Saturday, 3 July 2010

ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasantham !

 പണ്ട് പതിനെട്ട് വയസ്സിന്റെ കാലഘട്ടങ്ങളിൽ ഉണ്ടായ
ഒരു പ്രണയ നൈരാശ്യം എന്നെ , പട്ട / കഞ്ചാവ്  എന്നിവയുടെ
ലഹരികളിലേക്ക്  തള്ളിയിട്ടപ്പോൾ ,ഞാൻ അതിലൊക്കെ നീന്തിത്തുടിച്ച അവസരം ...

ആ ലഹരികളിൽ മുങ്ങിതപ്പി, നീന്തി കയറാനാവാതെ , ആ കയങ്ങളിൽ അടിമപ്പെട്ടു കഴിയുമ്പോഴാണ് , ഏതാണ്ട് ഏഴുമാസത്തിനു ശേഷം  മഹർഷി മഹേഷ് യോഗിയുടെ
അതീന്ദ്രിയ ധ്യാനം (T.M ) എന്ന വിദ്യയിലൂടെ , മഹർഷിയുടെ  അഭിവന്ദ്യ ശിഷ്യൻ നാട്ടുകാരനായ , ഞങ്ങൾ ഗുരുജി എന്നുവിളിക്കുന്ന വിപിൻജി എന്ന എന്റെ ആത്മീയഗുരു ...
എന്നെ ഈ ലഹരികളിൽ നിന്നും മോചിതനാക്കിയത് !
അതോടെ എന്റെ ധൂമ പാനം മാത്രം  നിന്നു..
ഇപ്പോൾ വല്ലപ്പോഴും മാജിക് അവതരണ സ്റ്റേജുകളിൽ മാത്രം പുകയൂതും...

 മാന്ത്രിക തില്ലാന....
അതിനുശേഷം  വിപ്ലവം , സാഹിത്യം, പ്രണയം, തെരുവ് നാടകം ,
സിനിമ, ക്രിക്കറ്റ്  ,..,..., അങ്ങിനെ ഇമ്മിണിയിമ്മിണി ലഹരികൾ മാറിമാറി
ജീവിതത്തിൽ കയറിയിറങ്ങി പോയെങ്കിലും എല്ലാത്തിനും ഒരു നിയന്ത്രണ രേഖ ,
സ്വയം ; വരയ്ക്കുവാൻ കഴിഞ്ഞിരുന്നൂ...
പക്ഷേ നാൽ‌പ്പതുവയസ്സിന് ശേഷം ഈ കമ്പ്യൂട്ടറിലെ ബാലപാഠങ്ങള്‍ മനസ്സിലാക്കി ,
ഇപ്പോൾ ബൂലോഗത്തേക്ക് കൂടി , കടന്നുവന്നപ്പോൾ  ; അതൊരു ബല്ലാത്ത ലഹരിയായി !

മറ്റുള്ള ലഹരികളെല്ലാം എങ്ങോട്ട് പോയി
ഒളിച്ചുവെന്ന്  എനിക്കുപോലും പറയാൻ സാധിക്കുന്നില്ല !

ബൂലോഗം മറ്റൊരു മറ്റൊരു കുടുംബമായി മാറുകയായിരുന്നു... ബ്ലോഗ്ഗ് മീറ്റുകളും, കൂട്ടായ്മകളുമൊക്കെ തീർത്തും ഒരു ബന്ധുജന-സൌഹൃദ -സ്നേഹ കൂടിക്കാഴ്ച്ചകളായി തീരുകയായിരുന്നൂ.
ഇതാ അടുത്തമാസത്തെ, നമ്മെളെല്ലാവരും പരമാവധി ഒത്തുകൂടാൻ
പോകുന്ന തൊടുപുഴ   മീറ്റിന്റെ കോപ്പുകൂട്ടലുകൾക്ക് കൂടി ഇപ്പോൾ അരങ്ങൊരിങ്ങി കഴിഞ്ഞു...
 ഇതുവരെ കാണാത്ത, കേൾക്കാത്ത  ജ്യോനവൻ എന്ന ബൂലോഗമിത്രം, കഴിഞ്ഞകൊല്ലം
നമ്മെ വേർപ്പെട്ടുപോയപ്പോൾ , നമ്മൾക്ക് ഒരു സഹോദരന്റെ വിയോഗമായാണത് അനുഭവപ്പെട്ടത്...
 പേരുപോലും അറിയാതിരുന്നിരുന്ന , നമ്മുടെയെല്ലാം സ്നേഹം നിറഞ്ഞ
എഴുത്തുകാരിയുടെ വേണ്ടപ്പെട്ടവൻ ഈയ്യിടെ ദാരുണമായ ഒരു വാഹനാപകടത്താൽ,
അവരുടെ കുടുംബത്തെ ഒറ്റയ്ക്കാക്കി വേർപ്പെട്ടുപോയപ്പോൾ, അത് നമ്മുടെ കൂടി ദു:ഖമായി മാറുകയും ചെയ്തു...

അതെ ; സമയവും, പണവും നഷ്ട്ടപ്പെട്ടാണെങ്കിലും, ഇത്തരം അടുപ്പങ്ങളും , ബന്ധങ്ങളുമൊക്കെതന്നെയാണ് ; ഈ ബൂലോഗ മായാവലയത്തിൽ നമ്മളെയെല്ലം
എപ്പോഴും ഒന്നിപ്പിച്ചു നിർത്തുന്ന ഘടകം അല്ലേ....
 ഈ കൂട്ടായ്മകളും സൌഹൃദങ്ങളും  എന്നും നിലനിൽക്കട്ടെ എന്ന്
നമ്മൾക്കോരോരുത്തർക്കും ആശിക്കുകയും ,പ്രാർഥിക്കുകയും ചെയ്യാം  ...

 ലണ്ടനിലെ ലോകകപ്പ് ആരവങ്ങൾ !
എന്തിനുപറയുന്നൂ ...
ഇവിടെ ലണ്ടൻ തെരുവുകളിൽ ഇപ്പോൾ  ലോകകപ്പ് ഫുഡ്ബോൾ ലഹരികളിൽ  നടമാ‍ടികൊണ്ടിരിക്കുന്ന തെക്കനമേരിക്കൻ നൃത്തച്ചുവടുകൾക്കൊത്തുള്ള ആരവങ്ങളും
ഒപ്പമുള്ള ഫുഡ്ബോൾ ശവഘോഷയാത്രകളും , ആഫ്രിക്കൻ കളിയാരാധകരുടെ താള മേളങ്ങളോടുള്ള വില്ലടിച്ചാൻ പാട്ടുകളും , ഇറ്റലി , ഇംഗ്ലണ്ട് ,ഫ്രാൻസ് തുടങ്ങിയവരുടെ ശോക ജാഥാ ഗാനാലാപനങ്ങളുമൊന്നും തന്നെ ഒരു ഹരമായി ,  മുൻ തവണകളിലെ പോലെ ഇപ്പോളൊരു ലഹരിയായി മാറുന്നില്ല
കാരണമെന്താണെന്നോ ഈ ബൂലോകം തന്നെ !

തൂറാത്തോൻ തൂ ...അത് വേണ്ട രണ്ടിന് പോകാത്തോൻ രണ്ടിന് പോയപ്പോൾ
രണ്ടോണ്ട് ആറാട്ട്   എന്നുപറഞ്ഞപോലെയായി എന്റെ സ്ഥിതി വിശേഷം !

എന്ത് കണ്ടാലും , കേട്ടാലും അതിനെകുറിച്ചെഴുതാൻ ഒരു  ‘ട്ടെമ്പ്റ്റേഷൻ‘ ..!
എഴുതാനിരുന്നാൽ ജഗ പൊകടിച്ച് ഓരൊ കാര്യങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും....
എന്റെ കുഴിമടിക്ക് നന്ദി പറയുക.. അല്ലെങ്കിൽ ബൂലോഗമാകെ അലങ്കോലമാക്കി , എല്ലാവർക്കും ഒരു ശല്ല്യമായി , തേരാപാരെ നടന്നേനെ ഞാൻ...

അല്ലാ.. ഇതുവരെ... ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ ?

നിങ്ങൾ പരസ്യങ്ങളിലൂടെയെല്ലാം  കാണുകയും, കേൾക്കുകയും
ചെയ്തുകൊണ്ടിരിക്കുന്ന വളരെ ഹിറ്റായ , തനി തൃശ്ശൂര്‍  ഭാഷാശൈലിയിലുള്ള
പരസ്യവാചകങ്ങളും മറ്റും കണ്ടു/കേട്ടുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ , ഇതെല്ലാം പടച്ചുവിടുന്ന  ആ ഗെഡികൾ ആരെല്ലാമാണെന്ന് ?

വേണ്ട ...മന്ത്രം പാട്ടായാൽ മണ്ണാന്റെ പുറമ്പൂച്ച് പുറത്താവില്ലേ എന്നോർത്തും, പരസ്യ കച്ചോടത്തെ ബാധിക്കില്ലേ എന്നു ചിന്തിച്ചും ഭൂലോകത്തിന്റെ പലഭാഗത്തുമിരുന്ന് കഞ്ഞികുടിക്കുന്ന, ഈ വിരുതന്മാരെ കുറിച്ചൊന്നും ഞാൻ നേരിട്ടിപ്പോൾ പറയുന്നില്ല ..
.
 ജ്ജ്യാതി ഗ്യാങ്ങിലെ പതിനെട്ടിലെ ആ പഴയ പന്തിരുകുലം

പത്തിരുപത്തഞ്ചുകൊല്ലം മുമ്പ്  സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിലെ കണിമംഗലത്ത് ഒട്ടും സാംസ്കാരിക സമ്പന്നരല്ലാത്ത ഒരുജ്ജ്യാതി ഗ്യാങ്ങുണ്ടായിരുന്നു !

കണിമംഗലത്തെ ആറാംതമ്പുരാന്റെ (മൂപ്പർ ഇപ്പോൾ കുടുംബസമേധം
ഇപ്പോൾ ആഫ്രിക്കയിലാണ്  ) തൊട്ടുപിൻ മുറക്കാർ എന്നുവേണമെങ്കിൽ പറയാം..

നാട്ടാർക്കും, വീട്ടാർക്കുമൊക്കെ മോഹവും, ശല്ല്യവുമൊക്കെയായി അലമ്പിനലമ്പ്,
അടിയ്ക്കടി, പാരയ്ക്ക്പാര എന്നീസകല കുണ്ടാമണ്ടികൾക്കൊപ്പം പഠിപ്പിലും, പ്രണയത്തിലും, പദവിയിലുമൊക്കെ കുപ്രസിദ്ധരായി അവർ അവിടെ അടക്കി വാഴുകയായിരുന്നൂ...
ഇവരൊന്നുമില്ലാതെ നാട്ടിൽ വായനശാലകളില്ല, ഫീനിക്സ് ട്യൂട്ടോറിയലില്ല, സാഹിതിസഖ്യങ്ങളില്ല, ബോധി ക്ലബ്ബില്ല, റൂട്ട് നാടക വേദിയില്ല, ശാസ്ത്ര
സാഹിത്യ പരിഷത്ത് ശാഖയില്ല, വേലകളില്ല, ഉത്സവങ്ങളില്ല ,  പെരുനാളുകളില്ല , പൂരങ്ങളില്ല, സിനിമാ ടാക്കീസുകളില്ല, കണിമംഗലത്തെ നാടൻ പാട്ടുകളുടെ നാട്ടു കൂട്ടമില്ല ,...,..,

ഹൌ.... അതെല്ലാം അന്തകാലം !

അന്നത്തെ ആ അക്ഷൌഹണിപ്പട പൊട്ടി ചിതറി ഇപ്പോൾ ഭാരതത്തിന്റെ
നാനാ ഭാഗത്തും, അമേരിക്കയിലും, ചൈനയിലും, ഇംഗ്ലണ്ടിലും, ഗൾഫിലുമൊക്കെയാ‍യി സകുടുംബം വാഴുകയാണിപ്പോൾ ..
ആയതിലൊരുത്തൻ ഒരു പരിപാടിയുടെ ഭാഗമായി
ബ്രിട്ടനിലെത്തിയപ്പോൾ , ഞാനവനെ സ്വീകരിച്ചാനയിച്ച് ലണ്ടനിൽ കൊണ്ടുവന്നു...

ഈ  ഗെഡി ആരാണെന്നറിയണ്ടേ ...

നാടകമേ ഉലകം../ ഒരു പഴയ ഫയൽ ചിത്രം

മലയാളികളുടെ പൊങ്ങച്ചങ്ങളും,പോരായ്മകളും,പെരുമകളുമെല്ലാം ,
സ്വയം രൂപകൽ‌പ്പന ചെയ്ത് , കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി, ദിനം തോറും
അപ് ഡേറ്റ് ചെയ്ത് സ്വന്തം ശൈലീവിലാസങ്ങളിലൂടെ , ആക്ഷേപഹാസ്യത്തിലൂടെ
തന്റെ ക്യാരികേച്ചർ എന്ന പരിപാടിക്ക് , ഒരു എതിരാളിപോലുമില്ലാതെ അന്നും, ഇന്നും ,
എന്നും - ജയം (JAI ) മുഴക്കിയ , ഒരു രാജകുമാരനായി (RAJ ) ഒപ്പം തന്നെ നല്ലൊരു യോദ്ധാവായി  (WARRIOR ) വിലസിക്കൊണ്ടിരിക്കുകയാണ് ...
അതെ നമ്മുടെയെല്ലാം ജയരാജ വാര്യർ!( JAI RAJ WARRIER )

കാലങ്ങൾക്ക് ശേഷം ഒരു ഉറ്റവനായ ചങ്ങാതിയെ കണ്ടുമുട്ടി ;
രണ്ടുമൂന്നുദിനം നമ്മുടെയൊപ്പം ആ പഴയകാലാനുഭവങ്ങൾ പങ്കു
വെക്കുമ്പോഴുള്ള  ; ആ അനുഭൂതികളുണ്ടല്ലൊ , അത് തീർച്ചയായും
ഒട്ടും പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ...!

ഇവിടെയന്ന് ലണ്ടനിൽ എന്റെ വീട്ടിൽ വെച്ച് ,ഞങ്ങൾ രണ്ടുപേരും കൂടി പ്രണയിച്ച  ,
നാട്ടിലെ ആ സുന്ദരി , ഞങ്ങളുടെ അന്നത്തെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വേറൊരുവന്റെ ഭാര്യയായി തീർന്ന കഥ ജയ് രാജ് പറഞ്ഞപ്പോൾ എന്റെ ഭാര്യക്ക് സന്തോഷവും, മകൾക്ക് സന്താപവും വന്നു കേട്ടൊ.
പക്ഷേ വേറെ ചില യുവ-കൌമാരാനുഭവങ്ങൾ ഞങ്ങൾ പങ്കുവെച്ചപ്പോൾ , എന്റെ പെണ്ണൊരുത്തിയുടെ മുഖം അസൂയകൊണ്ടും, കുശുമ്പുകൊണ്ടും കടന്നലുകുത്തിയ
പോലെ തുടുത്തുവരുന്നതും കണ്ടു !
വളരെ മുമ്പ് മരണം വരിച്ച എന്റെ അച്ഛനെകുറിച്ചും, മൂപ്പരുടെ മിത്രമായിരുന്ന , അടുത്ത കൊല്ലങ്ങൾക്ക് മുമ്പ് മരിച്ച കൃഷ്ണവാര്യ്ർ എന്ന സ്വന്തം പിതാവിനെകുറിച്ചും, അവരുടെ
പഴയ ലീലാ വിലാസങ്ങളെകുറിച്ചെല്ലാം ജയ് രാജ് അവരുടെയെല്ലാം രൂപഭാവങ്ങളിലൂടെ സ്മരിച്ചപ്പോൾ ചെറുപ്പകാലങ്ങളിലേക്ക്  വീണ്ടും എത്തിയപോലെ തോന്നിച്ചു.....

ഒരു ഒറ്റയാൾ പട്ടാളമായി  മലയാളിസമൂഹത്തെ ഇരുത്തി ചിരിപ്പിക്കുകയും, ഒപ്പം ചിന്തിപ്പിക്കുയും ചെയ്യുന്ന ഈ ക്യാരികേച്ചർ പരിപാടിക്ക് തുടക്കം കുറിച്ചിട്ടിപ്പോൾ ഇരുപത്തഞ്ചുവർഷമായി !

  സന്തോഷ് ബാബു ദൽഹിയിലെ വീട്ടിൽ..
 തുടക്കകാലങ്ങളിൽ  ഞങ്ങൾ മൂന്ന് നാട്ടുകാരായ മിത്രങ്ങൾ ചേർന്ന് ...
സന്തോഷ് ബാബു ഹിപ്നോരമയും, ഞാൻ മാജിക്കും ,ജയ് രാജ് ക്യാരികേച്ചറുമായി
സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയ കാര്യങ്ങൾ ഇപ്പോൾ സ്മരണയിലേക്ക് ഓടിയെത്തുകയാണ്..

അതിൽ സന്തോഷ് ബാബുഇപ്പോൾ  ഒരു ഇന്റെർനാഷ്ണൽ പേഴ്സനാലിറ്റി
ട്രെയിനറായി , ദൽഹിയിൽ സ്വന്തം ഇൻസ്റ്റിട്ടൂട്ടുമായി ( O.D.Alternatives ) ലോക
സഞ്ചാരിയായി  കുടുംബമൊത്ത് വാസം തുടരുന്നു...

ഞാനാണെങ്കിലോ ലണ്ടനിൽ ഒരു മണ്ടനായിട്ട് ഈ ബിലാത്തി പട്ടണത്തിലും ..

ജയ് രാജ് ഇപ്പോഴും ഒരു എതിരാളി പോലുമില്ലാതെ തന്റെ ഷോമാൻഷിപ്പുമായി
ജൈത്രയാത്ര തുടരുകയും ചെയ്യുന്നൂ.... ജയരാജിന്റെ  I..I..T പാസായ , എഞ്ചിനീയറായ
ചേട്ടൻ മുരളി വാര്യർ ഡോക്ട്ടറേറ്റെടുത്തത്ത ശേഷം ഇപ്പോൾ ഫേമിലിയായി ഹൈദരാബാദിലായ കാരണം , അമ്മ വിലാസിനി വാര്യസാർ , ജയ് രാജിന്റെ കൂടെതന്നെയാണിപ്പോൾ താമസം. അനുജത്തിയും കുടുംബവും അടുത്തുതന്നെ താമസിക്കുന്നു.
ജയ് രാജിന്റെ ഒരേയൊരുമകൾ ഇന്ദുലേഖ ഇപ്പോൾ എഞ്ചിനീയറിങ്ങ്
കോളേജിൽ ചേരാൻ കാത്തിരിക്കുന്നു , ഒപ്പം ഈ കുട്ടി എല്ലാ സംഗീതത്തിലും
കേമിയാണ്  . അടുത്തകാലത്ത് പുറത്തിറങ്ങിയ 'ലൌഡ് സ്പീക്കർ' എന്ന സിനിമയിൽ അല്ലിയാമ്പൽ...കടവിലന്നരയ്ക്കു..വെള്ളം  എന്ന ഗാന രംഗത്തിൽ അഭിനയിച്ച നായികയും
ഈ ഇന്ദുലേഖ തന്നെയാണ് .
സുന്ദരിയായ ഒരു കുടുംബിനിയായും, ജയ് രാജിന്റെ  പ്രോഗ്രാം സെക്രട്ടറിയായും
ഭാര്യ ഉഷ എന്നും തിരക്കിലാണ് ഇപ്പോൾ. അടുത്ത കാലത്ത് നാട്ടിൽ റീജണൾ
തീയ്യറ്ററിൽ വെച്ച് ആയിരത്തിനുമേൽ ആളുകൾ പങ്കെടുത്ത പരിപാ‍ടിയായിരുന്നു
രജത വസന്തം !
ഇരുപത്തഞ്ചുകൊല്ലം തുടർച്ചയായി മലയാളികളെ  ; തന്റെ സ്വതസിദ്ധമായ
കലാഭിനയ പാടവത്തിലൂടെ , പാടിയും ആടിയും രസിപ്പിച്ചും, ബോധവൽക്കരണം
നടത്തിയും ; ആക്ഷേപഹാസ്യത്തിലൂടെ, വെറുമൊരു ഒറ്റയാൾ പട്ടാളമായി വേദികളിൽ
കൂടിയും, ദൃശ്യ  മാധ്യമങ്ങളിൽ കൂടിയും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന ഒരേയൊരു കലാ കാരനാണ് എന്റ് ഈ സോൾ ഗെഡി ജയ് രാജ് വാര്യയർ !

സാംസ്കാരിക നായകന്മാരായ  അഴിക്കോടുമാഷും , എം. ടി .സാറും,
നെടുമുടി വേണുവാശാനും, പാട്ടുകാരൻ ജയചന്ദ്രേട്ടനുമൊക്കെ ചേർന്ന് 
വേദിയലങ്കരിച്ച് , ജയരാജ് വാര്യയരെ , ഈ  ക്യാരികേച്ചർ അവതരണങ്ങൾ,
രജത ജൂബിലിയിലെത്തിയതിന് , അനുമോദനങ്ങൾ അർപ്പിച്ച പരിപാടിയായിരുന്നു
ഈ രജത വസന്തം !
ഈ വേറിട്ട കലാകാരനെ കഴിഞ്ഞ ജൂൺ 27 -ന് , രജത ജൂബിലി പിന്നിട്ടതിന് യു.കെ മലയാളികളുടെ പേരിലും, ബൂലോഗത്തിന്റെ പേരിലും സ്വീകരണം കൊടുക്കുകയും , ആദരിക്കുകയും ചെയ്തു !

 ജയ് രാജും കുറച്ചു ബിലാത്തി ബൂലോഗരും

അതിനുശേഷം രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ജയ് രാജ് വാര്യയറുടെ ക്യാരികേച്ചർ പരിപാടിയാൽ , ബോളിയൻ സിനിമയിലെ ഓഡിറ്റോറിയവും , കാണികളും തീർത്തും പ്രകമ്പനം കൊള്ളുകയായിരുന്നു....
മലയാളത്തിൽ ബ്ലൊഗ്ഗ് എഴുതുന്നവരുടെ പേരിൽ ബൂലോഗരുടെ
പ്രതിനിധിയായി , അഡ്വ: സമദ്  ആണ്, ജയ് രാജിന് മൊമൊന്റൊ നൽകി ആദരിച്ചത്  .

 മന്നനും,മണ്ടനും
ശേഷം രണ്ടുദിനം  ഞാനും, ജയ് രാജും കൂടി 
ലണ്ടൻ സമ്മർക്കാഴ്ച്ചകളിലേക്ക് ഊളിയിട്ടുപോയി ...
അതോടൊപ്പം ഞങ്ങൾ രണ്ടുപേരും കൂടി , പണ്ടത്തെ കുറെ 
സ്മരണകൾ പുതുക്കി പണിയുകയും ചെയ്തു കേട്ടൊ ....കൂട്ടരെ ! ! !

82 comments:

ശ്രീ said...

ആളു കൊള്ളാമല്ലോ മാഷേ. ഈ പുലികളുമൊക്കെ ആയിട്ടായിരുന്നു കൂട്ട് അല്ലേ?

എന്തായാലും ആ നല്ല സുഹൃദ് ബന്ധങ്ങള്‍ എന്നെന്നും ഇതേ പോലെ തന്നെ നിലനിര്‍ത്താനാകട്ടെ...

Sabu Kottotty said...

ഭൂലോകത്തിന്റെ മുക്കിലും മൂലയിലുമിരുന്ന് ഇങ്ങനെ സംവദിയ്ക്കാന്‍ ബൂലോകമില്ലായിരുന്നെങ്കില്‍!? ആ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ... ബ്ലോഗിങ്ങിലൂടെ നമുക്കു കൈവന്ന ഈ സൌഹൃദ സൌഭാഗ്യം എക്കാലവും നിലനില്‍ക്കാനായി നമുക്കു ശ്രമിയ്ക്കാം.

Jishad Cronic said...

ഹയ്യോ .... ചേട്ടന്‍ പുലിയായിരുന്നല്ലേ ? ഹാ ഹാ ഹാ .... ആശംസകള്‍ ......

ആളവന്‍താന്‍ said...

എനിക്കറിയാം അസാധ്യ കഴിവുള്ള ആ കലാകാരനെ. വാക്ചാതുരി കൊണ്ട് ആസ്വാദകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അതുല്യ പ്രതിഭ. വണ്‍ മാന്‍ ഷോകള്‍ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ജയരാജ്‌ വാര്യര്‍ വേറിട്ട്‌ നില്‍ക്കുന്നത് ഒരു പക്ഷെ അവിടെയാകാം. ആക്ഷേപ ഹാസ്യത്തിന്റെ വളരെ വ്യത്യസ്തമായ മറ്റൊരു മുഖം കാണിച്ചു തന്ന വ്യക്തിത്വം. വ്യക്തിപരമായി എനിക്ക് ഒരു ബന്ധവുമില്ലെങ്കിലും മനസ്സ് കൊണ്ട് ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ജയരാജ്‌ വാര്യര്‍...... നല്ല അനുഭവ വിശേഷം മാഷേ. നന്നായെഴുതി.

ഭായി said...

നല്ല സൌഹൃദങൾ നൽകുന്ന സുഖം പോലെ മറ്റൊന്നും ജീവിതത്തിൽ നമുക്ക് നൽകുന്നില്ല! നല്ല സൌഹൃദങൾ ഉണ്ടെങ്കിൽ പിന്നെ ജീവിതം അത്രക്കും ആനന്ദപ്രദമായിരിക്കും.!!
പക്ഷേ നല്ല സൌഹൃദങൾ ലഭിക്കുക എന്നത് ഇന്ന് വളരെ ദുഷ്കരമാണ്!!
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്!
നല്ല സൌഹൃദങൾ കാത്ത് സൂക്ഷിക്കൂ ആനന്ദിക്കൂ മാഷേ..:)

siya said...

ഞാന്‍ എല്ലാം മിസ്സ്‌ ചെയ്തു ..എന്തായാലും ഇവിടെ എല്ലാം സന്തോഷായി വായിച്ചു ..വിവരണം ഇത്രയും പെട്ടന്ന് തന്നതില്‍ നന്ദിയും ..

poor-me/പാവം-ഞാന്‍ said...

18 വയതിനില്‍ ഗഞ്ച...
കൊള്ളാം കെട്ട...

vasanthalathika said...

ഒട്ടും പ്രസിദ്ധരല്ലാത്തവരുമായുള്ള ചങ്ങാത്തമുണ്ടായിട്ടില്ലേ?

ഹംസ said...

മുരളിയേട്ടന്‍ എന്ത് എഴുതുന്ന എന്നതിനേക്കാള്‍ ആ എഴുത്ത് എങ്ങനെ എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് . നമ്മുടെ അടുത്തിരുന്നു ഒരാള്‍ കാര്യങ്ങള്‍ പറഞ്ഞു തരും പോലെ ഒരു തോന്നല്‍ ഉണ്ടാവും പോസ്റ്റുകള്‍ വായിക്കുമ്പോള്‍.. (ഇടക്കിടക്കുള്ള “കേട്ടൊ” അതിന്‍റെ ഒരുഭാഗമാണ്)

നല്ല സുഹൃത്തുക്കളുമായി പഴയകാലം പറഞ്ഞു രസിക്കുന്നത് ഒരു സുഖമുള്ള കാര്യം തന്നെയാണ്.. ബൂലോകത്ത് മലയാളം ബ്ലോഗര്‍മാര്‍ മറന്നു പോയ ഓര്‍മകളെല്ലാം ചികഞ്ഞെടുക്കുവല്ലെ പോസ്റ്റാക്കാന്‍ വേണ്ടി :)

raadha said...

പഴയ സൌഹൃദങ്ങള്‍ പുതുക്കുവാന്‍ കഴിഞ്ഞത് മഹാ ഭാഗ്യം തന്നെ മാഷെ

ManzoorAluvila said...

മുരളിയേട്ടന്റെ സ്നേഹ ബന്ധങ്ങളെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചതിനു നന്ദി..പിന്നെ വാരിയർ & ഫമിലിക്കു സർവ്വമംഗളങ്ങളും..ജൈ ഫ്രെഡ്ഷിപ്പ്‌...

Unknown said...

ഈ സുഹൃത്തുകളും സൌഹൃദങ്ങളും തന്നെയാണ് ഏല്ലാവർക്കും ആശ്വാസം

Unknown said...

ലോകത്തിന്റെ നന ഭാഗത്തിരുന്ന് കൊണ്ട് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ട എത്രയൌ സൌഹൃദങ്ങള്‍. അത് ഈ ബൂലോകത്തിന്റെ ഒരു മഹത്വമാണ്.

നല്ല സൌഹൃദങ്ങള്‍ എന്നെന്നും നിലനില്‍ക്കട്ടെ!

krishnakumar513 said...

ആ നല്ല സുഹൃദ് ബന്ധങ്ങള്‍ എന്നെന്നും നിലനിര്‍ത്താനാകട്ടെ.പിന്നെ,ആ പന്തിരുകുലത്തിന്റെ ചിത്രത്തില്‍ നിന്നും JW നെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല
ഒരിക്കല്‍ കൂടി ആശംസകള്‍...

ഒഴാക്കന്‍. said...

മന്നനും മണ്ടനും ... കലക്കി ട്ടോ

എറക്കാടൻ / Erakkadan said...

നമ്മള് തൃശൂര്‍ക്കാരുടെ അഭിമാനം തന്നെയാണ് ജയരാജ്‌ വാര്യര്‍ ....അദ്ദേഹത്തിന്റെ കൂടെ പഠിക്കാന്‍ കഴിഞ്ഞു എന്നത് മുരളിയേട്ടന്റെ ഭാഗ്യം ...മുരളിയേട്ടന്റെ കൂടെ ബ്ലോഗെഴുതാന്‍ കഴിഞ്ഞു എന്നത് എറക്കാടന്റെ ഭാഗ്യം ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീ,നന്ദി,കണിമംഗലവും,അവിടത്തെ മിത്രങ്ങളും മറ്റും ഇന്നും ഓർമ്മയിൽ നിന്നും മാഞ്ഞുപോകാത്ത സുന്ദരസ്മരണകൾ തന്നെയാണ്....കേട്ടൊ


പ്രിയമുള്ള കൊട്ടോട്ടിക്കാര,നന്ദി,ബൂലോഗത്തിലൂടെ നമ്മൾക്കുവന്ന ഈ സൌഭാഗ്യങ്ങൾ തന്നെയാണ്,നമ്മുടെ ഏക ദൌർലഭ്യവും..കേട്ടൊ

പ്രിയപ്പെട്ട ജിഷാദ്,നന്ദി,വെറുമൊരു കഴുതപ്പുലിയായ എന്നെ പുലിയാക്കല്ലെ കുട്ടാ.

പ്രിയമുള്ള ആളവൻ താൻ, നന്ദി,ആക്ഷേപഹാസ്യത്തിന് തനതായ ഒരു മുഖവും,ശൈലിയുമുണ്ടാക്കിയ ഗെഡിയാണ് ജയ് രാജ്..കേട്ടൊ.

പ്രിയപ്പെട്ട ഭായി,നന്ദി,നല്ല സൌഹൃദബന്ധങ്ങൾ തന്നെയാണ് ഏറ്റവും ആനന്ദപ്രദമായ അനുഭവം,ആയത് നിലനിർത്തുക ജീവിതത്തിലെ നല്ലൊരു സന്തോഷവും..കേട്ടൊ സുനിൽ

പ്രിയമുള്ള സിയ,നന്ദി,എന്തായാലും അന്നത്തെ പരിപാടി മിസ്സ് ചെയ്തത് വല്ലാത്ത നഷ്ട്ടമായി കേട്ടൊ.

പ്രിയപ്പെട്ട പാവം-ഞാൻ , നന്ദി,ഗഞ്ച മുതൽ എത്ര വേലികൾ ചാടി കടന്നിട്ടാണ് ഇവിടെ വരെ എത്തിയതെന്നറിയാമോ ഗെഡി.

പ്രിയമുള്ള വസന്തതിലക,ഒട്ടും പ്രസിദ്ധരല്ലാത്ത മിത്രങ്ങൾ തന്നെയാണ് ഇപ്പോഴും നല്ല സൌഹൃദങ്ങൾ കാഴ്ച്ചവെക്കുന്നത് കേട്ടൊ

പ്രിയപ്പെട്ട ഹംസ,നന്ദി,ഇപ്പോൾ ബൂലോഗത്തിൽ കൂടി കിട്ടിയ ഈ നല്ല സൌഹൃദങ്ങൾ നിലനിൽക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം കേട്ടൊ ഗെഡി.

OAB/ഒഎബി said...

ജയരാജ് വാര്യരെ മലയാളികള്‍ക്ക് ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം സ്ഥിരമായി ടിവിയില്‍ പരിപാടി അവതരിപ്പിക്കാത്തതാണെന്ന് തോന്നുന്നു.

അത് പോലെ താങ്കള്‍ക്ക് മറ്റുള്ളവരുമായി ഇത്ര ചങ്ങാത്തം കൂടാനുള്ള കഴിവും ആ സൌഹൃദവും കൂട്ടായ്മയുമാണെന്ന് മനസ്സിലാക്കാം.

ഏതായാലും കുറച്ചസൂയണ്ട് ട്ടൊ.

ആശംസകളോടേ..

പട്ടേപ്പാടം റാംജി said...

ഓരോ ബ്ലോഗിലൂടെയും മാഷെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുന്നു. കൂടാതെ അറിയപ്പെടാത്ത ഒരു ബന്ധം കേട്ടിപ്പുണരുന്നതിന്റെ അറിവ് ഓടിയെത്തുന്നു.
കാലങ്ങളുടെ കുതിച്ചു ചാട്ടത്തിനിടയിലും സൌഹൃദങ്ങള്‍ ഒരു പുതിയ മാനം കൈവരിക്കുന്നതായ ചിന്ത എന്നില്‍ പലപ്പോഴായി തികട്ടിവരുന്നതായി എനിക്കിയിടെയായി ഒരു തോന്നല്‍.
പഴയകാല ജീവിതത്തിലെ കൂട്ടുകുടുമ്പ രീതിയില്‍ അല്ലെങ്കിലും അതിന്റെ ഒരു പുതിയ രൂപം രക്തബന്ധങ്ങള്‍ക്കപ്പുറത്ത് പണത്തിനോടുള്ള കൊതി അവസാനിക്കുന്ന മനുഷ്യന്‍ ചെന്നെത്താവുന്ന ഒരുഒരു ബന്ധം..
എന്‍റെ തോന്നലാവാം...സ്വപ്നമാകാം...
ഇപ്പോഴത്തെ സൌഹൃദങ്ങളുടെ ആഴത്തില്‍ ഞാനത് കാണുന്നതുപോലെ...
ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്തൊക്കെയോ എഴുതിപ്പോയി.
ഇനി ഏതായാലും അവിടെ കിടന്നോട്ടെ..
മറ്റാര്‍ക്കെങ്കിലും ഇങ്ങിനെയൊക്കെ തോന്നുന്നുണ്ടോ എന്നറിയാമല്ലോ?
ഭാവുകങ്ങള്‍ ബിലാത്തി.

വേണുഗോപാല്‍ ജീ said...

ചിലപ്പൊൾ ചില ആവർത്തനങ്ങളും അനാവശ്യമയീ തിരുകി കയറ്റുന്ന adult തമാശകളും ഒഴിവാക്കിയാൽ അദ്ദ്യേഹത്തിന്റെ പരുപാടികൾ എനിക്കിഷ്ടമാണ്.

ശ്രീനാഥന്‍ said...

ജയരാജ് എന്ന ക്യാരികേച്ചർ രംഗത്തെ കിരീടം വെക്കാത്ത രാജാവിന്റെ ക്യാരികേച്ചർ താങ്കൾ എത്ര മനോഹരമായി ചെയ്തിരിക്കുന്നു! എനിക്കും കുറച്ചു മാജിക്കൊക്കെ കാണണം എന്നു തോന്നുന്നു!

കൂതറHashimܓ said...

ഒത്തിരി ഇഷ്ട്ടാ എനിക്കീ ബൂലോകം
നല്ല കുറേ കൂട്ടുകെട്ടിനെ മാത്രം തന്ന ബൂലോകം
എന്റെ നല്ല കൂട്ടുകാരനായ എട്ടന് എന്റെ ഉമ്മ്ഹ...ഉമ്മ്ഹ

C.K.Samad said...

മലയാളത്തിന്‍റെ ആ വലിയ കലാകാരനും, അങ്ങയുടെ ബാല്യകാല സുഹുര്‍ത്തുമായ
ശ്രീ. ജയരാജ് വാര്യരെ വളരെ
അടുത്തു പരിചയപെടാന്‍ അവസരം തന്ന മുരളിച്ചേട്ടന് വളരെയധികം നന്നിയുണ്ട്....

C.K.Samad said...

ശ്രീ. ജയരാജ് വാര്യര്‍

Vayady said...

പലരും തുറന്നു പറയാന്‍ മടിക്കുന്ന ഭൂതകാലാനുഭവങ്ങള്‍ സത്യസന്ധമായി എഴുതാന്‍ കാണിച്ച ധൈര്യത്തിന്‌ അഭിനന്ദനം.

അതുപോലെ തന്നെ ജയരാജ് വാര്യരെ പരിചയപ്പെടുത്തിയതും നന്നായി. നല്ല കഴിവുള്ള ഒരു കലാകാരനാണ്‌ അദ്ദേഹം.

പിന്നെ ഈ ബ്ലോഗ് ലഹരിക്ക് അടിമയായികഴിഞ്ഞ വേറൊരാളെ എനിക്ക് പരിചയമുണ്ട്. ആരാണന്നല്ലേ? ദേ, ഇങ്ങോട്ട് നോക്കൂ...ഈ ഞാന്‍ തന്നേന്ന്! :)

Wash'Allan JK | വഷളന്‍ ജേക്കെ said...

ബില്ലൂ, എന്നത്തേയും പോലെ എല്ലാടത്തും ചുറ്റിക്കറക്കിച്ചു...
എല്ലാ കൊസ്രാക്കൊള്ളികളും ഉണ്ടല്ലോ. പണ്ടത്തെ ലഹരി, ബ്ലോഗുമീറ്റ്‌, ഇപ്ഴത്തെ ലഹരി... കണിമംഗലം, ബിലാത്തി ഫുട്ബോള്‍, മാജിക്, ജയരാജ് വാര്യര്‍... എല്ലാം കൂടി ഉണ്ട് തീര്‍ത്തപ്പോള്‍ വയറു നിറഞ്ഞു പൊട്ടി. ഗമണ്ടന്‍ സദ്യ തന്നെ.

പിന്നെ, ബ്ലോഗ്‌ അഡിക്ഷനു വല്ല ചികിത്സയും ഉണ്ടോ? എനിക്കും ഇത് തന്നെ രോഗം.

ജയരാജ്‌മുരുക്കുംപുഴ said...

pazhaya suhruthukkale kaananum, sauhrudham puthukkanum, sneham pankidanum kazhiyunnathu ethra santhoshamanu..........

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയമുള്ള രാധ, നന്ദി,പഴയ പഴയ സൌഹൃദങ്ങളുടെ സ്വാദും,മധുരവും ഒന്നു വേറെ തന്നെയല്ലേ രാധേ.

പ്രിയപ്പെട്ട മൻസൂർ,നന്ദി,ഈ സ്നേഹബന്ധങ്ങളാണ് എന്നും നിലനിൽക്കുന്ന സമ്പത്ത്..കേട്ടൊ മൻസൂ

പ്രിയമുള്ള അനൂപ്,നന്ദി,നല്ല മിത്രങ്ങളും, സൌഹൃദങ്ങളും നമുക്കെന്നും ഒരു വലിയ താങ്ങ് തന്നെയാണ് കേട്ടൊ.

പ്രിയപ്പെട്ട തെച്ചിക്കോടൻ,ബൂലോകത്തിന്റെ ഏറ്റവും വലിയ മഹത്വമാണ് ഈ സൌഹൃദങ്ങള്‍ ,അത് നിലനിൽക്കുകതന്നെ ചെയ്യും ...കേട്ടൊ ഭായി.

പ്രിയമുള്ള krishnakumar,നന്ദി,പഴയ സൌഹൃദങ്ങള്‍ എന്നും നിലനിൽക്കുമെങ്കിലും,പഴയ രൂപഭാവങ്ങൾ നിലനിൽക്കില്ലല്ലോ അതാണ് JW യെ തിരിച്ചറിയാത്തത് കേട്ടൊ ഗെഡി.

പ്രിയപ്പെട്ട ഒഴാക്കൻ,നന്ദി,മന്നന്മാർക്കൊപ്പം മണ്ടന്മാരും നിലനിൽക്കുന്നതാണദ്തുതം !

പ്രിയമുള്ള എറക്കാടാ,നന്ദി,നമ്മുടെ മാത്രമല്ല,മലായാളികളൂടെ എല്ലാം അഭിമാനമാണ് ജയ് രാജ്...കേട്ടൊ

പ്രിയപ്പെട്ട ഒ.എ.ബി,നന്ദി,ജയ് രാജിനെ ഏവരുമിഷ്ട്ടപ്പെടുന്നത് ആ അവതരണ ശൈലി തന്നെയാണ്,ആ മുല്ലപ്പൊടിയേറ്റുകിടന്ന ഗുണം എനിക്കും കിട്ടി ഭായി.പിന്നെ അസൂയക്ക് മരുന്നില്ല കേട്ടൊ

പ്രിയമുള്ള റാംജി,നന്ദി,ഭായിയുടെ സ്വപ്നങ്ങളായാലും,തോന്നലുകളായാലും അതിൽ സത്യത്തിന്റെ അംശങ്ങളില്ലെ....ബൂലോഗത്തിൽ എത്തിയതിന്റെ ഏറ്റവും ഗുണം ഈ നല്ല സൌഹൃദങ്ങള്‍ തന്നെയാണ് കേട്ടൊ

sijo george said...

ഹെന്റമ്മേ..! മുരളിയേട്ട, അങ്ങനെ രണ്ടാമത്തെ ‘അർമ്മാദവും’ എനിക്ക് മിസ്സായി..എന്ത് ചെയ്യാനാ.വെറുതെ കൊതിപ്പിച്ചു. ഞാനോർത്തോണ്ടിരുന്നത് ഈ,കണിമംഗലവും, ആറാം തമ്പുരാനും രഞ്ജിത്തിന്റെയും, ഷാജികൈലാസിന്റെയും സ്രഷ്ടി മാത്രമായിരുന്നാണ്.. അപ്പോ, അങ്ങനെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ട്, അല്ലേ.! ജയരാജ് ഗ്ലാഡിയേറ്റർ പോയില്ലങ്കിൽ,അങ്ങേരേം കൂട്ടികൊണ്ട് ഇങ്ങ്ട് വാ, നമ്മുക് കടലിൽ പോകം, അയല പിടിക്കാം, 2കേസ് ബീയറുമായിട്ട്..;)

വിഷ്ണു | Vishnu said...

എനിക്ക് മിസ്സ്‌ ആയെല്ലോ മുരളി ചേട്ടാ ഈ കൂട്ടായ്മ...അദ്ദേഹവുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ഒരുക്കി തന്നതിന് വളരെ അധികം നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു

Sukanya said...

മണ്ടനെന്നു സ്വയം പറഞ്ഞോളു. അത് നല്ലത് തന്നെ. എങ്കിലും ഞങ്ങള്‍ വിശ്വസിക്കില്ല.
പിന്നെ പറഞ്ഞത് ശരിയാണ്. ബൂലോകം ഒരു ലഹരി തന്നെ.

ജയരാജ്‌ ജി ക്ക് ഒരു നമസ്കാരം,
കൂടെ മണ്ടനല്ലാത്ത ബിലാത്തിക്കും.

mithul said...

Your Blogs resembles a lot to your childhood days and other things just added vibrant aura of spontaneity to your writings.
Great job...Well done

Anonymous said...

എന്റെ ഭാര്യക്ക് സന്തോഷവും,മകൾക്ക് സന്താപവും വന്നു കേട്ടൊ.
പക്ഷേ വേറെ ചില യുവ-കൌമാരാനുഭവങ്ങൾ ഞങ്ങൾ പങ്കുവെച്ചപ്പോൾ ,
എന്റെ പെണ്ണൊരുത്തിയുടെ മുഖം അസൂയകൊണ്ടും,കുശുമ്പുകൊണ്ടും കടന്നലുകുത്തിയ പോലെ തുടുത്തുവരുന്നതും കണ്ടു !
ennattheppoleyum kalakkan avatharanangal thanne...
By
K.P.RAGULAAL

വിനുവേട്ടന്‍ said...

അങ്ങനെ നമ്മുടെ ചുള്ളന്‍ ജയരാജ്‌ വാര്യര്‍ക്ക്‌ വേദികളില്‍ അവതരിപ്പിക്കാന്‍ പുതിയ കുറേ വിഷയങ്ങള്‍ കൂടി സമ്മാനിച്ചുവല്ലേ മുരളിഭായ്‌? ... നന്നായി...

ഗീത രാജന്‍ said...

സൌഹൃതങ്ങള്‍ എപ്പോഴും നല്ലതാ...
എവിടെ നിന്നായാലും....
എന്നും നല്ല സൌഹൃതങ്ങള്‍ ഉണ്ടാകട്ടെ
മന്നനെയും മണ്ടനെയും ഇഷ്ടമായീ കേട്ടോ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വേണുഗോപാൽ,നന്ദി,കുറച്ചഡൽറ്റ് പീസുകളൊന്നുമില്ലാതെ എന്ത് തമാശ ഭായി..

പ്രിയമുള്ള ശ്രീനാഥന്മാഷെ,നന്ദി,ബൂലോഗത്തിൽ നമ്മളെയെല്ലാം കയറില്ലാതെ കെട്ടിയിട്ടിരിക്കുകയാണല്ലോ...

പ്രിയപ്പെട്ട ഹഷീം,നന്ദി,ഈ ഉമ്മഹ്ക്കെന്തു കുളിർമയാനെന്നറിയാമോ..ഗെഡീ.

പ്രിയമുള്ള സമദ്ഭായി,നന്ദി,ജയ് രാജ് അന്വേഷണം അറിയിച്ചിരുന്നു കേട്ടൊ.ഈ ഒത്തുകൂടലുകൾ ഗംഭീരമാക്കിയതിന് ഭായിയോടല്ലേ നന്ദിചൊല്ലേണ്ടത്.

പ്രിയപ്പെട്ട വായാടിതത്തമ്മേ,നന്ദി,തെറ്റുകുറ്റങ്ങൾ പിന്നീട് തിരുത്താനും,പ്രായശ്ചിത്തങ്ങൾ ചെയ്യാനും സാധിച്ചതുകൊണ്ടാണി ധൈര്യം.പിന്നെ ബ്ലോഗ്ഗുലഹരി മാത്രമല്ല വേറെ പുതിയ ലഹരികളുമുണ്ടെന്ന് പുത്തൻ പോസ്റ്റ് വായിച്ചപ്പോൾ മനസ്സിലായീട്ടാ‍ാ..

പ്രിയമുള്ള വഷളൻഭായി,നന്ദി,ഇത്തരം കൊസ്രാക്കൊള്ളിത്തരങ്ങളൊക്കെയുള്ളത് കൊണ്ടാണ് മണ്ടനായിവിടെ പിടിച്ചുനിൽക്കുന്നത്.പിന്നെ ഭാര്യയുടെ ചൊറിച്ചില് കഷായമാണ് എന്റെ ബ്ലോഗ്ഗാഡിഷനുള്ള മരുന്നായി കഴിക്കുന്നത് കേട്ടൊ.

പ്രിയപ്പെട്ട ജയകുമാർ,നന്ദി,പണ്ടത്തെ മിത്രങ്ങളുമായി ഇടവേളക്കുശേഷമുള്ള കൂടിക്കാഴ്ച്ചയുടെ സുഖം ഒന്ന് വേറെ തന്നെയാണ് കേട്ടൊ

Vayady said...

"പിന്നെ ബ്ലോഗ്ഗുലഹരി മാത്രമല്ല വേറെ പുതിയ ലഹരികളുമുണ്ടെന്ന് പുത്തൻ പോസ്റ്റ് വായിച്ചപ്പോൾ മനസ്സിലായീട്ടാ‍ാ.."
:):)

ഷൈജൻ കാക്കര said...

"അങ്ങിനെ ഇമ്മിണി ലഹരികൾ മാറിമാറി ജീവിതത്തിൽ
കയറിയിറങ്ങി പോയെങ്കിലും എല്ലാത്തിനും ഒരു നിയന്ത്രണ രേഖ ,
സ്വയം ; വരയ്ക്കുവാൻ കഴിഞ്ഞിരുന്നൂ..."

അതാണ്‌ അതിന്റെയൊരു ഇത്‌...

Abdulkader kodungallur said...

അനുഭവ വിവരണം കലക്കി. മന്നനും മണ്ടനും അതിനേക്കാള്‍ കലക്കി.
ജയരാജ് വാര്യര്‍ ഒരു സംഭവം തന്നെയാണ്'.ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ഡോ.വിജയരാഘവന്‍ കുറച്ചു നാള്‍ സലാലയിലുണ്ടായിരുന്നു. അന്നൊക്കെ മിക്കവാറും ദിവസങ്ങളില്‍ എന്റെ ഫാം ഹൌസില്‍ വെച്ച് സൌഹ്ര്'ദ സര്‍ഗ്ഗ സംഗമങ്ങള്‍ അരങ്ങേറുമായിരുന്നു.
ഒരു പരിപാടിക്ക് ഞങ്ങള്‍ ജയരാജ് വാര്യരെ കൊണ്ടുവന്നു. അന്നു പ്രോഗ്രാം കഴിഞ്ഞതിനു ശേഷം ഞങ്ങളെല്ലവരും കൂടി എന്റെ വീട്ടില്‍ ഒത്തുകൂടി. സ്റ്റേജില്‍ അവതരിപ്പിക്കാത്ത രണ്ടുമൂന്നു ഐറ്റം അദ്ദേഹം ഞങ്ങളൂടെ മുമ്പില്‍ അവതരിപ്പിച്ചു.അതൊക്കെ ഇന്നും മായാതെ മനസ്സില്‍ നില്‍ക്കുന്നു.താങ്കളുടെ ഓര്‍മ്മപോലെ.

വശംവദൻ said...

വിവരണം ഇഷ്‌ടപ്പെട്ടു.

ആ നല്ല കലാകാരനും ഈ നല്ല സുഹ്രുത്തിനും എല്ലാവിധ ആശംസകളും.

വിജയലക്ഷ്മി said...

Murali,
post gambheeram ..avatharana shaili athimanoharam .."nalla suhruthubanthangal neenaal vaazhatte!"allaatthava veenunashikkatte :(

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സിജോ,നന്ദി,സിജോവിനെ സംബന്ധിച്ചിടത്തോളം ഇവിടത്തെ ആർമ്മാദങ്ങളെല്ലാം നഷ്ട്ടപ്പെറ്റാനുള്ളതാണെന്ന് തോന്നുന്നൂ.പിന്നെ ആറാംതമ്പുരാനും,ദേവാസുരവുമൊക്കെ റിയൽ സ്റ്റോറികളുടെ ഇരട്ടിപ്പുകൾ തന്നെയാണ് കേട്ടൊ.

പ്രിയമുള്ള വിഷ്ണു,നന്ദി,വിഷ്ണുവിന്റെ തിരക്കുകാരണം ബൂലോഗത്തിന് ഫുഡ്ബോൾ മാമാങ്കങ്ങളുടെ നല്ല അവലോകനങ്ങങ്ങളാണ് നഷ്ട്ടപ്പെട്ടത് !

പ്രിയപ്പെട്ട സുകന്യാ,നന്ദി, ബൂലോഗലഹരി ഇല്ലായിരുന്നുവെങ്കിൽ ഈ മണ്ടൻ ഒരു സർക്കിളിൽ മാത്രം ഒതുങ്ങി തീർന്നേനേ..കേട്ടൊ.

പ്രിയപ്പെട്ട മിഥുൽ,നന്ദി, കുട്ടിക്കാലങ്ങളാ‍ണല്ലോ സന്തോഷങ്ങളുടെ പറുദീസകൾ...

പ്രിയമുള്ള ഹരിലാൽ,നന്ദി,എല്ലാഭാര്യമാരും ഇങ്ങിനെയൊക്കെ തന്നെയാണല്ലോ...

പ്രിയപ്പെട്ട വിനുവേട്ടൻ,നന്ദി,ഇനിയീച്ചുള്ളൻ ഇടക്കിടെ യുകെയിൽ വന്ന് കാര്യങ്ങൾ അപ്-ഡേറ്റ് ചെയ്തുകൊണ്ടിരിക്കും കേട്ടൊ ഭായി.

പ്രിയമുള്ള ഗീത,നന്ദി, നല്ല സൌഹൃദങ്ങൾ തന്നെയാണ് ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം..കേട്ടൊ.

പ്രിയപ്പെട്ട വായാടി,വീണ്ടും നന്ദി,എന്റെ പൊന്നേ പുത്തൻ പോസ്റ്റ് കണ്ടലഹരിയിൽ എഴുതിപ്പോയതാണിത് കേട്ടൊ.

പ്രിയമുള്ള കാക്കര,നന്ദി, ആ അതിന്റെയൊരിത് കാരാണമാണല്ലൊ ഇവിടെ വരെ താണ്ഡാൻ കഴിഞ്ഞതെന്റെ ഭായി.

പ്രിയപ്പെട്ട അബ്ദുൾഖാദർ,നന്ദി ആ ഉണ്ണിയേട്ടന്റെ(ഡോ:വിജയരാഘവൻ) കോ-ബ്രദറാണീ മണ്ടൻ കേട്ടൊ ഭായി.

പ്രിയമുള്ള വശംവദൻ,നന്ദി,അതെ ഭായി ..കലാകാരന്മാരെ ഇഷ്ട്ടപ്പെടുന്നവരെല്ലാം ജയ് രാജിനേയും ഇഷ്ട്ടപ്പെടും കേട്ടൊ.

പ്രിയപ്പെട്ട വിജയേടത്തി,നല്ല സൌഹൃദങ്ങൾ എന്നും നിലനിൽക്കുമെന്നതൊരു സത്യം തന്നെയാണ്..കേട്ടൊ ഏടത്തി.

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
anupama said...

Dear Muralee,
Good Evening!
Happy to know your friends and the beautiful memories.
Jayaraj is popular and he is the star of Thrissur!
Don't you have memories to share related Valiyalukkal Temple and Krishna Temple?
I don't know whether you have written about the Kavadiyattam of Koorkanchery temple.
Kanimangalam is a beautiful village.
Wishing you a lovely weekend,
Sasneham,
Anu

Anonymous said...

കൊള്ളാം. നന്നായിട്ടുണ്ട്.
ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
അനിത.
JunctionKerala.com

shibin said...

ഓരോ തവണയും ബ്ലോഗിലെ പലരെയും പരിചയപ്പെടുത്തൾ വ്യ്ത്യസ്ഥമായ പലതരം പോസ്റ്റുകൾ എന്ത് എഴുതുന്ന എന്നതിനേക്കാള്‍ ആ എഴുത്ത് എങ്ങനെ എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് . നമ്മുടെ അടുത്തിരുന്നു എല്ലാം പറഞ്ഞുതരുന്നപോലെയാണിപ്പോൾ

Manoraj said...

സത്യത്തിൽ ബ്ലോഗിങ്ങിലേക്ക് വരുമ്പോൾ ഒരിക്കലും കരുതിയില്ല ഇത്രയേറെ വിലമതിക്കാനാവാത്ത സഔഹൃദങ്ങൾ ഇവിടെനിന്നും ലഭിക്കുമെന്ന്. മാഷ് പറഞ്ഞ കാര്യങ്ങൾ തീർത്തും ശരിയാണ്. ഞാൻ ബ്ലോഗിങ് തുടങ്ങിയ കാലത്ത് ആണ് ജ്യോനവൻ മണ്മറഞ്ഞത്. അന്ന് ജ്യോനവന്റെ ബ്ലോഗിൽ വന്ന 400 നു മേൽ കമന്റുകൾ കണ്ട് വിസ്മയിച്ച് നിന്നിട്ടുണ്ട്. നമ്മുടെ ബൂലോകം പത്രം ലൈവ് ആയി ജ്യോനവന്റെ മൃതശരീരത്തോടൊപ്പം നമ്മെ നയിച്ചപ്പോൾ പകച്ചിട്ടുണ്ട്. നാട്ടിൽ പ്രമുഖർക്ക് മാത്രം കിട്ടുന്ന കവറേജ്. അതിന് ശേഷം നമ്മുടെ നിരക്ഷരന്റെ പിതാവിന്റെയും എഴുത്തുകാരി ചേച്ചിയുടെ ഭർത്താവിന്റെയും വിയോഗങ്ങൾ ബൂലോകർ സ്വന്തം വീട്ടിലെ വിയോഗങ്ങളാക്കി തീർക്കുമ്പോൾ ഇവിടെ കിട്ടുന്ന ബന്ധങ്ങളുടെ തീവ്രത എത്രത്തോളമെന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ വലിയ എഴുത്തൊന്നും വശമില്ലെങ്കിലും ഇവിടെ ഇങ്ങിനെ ഈ സ്നേഹബന്ധങ്ങൾ വിട്ടുകളയാൻ മനസ്സില്ലാതെ പറ്റിച്ചേർന്നു നിൽക്കുന്നതും
പിന്നെ ജയരാജ് വാര്യരെകുറിച്ച് ഇത്രയേറെ വിവരങ്ങൾ തന്നതിന് നന്ദി. ഇനി എനിക്കും പറയാം ജയരാജ് വാര്യരുടെ ഒരു ചങ്ങാതിയെ എനിക്ക് പരിചയമുണ്ടെന്ന്

Sarin said...

thanks for sharing your golden memories and great time with jayaraj warrier.

I have got an opportunity to collect one prize from Jayarajettan when i got selected for mathrubhumi prize.

ഗീത said...

ഓ, അങ്ങനെ ബല്യ ബല്യ പുള്ളികളുടെയൊക്കെ ഫ്രണ്ടായ മണ്ടനാണല്ലേ? ചുമ്മാതല്ല ഈ പഴഞ്ചൊല്ലുകളൊക്കെ തിരുത്തുന്നത്. സമ്പര്‍ക്കഗുണം.
ജയരാജ് വാര്യരുടെ ഹാസ്യപരിപാടി കണ്ടിട്ടുണ്ട്.

അക്ഷരം said...

ങ്ങള് ബലിയ ആളാ അല്ലെ ?
ജയരാജ്‌ മാഷിനു എന്റെ ഒരുഅന്വേഷണം പറയുമോ ?
ശെരിക്കും ആ ഒറ്റയാള്‍പട്ടാളത്തെ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട് ..
ഇവിടെ ഇതൊക്കെ പങ്കു വെച്ചതില്‍ നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അനു,നന്ദി,കൂർക്കഞ്ചേരി തൈപ്പൂയ്യവും,വലിയാലയ്ക്കൽ വേലയൊന്നുമില്ലാതെ നമ്മുക്കൊക്കെ എന്ത് കുട്ടിക്കാലം അല്ലേ? അന്നത്തെ വേലയിലെ പൂ‍തംകളിയിലെ പൂതത്തെ കണ്ട് പേടിച്ചോടിയ രംഗം ഇപ്പോഴും മനസ്സിലുണ്ട് കേട്ടൊ.

പ്രിയമുള്ള അനിത,കേരള ജംങ്ങ്ഷനിൽ നിന്നും,ലണ്ടൻ ജംങ്ങ്ഷനിൽ വന്നഭിനന്ദിച്ചതിന് നന്ദി കേട്ടൊ.

പ്രിയപ്പെട്ട ഷിബിൻ,നന്ദി, ഈ ഡാവുകൾ എന്റെ അമ്മൂമ്മയിൽ നിന്നും കോപ്പിയടിച്ചതാണ് കേട്ടൊ.

പ്രിയമുള്ള മനോരാജ്,നന്ദി , വെറുമൊരു തമാശയായി ബൂലോഗത്ത് വന്ന് തലയൂരാൻ പറ്റാതിരിക്കുന്ന എന്നോട്,മിത്രങ്ങളയ സാഹിത്യവല്ലഭർ പലരും പറഞ്ഞിരുന്നത്; ബ്ലോഗ്ഗിലുള്ളത് മുഴുവൻ പൊട്ടത്തരങ്ങളുടെയൊരു കൂമ്പാരമാണെന്നാണ് !. പക്ഷെ ഇന്ന് ലോകം മുഴുവൻ പല പുത്തൻ എഴുത്തുകാരും ബ്ലോഗ്ഗിങ്ങിൽ കൂടി ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്...കേട്ടൊ.

പ്രിയപ്പെട്ട സറിൻ, നന്ദി,എന്തിനാണ് ജയ് രാജിന്റെ കൈയ്യിൽനിന്നും സമ്മാനം വാങ്ങിയതെന്ന് പറഞ്ഞില്ലല്ലോ ?

പ്രിയമുള്ള ഗീതാജി,നന്ദി, ആ സമ്പർക്കഗുണങ്ങൾ തന്നെയാണ് എന്നെയിവിടം വരെയെത്തിച്ച ഘടകങ്ങൾ കേട്ടൊ.

പ്രിയപ്പെട്ട അക്ഷരം,നന്ദി,ക്യാരികേച്ചർ രംഗത്ത് ഒറ്റയാൾ പട്ടാളമായി ഇതുവരെ പിന്നിടാൻ ജയ് രാജിന് സാധിച്ചത് ,നിങ്ങളെപ്പോലെയുള്ള ആരാധകരുടെ സപ്പോർട്ട് തന്നെ..കേട്ടൊ

അനില്‍കുമാര്‍ . സി. പി. said...

ഇന്നലകളിലേക്കുള്ള ആ തിരിച്ച്പോക്ക് മനോഹരമായി. ഒപ്പം മലയാളികളുടെ ഇന്നിന്റെ നിറസാന്നിധ്യമായ ജയ്‌രാജ് വാര്യരെ പരിചയപ്പെടുത്തിയതും.

Thommy said...

ഇഷ്ടായി ...വളരെ നന്നായിരിക്കുന്നു.
സകലകലാവല്ലഭന്‍ ആണല്ലോ...
ത്രിസ്സുരില്‍നിന്നനല്ലേ...? ഐ അം ആള്‍സോ...
കുറച്ചുനാള്‍ ലണ്ടന്‍ നിലും ഉണ്ടായിരുന്നു.

Unknown said...

A real blogger.....!
രണ്ടിനുപോകാത്തവൻ
രണ്ടിനുപോയപ്പോൾ രണ്ടോണ്ട് ആറാട്ട്
എന്നുപറഞ്ഞപോലെയായി എന്റെ സ്ഥിതിവിശേഷം !
എന്ത് കണ്ടാലും ,കേട്ടാലും അതിനെകുറിച്ചെഴുതാൻ ഒരു ‘ട്ടെമ്പ്ട്ടേഷൻ‘ ..!

Anil cheleri kumaran said...

പുലികളുടെ തോഴന്‍.. നമിച്ചു.

തൃശൂര്‍കാരന്‍ ..... said...

ഹ്മ്..ആളൊരു പുലി ആണല്ലേ...കൊള്ളാം..

Kalavallabhan said...

ഈ പോസ്ടിട്ടന്നു മുതല്‍ ഇവിടെ വരാനുള്ള ശ്രമം ഇന്നവസാനിച്ച്ചു.

എനിക്കേറെ ഇഷ്ടപ്പെട്ട ജയരാജ്‌ വാര്യര്‍ താങ്കളുടെ ഉറ്റ സുഹൃത്താനെന്നriഞ്ഞതില്‍ സന്തോഷം.
പുതിയ എപിക്കില്‍ എഴുതി തെളിഞ്ഞിട്ടില്ല. അതാണ്‌ തെറ്റുകള്‍

chithrangada said...

ഓരോ കാലത്ത് ഓരോ ലഹരി!ഈ പുപ്പുലികള് ഒന്നും ഇല്ലാതെ
ത്രിശുരിലിപ്പോ പുലിക്കളിക്കൊന്നും പഴയ ഉഷാരില്ലപ്പ!
നല്ല പോസ്റ്റ് !വായനാസുഖമുണ്ട് ......

മുരളി I Murali Mudra said...

ഏറെ നാളുകള്‍ക്കു ശേഷമാണ് ഇവിടെ വരുന്നത്.വന്നപ്പോള്‍ ആള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.ഒരു ചോട്ടാ പുലി ആയിരുന്നല്ലേ??
:) :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അനിൽകുമാർ,നന്ദി,ഇന്നലെകളുടെ നിറവുകളാണല്ലോ ഇന്നിന്റെ നിറവുകൾ...അല്ലേ.

പ്രിയമുള്ള തൊമ്മി,നന്ദി,വരകളാൽ ക്യാരികേച്ചറുകൾ ഉണ്ടാക്കി ബോധവൽക്കരണം നടത്തുന്ന മിത്രമേ,ഇനി ഇവിടെ വരുമ്പോൾ കാണണം കേട്ടൊ.

പ്രിയപ്പെട്ട സുജിത്ത്,നന്ദി,ബ്ലോഗ്ഗൊരു മാനിയയായിരിക്കുകയാണിപ്പോൾ കേട്ടൊ.

പ്രിയമുള്ള കുമാരൻ ഭായി,നന്ദി,ഒരു പുലി ,കഴുതപ്പുലിയെ നമിക്കുന്നുവോ ..ഭായ്.

പ്രിയപ്പെട്ട തൃശൂര്‍കാരാ,നന്ദി, വെറുമൊരു മണ്ടനെ പിടിച്ച് പുലിയാക്കുന്നോ...

പ്രിയമുള്ള കലാവല്ലഭാ,നന്ദി, പുതിയ എപ്പിക്ക് എങ്ങിനെയുണ്ട് ? ജയ് രാജിനെപ്പോലെയുള്ള മിത്രങ്ങളാണ് എന്റെ ശക്തി കേട്ടൊ.

പ്രിയപ്പെട്ട ചിത്രാംഗദേ,നന്ദി,തൃശൂരിൽ ഇപ്പോൾ നിറയെ പുപ്പുലികളല്ലേ ഉള്ളത് ...അല്ലേ.

പ്രിയമുള്ള മുരളിനായർ,നന്ദി,ഇതിപ്പോൾ വല്ലാത്ത പുലിവാലായി എല്ലാരും പിടിച്ചെന്നെ പുലിയാക്കിടുന്നു..!

kallyanapennu said...

നല്ലൊരുകലാകാരനും,ഹാസ്യത്തിന്റെ കുലപതിയുമായ ജയരാജേട്ടനെ നെരിട്ടു പരിചയപെടുത്തിയതിന് നന്ദീട്ടാ.
എന്നാൽ നേരിട്ടന്നു പരിചയപെടുത്തിയതിനേക്കാളും അതികേമമായാണ് മുരളിചേട്ടൻ ,ഈ ഒറ്റ്യാൾ പട്ടാളത്തെ ബ്ലോഗ്ഗിൽ കൂടി എല്ലാവർക്കും വേണ്ടി ചരിത്രം മുഴുവൻ പറഞ്ഞ് ജയരാജേട്ടനെ രജത വസന്തം ചൂടിച്ചിരിക്കുന്നത്...
ഒരു മിത്രത്തിനു ചെയ്യാവുന്ന ഏറ്റ്വും നല്ല കാര്യം!

Sabu Hariharan said...

നന്നായി. നല്ല സുഖമുള്ള വായന ആയിരുന്നു :)

Umesh Pilicode said...

ആശംസകളോടേ..

.. said...

..
അല്ല ഗെഡ്യെ, ഈ കുറിപ്പുകള്‍ നന്നായി ട്ടൊ..
ഫോളൊ ചെയ്തിട്ടും ഞാനറിഞ്ഞില്ലല്ലൊ പോസ്റ്റിയ വിവരം :(
(ജയരാജ്..ഹും.. എന്തിനാ അധികം പറയണേ.. ;)..!)

ഒരു ആശംസ അറിയിക്കാനായിരുന്നു ഇവിടെ വന്നത്. ബിലാത്തി വാര്‍ത്ത “പിച്ചും പേയിലും” കണ്ടു. നെറ്റ് കിട്ടുന്നില്ലായിരുന്നു.

ഒരു മുട്ടന്‍ ആശംസ, ഇനിയുമിനിയും എഴുതാന്‍ കഴിയുമാറാകട്ടെ ഇത്തരം അംഗീകാരങ്ങള്‍..

ആശംസകളോടെ..
..

jyo.mds said...

പല കലകളും കൈവശമുണ്ടല്ലേ-ജയ് രാജ് വാര്യര്‍ നൈറൊബിയിലും രണ്ടു മൂന്നു തവണ വന്നിരുന്നു.
നന്നായി എഴുതി.

yousufpa said...

അനുഭവങ്ങളും സ്മരണകളും സന്ദർഭങ്ങളും പങ്കുവെച്ചതിന്‌ നന്ദി രേഖപ്പെടുത്തുന്നു.

Anonymous said...

very good narration... we all love Jayaraj warrier shows.

Anonymous said...

off topic- I rem to hv seen a compilation of uk travelogues by bloggers in your blog..cudnt find that link. cud u pls gv the link?

poor-me/പാവം-ഞാന്‍ said...

Billu ..puthus ethaavath vannu nokkiyathaan!!!

(കൊലുസ്) said...

പടച്ചോനെ, വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പോസ്ടാനല്ലോ ഇത്!

Akbar said...

ബ്ലോഗ്‌ ഒരു ലഹരിയായി തീര്‍ന്നിരിക്കുന്നു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലത്തവര്‍ക്കിടയില്‍ എഴുത്തിലൂടെ രൂപപ്പെടുന്ന സൌഹൃദങ്ങള്‍ മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു. തനിക്കു ചിന്തകള്‍ പങ്കു വെക്കാന്‍ ലോകത്ത് എവിടെയും ഒരു സുഹൃത്ത് ഉണ്ടു എന്ന വചാരം ഒരു വല്ലാത്ത ആശ്വാസം തന്നെയാണ്. നല്ല പോസ്റ്റ്‌.

Pranavam Ravikumar said...

Interesting!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയമുള്ള മേരികുട്ടി,നന്ദി,ജയ്രാജ് വിളിച്ചപ്പോൾ അന്വേഷിച്ചിരുന്നു കേട്ടൊ.

പ്രിയപ്പെട്ട സാബു,നന്ദി കേട്ടൊ ഈ വായനാക്ക്.

പ്രിയമുള്ള ഉമേഷ്,നന്ദിയുണ്ട് കെട്ടൊ ഈ ആശംസകൾക്ക്.

പ്രിയപ്പെട്ട രവി ഭായ്,നന്ദി.ഇത്തരം ഗെഡികൾ കാരണമാണ് കേട്ടൊ ഇത്രയധികം ആശംസകൾ കിട്ടുന്നത്.

പ്രിയമുള്ള ജ്യോ,നന്ദി.പലകലകൾ ഉള്ളതാണ് കുഴപ്പം,ഏതെങ്കിലും ഒന്നാണെങ്കിൽ നേരെയായേനെ.

പ്രിയപ്പെട്ട യൂസൂഫ്പ,നന്ദി,സ്മരിക്കുവാൻ പറ്റിയ കൂട്ടുകാർ തന്നെയാണവർ കേട്ടൊ ഭായ്.

പ്രിയമുള്ള മൈത്രേയി,നന്ദി.ആ ഒറ്റയാൾ പട്ടാളത്തെ ഇഷ്ട്ടപ്പെടാത്തവർ ആരാണുള്ളത്..?
ആ ലിങ്ക് ഞാൻ അയച്ചുതരുന്നതാണ് കേട്ടൊ

പ്രിയമുള്ള പാവം ഞാൻ,നന്ദി.പുതുശ് വന്നിട്ടുണ്ട് കേട്ടൊ.

പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി.നമ്മുടെ ചിന്തകൾ പങ്കുവെക്കുന്നത് കാണുവാൻ ആരെങ്കിലും ഉണ്ടാകുക എന്നത് ഏറ്റവും വലിയ ഭാ‍ഗ്യം തന്നെ....ബ്ലോഗ്ഗ് ചെയ്യുന്നതും അതു തന്നെ!

പ്രിയമുള്ള പ്രണവം രവികുമാർ.നന്ദിയുണ്ട് കേട്ടൊ ഈ താൽ‌പ്പ്യര്യങ്ങൾക്ക്.

Anonymous said...

off topic-ആ ലിങ്ക് മറുപടി കമന്റില്‍ പ്രതീക്ഷിച്ച് ഞാന്‍ ഇടയ്ക്കിടെ ഇവിടെ വന്നെത്തി നോക്കാറുണ്ട്. വേഗം തരണേ. അതിലെ സ്ഥലങ്ങള്‍ മുഴുവന്‍ കാണാതെ പഠിക്കേണ്ടതാണേയ്....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മൈത്രേയി ,
ബിലാത്തി ബൂലോഗരെ കുറിച്ചാണോ ,അവര്‍ ഒന്നിച്ചു കൂടിയതിവിടെ...കേട്ടോ
http : // bilathi.feedcluster.com / or ബിലാത്തി മലയാള പത്രത്തില്‍ ക്ലിക്കുക ,അതിന്റെ സൈടിലുണ്ട്

cool hit counter
ബിലാത്തി മലയാളി പത്രം
ഇനി യു.കെ സ്ഥലകാലങ്ങളെ പറ്റി ആണെങ്കില്‍ ഇവിടെ www.travelogues.co.uk

Unknown said...

സമയവും, പണവും നഷ്ട്ടപ്പെട്ടാണെങ്കിലും,
ഇത്തരം അടുപ്പങ്ങളും , ബന്ധങ്ങളുമൊക്കെതന്നെയാണ് ;
ഈ ബൂലോഗ മായാവലയത്തിൽ നമ്മളെയെല്ലം എപ്പോഴും
ഒന്നിപ്പിച്ചു നിർത്തുന്ന ഘടകം കേട്ടൊ...

ഷിബു said...

ബിലാത്തി ബൂലോഗൊരൊപ്പം എന്റേയും പോട്ടം ചുമ്മാ ഇട്ടതിൽ ബഹുസന്തോഷം...മുരളി ചേട്ടാ.
വമ്പന്മാരുടെ ഒപ്പം ചുമ്മാ ഇരിക്കുമ്പോഴുള്ള ഒരു പത്രാസ് ...നോക്കണേ

Unknown said...

ഈ കൂട്ടായ്മകളും സൌഹൃദങ്ങളും എന്നും നിലനിൽക്കട്ടെ
എന്ന് നമ്മൾക്കോരോരുത്തർക്കും ആശിക്കുകയും ,പ്രാർഥിക്കുകയും
ചെയ്യാം അല്ലേ ...

sulu said...

ഞങ്ങൾ രണ്ടുപേരും കൂടി പ്രണയിച്ച , നാട്ടിലെ ആ സുന്ദരി , ഞങ്ങളുടെ അന്നത്തെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വേറൊരുവന്റെ ഭാര്യയായി തീർന്ന കഥ ജയ് രാജ് പറഞ്ഞപ്പോൾ എന്റെ ഭാര്യക്ക് സന്തോഷവും,മകൾക്ക് സന്താപവും വന്നു കേട്ടൊ.... ? !

Unknown said...

മന്ത്രം പാട്ടായാൽ മണ്ണാന്റെ പുറമ്പൂച്ച് പുറത്താവില്ലേ എന്നോർത്തും,
പരസ്യകച്ചോടത്തെ ബാധിക്കില്ലേ എന്നുചിന്തിച്ചും ഭൂലോകത്തിന്റെ
പലഭാഗത്തുമിരുന്ന് കഞ്ഞികുടിക്കുന്ന, ഈ വിരുതന്മാരെ കുറിച്ചൊന്നും
ഞാൻ നേരിട്ടിപ്പോൾ പറയുന്നില്ല കേട്ടൊ.

ജേക്കബ് കോയിപ്പള്ളി said...

ഹമ്പട ...! തൃശൂരെ ഈ ഗഡി കലക്കീല്ലാ... ഹായ് എന്തൂട്ടാ ഈ വാര്യര് കാട്ടണേ..? ഈ എം എം ഗഡി മാജിക്കേലൊരു പിട്യാ പിടിച്ചാ വിടൂല കേട്ടാ... പുല്യല്ലേ പുലി.... വെറും പുല്യല്ല കേട്ടാ...പുപ്പുല്യന്നെ... മ്മടെ മുരളി മുകുന്ദൻ....

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...