ലോകകപ്പു ഫുട്ബോൾ ഉത്സവങ്ങൾ !
ഇവിടെ ലണ്ടനിലുള്ള ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെവരവേല്പ്പ് കണ്ടാല്‍ ... ചത്തോടത്തല്ല നിലവിളി എന്നുപറഞ്ഞ പോലെ,
തെക്കനാഫ്രിക്കയിൽ നടക്കാൻ പോകുന്ന ലോക കാൽപ്പന്തുകളി ഇവിടെ ഈ
ബ്രിട്ടനിലാണ് അരങ്ങേറ്റം കുറിച്ച് ആഘോഷിക്കപ്പെടുന്നത് എന്ന് തോന്നിപ്പോകും !
ഫുട്ബോൾ ഭ്രാന്തമാരായ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ഇവിടെയുള്ളത് കൊണ്ട്
വണ്ടികളും, വീടുകളും കൊടിതോരണങ്ങളാൽ അലങ്കരിച്ച്, പബ്ബുകളിലെല്ലാം ബടാസ്ക്രീൻ
വെച്ച് മിനി തീയ്യറ്ററുകളാക്കി , സൂപ്പർ സ്റ്റോറുകളെല്ലാം , ആൽക്കഹോളുകളും മറ്റും ആദായ
വില്പന നടത്തി എല്ലാവരേയും കുടിപ്പിച്ച് , കുളിപ്പിച്ചുള്ള ഒരു തരം പ്രത്യേക അടിപൊളി ഉത്സവ മയംതന്നെയാണ് ഈ ബിലാത്തിപട്ടണത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കാണൂന്നന്നത് ..!
ഇവിടത്തെ വേനലിലെ അൾട്രാവയലറ്റ് രശ്മികളിൽ
കൂടി ഇറങ്ങിവരുന്ന കഠിനമായ സാന്ദ്രത കൂടിയ ചൂടുകാരണം ,
മിക്കവരും , ഞാനടക്കം വെള്ളം ബോട്ടിലിനേക്കാൾ ചീപ്പായി കിട്ടുന്ന
ഇത്തരം ഇഷ്ട്ട പാനീയങ്ങളായ , ബിയറുകളാണ് ചായ-കാപ്പിക്കുപകരം കുടിച്ചുകൊണ്ടിരിക്കുന്നതിപ്പോൾ !
അല്ലാ..ഇതൊക്കെ പോട്ടെ ...
ഇനി കഥയിലേക്ക് പോകാം അല്ലേ
ഈ സങ്കരനുണ്ടല്ലോ ... പണ്ടത്തെ ശങ്കരനെ പോലെയല്ല..കേട്ടൊ .
ഇത് - സങ്കരമാകുമ്പോൾ ഗുണവും ,മേന്മയും പഴയതിനെ അപേക്ഷിച്ച്
ഇരട്ടിയിലധികം കാഴ്ച്ചവെക്കുവാൻ സാധിക്കുന്ന ഒരു പുത്തൻ എടവാടാണ് .. !
ഈ കാലഘട്ടത്തിൽ ഇപ്പോൾ സങ്കരയിനം വർഗ്ഗങ്ങൾക്കാണല്ലോ ഡിമാന്റ് !
പശുവിനെ സങ്കരയിനമാക്കിയാൽ പാലും, ഈടും ഇരട്ടി ...
പന്നിയെ സങ്കരയിനമാക്കുമ്പോൾ പത്തിരട്ടി മാംസവും , സമയ ലാഭവും
എന്തിനുപറയുന്നൂ...
വെറും ഉണ്ട വഴുതിനിങ്ങയെപോലും സങ്കരയിനമാക്കുമ്പോൾ , അവ
നീളം വെച്ച് എല്ലാ ഉപയോഗങ്ങൾക്കും പ്രാപ്തമായി തീരുകയും ചെയ്യുന്നൂ...!
അയ്യോ..നമ്മുടെ കഥ തുടങ്ങിയില്ലല്ലോ..അല്ലേ.
ഈ സംഭവം ബൂലോഗത്തെ കഥയുടെ കെട്ടഴിക്കുന്നവർക്ക്
കിട്ടിയാൽ ഒരു നീണ്ടകഥയോ , നോവലോ എഴുതാനുള്ള വകുപ്പുണ്ട്.
പക്ഷേ ഞാനീ സംഗതികളൊക്കെ ജസ്റ്റ് പറഞ്ഞ് പോകുകയാണെന്നുമാത്രം....
അങ്ങിനെ ഞങ്ങളും ആഘോഷങ്ങൾ തുടങ്ങി .
ഇത്തവണത്തെ ജൂണാമോദങ്ങളിലെ താരം ആദിത്യ ആയിരുന്നു .
ആദിത്യയുടെ നാലാംജന്മദിനാഘോഷങ്ങൾ ഞങ്ങളൊന്നിച്ചാഘോഷിച്ച്
ഈ വീക്കെന്റ് വല്ലാതങ്ങ് ഉണ്മയാക്കിയെന്ന് ശൊല്ലാം...!
ആരപ്പയാണീ ആദിത്യ ?
ഒരു ചിന്ന ഫ്ലാഷ് ബാക്ക്...
നാട്ടിലെ ഞങ്ങളുടെ സ്കൂളിലെ വിശാലാക്ഷി
ടീച്ചറുടെ പേരക്കുട്ടിയാണ് ഈ ആദിത്യ കേട്ടൊ. ..
ടീച്ചറുടെ ആ എടുപ്പും, നടപ്പുമെല്ലാം കാരണം , വിസ്താരമ ടീച്ചർ
എന്ന ചെല്ല പേരുകളിലാണ് ടീച്ചറേയും, ഒപ്പം ഭർത്താവിനെ , ചൂരൽ
മേനോൻ മാഷും എന്നാണ് , അന്നൊക്കെ സ്കൂളിൽ എന്നും അറിയപ്പെട്ടിരുന്നത്.
സി.കെ .മേനോൻ മാഷ് , S.I ആവാൻ മോഹിച്ച് , ലീഡറുടെ അഭ്യന്തരം തെറിച്ചപ്പോൾ ,
മാളയിൽ നിന്നും കണിമംഗലത്തുവന്ന് , രണ്ടുലക്ഷം കൊടുത്ത് കണക്കുമാഷെ പണി വാങ്ങിച്ചതാണ്
ഇൻസ്പെക്ട്ടറേ മനസ്സിൽ വെച്ച് ,
കണക്ക് പഠിപ്പിച്ചാല്‍ വല്ലതും നേര്യാവോ ?
ഒരുമിച്ചുള്ള സ്പെഷ്യൽ ക്ലാസ്സ്, ടൂറുകൊണ്ടുപോകൽ , സ്റ്റാഫ് റൂം
കുറുകൽ മുതലായ കലാപരിപാടികളിലൂടെ , തലതെറിച്ച ശിഷ്യരായ
ഞങ്ങൾക്ക് , മൂത്ത പ്രേമത്തിന്റെ ലീലാ വിലാസങ്ങൾ ... മാതൃകയാക്കി
കാണിച്ച് തന്ന്, അങ്ങിനെ ലെപ്പടിച്ച് കല്ല്യാണിച്ച മാതൃകാ അദ്ധ്യാപകർ കൂടിയായിരുന്നു ഇവർ.
അന്നൊക്കെ സ്കൂളിൽ , ഞങ്ങളുടെ സോൾ ഗെഡി ജയരാജ് വാര്യർ, ഐ.എം.വേലായുധ മാഷേയും, സീനിയർ അരവിന്ദ മാഷേയും, ഇവരേയുമൊക്കെ അനുകരിച്ച് ചാക്യാർകൂത്തിനും , ഓട്ടൻ തുള്ളലിനുമൊപ്പം , ക്യാരികേച്ചറുകൾ ഞങ്ങൾക്കൊക്കെ കാഴ്ച്ചവെച്ചുകൊണ്ടാണ് ആക്ഷേപ ഹാസ്യത്തിന്റെ മൂപ്പരുടെ നർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നത് ....
ചോത്തിടീച്ചറെ കെട്ടിയപ്പോൾ , ഓട്ടോമറ്റിക്കായി മാഷുടെ വീട്ടിൽ ഒറ്റപ്പെട്ട
മേനോൻ മാഷ് , പിന്നീട് ഞങ്ങളുടെ നാട്ടിൽ സ്ഥലം വാങ്ങി കുടുംബം സ്ഥാപിച്ച് ,
മക്കളായ ശ്രീദേവിയേയും , ദേവദാസിനേയും പ്രൊഡക്ഷൻ നടത്തി, വിശാലാക്ഷി
ടീച്ചറുടെ അണ്ടറിൽ സസുഖം വാണു...
ഇപ്പോൾ മേനോൻ മാഷ് നാട്ടിലെ ഗുരുദേവചിട്ടിക്കമ്പനിയുടെ
ചെയർമാനും, ടീച്ചർ ആ വാർഡിലെ കൌൺസിലറുമാണ് കേട്ടൊ.
ഇവരുടെ മകൻ പഠിപ്പിലും , അല്പം ക്രിക്കറ്റിലും കമ്പമുണ്ടായിരുന്ന ദേവദാസ് ,
പി.സി.തോമാസ് മാഷിന്റവിടെ കോച്ചിങ്ങിനുപോലും പോകാതെ ,റാങ്കോടെ പാസായിട്ട് മെഡിസിന് ചേർന്ന് , M.B.B.S -നു ശേഷം , മെറിറ്റിൽ M.D എടുത്ത് വന്ന സമയത്താണ്,
ആ കച്ചോടം നടന്നത്....!
രണ്ടരക്കിലോ സ്വർണ്ണവും, ക്വാളീസ് കാറും, ടൌണിലൊരു വീടും
സ്ത്രീധനമായി കൊടുത്ത് അബ്കാരി കോണ്ട്രാക്ട്ടർ പപ്പേട്ടൻ , പൊന്നുപുത്രി
സുപ്രിയക്കുവേണ്ടി ഈ ഡോക്ട്ടറുപയ്യനേ വാങ്ങുന്ന ചടങ്ങ് അഥവാ കല്ല്യാണം !
ഒപ്പം ഇംഗ്ലണ്ടിൽ അയച്ച് M.R.C.P എടുപ്പിക്കാമെന്നുള്ള വാഗ്ദാനവും !
ഇടവകക്കാരൊ , പരിചയക്കാരൊ ആരെങ്കിലും യു.കെ യിലേക്ക് ലാന്റുചെയ്യുമ്പോൾ,
ആദ്യത്തെ ലാന്റ് മൈൻ പൊട്ടുന്നത് എന്റെ കാലിനിടയിലാണ്......!
“ഇമ്മടെ മുരളില്ലവിടേ...
പിന്നെന്തുട്ടിന്യാാ..പേടിക്ക്ണേ “
പേടി എനിക്കെല്ലേ..!
എയർപോർട്ട് പിക്കപ്പ്, താൽക്കാലികതാമസം, ....,..,,..,,
സമയവും,പണിയും, കളഞ്ഞ് എല്ലാം ചെയ്തുകൊടുത്തിട്ട് പോലും ,
പിന്നീട് പഴികേട്ട എത്രയെത്ര അനുഭവങ്ങൾ !
എല്ലാം ശരിയായി ഒരു നന്ദിവാക്കുപോലും പറയാതെ തിരിച്ചു പോയവർ എത്ര !
എല്ലാം നമ്മ മലയാളീസ് അല്ലെ ....
ഞാനടക്കമുള്ളവർക്കുള്ള ഇത്തരം മലയാളി ശീല ഗുണങ്ങൾ
എത്ര തേച്ചാലും, മാച്ചാലും, കുളിച്ചാലും പോകില്ലല്ലോ ..അല്ലേ .ക്ഷമീര് ...
ടീച്ചറും, മാഷും വിളിച്ചുപറഞ്ഞതനുസരിച്ച് ഡോ:ദേവദാസിന് ,
ലണ്ടനിൽ താമസം ഞങ്ങളുടെകൂടെയും, പ്ലാബ് കോച്ചിങ്ങിന് സ്വാമിയുടെ
അവിടെയും, ഒരു പാർട്ട്ടൈം ജോലി , അടുത്തുള്ള പബ്ബിലും ആക്കി കൊടുത്ത്...
ഒരുമാസം കഴിഞ്ഞപ്പോഴാണ് ..
ഉർവ്വശി-രംഭ-തിലോത്തമയെ പോലെ പപ്പേട്ടന്റെ മകൾ സുപ്രിയ ,
ഡോക്ട്ടറുടെ മധുവിധു വധു ഇവിടേ ലണ്ടനിലേക്ക് എഴുന്നുള്ളിയത്.....!
ഇവിടെ ഇതുപോലെ ഷെയറ് ചെയ്ത് താമസിക്കുന്നതും, പാർട്ട്ടൈം ജോലിക്കുപോയി പഠിക്കുന്നതുമൊന്നും , ഒരു ചായ പോലും കൂട്ടികുടിക്കാനറിയാത്ത
സുപ്രിയക്ക് പുച്ഛമായിരുന്നു....!
പോരാത്തതിന് അപ്പോഴിവിടെയുണ്ടായിരുന്ന മരംപോലും
കോച്ചുന്ന തണുപ്പും സുപ്രിയക്ക് അൺ സഹിക്കബിൾ ആയിരുന്നു ...!
എന്റെ പെണ്ണിനാണെങ്കിൽ സുപ്രിയ, പലപ്പോഴും ഒരു
ഭാവി അമ്മായിയമ്മ പ്രാക്റ്റീസിന്, വേദിയൊരുക്കുകയും ചെയ്തു...
ഉണ്ടായിരുന്ന ബന്ധങ്ങൾ വഷളാവണ്ട എന്നുകരുതി
ഉടൻ തന്നെ ആ , നവദമ്പതികൾക്ക് ഒരു സിംഗിൾ റൂം ഫ്ലാറ്റ് എടുത്തുകൊടുത്തു.
പക്ഷേ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
എന്നപോലെ ആ ബന്ധം മുട്ട തട്ടെത്തിയില്ല !
അഞ്ചുമാസത്തിനുള്ളിൽ സുപ്രിയ പുത്തൻ ഭർത്താവിനെ ഉപേഷിച്ചു...!
ദേവദാസിന് ആണത്വമില്ല എന്നുപറഞ്ഞ് !
ഒരുകൊല്ലത്തിനു ശേഷം പപ്പേട്ടൻ സുപ്രിയക്ക്
ഭർത്താവായി വേറെ, നല്ലൊരു കളിപ്പാട്ടം വാങ്ങി കൊടുത്തു .
കഴിഞ്ഞകൊല്ലം അവർക്കൊരു മോൾ ഉണ്ടായെന്നറിഞ്ഞു....
ഇതെല്ലാം എഴുതിയിട്ടതിന് , ഇനി ഞാൻ നാട്ടിൽ വരുമ്പോൾ,
പപ്പേട്ടന്റെ കൊട്ട്വേഷൻ ടീം , എന്നെ എന്ത് ചെയ്യുമെന്ന് കണ്ടറിയണം ? !.
ദേവദാസ് ഇതിനിടയിൽ പ്ലാബ് എഴുതിയെടുത്ത് ,ആ കോച്ചിങ്ങ്
സെന്ററിൽ തന്നെ ട്രെയിനറായി ചേർന്ന് M.R.C.P പഠിക്കുകയും ചെയ്തു .
ഇതിനിടയിൽ ഒരു പാകിസ്ഥാനി ഒറിജിനായ സൈറ ഇക്ബാലുമായി ഇത്തിരി ഇഷ്ട്ടത്തിലാവുകയും ചെയ്തു.
സൈറയുടെ പിതാവിന്റെ കുടുംബം കഴിഞ്ഞ നൂറ്റാണ്ടിൽ; എഴുപത് കാല ഘട്ടത്തിൽ അഭയാർഥികളായി ലണ്ടനിൽ എത്തി , ബുച്ചർ ഷോപ്പിലെ ജോലിക്കാരായി വളന്ന് , ഇപ്പോൾ മൂന്നാലു സ്വന്തം ഇറച്ചിവെട്ടുകടകളും, തുണിക്കടയും മറ്റുമായി കോടീശ്വരന്മാരാണിവിടെ....!
ഇവിടെ ജനിച്ചുവളർന്ന സൈറയെ, G.C.S.E കഴിഞ്ഞപ്പോൾ
ലാഹോറിൽ വിട്ട് ബന്ധുക്കളുടെ ഒപ്പം നിറുത്തി M.B.B.S എടുപ്പിച്ചു ...
പിന്നീട് അവിടെ ഒരു M.P യുടെ മകന് നിക്കാഹ് കഴിപ്പിച്ചതാണ് ... ഭർത്തുവീട്ടിലെ അതികഠിനമായ മത ചിട്ടകൾ ഫോളോ ചെയ്യാൻ പറ്റാതെ
വന്ന സൈറ, ആദ്യ വിരുത്തൂണിന് ലണ്ടനിൽ വന്നശേഷം തിരിച്ചു പോയില്ല !
മൊഴിചൊല്ലിയ ചെക്കന്റെ ബന്ധുക്കൾ പറഞ്ഞിരിക്കുന്നത്
ഇനി ലാഹോറിലെങ്ങാനും , സൈറ കാല് കുത്തിയാൽ വെടിവെച്ച്
കൊല്ലുമെന്നാണ് ! ...... കട്ടായം !
അങ്ങിനെയുള്ള സമയത്താണ് , സൈറ ദേവദാസിന്റെ കീഴിൽ
പ്ലാബ് കോച്ചിങ്ങ് തുടങ്ങിയതും ,ഒരേ തൂവൽ പക്ഷികളായ ഇവർ അനുരാഗബദ്ധരായതും.....
ഇവിടെ പിന്നെ ജാതി, മതം, കൊതം, ദേശം, വർഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് ,
ഒരു കൊല്ലത്തെ പ്രണയ വാസത്തിനുശേഷം , അവളുടെ വാപ്പ ഇക്ബാൽ സാബും,
ഫേമിലിയും ഇവരുടെ കല്ല്യാണം ഗംഭീരമായി നടത്തുകയും ചെയ്തു...!
പിന്നീട് സൈറ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ ഉഗ്രൻ പാക്കി കറികൾ
ഉണ്ടാക്കിതന്ന് , ടേയ്സ്റ്റ് കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്താറുണ്ട്,
ഒപ്പം നല്ല മലയാളവും പറഞ്ഞും ..കേട്ടൊ ....
അതുപോലെ ഈദിനും, റംസാനുമെല്ലാം ഞങ്ങൾ
ഇക്ബാൽ സാബിന്റെ ബംഗ്ലാവിലും ഒത്തുകൂടാറുണ്ട്.
ഈ സങ്കര ദമ്പതികളുടെ മകൻ ആദിത്യയുടെ ഡെലിവറിക്കുശേഷം,
സൈറയെ നാട്ടിലേക്ക് വിളിച്ച് എല്ലാ പ്രസവ ശുശ്രൂഷയും നല്ലപോലെ
നടത്തിയശേഷമാണ് ; മരുമോളെയും,പേര ക്ടാവിനെയും വിശാലാക്ഷി ടീച്ചർ തിരിച്ചയച്ചത്.
നാട്ടുകാർ ഈ വരത്തൻ മരുമോളെ കണ്ട് പറഞ്ഞിരുന്നത് ...
‘ചോനും, ജോനോത്തിയും ചേർന്നപ്പോൾ തേനും പാലും ഒഴുകി എന്നാണ് !‘
മലയാളം ഭാഷശൈലികളും, നാട്ടിലെ പാചക രീതികളും അടിച്ചുമാറ്റിയാണ് ,
മലയാളത്തിന്റെ ഈ പുതിയ മരുമകൾ ഇവിടെ വീണ്ടും യൂ.കെയിൽ ലാന്റ് ചെയ്തത്.
ഇപ്പോൾ ഡോ: ദേവദാസ് ഹാംഷെയറിൽ , ഒരു
കൺസൽട്ടിന്റെ കീഴിൽ ഒരു വമ്പൻ ആസ്പത്രിയിൽ ജോലിചെയ്യുകയാണ്.
ഡോ: സൈറ ആഴ്ച്ചയിൽ നാല്പതുമണിക്കൂർ ഒരു ജനറൽ പ്രാക്റ്റീസറുടെ കൂടെ
മെഡിക്കൽ സെക്രട്ടറി (ഭാഗ്യം,ചികത്സിക്കണ്ട-ഓൺലി പേപ്പർ വർക്സ്) യായും
ജോലി ചെയ്ത് , ന്യൂമിൽട്ടനിൽ വീട് വാങ്ങി താമസിക്കുകയാണ്.
മാഷും, ടീച്ചറും ഒന്നര മാസത്തേക്ക് മകന്റെയടുത്ത് ഇംഗ്ലണ്ടിൽ എത്തിയപ്പോൾ ,
പേരകുട്ടി ആദിത്യയുടെ ജന്മദിനം ലണ്ടനിൽ ഞങ്ങളോടൊപ്പം കൊണ്ടാടിയെന്നുമാത്രം...
പിന്നെ നാലുദിവസം ഇവർ സകുടുബം സൈറയുടെ മാതാപിതാക്കളുടെ കൂടെയാണ് നിൽക്കാൻ പോകുന്നത്.
ഞങ്ങൾ ഞെട്ടിപ്പോയത് സൈറയുടേയും ,
ആദിത്യയുടേയും മലയാളം അക്ഷര സ്പുടത കേട്ടിട്ടാണ് ....!
ആദിത്യയുടെ വാചാലത കേട്ട് എന്റെ മോൾ , അവളുടെ അനിയനോട് പറയിണത് കേട്ടു
“കേട്ട ഡാാ ,ആദിത്യ മോൻ മലയാളം പറ്യിണ് ...
അവന്റെ പോയി ഊര കട്ച്ചോട്ടാാ..നീ “
നമ്മുടെ ചില T.V അവതാരകകളേയും ഇങ്ങോട്ട്
കൊണ്ടുവന്ന് സൈറയുടേയും, ഊര ഒന്ന് കടിപ്പിക്കണം അല്ലേ...
അവരെല്ലാം; ഇവർ പറയുന്നതുകേട്ടാൽ നാണിച്ചുപോകും ... !
ആദിത്യ അതുപോലെ തന്നെ ഉറുദുവും, ഹിന്ദിയും, ഇംഗ്ലീഷും ഈ നാലുവയസ്സിൽ
പറയുകയും , അത്യാവശ്യം എഴുതുകയും ചെയ്യുന്നത് കണ്ടിട്ടാണ് അതിശയപ്പെട്ടത് !
സങ്കര ഗുണം തന്നെ ! !
ഈ സങ്കരഗുണം മനുഷ്യർക്കും, ജീവികൾക്കും, സാധനങ്ങൽക്കും
മാത്രമല്ല കേട്ടൊ മേന്മനൽകുന്നത്, ഒപ്പം ഭാഷക്കും നല്ല പഞ്ചും, ഗുണവും
നൽകുന്നുണ്ട്. .... ഉദാഹരണം നമ്മുടെ മാതൃഭാഷ തന്നെ....!
ജനിച്ചു വീണപ്പോൾ തന്നെ നല്ലയൊരു സങ്കരയിനമായി
അതിസുന്ദരിയായിട്ടാണ് ഈ മലയാള ഭാഷാ സുന്ദരി പിച്ചവെച്ചുതുടങ്ങിയത് .
പിന്നീട് ഒരോ തലമുറതോറും പുതിയ പുതിയ സങ്കരഗുണഗണങ്ങളുമായി ലാവണ്യത്തോടെ അടിവെച്ചടിവെച്ചവൾ വളരുകയായിരുന്നൂ.
ഈ മലയാളി ഭാഷാമങ്കയെ എന്നും നമ്മുടെ അമ്മയായി പരിപാലിച്ച്,
സംരംക്ഷിച്ചുപോരേണ്ടത് തന്നെയാണെന്ന് , നമ്മൾക്ക് ഓരൊരുത്തർക്കും വളരെ ഉത്തമബോധ്യമുള്ള കാര്യം തന്നെയാണല്ലൊ അല്ലേ.....
ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും
ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതി ജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
വിദ്യാഭ്യാസത്തിനും , പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു.
അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,
മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു..!
അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,
മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു..!
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും
നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ .
നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ
ഗൌരവമായ ഒരു വിഷയം തന്നെയാണിത് !
ഗൌരവമായ ഒരു വിഷയം തന്നെയാണിത് !
നമ്മുടെ
സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി കിട്ടുവാൻ
വേണ്ടി നാട്ടിൽ ശ്രമം ആരംഭിച്ചിരിക്കുകയാണല്ലോ . മലയാളഭാഷയ്ക്ക്
ശ്രേഷ്ഠഭാഷാപദവി ലഭിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം
അപ്പോൾ ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാകും നമ്മുടെ അമ്മ മലയാളം.
അപ്പോൾ ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാകും നമ്മുടെ അമ്മ മലയാളം.
നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്
ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !
വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...
പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !
ഈ ഭാഷാവിഷയങ്ങൾ ഞാൻ വെറും വഷളത്തരം പറയുകയോ, പിച്ചും പേയും ചൊല്ലുകയൊ അല്ല കേട്ടൊ....
മലയാള ഐക്യവേദിയിൽ ഒരു സ്നേഹഗീതമായി മലയാളത്തിന്റെ നല്ല ഈണങ്ങളുണ്ട്.
നമ്മൾ ബ്ലോഗ്ഗിൽ കൂടിയെല്ലാം ചെയ്യുന്ന ആക്ഷേപഹാസ്യം തന്റെ ക്യാരികേച്ചർ പരിപാടിയിലൂടെ ,നാട്ടുകാരനും,കൂട്ടുകാരനുമായിരുന്ന ജയരാജ് വാര്യർ ഒറ്റയാൾ പട്ടാളമായി തുടക്കം കുറിച്ചിട്ട് 25 വർഷമായി. ആയതിന്റെ ആദരസൂചകമായി ലണ്ടനിൽ വെച്ച് ഈ ജൂൺ 27 ഞായർ ഉച്ചക്ക്ശേഷം ഈസ്റ്റ് ഹാം ബോളിയനിൽ നടക്കുന്നപരിപാടിയിൽ ,ബൂലോഗരും,യുകെയിലെ മലയാളികളും കൂടി ചേർന്ന് ,ജയരാജിന് സ്വീകരണം നൽകുകയാണ്....ഒപ്പം മൊമൊന്റോകളും !
ഏവർക്കും സ്വാഗതം....!
ലേബൽ :-
പലവക.
ഈ ഭാഷാവിഷയങ്ങൾ ഞാൻ വെറും വഷളത്തരം പറയുകയോ, പിച്ചും പേയും ചൊല്ലുകയൊ അല്ല കേട്ടൊ....
മലയാള ഐക്യവേദിയിൽ ഒരു സ്നേഹഗീതമായി മലയാളത്തിന്റെ നല്ല ഈണങ്ങളുണ്ട്.
നമ്മൾ ബ്ലോഗ്ഗിൽ കൂടിയെല്ലാം ചെയ്യുന്ന ആക്ഷേപഹാസ്യം തന്റെ ക്യാരികേച്ചർ പരിപാടിയിലൂടെ ,നാട്ടുകാരനും,കൂട്ടുകാരനുമായിരുന്ന ജയരാജ് വാര്യർ ഒറ്റയാൾ പട്ടാളമായി തുടക്കം കുറിച്ചിട്ട് 25 വർഷമായി. ആയതിന്റെ ആദരസൂചകമായി ലണ്ടനിൽ വെച്ച് ഈ ജൂൺ 27 ഞായർ ഉച്ചക്ക്ശേഷം ഈസ്റ്റ് ഹാം ബോളിയനിൽ നടക്കുന്നപരിപാടിയിൽ ,ബൂലോഗരും,യുകെയിലെ മലയാളികളും കൂടി ചേർന്ന് ,ജയരാജിന് സ്വീകരണം നൽകുകയാണ്....ഒപ്പം മൊമൊന്റോകളും !
ഏവർക്കും സ്വാഗതം....!
ലേബൽ :-
പലവക.
80 comments:
വെള്ളക്കാർ തന്നെ ഭീകരരായ കാഴ്ച്ചകളാണ് കഴിഞ്ഞയാഴ്ച്ച മാധ്യമങ്ങൾ മുഴുവനായും ഇവിടെ യു.കെയിൽ മുഴുവൻ നിറഞ്ഞുനിന്നത്...
ഉന്മാദം മൂത്ത് ഉടുമ്പിനെ പെറ്റായി വളർത്തുന്ന ,സ്റ്റീഫൻ ഗ്രിഫ്ത്ത് എന്നൊരുത്തൻ,മൂന്നു കോൾഗേളുകളേയാണ് പലദിവസങ്ങളിലായി ,റാമ്പോ അമ്പും വില്ലും ഉപയോഗിച്ച് കൊന്ന് വെട്ടിനുറുക്കി പുഴയിൽ കെട്ടിതാഴ്ത്തി പുതിയ റിപ്പറായി അവതരിച്ചത് !
അതുപോലെ ഡെറിക് ബേർഡ് എന്നൊരു ക്യാബ് ഡ്രൈവർ,സ്വന്തം ഇരട്ടസഹോദരനടക്കം,12 പേരെ വെടിവെച്ച് കൊന്ന്, വെറും കണ്ണിൽ കണ്ട 37 പേരെ വെടിവെച്ചിട്ട് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു !
ഈ രണ്ടുപേരും സങ്കരവർഗ്ഗക്കാരായിരുന്ന സായിപ്പുമാരായിരുന്നു കേട്ടൊ.....
സങ്കരമാഹാൽമ്യം അസ്സലായി
ബിലാത്തിച്ചേട്ടാ ഗംഭീര എഴുത്ത്!
സൈറയുടേയും ,ആദിത്യയുടേയും മലയാളം അക്ഷരസ്പുടതയ്ക്ക് ആയിരമായിരം ആശംസകൾ! അവർ എന്റെ ഹൃദയം കവർന്നു!
നമുക്ക് മലയാളഭാഷാ പരിപോഷണത്തിന് എന്തൊക്കെ ചെയ്യാം എന്ന് ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
കുട്ടികൾ ഇംഗ്ലീഷ് ഉച്ചാരണസ്ഫുടതയോടെ സംസാരിക്കണം എന്നത് ഇപ്പോൾ എല്ലാ മലയാളി മാതാപിതാക്കൾക്കും നിർബന്ധമാണ്. എന്നാൽ മാതൃഭാഷ ഉച്ചാരണശുദ്ധിയോടെ പറയണം എന്ന് ആർക്കും നിർബന്ധമില്ല!
ഒരു കോടി രൂപ സമ്മാനം നിശ്ചയിച്ച് ‘റിയാലിറ്റി ഷോ’നടത്തേണ്ടി വരും ഇനി കുട്ടികൾ മലയാളം നന്നായി സംസാരിക്കാൻ!
ബിലാത്തിച്ചേട്ടാ,
ശങ്കര മാഹാത്മ്യം ശരിക്കും അറിഞ്ഞു വായിച്ചു.
ലിങ്കുകളില്‍ നിന്നും ലിങ്കുകളിലെക്കുള്ള പ്രയാണവും അസ്സലായി.
ഇരുപത്തഞ്ചു വര്‍ഷം പൂര്ത്തിയാക്കുന്ന ജയരാജ് വാര്യര്‍ക്ക് ആശംസകള്‍
ബിലാത്തി വിശേഷങ്ങള്‍ നന്നായിരിക്കുന്നു.ഒറ്റയിരിപ്പിനു വായിച്ചു.ആശംസകള്‍
നല്ല പോസ്റ്റ്. മാഷിന്റേം ടീച്ചറുടേയും കഥയിലൂടെ തുടങ്ങി, നല്ല ഒഴുക്കോടെ, മലയാള ഭാഷയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ച രചന വൈഭവത്തിനു മുന്‍പില്‍ എന്റെ നമോവാകം.
അതുകൂടാതെ എന്റെ ബ്ലോഗിനെ ഓര്‍ത്തതിന് പ്രത്യേക നന്ദി.
മലയാള ഭാഷയും, നമ്മുടെ പാചകരീതികളും സ്വായത്തമാക്കിയ മലയാളത്തിന്റെ ഈ പുതിയ മരുമകൾ സൈറയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം. കൂടാതെ ആദിത്യന് പിറന്നാളാശംസകളും. :)
ബിലാത്തിയിലെ കാല്പന്തില്‍ തുടങ്ങി ആദിത്യന്റെ പിറന്നാള്‍ കൂടി കണിമംഗലത്തെ വിസ്താര ടീച്ചറിന്റെ പരദൂഷണം പറഞ്ഞു, ദേവദാസിന്റെ പരാധീനത കണ്ടു, പുതു പ്രണയത്തിന്റെ കവിത കേട്ട്, സൈറയുടെ മലയാളം രസിച്ചു, സങ്കരത്തിന്റെ ഗുണമേന്മയറിഞ്ഞു. ഒടുവില്‍ ക്ലാസ്സിക് മലയാളത്തിനിട്ടൊരു താങ്ങും... കൂട്ടത്തില്‍ ഈ പാവം വഷളനെയും കൂട്ടി. സന്തോഷം... രുചികരമായ അവിയല്‍ പോലെ ആസ്വദിച്ചു.
പ്രവാസി കവിതയില്‍ ബില്ലു ഭായിയ്ക്ക് ഞാന്‍ ഇട്ട ഒരു കമന്റു പിന്നേം ദാ..
മലയാളം ക്ലാസ്സിക് ആണെന്ന് what you said is உண்மை தான் എന്ന് मुछे लगता हैं
മുരളിയേട്ടാ , അപ്പൊ ലണ്ടനില്‍ വന്നാ മുരളിയേട്ടന്റെ ഒപ്പം താമസിക്കാം അല്ലെ?
ഞാന്‍ ഒരു മലപ്പുറംകാരന്‍ ആണ് വേള്‍ഡ് കപ്പ് സമയം പോകുവാനേ ഞങ്ങളുടെ നാട്ടിലൂടെ പോകണം ഇപ്പൊ അവിടെ flex യുദ്ധം നടക്കുവാ ഇനി എന്തൊക്കെ നടക്കാന്‍ പോകുന്നു ആവോ
ഇഷ്ടായി അത് പോരാഞ്ഞ് ജയെട്ടന്റെ കമന്റിന്റെ കൂടെ എന്റെ ഒരു ഒപ്പ് രണ്ടു കുത്ത്
"വെറും ഉണ്ട വഴുതിനിങ്ങയെ സങ്കരയിനമാക്കുമ്പോൾ, അവ നീളം വെച്ച് എല്ലാഉപയോഗങ്ങൾക്കും പ്രാപ്തമായി തീരുകയും ചെയ്യുന്നൂ...."
കൊച്ചു കള്ളാ...അപ്പോ ആള് ശരിയല്ല...
"എയർപോർട്ട് പിക്കപ്പ്, താൽക്കാലികതാമസം, ....,..,,..,, സമയവും,പണിയും, കളഞ്ഞ് എല്ലാം ചെയ്തുകൊടുത്ത് പിന്നീട് പഴികേട്ട എത്രയനുഭവങ്ങൾ !
എല്ലാം ശരിയായി ഒരു നന്ദിവാക്കുപോലും പറയാതെ തിരിച്ചു പോയവർ എത്ര !"
ഞാനാ കൂട്ടത്തില്‍ പെടില്ല ബിലാത്തീ ഉറപ്പ്...പരീക്ഷിച്ചു നോക്കൂ...
സങ്കരയിനം മെച്ചമാണെന്ന സ്ഥിതിക്ക്, ഒന്ന് കൂടി പരിശ്രമിച്ചു നോക്കരുതോ?? ഒരു ജെമണ്ടന്‍ മൊതല് കൂടി ഭൂജാതനാകട്ടെ...
നല്ല എഴുത്ത് ബിലാത്തീ...തൊടുപുഴയില്‍ കാണാന്‍ പറ്റുമോ??
ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ന്നു ....എന്‍റെ അപ്പന്‍ ടെ അമ്മ പറയുന്ന അതേ സംസാരം .ഇത് വായിച്ചപോള്‍ മുഴുവന്‍ വെല്ലിമ്മച്ചിയുടെ വീട്ടിലെ എല്ലാരും ആണ് മനസ്സില്‍ കൂടി പോയതും .അത്ര നല്ലതായി ഈ പോസ്റ്റ് എന്നും പറയുന്നു .ഇതില്‍ പറഞ്ഞിരുന്ന പലതും വളരെ നല്ല സത്യമായ കാര്യം ആണെന്നും പറയാം....ഒരിക്കല്‍ കൂടിപറയുന്നു .അടിപൊളി പോസ്റ്റ് ....
.പിന്നെ ഒരു കാര്യം കൂടി, മുരളി ചേട്ടാ ചാണ്ടിക്കുഞ്ഞിനെ തൊടുപുഴയില്‍ കാണുബോള്‍ പോസ്റ്റ് ഇട്ടു ഇത്രയും ഫേമസ് ആക്കിയതിന് ,എല്ലാ ലണ്ടന്‍ ബ്ലോഗേഴ്സ് ടെ വക ഒരു ട്രീറ്റ് കൊടുത്തേക്കു .
ലോകകപ്പ് തെക്കനാഫ്രിക്കയില്‍ അല്ല ഭൂമിയുടെ ഏത് കോണില്‍ നടന്നാലും ഞങ്ങളില്‍ ചില മലപ്പുറത്തുകാരും അടങ്ങി ഇരിക്കാറില്ല ആഘോഷിക്കുന്നതിനും ആര്‍മാദിക്കുന്നതിനും ഞങ്ങളുടെ ജില്ലക്കാരും പിറകില്‍ അല്ല .
സങ്കരവര്‍ഗ്ഗത്തെ കുറിച്ച് പറഞ്ഞപ്പഴാ ഓര്‍ത്തത് മുരളിയെട്ടന്‍റെ പോസ്റ്റുകളും അതുപോലാ,, ഒരു വിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്ക് ഒഴുകി പോവുന്നത് അറിയുന്നെയില്ല പോസ്റ്റ് വായിച്ച് കഴിഞ്ഞാലെ ഒരുപാട് വിഷയങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടത് മനസ്സിലാക്കാന്‍ കഴിയൂ..
നല്ല എഴുത്ത് പിടിച്ചിരുത്തി വായിപ്പിക്കുന്ന പോസ്റ്റ് .
“ഏതച്ഛൻ വന്നാലും അമ്മക്കെന്നെ ഗതികേട് എന്നപറഞ്ഞപോലെ, ഇടവകക്കാരൊ ,പരിചയക്കാരൊ ആരെങ്കിലും യുകെയിലേക്ക് ലാന്റുചെയ്യുമ്പോൾ, ആദ്യത്തെ ലാന്റ്മൈൻ പൊട്ടുന്നത് എന്റെ കാലിനടിയിലാണ്......!“
മുരള്യേട്ടന്‍!! ഒരു ജ്ജാതി എഴ്ത്തണ് ട്ടാ!!ഇമ്മടെ പെരിയാറിന്റെ ഒഴുക്കു പോലെ എത്ര കൈവഴികളായിട്ടാ വിഷയങ്ങള് പോണത്! സംഗതി ചെമ്പായിട്ടിണ്ട്ട്ടാ..
നല്ല എഴുത്ത്
സങ്കര ചരിതം അസ്സലായി
ഒറ്റയിരിപ്പിനു വായിച്ചു.ആശംസകള്
മുരളിയേട്ട, ഞാൻ പരിഭവിക്കുന്നു.
ഗംഭീരമായ ഒരു കഥയായി എഴുതാവുന്ന ഒരു ഉഗ്രൻ വിഷയത്തെ വളരെ ഈസിയായി തമാശ രൂപത്തിൽ എഴുതി .
അതിൽ ഭാഷയെ കുറിച്ചുള്ള ധാർമ്മികരോഷവും ജയരാജ് വാര്യരുടെ ലിങ്കും കൊടുത്തു,
പലതിനെ ഒരു വക ആക്കുന്നതിനു പകരം പലതാക്കുന്നതല്ലേ നല്ലത്,
ദേവദാസിന്റെ കഥ പറഞ്ഞപ്പോൾ അത് ഒരു കഥയുടെ രൂപത്തിൽ വരുകയും ചെയ്തു.
എന്റെ അഭിപ്രായത്തോട് യോജിക്കുന്നോ?
പ്രദീപിന്റെ ബ്ലോഗ് മീറ്റ് കഥ വായിച്ചു. ആ സോമൻ സാറിനെ വിളിച്ചു വരുത്തി പ്രദീപിന്റെ വായിലിരിക്കുന്ന പ്രാക്ക് കേൾപ്പിക്കണമായിരുന്നോ.
മരപ്പട്ടിക്ക് ചെകുത്താൻ കൂട്ടെന്ന് പറഞ്ഞപോലെ സ്വന്തം പോസ്റ്റിന് അഭിപ്രായം കലക്കിയതിന് നന്ദിയില്ല കേട്ടൊ...ബിലാത്തി.
പ്രിയ ശ്രീനാഥ,സങ്കരമാഹാത്മ്യത്തിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കിയതിന് നന്ദി..കേട്ടൊ.
പ്രിയ ഡോ:ജയൻഭായി,നമുക്ക് മലയാള ഭാഷാപരിപോഷണത്തിന് എന്തെങ്കിലും ചെയ്യേണ്ടകാര്യം അതിക്രമിച്ചിരിക്കുന്നൂ/സ്വന്തം ഭാഷയെ ഇതുപോലെ സ്നേഹിക്കാത്തവർ വേറെഒരുരാജ്യക്കാരുമില്ലെന്ന് തോന്നുന്നു.നന്ദി കേട്ടൊ.
പ്രിയ റ്റോംസ് ഭായി,ഇനി നമ്മൾ നമ്മുടെ ഈ സങ്കരഭാഷയെ ഏവരും കൂടി ഊർജ്ജിതപ്പെടുത്തണം.പിന്നെ ഈ ലിങ്കുകളാണല്ലൊ നമ്മുടെ കെട്ടുറപ്പുകൾ..നന്ദി.
പ്രിയ krishnakumar513, ആ ഒറ്റയിരുപ്പിൽ തന്നെ തീർത്തതിൽ സമ്മതിച്ചു തന്നിരിക്കുന്നൂ ..നന്ദി കേട്ടൊ.
പ്രിയ വായാടി,ശരിക്കുപറഞ്ഞാൽ സൈറയേയും,ആദിത്ത്യനേയുമൊക്കെ പരിചയ പെടുത്തുവാൻ ഇടയായത് നിങ്ങളുടെയൊക്കെ ആ പോസ്റ്റ്കളാണ് കേട്ടൊ. സൈറയും, ആദിത്യയുമൊക്കെ പുലികുട്ടികൾ തന്നെയാണ് ! പെരുത്ത് നന്ദി.
പ്രിയ വഷളാ, നിങ്ങളുടെ പോസ്റ്റുകളുടെ പ്രചോദനം ഉൾക്കൊണ്ടാണ് സങ്കരചരിതം ജനിച്ചത്.പ്രവാസകവിതയിലെ പോസ്റ്റിനേക്കാൾ നല്ല ആ അഭിപ്രായത്തിനും,ഇതിനുമൊക്കെ റൊമ്പ നന്ദികൾ...കേട്ടൊ.
പ്രിയ ഒഴാക്ക, ലണ്ടനിൽ വന്നാൽ ഒരു ധൈര്യവും കണക്കാക്കേണ്ട കേട്ടൊ , ഞാൻ ഇവിടെയില്ലേ ! ഇവിടത്തെ പന്തുകളിഭ്രാന്തന്മാരുടെയിടയിൽ എന്തു മലപ്പുറം ! നന്ദി കേട്ടൊ.
പ്രിയ ഏറക്കാട, ഏത് ജയേട്ടൻ ...വൈദ്യരോ അതോ വഷളനോ ? ഏതായാലും രണ്ടുപേരുടെ അടിയിലും ഒപ്പും,രണ്ടുകുത്തും ഇട്ടു കേട്ടൊ...നന്ദി.
പ്രിയ ചാണ്ടികുഞ്ഞേ,കള്ളന്മാർക്കെല്ലേ കള്ളത്തരങ്ങൾ തിരിച്ചറിയൂ...എയർപോർട്ടിൽ വന്ന് പിക്കപ്പ്,ഒരു സങ്കരയിനം പ്രൊഡക്ഷൻ,തൊടുപുഴ മീറ്റ് എല്ലാം പ്രതീഷയിൽ ഉണ്ട്... നന്ദി കേട്ടൊ.
അത് ശരി... അപ്പോ അതാണ് ഈ സങ്കര ചരിതം അല്ലേ?
കൊള്ളാം.
ജയന്‍ മാഷ് പറഞ്ഞതു പോലെ ഇവിടെ വല്ല റിയാലിറ്റി ഷോയും വേണ്ടി വരും പുതിയ തലമുറ നല്ല മലയാളം സംസാരിയ്ക്കുന്നതു കേള്‍ക്കാന്‍!
സങ്കര ചരിതം കലക്കി കേട്ടോ.
കളിയും, പ്രണയവും, ഭാഷയും ഒക്കെക്കൂട്ടിയുള്ള ഒരു നല്ല വിരുന്നു. നന്ദി.
അപ്പോ ജൂൺ 27നു വീണ്ടും ഈസ്റ്റ് ഹാമിൽ അർമ്മാദം, അല്ലേ..! ഞാൻ അധികം വൈകാതെ തന്നെ ഈസ്റ്റ് ഹാമിലേക്ക് താമസം മാറും മുരളിയേട്ടാ..:)
ബിലാത്തിക്കഥ കെങ്കേമം..!
പന്ത്കളി പറഞ്ഞുതുടങ്ങി എത്തിച്ചേര്‍ന്നത്
സങ്കരമേന്മയില്‍!!
‘ചോനും, ജോനോത്തിയും ചേർന്നപ്പോൾ തേനും പാലും ഒഴുകി എന്നാണ് !’നമുക്കും തോന്നണത് !
ഗംഭീരായി ആകെ...
ആശംസകള്.
സങ്കരമായ ഈ 'സങ്കര ചരിത്രം' കലക്കി കേട്ടോ...
ഈ എഴുത്തിന്‍റെ വായനാ സുഖം ഒന്ന് വേറെ തന്നെ..
പ്രിയ സിയ,ഇതെല്ലാം നമ്മുടെ നാട്ടിലെ നാടൻ പ്രയോഗങ്ങളല്ലേ.തൊടുപുഴക്ക് മുമ്പ് ചാണ്ടി മണ്ടാൻ വേണ്ടി ലണ്ടനിൽ വരുന്നുണ്ട് കേട്ടൊ..നന്ദി.
പ്രിയ ഹംസ,പല വിഷയങ്ങൾ പലപോസ്റ്റിട്ട് സമയം കളയുന്നതിനേക്കാൾ നല്ല ഇത്തരം ക്രിയകൾ വായിക്കുന്നവനും, എഴുതുന്നവനും ഒരു റിലീഫ് തന്നെയല്ലേ..നന്ദി .
പ്രിയ നന്ദാജി,ഇത്തരം ആക്ഷേപ ഹാസ്യങ്ങൾ നമ്മുടെ നാട്ടുകാരുടെ ഒരു വരമല്ലേ ഭായി.ഇനി ചെമ്പ് ഈയ്യം പൂശികൊണ്ടുനട്ക്കുവാനുള്ള പാടാണ് പേടാപാട്. നന്ദി.
പ്രിയ നൌഷു,ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ ഉതകുന്ന ഒരു ചരിതമായതിൽ ബഹുസന്തോഷം.നന്ദി.
പ്രിയ സുരേഷ് മാഷെ, ഈ ചരിതം ഇനി കഥയുടെ താളലയങ്ങളോടെ ബൂലോഗത്തിലെ കഥതൊട്ടപ്പന്മാർ ആരെങ്കിലും എഴുതട്ടേ- എന്തു സഹായവും റെഡി.സമയക്കുറവും കുഴിമടിയുമാണെന്റെ പ്രശ്നം.
പ്രദീപിന്റെ ആ വിമർശനാത്മകപോസ്റ്റ് ഏവർക്കും ബോധിച്ചതാണ് കേട്ടൊ..നന്ദി.
പ്രിയ ശ്രീ,ഇനി അറ്റകൈയ്യിക്ക് മലയാളത്തെ രക്ഷിക്കുവാൻ റിയാലിറ്റി ഷോ എങ്കിൽ റിയാലിറ്റി ഷോ തന്നെ ശരണം! നന്ദി.
പ്രിയ തെച്ചിക്കോടൻ,ഈ എഴുതിയതിനെല്ലാം ഇനി നാട്ടിൽ പപ്പേട്ടന്റെയും,സുപ്രിയയുടേയും പ്രതികരണങ്ങൾ എന്താവും എന്നുള്ളയൊരു പേടിയും ഇല്ലാതില്ല കേട്ടൊ.നന്ദി.
പ്രിയ സിജോ,ഇനി നമ്മുടെ അർമ്മാദത്തിന്റെ ജൂൺ 27 മിസ്സാക്കരുത് കേട്ടൊ.നമ്മുക്കന്ന് അടിച്ചുപൊളിക്കാം. നന്ദി.
പ്രിയ നുറുങ്ങേ,തേനും,പാലും പോലെ ജാതീം മതോം ഇല്ലാതെ എല്ലാവരും ഒന്നാകുന്ന ഒരു മാവേലിനാട് ഇനി എന്നെങ്കിലും പുനർജനിക്കുമോ..? നന്ദി കേട്ടൊ ഭായി.
വളരെ വളരെ ഉത്സാഹത്തോടെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്തിന്റെ രീതി തന്നെയായിരുന്നു ഏറ്റവും ഭംഗിയായത്.
കാല്‍പ്പന്തുകളിയുടെ ആരവത്തില്‍ തുടങ്ങി പിന്നീട് ഒരു കഥ പോലെ പറഞ്ഞു വന്നത് സങ്കര ചരിതത്തിന്റെ ഉള്ളിലേക്ക് പ്രവഹിച്ച് പാവം വേണ്ടക്കയുടെ നീളത്തെ പോലും വെറുതെ വിടാതെ നര്‍മ്മം ചാലിച്ച് സൈറയിലൂടെ രസമാക്കി അവസാനം കിവിതകൊണ്ട് പോഷിപ്പിച്ച് മലയാള ഭാഷയുടെ ആശങ്കകളില്‍ എത്തി നിന്നപ്പോള്‍ മുഴുവനായി.
അപ്പോള്‍ ശ്രീനാഥ് മാത്രമല്ല ജയരാജ് വാര്യരെ പോലെ ഇനിയും ധാരാളം കലാകാരന്‍മാരുടെ ഒപ്പം വളര്‍ന്നു വന്ന വ്യക്തിത്തമാണ് അല്ലെ?
നല്ല വായന സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍.
ഒരു വല്ലാത്ത ഒഴുക്ക് തന്നെ മാഷേ.. നർമ്മവും മർമ്മവും കുറിക്ക് കൊള്ളുന്ന രീതിയിൽ. കോട്ട് ചെയ്ത് പറയാനാണേൽ കുറേയുണ്ട്. എതായാലും സൈറക്കും ആദിത്യക്കും അഭിനന്ദനങ്ങൾ. മലയാളത്തെ രക്ഷിക്കാൻ ശ്രമം നടത്തുന്നവർക്കെല്ലാം പിന്തുണ വാഗ്ദാനം ചെയ്യുന്നു. വഷളൻ, വായാടീ, ബിലാത്തി എല്ലാരും വാഴ്ക.
"തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ ഗൌരവമായ ഒരു വിഷയം തന്നെയാണിത് "
വളരെ നന്നായി മുരളിച്ചേട്ടാ.,ഇതിന് ഈ എളിയവന്‍റെ ഒരു പിന്തുണ.,
മക്കളെകൊണ്ട് ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളികളുണ്ട്. എന്നാല്‍ ഇംഗ്ലീഷ് എഴുതാനും, വായിക്കാനും കഴിയാത്ത
ഇംഗ്ലീഷ്കാരനെ കണ്ടപ്പോഴാണ് മലയാളിയുടെ സാക്ഷരതയുടെ വലിപ്പം മനസ്സിലായത്...!!
ഇതൊരല്‍പ്പം മിനുക്കി ഏതെങ്കിലും ആനുകാലികങ്ങള്‍ക്ക് അയച്ചു കൊടുക്കാമോ.
malayalam typan pattanilla athukondhu sankadathodey enkilum nannayittundhu ennu mathram paranju nirthunnu.ithu ezhuthiya reethy maashukku matthram swanthamanu
മുരളിയേട്ടാ..അതിമനോഹരമായ രീതിയിൽ എഴുതിയിരിക്കുന്നു ഈ സങ്കരചരിതം.. കൂടുതൽ ഏഴുത്തുകൾ വിരിയട്ടെ ഈ വിരൽ തുമ്പിൽ...ആശംസകൾ
പ്രിയ സിബുഭായി,തനി നാട്ടുകാരുടെ സ്റ്റൈൽ പകർത്തിവെച്ചതാണ്,നിങ്ങൾ നൂറനാട്ടുകാർക്കും ഇത്തരം നാട്ടുപ്രയോഗങ്ങൾ ഇല്ലേ.നല്ലതുചൊല്ലിയതിന് ബഹുസന്തോഷം.നന്ദി.
പ്രിയ റാംജിഭായി,കൂടെയുണ്ടായിരുന്ന കലാകാരന്മാരെല്ലാം പ്രതിഭകളായി.ഞാൻ മാത്രം മണ്ടനായി തുടരുന്നൂ.വല്ലാതെ പൊക്കിയതിന് നന്ദി കേട്ടൊ.
പ്രിയ മനോരാജ്,മറ്റുരാജ്യക്കാർ അവരെ ഭാഷയെ സ്നേഹിക്കുന്ന പോലെ ,നമ്മളും മലയാളത്തെ പ്രണയിച്ചാൽ നമ്മുടെ ഭാഷയും ഔന്നിത്യത്തിലെത്തും.നന്നായിവിലയിരുത്തിയതിന് നന്ദികേട്ടൊ.
പ്രിയ സമദ്ഭായി,സായിപ്പിന്റെ സാക്ഷരതയുടെ ഗുണം കാരണമാണല്ലൊ നമ്മളൊക്കെ ഇവിടെ പിടിച്ചു നിൽക്കുന്നത്.പെറ്റമ്മയെ വിട്ട് പോറ്റമ്മയെ സംരംക്ഷിക്കുന്നവരാണല്ലൊ നമ്മൾ.നല്ലതുപറഞ്ഞതിന് നന്ദി.
പ്രിയ കുമാരൻഭായി,വെറും ചടപരത്തിയോരോന്ന് കാച്ചിവിടുമ്പോൾ ആനുകാലികങ്ങൾ എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിക്കല്ലേ.പെരുത്ത് നന്ദി.
പ്രിയ വീനസ് ,ഇത് എന്റെ മാത്രം സ്റ്റൈൽ അല്ല കേട്ടൊ,നാട്ടുകാർ മൊത്തത്തിൽ ഇതെന്ന്യാ രീതി.വല്ലാതഭിനന്ദിച്ചതിന് നന്ദി.
പ്രിയ മൻസൂർ,നടന്ന സംഭവങ്ങൾ എല്ലാം കൂടി കൂട്ടിയിണക്കി വെച്ചു എന്നുമാത്രം.നിങ്ങളെല്ലാവരും കൂടി സങ്കരചരിതത്തെ വായിച്ചു നന്നാക്കിയതിന് ഒരുപാട് നന്ദി.
KALAKKAN PRAYOGANGAL....
വെള്ളം ബോട്ടിലിനേക്കാൾ ചീപ്പായി കിട്ടുന്ന ബിയറുകൾ....
എല്ലാകാര്യത്തിനും ഉപയോഗപ്രദമാകുന്ന വഴുതിനിങ്ങ....
എന്റെ പെണ്ണിനാണെങ്കിൽ സുപ്രിയ, പലപ്പോഴും ഒരു ഭാവിഅമ്മായിയമ്മ പ്രാക്റ്റീസിന്, വേദിയൊരുക്കി.....
ഇവിടെ പിന്നെ ജാതി,മതം,കൊതോം ഒന്നുമില്ലല്ലോ....
“ചോനും, ജോനോത്തിയും ചേർന്നപ്പോൾ തേനും പാലും ഒഴുകീന്നാ പറയണ്,....
പ്രാക്റ്റീസറുടെ കൂടെ മെഡിക്കൽ സെക്രട്ടറി (ഭാഗ്യം,ചികത്സിക്കണ്ട-ഓൺലി പേപ്പർ വർക്സ്).....
അവന്റെ പോയി ഊര കട്ച്ചോട്ടാാ..നീ “നമ്മുടെ ചില T.V അവതാരകകളേയും ഇങ്ങോട്ടു കൊണ്ടുവന്ന് സൈറയുടേയും ഊര കടിപ്പിക്കണം ..അല്ലേ.....
aanjatikkunna panjukal...
sammadhicchirikkunnu Muralibhaayi
By
K.P.RAGHULAAL
ഭയങ്കരം തന്നെ!!Ingane oru sambhavam nadannathinu sakshyam vahikkan pattiyathinu Muralichettane sammathikkanam!! You are a catalyst for most Malayali happenings in London...ini Indian thalathilekku neenganam!!
Naatil poyaal adi kittathirikkan njan prarthikkam...pinne iniyum kilo kanakkinu swarnam koduthu kalippattam vaangan thalparyam ulla aalukal undengil ariyikkanam...
As for the post...its is awesome!! chila non thrissurkarku vayichal preshnam undavumayirikkum!!
മലയാളഭാഷ തന്‍ മാദകഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു......
ഈ വരികളാണ് പെട്ടന്ന് ഓര്‍മ വന്നെ .സങ്കര ചരിതം അസ്സലായിരിക്കുന്നു ട്ടോ .....ഒരു പാട് കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ ഉള്‍ കൊള്ളിച്ചിരിക്കുന്നു.ഗംഭീരം !!!!!!!!!!!!!!
ദൈവമെ, കാണുന്നവരുടെ ജാതക, പൂർവ്വ ബന്ധ, പൂർവ്വികരെ അടക്കം വിശദമായി എഴുതി നടന്നാൽ ബാക്കി കഥ ......
ഭായ്, കലക്കന്‍ എഴുത്ത് .
ലണ്ടന്‍ മലയാളികളുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച ആവുകയാണ് എല്ലാ കഥകളും കൂടി.
എന്താ ഒരു ഒഴുക്ക്..സുന്ദരമായി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഒഴുകിപ്പോകുന്ന ശൈലി.മലയാളത്തെ മറക്കുന്നവര്‍ സൈറയെയും,ആദിത്യയെയും കണ്ട് കണ്ണു തുറക്കട്ടെ.:)
കളികള്‍ കല്ലിവല്ലി.
ഞെട്ടിക്കുന്ന വാര്‍ത്തകള്‍.
മലയാളം എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛം പ്രകടിപ്പിക്കുന്ന ബ്രോയ്‌ലര്‍ തലമുറ... ചാനലുകളില്‍ അവരുടെയൊക്കെ പ്രകടനം കാണുമ്പോള്‍ ചൂരല്‍ കൊണ്ട് രണ്ടെണ്ണം കൊടുക്കാന്‍ തോന്നിപ്പോകും... എന്തൊരു അധഃപതനം !...
ഓരോ ഭാഷയും അതിന്റേതായ രീതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. എത്രയും കൂടുതല്‍ ഭാഷകള്‍ സ്വായത്തമാക്കാമോ അത്രയും നന്ന്.
നമ്മുടെ തൃശൂരിലെ ഡോക്ടര്‍ മനോജിന്റെ റഷ്യാക്കാരി ഭാര്യ തൃശൂര്‍ ശൈലിയില്‍ മലയാളം പറയുന്നത് ടി.വി യില്‍ കണ്ട് അത്ഭുതം തോന്നിപ്പോയി...
സങ്കരചരിതം ഇഷ്ടായി. കൂടുതല് വിശേഷങ്ങളുമായി എത്തുമല്ലോ, ബിലാത്തിയില്നിന്ന്
പ്രിയ രഘുലാൽ,നാട്ടിലെ നാടൻ പ്രയോഗങ്ങൾ ഏടുത്തുപയോഗിച്ചു എന്നുമാത്രം...പറയുന്നതിന് ഒരു ആക്കം കിട്ടണമല്ലോ..നന്ദി.
പ്രിയ അരുൺ,അപ്പോൾ കിലോകണക്കിന് സ്വർണ്ണം കിട്ടുന്ന വകകൾ അന്വേഷിച്ച് നടക്കുകയാണല്ലേ ! എന്നെ വല്ലാതെ പൊക്കി കൾഞ്ഞുവല്ലോ എന്നൊരു സംശയം.നന്ദി.
പ്രിയ കുട്ടൻ,മലയാളസുന്ദരിയുടെ ഈ മാദകത്വം കണ്ടെങ്കിലും നമ്മളിവളെ മനസ്സറിച്ചൊന്നു സ്നേഹിച്ചിരുന്നുവെങ്കിൽ...! നന്ദി കേട്ടൊ.
പ്രിയ കലാവല്ലഭൻ, മറ്റുള്ളവരുടെ ഉള്ളുകള്ളികളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങൾ ഒരു സുഖം ഒന്ന് വേറെ തന്നെയാണ് കേട്ടൊ..ഗെഡീ.
പ്രിയ അനിൽഭായി, നാട്ടിലുള്ള കഥകൾ ചുറ്റും തിമർത്താടുമ്പോൾ ഇവിടത്തെ കഥകൾക്കും ഒരു മാർക്കറ്റുവേണമല്ലൊ. നന്ദി.
പ്രിയ റെയർ റോസ് ,മലയാളത്തെ മറന്നുപോകുന്നവർക്ക് കൊച്ചുകൊച്ച് ഓർമ്മപ്പേടുത്തലുകൾക്ക് വേണ്ടിയായി ഉപകരിക്കുമെങ്കിൽ ഈ ചരിതമെഴുതിയതിൽ ഞാൻ അഭിമാനിക്കുന്നു.നന്ദി.
പ്രിയ കണ്ണൂരാൻ,ഉന്തുട്ടാ ഗെഡീ ഈ കല്ലി വല്ലി ? അടിയോ അതോ തലോടലോ.എന്തു കുന്താണെങ്കിലും ഉഗ്രൻ നന്ദി.
പ്രിയ വിനുവേട്ടൻ,എല്ലാ ഭാഷക്കാരും ഒരുമയോടെ വളരെ അരുമയായി സ്വന്തം ഭാഷയെ താലോലിക്കുമ്പോൾ മലയാളി മാത്രം വ്യത്യസ്ഥനാകുന്നത് എന്തുകൊണ്ടാണെന്നറിയില്ല ഭായി.നന്ദി.
പ്രിയ സലാഹ്, ബിലാത്തിവിശേഷങ്ങളല്ലാതെ ഞാനെന്തെഴുതാനാണ് ? ആ ആകാശനോട്ടമുള്ള ഫോട്ടൊ കലക്കി കേട്ടൊ.നന്ദി.
ഇപ്പോള്‍ സ്കൂളുകളൊക്കെ ഒട്ടുമുക്കാലും ഇംങ്ലീഷ് മീഡിയമല്ലേ-മലയാളം വീട്ടില്‍ സംസാരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ നല്ലത്.
സങ്കരചരിതം ഗംഭീരമായി.
"ഇവിടെ പിന്നെ ജാതി,മതം,കൊതം,ദേശം,വർഗ്ഗമൊന്നുമില്ലാത്തതുകൊണ്ട്" - ഇതറിഞ്ഞ് അല്പം സന്തോഷം തോന്നാതിരുന്നില്ല ;ഇവിടെ അവകാശങ്ങള്‍ പോലും ഇതൊക്കെ പറഞ്ഞാലെ കിട്ടൂ എന്നാ നേതാക്കന്മാര്‍ പറയുന്നത് .
ഇവിടെ മലയാളം അന്യമായാലും ലോകത്തിന്റെ മറ്റു കോണുകളില്‍ ഇങ്ങനെ എന്നും ക്ലാസിക്കായി നിലനില്‍ക്കാനെങ്കിലും മലയാളത്തിനു കഴിയട്ടെ .ഇവിടെ മലയാളക്കരയില്‍ പ്രതീക്ഷക്ക് വകയുണ്ടെന്ന് തോന്നുന്നില്ല .
സൈറക്കും ആദിത്യക്കും ലാല്‍ സലാം .
ഈസ്റ്റ് ഹാം ബോളിയനിൽ നടക്കുന്നപരിപാടിക്ക് ആശംസകള്‍ .വരാനൊക്കുമെന്ന് തോന്നുന്നില്ല .അഥവാ വരികയാണെങ്കില്‍ വിമാനത്താവളത്തൂന്ന് മുരളിയേട്ടന്‍ പിക്കി താമസ സൌകര്യം തരാക്കുമല്ലോ അല്ലേ .
സങ്കര ചരിതം നന്നായീട്ടോ .
Oru naattukaarane koodi kitty, vaikiyaanenkilum ethipettu.
Language thakarppanaayittundu
സങ്കര മഹാത്മ്യം. വിവരണം ഇഷ്ടായി
മറുനാട്ടിലും മലയാളത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നു.മാഷേ എഴുത്ത് പതിവുപോലെ മനോഹരം .
murali:athimanoharavum chinthippikkunnathum chirippikkunnathum,naattilirangiyaal muralikki adiveezhunnathumaaya post.Vshalakshi charitham ...avatharanam gambheeram..kathaapaathrangal menonmash muthal kunjaadithya vare...
vellakkaarude aavesham parayaathirikkukaya bedham..ivideyum ukyude chinnam pithippicha dressum mukhavumaayi pabbilekku ...otthukoodi kalikaanaan sthripurusha bedamillaathe...vaikunneram njangal chummaa karangaan puratthupoyirunnu ee kaazhchakandu njettippoyi avarude raajjya sneham kandittu..
എല്ലാം ശരിയായി ഒരു നന്ദിവാക്കുപോലും പറയാതെ തിരിച്ചു പോയവർ എത്ര !
എല്ലാം മലയാളീസ് അല്ലെ ....ഞാനടക്കമുള്ളവർക്കുള്ള ഇത്തരം മലയാളി ശീലഗുണങ്ങൾ തേച്ചാലും,മാച്ചാലും,കുളിച്ചാലും പോകില്ലല്ലൊ...ക്ഷമീര് ...
പ്രിയ ബിലാത്തി, സങ്കര ചരിതം കലക്കീട്ടോ...!!
‘ചോനും ജോനോത്തിയും ചേർന്നാൽ തേനും പാലും ഒഴുകി..’അടി പൊളി ഡൈലോഗ്.
മലയാളത്തെ രക്ഷിക്കാൻ മലയാളിയേക്കൊണ്ടാവൂല്ല.....!!
അതിനൊരു പുതിയ ഗുണ്ടർട്ട് സായിപ്പ് വരേണ്ടി വരും....!!?
ബിലാത്തീ.
ഫുട്ബോളില്‍ തുടങ്ങി അങ്ങ് സങ്കരയിനത്തില്‍ അവസാനിപ്പിച്ചു.
സമ്മതിച്ചു. ഒരു വിഷയം വിട്ടു മറ്റൊന്നിലേക്കുള്ള മാറ്റം നമ്മള്‍ പോലുമറിയാതെ. ഒരു മുഷിപ്പും തോന്നാതെ വായിക്കാന്‍ പ്രേരിപ്പിച്ചു. പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങള്‍ ആണെങ്കിലും. അതാണ് എഴുത്തിന്റെ കഴിവ്. അഭിനന്ദനങ്ങള്‍.
(കൂട് വിട്ടു കൂട് മാറുന്ന വിദ്യ ഒന്ന് പഠിപ്പിച്ചു തരുമോ?)
puthiya post ellam kondum kemamayi..... abhinandhanangal................
പ്രിയ ജീവി,ജാതിമതങ്ങളുടെ കുത്തകകളിൽ കണ്ടും കേട്ടും ഇവിടെവന്നപ്പോഴാണ് ആയതിന്റെ ഭീകരതകളുടെ ദോഷം ഇപ്പോൾ ശരിക്കും മനസ്സിലാക്കുന്നത്.ഇവിടെ വരുമ്പോൾ പറഞ്ഞേക്കു പിക്കാനുള്ള സൌകര്യമുണ്ടാക്കാം കേട്ടൊ.നന്ദി.
പ്രിയ രാമൻ,നാട്ടുകാരനാവുമ്പോൾ മാഷേയും,ടീച്ചറേയുമൊക്കെ അറിയുമല്ലോ അല്ലേ. നന്ദി ഗെഡീ.
പ്രിയ പാർവ്വതി,സങ്കര മഹാത്മ്യം ശരിക്കുപറഞ്ഞാൽ വിവരിച്ചതല്ല,ചുറ്റുമുള്ളകാര്യങ്ങൾ കണ്ടെഴുതിയതാണ് കേട്ടൊ. നന്ദി.
പ്രിയ ഗോപീകൃഷ്ണ൯,മറുനാടുകളിൽ എത്തിച്ചേരുമ്പോഴാണ് അമ്മ മലയാളത്തിന്റെ മഹിമ തീർച്ചയായും അറിയുക.അഭിനനന്ദനത്തിന് നന്ദി.
പ്രിയ വിജയേടത്തി,മാഷും,ടീച്ചറുമെല്ലാം ഈ എഴുതിയതിനെ അഭിനന്ദിച്ചപ്പോൾ,നാട്ടുകാർ ചിലർ എല്ലാമെഴുതിയതിന് വിമർശിച്ചിരിക്കുകയാണിപ്പോൾ.പിന്നെ രാജ്യ സ്നേഹത്തിന് യൂറോപ്പുകാരെ പൂവ്വിട്ടുപൂജിക്കണം ...അല്ലേ.നന്ദി.
പ്രിയ സുജിത്ത്,ഇത്തരം ശീലഗുണങ്ങളാണല്ലൊ മലയാളിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിറുത്തുന്ന കാര്യം.പിന്നെ ഇപ്പോൾ നന്ദി പ്രതീക്ഷിക്കാറില്ല കേട്ടൊ. നന്ദി.
പ്രിയ വീ.കെ,പേടിക്കണ്ട,മലയാളത്തെ രക്ഷിക്കാനും,ശിക്ഷിക്കാനും ഞങ്ങളെപ്പോലെയുള്ള അഭിനവ ഗുണ്ടർട്ട് സായിപ്പുമാരുണ്ടല്ലൊ.പിന്നെ അടിപൊളി നമ്മുടെ നാട്ടാരുടെ സ്റ്റൈൽ അല്ലേ..നന്ദി.
പ്രിയ സുൽഫി,കൂടുവിട്ട് കൂടുമാറുന്നവിദ്യ,മാജിക് എന്ന കൽ അഭ്യസിക്കുന്ന കാലത്ത് വശമാക്കിയതാണ്.എന്നെ വല്ലാതങ്ങ് പൊക്കിയോ എന്നുള്ള ഒരു സംശയം ? നന്ദി കേട്ടൊ.
പ്രിയ ജയരാജ്,നിങ്ങളൊക്കെ മലയാളഭാഷയെ പറ്റി എഴുതിയതിന്റെ പ്രചോദനത്താൽ അതിനെകുറിച്ച് വീണ്ടും എഴുതിപ്പോയതാണിത്..കേട്ടൊ. നന്ദി.
ഈ സങ്കരചരിതത്തിലൂടെ മുരളിചേട്ടൻ എഴുത്തിലുള്ള സ്വന്തം കാലിബറുകൾ മുഴുവൻ തെളിയിച്ചിരിക്കുകയാണിവിടെ !
ആദിത്യമോനിലൂടെയും(ജൂണാമോദങളിൽ അവന്റെ ഫോട്ടൊവും കണ്ടൂട്ടാ)അവന്റെ അമ്മയിലൂടെയും മലയാളത്തമ്മയുടെ ഇന്നത്തെ ദുരിതങ്ങളിലേക്ക് എല്ലാവരേയും എത്തിച്ചു.
ആദിത്യമോനും,എഴുത്തുകാരനുമൊന്നും കണ്ണുപറ്റരുതേ എന്നുപ്രാർഥിച്ചുകൊണ്ട് എല്ലാവിധ അഭിനന്ദനങളും അർപ്പിച്ചു കൊള്ളുന്നു
മുരളിയേട്ടാ ... ആദ്യം ഓടിച്ചു വായിച്ചതിനേക്കാള്‍ വളരെ വളരെ ആസ്വദിക്കാന്‍ കഴിഞ്ഞു ഇപ്പോള്‍ . സങ്കര വര്‍ഗ്ഗം നിലവാരം പുലര്‍ത്തിയിട്ടുണ്ട് . എഴുത്തിന്റെ ശൈലി നമ്മടെ സ്ഥിരം ഫോമില്‍ ,"അവിയല്‍".
ഫുട്ബോളും കഥയും വഴുതനങ്ങയും ജയരാജ് വാര്യരും എല്ലാം കൂടി അളിച്ചു വാരി അലക്കി .
പിന്നെ സമയം കിട്ടുവാണെങ്കില്‍ വീടിന്റെ പുറകിലെ ആ സ്ഥലത്ത് രണ്ടു വഴുതന നാട്ടു കൂടെ ??
ഒരു നാലു ദിവസത്തേക്ക് ലണ്ടനില്‍ വന്നു തിരിച്ചു വന്നതേ ഉള്ളൂ. ഇത് നേരത്തെ വായിച്ചിരുന്നേല്‍ ഞാന്‍ 25 വരെ അവിടെ നിന്നേനെ ..
നല്ല എഴുത്ത് കേട്ടോ. രസിച്ചു വായിച്ചു കേട്ടോ :)
ഇതിലെ നാഴകനും നാഴികയും ഓരൊ പ്രാവശ്യം ചൂടുവെള്ളത്തില്‍ വിണ പൂച്ചകളാണ് അതുകൊണ്ടുതന്നെ ഇപ്പോള്‍ അവറ്ക്ക് മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ഫീലിങ് ഉണ്ടാകും ഫലിക്കുകയും ചെയ്തു ആദിത്യക്ക് നമോവാകം സൈറക്കും...പിന്നെ ഇത്രയും പച്ചയായി അജെക്റ്റീവ് ഉപയോഗിച്ചതു കൊണ്ടു (ചോത്തി)ചോദിക്കുകയാണ് ഇത് കഥയോ ജീവിതമോ?
ഇതൊരു സീരിയലിനുള്ള കഥ തന്നെയാ കെട്ടൊ. പക്ഷെ ആരും അതിനൊരുങ്ങുമെന്ന് കരുതുന്നില്ല. കാരണം എത്ര രാജ്യങ്ങള്‍ കറങ്ങണം. പിന്നെ സെറ്റിട്ട് ഷുട്ട് ചെയ്താലൊട്ട് ശരിയുമാവില്ല.
സങ്കരഭാഷ കേള്‍ക്കാന്‍ രസമായിരിക്കും.
എന്നാല്‍
എന്റെ നാട്ടിലും നിന്റെ നാട്ടിലും പറയുന്ന തനിനാടന്‍മലയാളം പൊയ്പ്പോയി ഒരു സീരിയല്‍ ഭാഷ ആയി കേരളം മാറുന്നതിലാണ് എനിക്കേറ്റവും സങ്കടം.
“അവ നീളം വെച്ച് എല്ലാഉപയോഗങ്ങൾക്കും പ്രാപ്തമായി തീരുകയും ചെയ്യുന്നു“
അത് ബിലാത്തിപ്പട്ടണത്തില്‍ *എല്ലാ ഉപയോഗള്‍ക്കും* ആവശ്യമുണ്ടൊ ചങ്കരാ :)
ഇതെല്ലാം എഴുതിയതിന് ; ഇനി ഞാൻ നാട്ടിൽ വരുമ്പോൾ, പപ്പേട്ടന്റെ കൊട്ട്വേഷൻ ടീം എന്നെ എന്തുചെയ്യുമെന്ന് കണ്ടറിയണം കേട്ടൊ.
ഞങ്ങളൊക്കെ ഇവിടില്ലേ മുരളിയേട്ടാ.. ധൈര്യായ്ട്ട് പോന്നൊ. കിട്ടുന്നോണ്ട് നമുക്ക് വീതം വെക്കാം. :)
Dear Muralee,
Good Morning!
Enjoyed reading your post;I always like Jayaraj Warrier's presentation and so happy to know that he will be honoured there!It is a great and kind gesture!
MY Amma always tells those who don't know Malayalam[Keralites] are illitrates.)
Wishing you awonderful week ahead,
Sasneham,
Anu
പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !
നല്ല പോസ്റ്റ്. മലയാള ഭാഷയെ നശിപ്പിക്കുന്നത് ചാനലുകളാണോ എന്ന് തോന്നിപ്പോകാറുണ്ട് മിക്ക ചാനലുകളിലെയും അവതാരങ്ങളെ കാണുമ്പോള്‍. മലയാളികള്‍ അന്യഭാഷകള്‍ പഠിക്കാന്‍ മിടുക്കരാണ് അതേസമയം സ്വന്തം ഭാഷ അക്ഷര ശുദ്ധിയോടെ ഭംഗിയായി സംസാരിച്ചാല്‍ കുറച്ചിലാണെന്നു കരുതുന്ന അല്‍പന്‍മാരും.
മുരളിയേട്ടാ,
എന്തൊരു കാച്ചാണിത്? :)
വളരെ ഗൌരവമായ കാര്യങ്ങളെ ഒതുക്കത്തില്‍ ജിലേബിടേസ്റ്റിലാക്കി വിളമ്പിയില്ലേ?സൂപ്പര്‍ !
എങ്കിലും നാട്ടിലെ റ്റി.വി.അവതാരകര്‍ക്ക് നിങ്ങള്‍ കൊടുത്ത ആ മോഹനവാഗ്ദാനം സ്വപ്നം കണ്ടിട്ട് അവതാരകരിലെ ‘പയ്യന്‍സ്’ ആരെങ്കിലും ഊരകടിക്കാനുള്ള വിസ നിങ്ങളോട് ചോദിച്ചേക്കും.
കാലിന്റെ ഏതാണ്ട് മിഡില്‍ ഈസ്റ്റ് റീജിയനില്‍ വീണുപൊട്ടാമ്പോണ അമിട്ട് അവമ്മാരാരെങ്കിലും ആവും.
ഭാവുകങ്ങള്‍!
പ്രിയ മേരികുട്ടി,ഈയ്യിടെ നീയ്യെന്നെ വല്ലാതെ പൊക്കിവിടുന്നുണ്ട് കേട്ടൊ..ഇപ്പോൾ സങ്കരവർഗ്ഗത്തിന്റെ ഗുണം മനസ്സിലായോ ? നന്ദി.
പ്രിയ പ്രദീപ്,സ്ഥിരം അവിയൽ കൂട്ടി മടുത്തു അല്ലെ..എന്നും നോൺ-വെജ്ജായ്യാൽ ശരീരത്തിനു ഹാനികരം!കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്ന പോലെ എല്ലാവരുടേയും കണ്ണ് വഴുതനയിലാണല്ലൊ...നന്ദി.
പ്രിയ ഹേമാംബിക,ഇനി ലണ്ടനിൽ വരുമ്പോൾ അറിയിക്കുമല്ലോ. എഴുത്തിഷ്ട്ടപ്പെട്ടത്തിൽ സന്തോഷം ഒപ്പം നന്ദിയും.
പ്രിയ പാവം-ഞാൻ,പച്ചയായി അജെക്റ്റീവ് ഉപയോഗിക്കുന്നത് മല്ലു-ഗ്രാമർ ശരിക്കരിയാത്ത കാരണമാണ് കേട്ടൊ.നന്ദി.
പ്രിയ ഒ.എ.ബി,ഇവിടെയെത്ര സീരിയലിനു പറ്റിയ കഥകളാണെന്നറിയാമോ...പിന്നെ ബിലാത്തിപട്ടണത്തിൽ ഒറിജിനൽ സാധനങ്ങക്ക് ക്ഷാമമില്ലാത്തത് കൊണ്ട് പകരം സാധനങ്ങൾ ആരും ഉപയോഗിക്കാറില്ല കേട്ടൊ.നന്ദി.
പ്രിയ കുട്ടമേനോൻ,ഇനി നാട്ടിൽ വരുമ്പോൾ പ്രൊട്ടക്റ്റുചെയ്യാൻ ഭായിയെപ്പോഴും കൂട്യുണ്ടായാൽ മതി,കിട്ടുന്നത് നമ്മുക്ക് ഷെയറുചെയ്യാം..കേട്ടൊ.നന്ദി.
പ്രിയ അനു,നമ്മുടെ നാട്ടുകാരുടെ കഥയിഷ്ട്ടപ്പെട്ടതിൽ സന്തോഷം.പിന്നെ നമ്മുടെ മറ്റൊരമ്മയാണല്ലൊ മലയാളം.ജയ്രാജ് വാര്യരോട് അന്വേഷണം പറ്യാം കേട്ടൊ.നന്ദി.
പ്രിയ അക്ബർ,മലയാളം ചവിട്ടികൂട്ടി മലായാളികൾ ലോകെത്തെല്ലാരാജ്യത്തും മുകളിലെത്തിയപ്പോൾ,പൊങ്ങച്ചം കാരണം സ്വന്തം ഭാഷയെ തള്ളി പറയുന്നതാണ് കേട്ടൊ.നന്ദി.
പ്രിയ ഹരിയണ്ണൻ,അവതാരക പയ്യന്മാരും മറ്റും ഇവിടെ വന്ന് സൈറമാരുടെ ഊരകടിച്ച് പോട്ടെ..അല്ലേ,അങ്ങിനെയെങ്കിലും ഒരു അക്ഷരസ്പുടത കൈവന്നെങ്കിലോ ..! നന്ദി
വളരെ നന്നായിരിക്കുന്നൂ....
..
ഇവിടെയുള്ള ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ വരവേല്‍പ്പ് കണ്ടാല്‍ ,
ചത്തോടത്തല്ല നിലവിളി എന്നുപറഞ്ഞപോലെ,തെക്കനാഫ്രിക്കയിൽ നടക്കാൻ പോകുന്ന ലോകകാൽപ്പന്തുകളി ഇവിടെ ബ്രിട്ടനിലാണ് ആഘോഷിക്കുന്നത് എന്ന് തോന്നിപ്പോകും !
ഫുട്ബോൾ ഭ്രാന്തമാരായ എല്ലാരാജ്യങ്ങളിലെയും ജനങ്ങൾ ഇവിടെയുള്ളത് കൊണ്ട് വണ്ടികളും,വീടുകളും കൊടിതോരണങ്ങളാൽ അലങ്കരിച്ച്,പബ്ബുകളിലെല്ലാം ബടാസ്ക്രീൻ വെച്ച് മിനിതീയ്യറ്ററുകളാക്കി ,സൂപ്പർ സ്റ്റോറുകളെല്ലാം ആൽക്കഹോളുകൾ ആദായവില്പന നടത്തി,...,...അങ്ങിനെ ഉത്സവ മയം !
ഇവിടത്തെ വേനലിലെ അൾട്രാവയലറ്റ് രശ്മികളിൽ കൂടി ഇറങ്ങിവരുന്ന കഠിനമായ സാന്ദ്രത കൂടിയ ചൂടുകാരണം ,മിക്കവരും ,
ഞാനടക്കം വെള്ളം ബോട്ടിലിനേക്കാൾ ചീപ്പായി കിട്ടുന്ന ഇഷ്ട്ടപ്പെട്ട ബിയറുകളാണ് ചായ-കാപ്പിക്കുപകരം കുടിച്ചുകൊണ്ടിരിക്കുന്നതിപ്പോൾ !
..
..
ബോള്‍ഡ് എഴുത്ത് അങ്ങട്ട് പിടിച്ചു. സത്യം സത്യം, പരമമായ സത്യം..
ഒറ്റയിരുപ്പിന് വായിച്ചു.
(വരികള്‍ justify ചെയ്ത് അടുക്കിയിരുന്നെങ്കില്‍ ആകര്‍ഷകമായേനെ ബ്ലോഗ്)
ഒന്നൂടെ, ബൂലോകത്തിലെ ആള്‍ക്കാരെ അറിഞ്ഞു വരണതേ ഉള്ളു, ഇവിടെം വരാന്‍ വൈകി.
വേറൊന്നൂടെ, ജയരാജ് വാര്യര്‍ക്ക്, ആ ഒറ്റയാനായ രാവണന്, ആയിരമായിരം ആശംസകള്‍ എന്റെം വക അറിയിക്കുക, ഇനി കാണുമ്പോള്‍ മതി..
..
..
സൈറയേയും ആദിത്യനേയും വിട്ടു പോയ്..
..
അതിമനോഹരമായ രീതിയിൽ എഴുതിയിരിക്കുന്നു .
ആശംസകൾ
സങ്കരചരിതം ഉഷാറായി മുരളിയേട്ടാ. ആദിത്യ പുലി തന്നെ.
മാഷ് നാട്ടില്‍ പോകാറില്ല അല്ലെ ? അല്ല ഇത്ര വിശദമായി നാട്ടുകാരെ വരച്ചു കാണിച്ചത് കാരണം ചോദിച്ചതാ കേട്ടോ ...
ഏതായാലും പോസ്റ്റ് നന്നായി ....
അമ്മ മലയാളത്തിനായുള്ള വ്യാകുലതയും ....
അതിഗംഭീര സങ്കരം തന്നെ....
നന്ദി...ആശംസകൾ...
Muralee,
Reading your blog is very interesting. I like your fluency of language.
Tilakan .K.B.
KALPPATTA.
thilakasichil@gmail.com
പ്രിയ വേണുഗോപാൽജി,നല്ലത് പറഞ്ഞതിന് നന്ദി കേട്ടൊ..
പ്രിയ രവി ഭായി,സൈറയും,ആദിത്യയുമാണ് ഇതെഴുതുവാൻ പ്രചോദനം.പിന്നെ ജയ് രാജിനെ ഇവിടെ വെച്ച് ഞങ്ങൾ അനുമോദിച്ചു കേട്ടൊ.നല്ലയഭിപ്രായത്തിന് നന്ദി.
പ്രിയ ലെച്ചു,ഇഷ്ട്ടപ്പെട്ടതിന് സന്തോഷവും,നന്ദിയും കേട്ടൊ.
പ്രിയ വശംവദൻ,സങ്കരഗുണം ചേർന്നാൽ എല്ലാം ഉഷാറാവില്ലേ.എന്താ പോസ്റ്റൊന്നും കാണാനില്ലല്ലോ...എന്തു പറ്റി? നന്ദിട്ടാ
പ്രിയ റീഡേഴ്സ് ഡയസ്, അമ്മ മലയാളത്തിന്റെ വ്യാകുലതകളിലേക്ക് ഇത്രയെങ്കിലും ചേർക്കാൻ സാധിച്ചല്ലോ..ഇനി നാട്ടിൽ പോകുമ്പോൾ ശരിക്ക് കിട്ടാനുള്ള വകുപ്പായിട്ടുണ്ടിപ്പോൾ...നന്ദി കേട്ടൊ
പ്രിയ ഗോപകുമാർ,നന്ദികേട്ടൊ നല്ല അഭിപ്രായത്തിന്.
പ്രിയ തിലകൻ,അഭിപ്രായത്തിന് നന്ദി.ഒരു ബ്ലോഗ്ഗ് എക്കൌണ്ട് തുടങ്ങു..കേട്ടൊ
Its really nice to see the Thrissur spoken dailact
Very very Good and Nice job.
dharaalam
എല്ലാം മലയാളീസ് അല്ലെ ....ഞാനടക്കമുള്ളവർക്കുള്ള ഇത്തരം മലയാളി ശീലഗുണങ്ങൾ തേച്ചാലും,മാച്ചാലും,കുളിച്ചാലും പോകില്ലല്ലൊ
ഇതെല്ലാം എഴുതിയതിന് ; ഇനി ഞാൻ നാട്ടിൽ വരുമ്പോൾ, പപ്പേട്ടന്റെ കൊട്ട്വേഷൻ ടീം എന്നെ എന്തുചെയ്യുമെന്ന് കണ്ടറിയണം കേട്ടൊ.
കിട്ടിയില്ലെങ്കിലേ ....അത്ഭുതമുള്ളൂ...!
എല്ലാം മലയാളീസ് അല്ലെ ....ഞാനടക്കമുള്ളവർക്കുള്ള ഇത്തരം മലയാളി ശീലഗുണങ്ങൾ തേച്ചാലും,മാച്ചാലും,കുളിച്ചാലും പോകില്ലല്ലൊ...ക്ഷമീര് ...
പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !
ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും
ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതിജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
ഈ മലയാളി ഭാഷാമങ്കയെ എന്നും നമ്മുടെ അമ്മയായി പരിപാലിച്ച്,
സംരംക്ഷിച്ചുപോരേണ്ടത് തന്നെയാണെന്ന് ,നമ്മൾക്ക് ഓരൊരുത്തർക്കും വളരെ ഉത്തമബോധ്യമുള്ള കാര്യം തന്നെയാണല്ലൊ അല്ലേ.....
ഒരുമിച്ചുള്ള സ്പെഷ്യൽ ക്ലാസ്സ്, ടൂറുകൊണ്ടുപോകൽ , സ്റ്റാഫ് റൂം
കുറുകൽ മുതലായ കലാപരിപാടികളിലൂടെ , തലതെറിച്ച ശിഷ്യരായ
ഞങ്ങൾക്ക് , മൂത്ത പ്രേമത്തിന്റെ ലീലാ വിലാസങ്ങൾ ... മാതൃകയാക്കി
കാണിച്ച് തന്ന്, അങ്ങിനെ ലെപ്പടിച്ച് കല്ല്യാണിച്ച മാതൃകാ അദ്ധ്യാപകർ കൂടിയായിരുന്നു ഇവർ.
ഒരുമിച്ചുള്ള സ്പെഷ്യൽ ക്ലാസ്സ്, ടൂറുകൊണ്ടുപോകൽ , സ്റ്റാഫ് റൂം
കുറുകൽ മുതലായ കലാപരിപാടികളിലൂടെ , തലതെറിച്ച ശിഷ്യരായ
ഞങ്ങൾക്ക് , മൂത്ത പ്രേമത്തിന്റെ ലീലാ വിലാസങ്ങൾ ... മാതൃകയാക്കി
കാണിച്ച് തന്ന്, അങ്ങിനെ ലെപ്പടിച്ച് കല്ല്യാണിച്ച മാതൃകാ അദ്ധ്യാപകർ കൂടിയായിരുന്നു ഇവർ.
Post a Comment