കൊണ്ടും മായാജാലം സൃഷ്ടിക്കുവാന്‍ താങ്കള്‍ക്കു കഴിയും....
സ്നേഹത്തോടെ
അശോക് സദന്‍
ഓണാശംസകള്‍.....(അല്‍പം വൈകി പോയി ... ക്ഷമിക്കു മല്ലോ....) ലെണ്ടനില്‍ വന്നപ്പോള്‍ ഇപ്രാവശ്യം നേരില്‍ കാണാന്‍ സാധിച്ചില്ല. അടുത്തൊരു ഒഴിവിനാവാം...
ഓണോണായിട്ടങ്ങനെ താമസിച്ചു, ശരിയാ, യാത്രാവിവരണക്കാരുടെ കഞ്ഞികുടി മുട്ടിക്കും താങ്കൾ എന്നു തോന്നുന്നു. നല്ല രസകരമായ വിവരണങ്ങൾ! ഇനി ആ ഇറ്റലീലുടെ പോയി എഴുതണം, ആ പെങ്കൊച്ചിനെ നമുക്ക് വെട്ടിക്കണം. പിന്നെ, ബിലാത്തിക്കേശവന് ആവശ്യത്തിന് ‘പട്ട’ കിട്ടിക്കാണും ഫ്രാൻസിൽ എന്നും മദം പൊട്ടിയില്ലാ എന്നും കരുതട്ടേ!
പ്രിയപ്പെട്ട സുൽത്താൻ,നന്ദി,ആ ഓണസദ്യ ഞാൻ ഉണ്ണുന്നതായിരിക്കും കേട്ടൊ.
പ്രിയമുള്ള പ്രകാശ് നമ്പൂതിരി,നന്ദി.എന്നും ഓണമുണ്ണുവാൻ ഇവിടെ ഞങ്ങളേവരും മാവേലികളല്ല..കേട്ടൊ തിരുമേനി,വെറും പ്രജകളാണ്.
പ്രിയപ്പെട്ട വാഷ് അല്ലെൻ സർ,നന്ദി. പാപ്പാത്തികൾ കൂടുതലായാലും പ്രശ്നമാണ് ഭായ്.
പ്രിയമുള്ള പ്രണവം കൊച്ചുരവി,നന്ദി. നമ്മുടെയെല്ലാം നല്ല ഓണം- പിന്നെ എന്തുകൊണ്ട് നന്നായി പറഞ്ഞു കൂടാ...
പ്രിയപ്പെട്ട ജയേട്ടാ,നന്ദി. എത്രയൊക്കെയായാലും ജയേട്ടനോളം വരുമോ എന്റെ വീരസാഹസിക കഥകൾ ?
പ്രിയമുള്ള ജയരാജ് ,നന്ദി. ഒത്തിരിയല്ല,ഇത്തിരി മനോഹരമാക്കാൻ ശ്രമിച്ചു എന്നുമാത്രം..കേട്ടൊ.
പ്രിയപ്പെട്ട ശാന്തടീച്ചർ,നന്ദി. ഇപ്പോൾ നാട്ടിലെ ഓണങ്ങളെക്കാൾ ഭേദം ഇവിടത്തെ ഓണങ്ങൾ തന്നെയാണ് കേട്ടൊ..ടീച്ചറേ.
പ്രിയമുള്ള എഴുത്തുകാരി,നന്ദി.പണ്ടനുഭവിച്ച ദു:ഖഗാഥകൾക്ക് പകരം കിട്ടിയ വഴികളിൽ കൂടി സഞ്ചാരം തുടരുന്നു എന്നുമാത്രം...
പ്രിയപ്പെട്ട സുകുമാമൻ,നന്ദി.മാമൻ പറഞ്ഞുതന്ന കഥകളെല്ലാം ഒരു ചരിത്രം തന്നെയായിരുന്നു കേട്ടൊ
സൂപ്പർ.... ചിത്രങ്ങളും വിവരണവും....
ആശംസകൾ
ബിലാത്തിയേട്ടാ,
"എങ്ങിനെ എത്ര പകിട്ടായിട്ടാഘോഷിച്ചാലും....
നാട്ടിലെ ആഘോഷങ്ങൾ ഒന്ന് വേറെ തന്നെ..!
അല്ലേ കൂട്ടരേ...." ഇല്ല.. ഇത് വെറും തോന്നല്‍ മാത്രമാണ്.. ഓണാഘോഷം എന്ന് പറഞ്ഞാല്‍ മലയാളിക്ക് വെറും "കുടി" മാത്രമായി മാറിയിരിക്കുകയാണ്.
യാത്രാവിവരണ ലോബിയെ പേടിച്ച് ധൃതി കൂട്ടി എഴുതിയത് പോലെ തോന്നി. എന്നാലും രസകരമായി തന്നെ അവതരിപ്പിച്ചു. മുരളിയേട്ടാ, കുറച്ചും കൂടി ഫോട്ടോസ്-ഉം ഇടാമായിരുന്നു..
കാണാം. കാണും...
മൊഞ്ചുള്ള ഈ യാത്രാവിവരണവും ഓണാഘോഷ കലാപരിപാടികളും വളരെ നന്നായി
>വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും <
ഈ വരികൾ ഞാൻ ഏറ്റ് പാടട്ടെ..
മുന്നെ വായിച്ചിരുന്നു. അന്ന് കമന്റാനായില്ല.ഒരു കാര്യം പറയാൻ കരുതിയത് വിട്ടു പോയി
> മണ്ടൻ കണ്ട പെരുച്ചാഴി > :) ഹി..ഹി ആത്മ പ്രശംസ നന്നല്ല
താങ്കളുടെ യാത്രാവിവരണത്തേക്കാള്‍ എന്നെ സ്പര്‍ശിച്ചത് "ഉള്ളത് കൊണ്ട് ഓണം പോലെ"എന്നാ ചൊല്ലിനെ അര്‍ത്ഥവതാക്കി കൊണ്ട് താങ്കളുടെ കുടുംബം ആ കോറിഡോറില്‍ ഓണപ്പൂക്കളം ഇടുന്ന ചിത്രം ആണ്...വളരെ നന്നായിട്ടുണ്ട് ...ലക്ഷ്മീദേവിയെ പോലെ സുന്ദരിയായ ഭാര്യയെ മറന്നു, കണ്ട ഗടിച്ചികളെ നോക്കല്ലേ രാവണാ..സോറി,മാവേലീ...
ഓണാവധി എല്ലാം കഴിഞ്ഞ് വൈകിയാണ് പോസ്റ്റ് വായിയ്ക്കുന്നത്. എന്നാലും പതിവു പോലെ രസകരമായി കേട്ടോ.
കുല്ലുവിനെ മാഷിന് പരിചയപ്പെടാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം
hi
follow my blog
http://www.saneenow.blogspot.com
പ്രിയപ്പെട്ട അശോക് സദൻ,നന്ദി.എന്നെ വല്ലാതങ്ങ് പൊക്കികളഞ്ഞല്ലോ ഭായ്. ഉയരത്തിൽനിന്നുള്ള വീഴ്ച്ച തണ്ടലൊടിക്കും അല്ലേ..
പ്രിയമുള്ള സമദ് ഭായ്,നന്ദി.ഭായ് അന്ന് ലണ്ടനിൽ വന്നപ്പോൾ,ഞാൻ ബെർക്ക്ഷയറിൽ പോയിരുന്നത് കൊണ്ടാണ് കാണാൻ പറ്റാതിരുന്നത് കേട്ടൊ.
പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.ഇനി ഞാനായിട്ടാരുടേയും കഞ്ഞികുടി മുട്ടിക്കുന്നില്ല..കേട്ടൊ.നമ്മള് വല്ല പട്ട കഴിച്ച് മിണ്ടാതെ നിൽക്കാന പരിപാടി...
പ്രിയമുള്ള ഗോപകുമാർ,നന്ദി.വായിച്ച് സൂപ്പറാക്കിയതിനാണ് കേട്ടൊ.
പ്രിയപ്പെട്ട ഹാപ്പി ബാച്ചിലേഴ്സ്,നന്ദി. കേരളീയന്റെ കുടി മലയാളിയുടെ കുടികിടപ്പവകാശമായി മാറിയില്ലേ ഗെഡികളേ.
പ്രിയമുള്ള ബഷീർ ഭായ്,നന്ദി.ശരിക്കിവിടെ വന്നപ്പോൾ ഞാനൊക്കെ പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെയായിരുന്നു.പിന്നെ ആത്മപ്രശംസ മണ്ടന്മാർക്ക് വളമാണ് കേട്ടൊ.
ബിലാത്തി മലയാളിയിൽ സ്ഥാനം പിടിക്കുവാൻ പോകുന്നതിന് ഒരു മുങ്കൂർ ആശംസയും തന്നുകൊള്ളുന്നൂ....
പ്രിയപ്പെട്ട ജാസ്മിക്കുട്ടി,നന്ദി. ഉള്ളത് കൊണ്ടോണമ്പോലെ എല്ലാ പ്രജകളേയും നോക്കണമല്ലോ..അല്ലേ.
പ്രിയമുള്ള ശ്രീ,നന്ദി.പിന്നെ കല്ലുവിനോട് ഞാൻ പ്രത്യേകം അന്വേഷണം പറഞ്ഞയച്ചിട്ടുണ്ട്..കേട്ടൊ
അറ്റ്ലസ്സിലൂടെ ഒരുപാട് ലോകം ചുറ്റിയ ഞാനീ സ്ഥലങ്ങളൊന്നും കണ്ടിട്ടില്ല.എന്നാലും കണ്ടിട്ടുള്ളവരൊക്കെ എഴുതിയത് വായിയ്ക്കുമ്പോൾ അവർക്ക് സമ്മതമുണ്ടായാലും ഇല്ലെങ്കിലും ശരി, ഞാനവരുടെ കൂടെയങ്ങ് കൂടും.അതുകൊണ്ട് ഹ്യുയാൻസാങ്, ഫാഹിയാൻ മുതലുള്ള യാത്രക്കാരു തൊട്ടിങ്ങോട്ടുള്ള എല്ലാവരുമായും വല്യ സ്നേഹത്തിലാ.
എഴുത്തൊക്കെ ഗംഭീരമായി, പടങ്ങളും ബെസ്റ്റ്.
പിന്നെ കേട്ടോ എന്ന് ഇത്രേം പ്രാവശ്യം ആവർത്തിയ്ക്കാൻ പാടില്ല, കേട്ടോ.
വൈകിയാലും ഓണാശംസകൾ.
നിങ്ങൾക്ക് പണവും,ഭാഗ്യവും,യോഗവും ഒന്നിച്ചുണ്ടാകുകയാണെങ്കിൽ
ഇവിടെയുള്ള മായക്കാഴ്ച്ചകൾ സമയം മാത്രം ചിലവാക്കി മതിവരുവോളം ആസ്വാദിക്കാം !
ഒരിക്കല്‍ കാണണം..മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഒക്കെ കുറവാണെങ്കിലും..!!
മാവേലി വേഷത്തില്‍ കിടിലം അണ്ണാ...!!
പ്രവാസിയുടെ ഓണം. നന്മകൾ നേരുന്നു
ലണ്ടന്‍ മാവേലി ഉഗ്രനായിട്ടുണ്ട്. പണവും ഭാഗ്യവും യോഗവുമൊക്കെ ഒരുമിച്ച് ഉണ്ടായി പാരീസും ഡിസ്നിലാന്റും ഒക്കെ കാണാന്‍ പറ്റിയല്ലോ. നാടിനെ കുറിച്ച് അത്ര വിഷമിക്കയൊന്നും വേണ്ട. കാരണം നമ്മുടെ നാടിപ്പോള്‍ നന്മ മാത്രം നിറഞ്ഞതൊന്നുമല്ല. കാഴ്ചകാണാന്‍ പോകുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഒരു ഭയം നാമ്പിടാറുണ്ട്. എവിടെയെങ്കിലും ഒരു ബോംബ് ഒളിഞ്ഞിരിക്കുന്നുണ്ടോ അതിപ്പോള്‍ പൊട്ടുമോ എന്നൊക്കെ.
പ്രിയ ‘ബിലാത്തി മാവേലി’ നന്നായിട്ടുണ്ട്. കുറച്ചു കൂടി ഫോട്ടോകൾ ആകാമായിരുന്നു...
ആശംസകൾ....
ബിലാത്തിച്ചേട്ടാ.. ആനയും പാപ്പാത്തികളും പരിവാരങ്ങളുമൊത്ത് നടത്തിയ ഫ്രഞ്ച് സഞ്ചാരവും ചിത്രങ്ങള്‍ സഹിതമുള്ള വിവരണവും അസ്സലായി... (എന്നെ യൂറോപ്പ് കാണിച്ചേ അടങ്ങൂ അല്ലേ..?)
ചിത്രങ്ങള്‍ കുറഞ്ഞുപോയി എന്ന പൊതുവികാരത്തില്‍ ഞാനും പങ്കുചേരുന്നു... കണ്ട ചിത്രങ്ങള്‍ മനോഹരം, കാണാത്ത ചിത്രങ്ങള്‍ അതിമനോഹരം എന്നല്ലേ പണ്ട് ഏതോ മഹാന്‍ പറഞ്ഞത്..
അല്ല, ഈ ഗെഡിച്ചികളുമൊത്ത് എന്നാണാവോ ഭാരത പര്യടനം?
ഇതു തകര്‍പ്പനാണ് കേട്ടോ
നല്ല വിവരണം..ഞാന്‍ വരാന്‍ വൈകിപ്പോയെന്ന് മാത്രം.
ഓലക്കുട പിടിച്ചു നില്‍ക്കുന്ന മാവേലി മാത്രമാക്കണ്ട, ഒത്തു പിടിച്ചാല്‍ ഒരു ക്രിസ്മസ് പപ്പയും ആകാം.അതിന്റെ വിവരണവും പോരട്ടെ..
ഒപ്പം പലവേദികളിലും വലിയ മേക്കപ്പൊന്നും വേണ്ടാത്തത് കൊണ്ട്,
തനി ഒരു രക്ഷസലുക്ക് ഉള്ളതുകൊണ്ട് , ഈയ്യുള്ളവനാണ് രാക്ഷസ രജാവായ
മാവേലിയായി രംഗത്ത് വരുന്നതും... കേട്ടൊ.
ee Maveliye kantaal Original thottupokum...!
പ്രിയപ്പെട്ട സനീൻ@നാച്യുറൽ, മിണ്ടിപ്പറഞ്ഞില്ലെങ്കിലും വന്നതിൽ നന്ദി ..കേട്ടൊ
പ്രിയമുള്ള എച്മുക്കുട്ടി,നന്ദി. ഹ്യുയൻസാങ്ങ്,ഫാഹിയൻ തുടങ്ങി..എമണ്ടൻ യാത്രികരേയും,വെറുതെ അന്തംകുന്ത്യല്ലാണ്ട് യാത്രനടത്തുന്ന ഈ മണ്ടനേയും കൂട്ടി തിരുമരുത് കേട്ടൊ.
പ്രിയപ്പെട്ട സിബു നൂറനാട്,നന്ദി. പിന്നെ മാവേലി വേഷത്തിന് എന്നേ സംബന്ധിച്ച് വലിയ മേക്കപ്പൊന്നും വേണ്ടല്ലോ..അതാണ് കേട്ടൊ.
പ്രിയമുള്ള രമനുണ്ണിഭായ്,നന്ദി.നമ്മൾ പ്രവാസികളാണല്ലോ എല്ലാ ആഘോഷങ്ങളും കെങ്കേമമാക്കുന്നിതിപ്പോൾ...
പ്രിയപ്പെട്ട ഗീതാജി,നന്ദി.നമ്മുടെ നാടിന്റെ ആ നന്മകളെല്ലാം ഇപ്പോൾ എവിടെയാണ് പോയി ഒളിച്ചത് !
പ്രിയമുള്ള വി.കെ,നന്ദി.ഈ ഓണക്കാലത്തിലെങ്കിലും മാവേലിയുടെ ഡ്യൂപ്പായിട്ടെങ്കിലും ഇവിടെയുള്ളവർ ഈ മണ്ടനെ അംഗീകരിക്കുന്നുണ്ടല്ലോയെന്നതിൽ സമാധാനം.
പ്രിയപ്പെട്ട ജിമ്മിജോൺ,നന്ദി.ഈ ഗെഡിച്ചികളേയും കൊണ്ട് അടുത്തകൊല്ലം നമ്മുടെ നാട് കാണിക്കുവാൻ ഇറങ്ങണം.പിന്നെ കാണാത്ത ചിത്രങ്ങൾ തന്നെയാണ് മനോഹരം...കേട്ടൊ.
പ്രിയമുള്ള ആയിരത്തൊന്നാം രാവ്,നന്ദി. തകർപ്പനായത് തനി തരികിടയായത് കൊണ്ടാണ് കേട്ടൊ.
പ്രിയപ്പെട്ട സ്മിതാജി,നന്ദി. മാവേലിയായും,ക്രിസ്മസ് പപ്പയായും ഇവിടെയെങ്കിലും, ഒന്ന് വിലസാൻ പറ്റുന്നത് ഒരു ഗമ തന്നെയല്ലേ....
ഓണസദ്യക്കൊപ്പം ഒരു ഫ്രഞ്ച് കറികൂടിയായത് നന്നായി.പതിവുപോലെ മനോഹരമായ അവതരണം.
ഡിസ്നി സ്റ്റുടിയൊക്ക് പുന്‍പില്‍ എഴുതി വെച്ചിരുന്ന ആ വാക്കുകള്‍ കൂടുതല്‍ ഇഷ്ടമായി.
ആശംസകള്‍
അവർക്കറിയില്ലല്ലോ... അല്ലേ ...
അവരെ പോലെ മനസ്സ് വികസിച്ച
ബോർഡ്മൈന്റുള്ളവരൊന്നുമല്ല നമ്മുടെ മലയാളി മങ്കമാർ എന്ന്...!
വൈകിയേ വരാറുള്ളൂ .എന്നാലും കേമമായി
പുതിയൊരു യാത്ര തുടങ്ങാം
“വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...
ഈ കുട പിടിച്ചു നിന്നാല്‍ എന്തു കിട്ടും...
ഇപ്പൊ ഇതൊക്കെയാണ് ..
അതുശരി ഞാനൊക്കെ നാട്ടിൽ പോയി ഓണമുണ്ട് വന്നപ്പോഴേക്കും ഇതൊക്കെ നടന്നോ?
ഇത് കണ്ടാൽ ഒരിജിനൽ മാവേലി നാണിച്ചുപോകും..മുരളിചേട്ട
പിന്നെ ഇത്തവണ സഞ്ചാരം
മൊഞ്ചായില്ലല്ലോ ?!
ചിരവ , ചൂല്, ഉലക്ക,...മുതലായ സ്ഥിരം പെണ്ണുങ്ങളുടെ
പണിയായുധങ്ങളൊന്നും ഈ രജ്യത്ത് ഇല്ലാത്തതെന്റെ ഭാഗ്യം !
പൊലൂഷൻ വമിക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ, പട്ടണത്തിൽ സഞ്ചരിക്കുമ്പോൾ
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടുവെക്കാവുന്ന ഓട്ടൊമറ്റിക് സൈക്കിളുകൾ , ക്ലീൻ&ടൈഡിയായ നഗര വീഥികളും,പരിസരങ്ങളും,....,...,....,
പ്രിയപ്പെട്ട സുലുമ്മായി,നന്ദി.ഈ ഒറിജിനാലിറ്റിക്കുകാരണം കണ്ടാൽ ഒരു രക്ഷസ ലുക്ക് ഉള്ളത് കൊണ്ടാണ്.
പ്രിയമുള്ള ഗോപീകൃഷ്ണ൯,നന്ദി. ഓണസദ്യക്കൊരു വെറൈറ്റിക്ക് വേണ്ടിയാണ് ഈ ഫ്രെഞ്ചുകറി..കേട്ടൊ.
പ്രിയപ്പെട്ട ഉമേഷ്,ഈ പ്രോത്സാഹനത്തിന് നന്ദി കേട്ടൊ.
പ്രിയമുള്ള സുജിത്ത്,നന്ദി.അവരെപ്പോലെ മനസ്സുവികസിക്കുവാൻ നമ്മൾ ഇനിയും ഒരുപാട് കാത്തിരിക്കണം കേട്ടൊ
പ്രിയപ്പെട്ട റഷീദ്,നന്ദി. വൈകിയാലെന്താ വന്നല്ലോ...
പ്രിയപ്പെട്ട ജാക്,നന്ദി.വിങ്ങുന്ന മനസ്സുകൾക്കാണല്ലോ ഇത്തരം കിനാവുകൾ കാണാൻ സാധിക്കുക..അല്ലേ.
പ്രിയമുള്ള പാവം-ഞാൻ,നന്ദി.കുട ചൂടിക്കുന്നവനും,ചൂടുന്നവനുമുണ്ടല്ലോ ഒരു സുഖം.സ്വന്തം പണി പോയതുകൊണ്ടാണിതൊക്കെ ചെയ്യുന്നത്... കേട്ടൊ.
പ്രിയപ്പെട്ട മേരികുട്ടി,നന്ദി.മൊഞ്ചത്തിയുടെ ഭീക്ഷണി കാരണമാണ് ഇത്തവണ സഞ്ചാരം മൊഞ്ചാവാതിരുന്നത്..കേട്ടൊ.
പ്രിയമുള്ള മാർട്ടിൻ,നന്ദി.നമ്മുടെയെല്ലാം ഭാഗ്യമെന്ന് പറയൂ സോദരാ..
പ്രിയപ്പെട്ട അനസ്ഖാൻ,നന്ദി.ഈ വകകാര്യങ്ങളെല്ലാം ഇനി നമ്മുടെ നാട്ടിലൊക്കെ എന്നാണുണ്ടാവുക അല്ലേ ?
അതുകൊണ്ടിത്തവണ എന്തായാലും പെട്ടുപോയി !
ഇതിലും വലിയ സംഭവങ്ങളുണ്ടായിട്ട് ബ്രാല് വഴുതണപോലെ എത്ര തവണ ചാടി പോന്നിട്ടുള്ളതാണ്....
ഇനി മേൽ ഇത്തരം സംഗതികൾ കുറച്ചില്ലെങ്കിൽ ,
മേലിൽ അവളുടെ‘ പേഴ്സണൽ ‘കാര്യങ്ങളിൽ ‘എന്റെ കൈ കടത്തുവാൻ‘ അനുവദിക്കില്ലായെന്നുള്ള ഭീക്ഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി ....
ഭായ്,
കലക്കി.
എഴുത്തും ചിത്രങ്ങളും.
Post a Comment