Saturday, 15 May 2010

ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema Kathha !

ലണ്ടനിലെ ആശ ദോശയും,ബോളിയൻ സിനിമാ കോമ്പ്ലെക്സും .

ഈ കന്നിമാസമെന്ന് പറഞ്ഞാൽ
പട്ടികൾക്കുള്ള മാസമാണല്ലോ...;
എന്നാൽ കേട്ടോളൂ  നമ്മുടെ മേടമാസമില്ലേ
പുലികൾക്കുള്ളതാണ് - ബൂലോഗ പുലികൾക്ക് !
കൊടകര നിന്നൊരു പുപ്പുലി , ബ്രിജ് വിഹാരത്തിൽ
നിന്ന് കരിമ്പുലി ,നന്ദപർവ്വതത്തിൽ നിന്നിതാ പുള്ളിപ്പുലി ,
ഒരു കുമാരന്റെ സംഭവം കടിച്ച്പിടിച്ചൊരു ചീറ്റപ്പുലി  ,വളരെ
ശാന്തമായി ചില യാത്രകൾ നടത്തി കൊണ്ടിരിക്കുന്ന സാക്ഷാൽ കടുവ ,
കായംകുളമെക്സ്പ്രസ്സിൽ ചാടിക്കയറിയ ഒരു വരയൻപുലി,.., ..., ...,അങ്ങിനെ
ധാരാളം പുലികൾക്കൊപ്പം, ഇമ്മിണി പുലിച്ചികളും ഈ ബൂലോഗം മുഴുവൻ മദിച്ചുനടന്ന ഈ മേടമാസത്തിൽ, ബിലാത്തിപട്ടണത്തിലെ കഴുതപ്പുലികളായ ഞങ്ങൾ ,പുലിതിന്നതിന്റെ ബാക്കി പരതി കിടുകിടാവിറച്ച് കഴിയുകയായിരുന്നു ....

ഇനിയിപ്പോൾ എടവം പിറന്നതുകൊണ്ട് ഈ പുലികൾ
എടവാടുകൾ എല്ലാം തീർത്തിരിക്കും എന്ന നിഗമനത്തിൽ
വീണ്ടും എത്തിനോക്കുകയാണ്  ബൂലൊഗത്തിൽ ...കേട്ടൊ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ
കൂട്ടുഭരണവും,കുതിര കച്ചവടവും ആകാമെങ്കിൽ ,നമുക്കും എന്തുകൊണ്ട് 
ആയിക്കൂടാ എന്ന്പറഞ്ഞ് ,ഇത്തവണത്തെ യുകെ തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കക്ഷികളിൽ നേരെ എതിർ പോളിസികളുള്ള ടോറി പാർട്ടിയും, ലിബെറൽ പാർട്ടിയും ചേർന്ന് പതിമൂന്നുകൊല്ലത്തെ ലേബർ ആധിപത്യം അവസാനിപ്പിച്ച് ഭരണത്തിൽ കേറിയതാണ് ഇവിടത്തെ വമ്പൻ വിശേഷം.
ഡേവിഡ് കാമറൂൺ പ്രധാനമന്ത്രിയും(ടോറി), നിക്ക് ക്ലെഗ്ഗ് ഉപപ്രധാനമന്ത്രിയും(ലിബെറൽ) ആയി ചുമതലയേറ്റ് അങ്ങിനെ ലോകരാഷ്ട്ര തലവന്മാരിൽ തലതൊട്ടപ്പന്മാരാകുകയും ചെയ്തു. 

 ജോസ് അലക്സാണ്ടറും,ഡോ: ഓമന ഗംഗാധരനും,ശ്രീകുമാറും (ഏഷ്യാനെറ്റ് ) .

പിന്നെ നമ്മുടെ മലയാളി സ്ഥാനാർത്ഥികളിൽ നാലുപെർ
ജയിച്ചു .അതിൽ സാഹിത്യകാരിയായ ഡോ: ഓമന ഗംഗാധരനും,
ജോസ് അലക്സാണ്ടർക്കും , അങ്ങിനെ  2012 ലെ ഒളിമ്പിക്സിന്റെ കടിഞ്ഞാൺ
വള്ളികൾ പിടിക്കാനും സാധിക്കും കേട്ടൊ

കാലെത്തെന്നെ കുടുംബകലഹം വേണ്ടാന്നുകരുതി,
പെണ്ണൊരുത്തിയുടെ കണ്ണുവെട്ടിച്ച് , അര ലിറ്ററിന്റെ ഓറഞ്ച്ജ്യൂസിന്റെ
പൌച്പാക്കറ്റ് തുറന്ന് കുറെ സിങ്കിലൊഴിച്ചുകളഞ്ഞ്, 'ജാക്ക്ഡാനിയൽ'
കൊണ്ട് റീഫിൽ ചെയ്ത് കമ്പ്യൂട്ടർ ടേബിളിൽ വന്നിരുന്ന് ഇതെഴുതാൻ തുടക്കം കുറിച്ചതാണ്.
അപ്പോഴാണ് മീനെല്ലാം ഫ്രീസറിൽ നിന്നും പുറത്തെടുത്തിട്ട്,
അടുക്കളയൊതുക്കി ഭാര്യയുടെ എഴുന്നുള്ളത്തും ,തിരുമൊഴികളും..

“ തൊടങ്ങ്യാ..ദിന്റെ..മുമ്പില് ‘

മയപ്പെടുത്തുവാൻ ഞാൻ പറഞ്ഞു

“ഡ്യേ..ഒര് കപ്പെട്ത്ത്ഏ...ഈ ജ്യൂസ്സുടിക്ക്യാൻ “ ( ഡി ഫോർ ഡാർലിങ്ങ്  കേട്ടൊ)

കപ്പ് കൊണ്ട് വന്ന്  ഒരു ഗ്ലാസ് പകർത്തി, നിന്ന നിൽ‌പ്പിൽ ഒറ്റ വലിക്ക് അവളത് മോന്തിയകത്താക്കി !

പിന്നീട് ആ കപ്പിൽ , ഒരുകപ്പ് എനിക്ക് പകർത്തിവെച്ചിട്ട്


“അയ്യേ....പൊട്ടജൂസാട്ടാ.. ഇത് “

എന്ന് പറഞ്ഞ് അടുക്കളയിലേക്ക് വലിഞ്ഞു...

എനിക്കെന്തെങ്കിലും മിണ്ടാൻ പറ്റ്വോ ?

 ഒന്നുമറിയാത്തപോലെ ഞാനത് സിപ്പെയ്ത് ,പത്ത് മിനിട്ട് കഴിഞ്ഞ്
ചെന്ന് സ്ഥിതിവിശേഷം എന്തായി  എന്ന് നോക്കിയപ്പോൾ ,
കുറ്റിയിൽ കെട്ടിയ വയറുനിറഞ്ഞ പശുവിനെ പോലെ വെറുതെ അതും ഇതും തൊട്ട് വട്ടം കറങ്ങിനിൽക്കുകയാണവൾ....

അവൾക്കപ്പോഴെന്റെ മീശമേലുള്ള നരച്ചരോമം വെട്ടികളയണമെത്രേ....

എന്നെ ചുള്ളനാക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നൂ...

എന്തിന് പറയുന്നു പിള്ളേര് ക്ലാസ്സിൽ പോയതുകൊണ്ടോ,
ജാക്ഡാനിയലേട്ടൻ ഉള്ളിൽകിടന്ന് വിലസിയത് കൊണ്ടോ അവൾ വല്ലാതെ പ്രണയപരവശയായിരുന്നൂ !

പിന്നീട് മോൻ വന്ന് വാതിലിൽ മുട്ടിയപ്പോഴായിരുന്നു ഞങ്ങളുണർന്നത്..! !

അയ്യോ..എന്റെ മീൻ എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്കും,
ഇന്നത്തെ ബ്ലോഗ്ഗെഴുത്ത് കട്ടപ്പുക എന്ന്പറഞ്ഞ് ,കാലത്ത് ഓൺ ചെയ്തുവെച്ചിരുന്ന ഇന്റെർനെറ്റും,കമ്പ്യൂട്ടറും ഓഫ് ചെയ്യാൻ ഞാൻ താഴേക്കും ഇറങ്ങിവന്നു...

എന്റെ പെണ്ണൊരുത്തി ഇതുപോലെ ഓറഞ്ച് ജ്യൂസ്
കുടിച്ചുതുടങ്ങിയാൽ ബൂലോഗർ രക്ഷപ്പെട്ടു !

എന്തെന്നാൽ എന്റെ ബ്ലോഗ്ഗെഴുത്ത് ഇതേപോൽ സ്വാഹ : ആയിത്തീരുമല്ലോ .....

ഇനിയിപ്പോൾ എന്തെഴുതണം,
ഇന്നലെ തലയിലുണ്ടായിരുന്നതൊക്കെ
പോയി കിട്ടി . ബോളിയൻ സിനിമാ കോമ്പ്ലെക്സിനെ കുറിച്ച് പറഞ്ഞാലൊ....

 മോഹൻ ചേട്ടനും, പിന്നെ ലണ്ടനിലെ ഒരു മണ്ടനും ! 

ഇന്ത്യൻ സിനിമകൾ മാത്രം കളിച്ചുകൊണ്ടിരിക്കുന്ന
മൂന്നുതീയ്യറ്ററുകൾ ഒന്നിച്ചുള്ള ,ലണ്ടനിലെ ബോളിയൻ
സിനിമ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടപ്രമുഖനായ
തെറാ ട്രാവൽസ്സുടമ, മലയാളിയായ കൊല്ലത്തുക്കാരൻ മോഹൻ ചേട്ടനാണ്.
മൂപ്പരായിരുന്നു അമൃത ,കൈരളി ചാനലുകളുടെ യുകെയിലെ ഡിസ്ട്രിബ്യൂട്ടർ.

ബോളിയനെകൂടാതെ ലണ്ടനിലെ ഇതരഭാഗങ്ങളിലടക്കം,
ബ്രിട്ടനിൽ ഏതാണ്ട് ന്നൂറ്റമ്പതോളം തീയ്യറ്ററുകളിൽ ഇന്ത്യൻ
സിനിമകൾ സ്ഥിരമായി കളിക്കാറുണ്ട് കേട്ടൊ. പ്രധാന ബോളിവുഡ്
മൂവികളെല്ലാം ഭാരതത്തോടൊപ്പം ഇവിടേയും റിലീസ് ചെയ്യും!

സൂപ്പർ സ്റ്റാറുകളുടേതടക്കം,ഒരാഴ്ച്ചയിൽ കൂടുതൽ
ഓടിക്കുന്ന സിനിമകൾ ചിലപ്പോൾ പത്ത്കാണികളെ വെച്ചെല്ലാമായിരിക്കും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുക.
ഈ പടങ്ങൾ പിടിക്കുവാൻ നിർമ്മാതാക്കൾക്ക് പണം വാരിക്കോരി
കൊടുക്കുന്ന വമ്പന്മാരുടെ കള്ളപ്പണം, വെള്ളപ്പണമാക്കുന്ന വിദ്യകൂടിയാണിത് കേട്ടൊ.

ഉദാഹരണത്തിന് ,ഒരുപുത്തൻ ബോളിവുഡ് മൂവി
ഇവിടെ ന്നൂറ് തീയ്യറ്ററുകളിൽ, ആ സിനിമ മൂന്ന് ഷോ വെച്ച്
അഞ്ഞൂറ് പേർ ഒരാഴ്ച്ച കണ്ടുവെന്ന്  കാണിക്കുന്നു .
അഞ്ച് പൌണ്ട് ടിക്കറ്റ് വെച്ച് കളക്ക്ഷൻ കാണിക്കുമ്പോൾ
100 x 500 x 3 x 5 = 75000 പൌണ്ട് !(ഒരു ദിവസത്തെ)
അപ്പോൾ ഏതാണ്ട് അമ്പത് ലക്ഷം രൂപ വൈറ്റായില്ലെ..!

പിന്നെ പടം ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ ചൈനക്കാരുടെ
കാരുണ്യത്താല്‍  വ്യാജ സി.ഡിയും റെഡി !

പക്ഷേ മലയാളപടങ്ങളെല്ലാം ഒരു പ്രിന്റ് മൂന്നാലുലക്ഷം
രൂപയ്ക്ക് വാങ്ങി, ഓരൊ തീയ്യറ്ററിലും മാറിമാറി പലസ്ഥലങ്ങളിൽ
പ്രദർശിപ്പിച്ച് മാക്സിമം വേണമെങ്കിൽ ഒരു ഇരുപത് ഷോ നട്ത്തുമായിരിക്കും
ആകെ ബ്രിട്ടനിൽ.

പിന്നെ മിക്കമലയാളികളും മറ്റിതര ഇന്ത്യൻ ഭാഷക്കാരെ
പോലെ അഞ്ചും,പത്തും പൌണ്ട് മുടക്കി സിനിമകാണില്ല ,
അവനും, കുടുംബവും വെയിറ്റുചെയ്യും ...
അതിന്റെ സി.ഡി ഇറങ്ങുന്ന വരെയോ,
അല്ലെങ്കിൽ ടി.വിയിൽ വരുന്നത് വരേയോ ....

മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട  എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ  അല്ലേ !

അതുകൊണ്ടിവിടെ മലയാളസിനിമ കൊണ്ടുവരുന്നവർക്കെന്നും
കുമ്പിളിൽ തന്നെ കഞ്ഞി !

അതേസമയം തമിഴും,തെലുങ്കും സിനിമകൾ അവരെല്ലാവരും,
ഒന്നടങ്കം വന്നു  കാണുന്നത് കൊണ്ട് ഹൌസ് ഫുൾ ആയി ഓടുകയും ചെയ്യുന്നു...!


വെറുതെയല്ല മലയാളസിനിമാ വ്യവസായം ഗതി പിടിക്കാത്തത് അല്ലേ ?
പോരാത്തതിന് മലയാളസിനിമാ സംഘടനകളും,നടന്മാരും തമ്മിൽ തമ്മിലുള്ള
വിഴുപ്പലക്കലുകളും, മുഴുത്ത കുത്തിതിരുപ്പുകളും എന്നുമുണ്ടല്ലോ ....

വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ.

മിക്കവാറും ബോളിവുഡ് താരങ്ങൾക്കെല്ലാം ലണ്ടനിൽ
അവുധിക്കാല വസതികൾ ഉള്ളതുകൊണ്ടും, ഇല്ലാത്തവരെ
നിർമ്മാതാ‍ക്കൾ ബിലാത്തിപട്ടണം കാണിക്കുവാൻ കൊണ്ടുവരുന്നതുകൊണ്ടും , എന്നുമെന്നുപറഞ്ഞോണം ആരാധകരൊന്നുമില്ലാതെ ഇവർ തേരെപാരെ ലണ്ടനിൽ അലയുന്നതുകാണാം.
ഇത്തരം വരവുകളിൽ ഇവർ ആരാധകരെ കാണുവാനായി, ബോളിയൻ സിനിമയിലും സ്ഥിരം വരാറുണ്ട് കേട്ടൊ.

ഒരു ബ്ലോഗീറ്റ്  ബൈ കൊച്ചു ത്രേസ്യ,അരുൺ,ഷിബു......
ആ താരങ്ങളെല്ലാം വരുമ്പോൾ ഇരിക്കുന്ന ബോളിയൻ തീയ്യറ്ററിലെ
സ്വീകരണമുറിയിൽ വെച്ചാണ് ഞങ്ങൾ ബ്രിട്ടൻ ബൂലോഗതാരങ്ങൾ
ഇവിടത്തെ പ്രഥമ ബൂലോഗസംഗമം നടത്തിയത് !

ഈ ബ്ലോഗ്ഗ് മീറ്റിനെ കുറിച്ച് എഴുതുവാനുള്ള അവകാശം
തനിക്കുമാത്രം ആണെന്നുള്ള കരാർ എല്ലാവരെ കൊണ്ടും
ഒപ്പിട്ട് വാങ്ങിയാണ് പ്രദീപ്,  ഇവിടെനിന്നും സ്ഥലം കാലിയാക്കിയത്.
അതുകൊണ്ട് അതിനെ കുറിച്ചുള്ള  വായനകൾ....
ഇവിടെ ദേ..ലണ്ടൻ..ബ്ലോഗ്ഗ് മീറ്റ്,
ഒപ്പം പ്രദീപറിയാതെ സമദ് ഭായി എഴുതിയ  അഭിഭാഷകന്റെ ഡയറിയിലും.

മീറ്റ് കഴിഞ്ഞ് തീയ്യറ്ററിലെ സ്വീകരണമുറിയിൽ നിന്നും
താഴോട്ടിറങ്ങിവന്നപ്പോൾ ' ജനകൻ ' സിനിമകാണാൻ
വന്നിരിക്കുന്ന മലയാളികൾ ചോദിച്ചു...

“ഇവരെല്ലാം സിനിമാക്കാരാണോ ?“

ബ്ലോഗ്ഗർ ഷിഗിൻ അവരോട്  മീറ്റിന്റെ ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു...

“അതെ...ഇവരെല്ലാം ഇവിടെ ലണ്ടനിൽ സിനിമാ ഷൂട്ടിങ്ങിന് വന്ന പുതുമുഖതാരങ്ങളും , സിനിമാക്കാരും ആണ്.


ബ്ലോഗൂട്ട്  വിജയിപ്പിച്ചവർ !

കരൺ ജോഹറിനെ പോലെയുള്ള ,സമദിനെ ചൂണ്ടിപറഞ്ഞു  ഇതാണ് ഡയറക്ട്ടർ,

പ്രൊഡ്യൂസർ ഈ കോട്ടിട്ടുനിക്കുന്ന കാരൂർ സോമൻ .

ലണ്ടനിൽ പഠിക്കുവാന്‍  വന്ന നായകനെ പ്രണയിക്കുന്ന രണ്ടുനായികമാരുടെ കഥയാണിതിത്.

നായകൻ അക്ഷയ്കുമാറിനെ പോലെയുള്ള ഈ അരുൺ അശോക് ,

നായിക ഒന്ന് സുസ്മിതാ സെന്നിനെ പോലെയുള്ള സിയാഷമീൻ,

 കാരൂർ സോമൻ ,സമദ് ഇരുമ്പഴി,വിഷ്ണു & സിയാഷമീൻ .

രണ്ടാമത് ജൂനിയർ ശ്രീവിദ്യയെ പോലെയുള്ള ത്രേസ്യകൊച്ച്,
കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വില്ലനായി അഭിനയിക്കുന്നത് ഈ തടിയൻ, മുരളീമുകുന്ദൻ,
കണ്ടാൽ തന്നെ ഒരു വില്ലൻ ലുക്കില്ലേ !

കോമേഡിയനായി വരുന്നത് ഈ ഇന്ദ്രൻസിനേ
പോലെയുള്ള പ്രദീപ് ജംയിംസ്,


ബ്രേക്ക്ഫാസ്റ്റിനും,ലഞ്ചിനും ശേഷം ഡിന്നറും ,അപ്പോൾ തന്നെ 
വെട്ടിമിഴുങ്ങുന്ന ഒരു കോട്ടയം നസ്രാണി !
ഛായഗ്രാഹകൻ മെല്ലി ഇറാനിയെ പോലുള്ള,
ഈ കണ്ണടക്കാരൻ വിഷ്ണുവാണ് ക്യേമറാമാൻ,

സാബു സിറിൽ കണക്കെ ഈ നിൽക്കുന്ന
തടിയന്‍,  ബാലുവാണ് ആർട്ട് ഡയറക്ട്ടർ,

ആർ.ഡി. ബർമ്മനെ പോലെയുള്ള , മനോജ് ശിവ എന്ന
ഈ നിൽക്കുന്നയാളാണ് സംഗീത സവിധായകൻ ,

പടത്തിന്റെ പരസ്യകലയും,സ്റ്റിൽ ഫോട്ടോഗ്രാഫിയും
ചെയ്യുന്നത് ഈ ബുദ്ധിജീവി  ഷിബു.

പിന്നെ ഞാൻ ഷിഗിൻ ഈ സിനിമയുടെ
പ്രൊഡക്ഷൻ എക്സിക്യുട്ടീവ്  കം  തിരക്കഥാകൃത്ത് !

അല്ലാ പടത്തിന്റെ പേര് പറഞ്ഞില്ലല്ലൊ....
“ ബൂലോഗമയം” !


ഇനി ലണ്ടൻ മലയാളി പത്രങ്ങളിൽ വന്ന
ഒരു വാർത്തയും ഫോട്ടൊയും പകർത്തിവെക്കുന്നു.

പ്രഥമ ബ്രിട്ടൻ മല്ലു ബ്ലോഗ്ഗേഴ്സ് മീറ്റ് ലണ്ടനിൽ വെച്ച് വിപുലമായി ആഘോഷിച്ചു


 ബ്രിട്ടൻ മല്ലു ബ്ലോഗ്ഗേഴ്സ് മീറ്റ് /  9 മെയ് 2010 / ലണ്ടൻ .
L to R(sitting)  Siya,Samad,Soman & Kocchu Thresya.
 L to R(standing) Mannoj,Shibu,Arun,Shigin,Balu,Pradeep,Muralee &Vishnu .


ബ്രിട്ടനിൽ നിന്നും മലയാളത്തിൽ ബ്ലോഗ്ഗ് എഴുതികൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടായ്മ,  ഇന്നലെ മെയ് ഒമ്പത് ഞായറാഴ്ച്ച ലണ്ടനിൽ വെച്ച് നടന്നു . ആകെ യു.കെയിലുള്ള ഇരുപത് മല്ലുബ്ലോഗ്ഗേഴ്സിൽ നിന്നും പതിനൊന്നുപേർ ഈ പ്രഥമ യു.കെ ബുലോഗസംഗമത്തിൽ പങ്കെടുത്തു.
രാവിലെ പത്തരമുതൽ നാലുമണിവരെ ഈസ്റ്റ് ഹാം ബോളിയൻ സിനിമയിലും, ആശദോശ റെസ്റ്റോറന്റിലും വെച്ച് എല്ലാവരും കൂടി ഒത്തുകൂടി പരിചയം പങ്കുവെക്കലും, ചർച്ചയും മറ്റുമൊക്കെയായി , കേരളത്തനിമയുള്ള ഭക്ഷണങ്ങൾ കഴിച്ചും ഈ കൂട്ടായ്മ ഗംഭീരമാക്കി.

വിശിഷ്ട്ടാതിഥിയായി പ്രവാസി സാഹിത്യകാരനായ കാരൂർ സോമനും , ഈ പുതുയുഗ എഴുത്ത്കാർക്ക് ഉപദേശങ്ങൾ നൽകി ഈ സംഗമത്തിന് കൊഴുപ്പേകി.

കൊച്ചുത്രേസ്യ , സിയാ ഷമീൻ,  സമദ് ഇരുമ്പഴി, വിഷ്ണു, പ്രദീപ് ജെയിംസ്, മനോജ് ശിവ, മുരളീമുകുന്ദൻ, അരുൺ, ബാലമുരളി, ഷിബു, ഷിഗിൻ, ഷമീൻ എന്നിവരാണ് യുകെയുടെ പലഭാഗങ്ങളിൽ നിന്നുമായി ഈ ബിലാത്തി ബൂലോഗ സംഗമത്തിന് എത്തിച്ചേർന്ന മലയാളത്തിൽ എഴുതികൊണ്ടിരിക്കുന്ന ബ്ലോഗ്ഗർന്മാർ.

പിന്നെ  ഇപ്പോൾ ബ്രിട്ടണിൽ നിന്നും മലയളത്തിന്
ഹരം പകർന്ന് ബൂലോകത്തിൽ എഴുതികൊണ്ടിരിക്കുന്നവർ  ഇവരൊക്കെയാണ്...
 യുകെയിൽ  മാഞ്ചസ്റ്ററിലുള്ള ശ്രീ: അലക്സ് കണിയാമ്പറമ്പലിന്റെ ബിലാത്തിമലയാളി , ലങ്കാഷയറിലുള്ള  ഡോ:അജയ് കുറിച്ചിട്ടുള്ള റിനൈസ്സത്സ്,
ലണ്ടനിലുള്ള അരുൺ അശോകിന്റെ ഗുള്ളിബെൽ ട്രാവത്സ് ,
അശോക് സദന്റെ എന്റെ തിന്മകളും,നുണകളും പിന്നെ കുറച്ചുസത്യങ്ങളും ,
ജോഷി പുലിക്കോട്ടിലിന്റെ കവിതകൾ മാത്രമുള്ള മലയാളം കവിതകൾ ,
മാഞ്ചസ്റ്ററിലുള്ള കഥകളുടെ തട്ടകമായ ജോയിപ്പാന്റെ ജോയിപ്പാൻ കഥകൾ,
ക്നാനായി കൂട്ടായ്മയുടെ പേരിൽ കണിയാമ്പറമ്പിൽ അലക്സ്ഭായി ഇറക്കുന്ന സ്നേഹസന്ദേശം , സ്വന്തം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ തുടിക്കുന്ന ഒരു കൂട്ടായ്മയുടെ പേരിൽ യുകെയിലെ ആ ഗ്രാമക്കാർ ഇറക്കുന്ന  നമ്മുടെ സ്വന്തം കൈപ്പുഴ,
ദുരിതങ്ങളുടെ കഥകളുടെ അവകാശിയായ ലണ്ടനിലെ മേരികുട്ടിയുടെ കല്ല്യാണപ്പെണ്ണിന്റെ മലർവാടി,
ബൂലോഗത്തെ ബ്ലോഗിണിമാരിലെ പുപ്പുലിയായ  ഇപ്പോൾ റെഡ്ഡിങ്ങിലുള്ള, കൊച്ചു ത്രേസ്യാകൊച്ചിന്റെ  കൊച്ചുത്രേസ്യയുടെ ലോകം ,
നടൻ,സംഗീതജ്ഞൻ,എഴുത്തുകാരൻ എന്നിവയിലെല്ലാം നൈപുണ്യം തെളിയിച്ച മനോജ്ശിവയുടെ സ്മൈൽ  ,
മനോജ് മാത്യു അവതരിപ്പികുന്ന  ആത്മാവിന്റെ പുസ്തകം ,
ലണ്ടനിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന മുരളീമുകുന്ദന്റെ ബിലാത്തിപട്ടണം ,
പ്രദീപ് ജെയിംസ് ; ബെർമ്മിംങ്ങാം എഴുതുന്ന ചിരിയുടെ നന്മപടർത്തുന്നഒരു ദേശം  ,  നർമ്മവിശേഷങ്ങളുമായി കോവെണ്ട്രിയിൽ നിന്നും പി.ദിലീപിന്റെ   ഡെയ് കെളെത്താതെ കെളെത്താതെ,
ചരിത്രസ്മരണകളും , മറ്റുകാര്യമായ കാര്യങ്ങളും നോർത്താംട്ടനിൽ ഇരുനെഴുതുന്ന അഡ്വ: സമദ് ഇരുമ്പഴിയുടെ ഒരു അഭിഭാഷകന്റെ ഡയറി ,
ലണ്ടനിൽ നിന്നും വർണ്ണങ്ങൾ
ചാർത്തി ഭംഗിവരുത്തുന്ന എഴുത്തുമായി എന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി സിയാഷമിൻ  ,
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍ എഴുതികൊണ്ടിരിക്കുന്ന  ന്യൂകാസിലുള്ള സീമാമേനോന്റെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി,
കലാകാരനായ സിജോ ജോർജ്ജിന്റെ  അരയന്നങ്ങളുടെ നാട്ടിൽ ,
ലിവർപൂളിലുള്ള ശ്രീരാഗിന്റെ എന്റെ കണ്ണിലൂടെ ,
കവിതകളുടെ വീണമീട്ടിടുന്ന വിജയലക്ഷ്മിയേടത്തിയുടെ എൻ മണിവീണ ,
യാത്രാ വിവരണത്തിന്റെ സുന്ദരമായ വർണ്ണനകളോടെ കോവെണ്ട്രിയിലുള്ള വിഷ്ണുവിന്റെ വിഷ്ണുലോകം
എന്നിവയൊക്കെയാണ് നിലവിൽ ഇപ്പോൾ ബ്രിട്ടനിലുള്ള മലയാളം ബ്ലോഗ്ഗേഴ്സും, അവരുടെ ബ്ലോഗ്ഗ് വിലാസങ്ങളും .



ലേബൽ    :-

.

82 comments:

ശ്രീ said...

നേരത്തെ വന്ന് വായിച്ചു പോയതാണ്. കമന്റിടാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

എഴുത്ത് പതിവു പോലെ ഇഷ്ടമായി മാഷേ. ബ്ലോഗ്ഗേഴ്സ് മീറ്റിനെ പറ്റിയും രസകരമായി തന്നെ വിവരിച്ചു. ഇങ്ങനെ ഒരു മീറ്റ് വിവരണം ആണ് വായിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നതും :)

അനില്‍@ബ്ലൊഗ് said...

എല്ലാരെയും കണ്ടു .സന്തോഷം.

വിഷ്ണു | Vishnu said...

മുരളിയേട്ടാ വിവരണം കിടിലം..

"ബൂലോഗമയം" പടത്തില്‍ 'ഇന്ദ്രന്‍സിനെ' പോലുള്ള പ്രദീപിന് ഒരു പട്ടു സീനും, ഒരു അടിപിടിയും, പിന്നെ ഒരു 'മസാല' രംഗവും കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ;-)

siya said...

'ബൂലോഗമയം' എല്ലാ പൊലിമയോടെയും വായിച്ചു .വിവരണം നന്നായിരിക്കുന്നു !!!.ഇതില്‍ മുരളിചേട്ടന്‍ ഒരു കാര്യം പറയാന്‍ വിട്ടു പോയി .മുരളി ചേട്ടന്റെ മാജിക്‌ .,സായി ബാബാ ടെ പോലെ ഭസ്മം എറിഞ്ഞതും, പിന്നെ എന്‍റെ ഒരു പൌണ്ട് കൊണ്ട് കാണിച്ച കലാവിരുതും എല്ലാം നന്നായിരുന്നു ..കുറച്ചു സമയം ഉണ്ടായിരുന്നത് കൊണ്ട് ഒന്നും കാര്യമായി പഠിച്ചു എടുക്കാനും സാധിച്ചില്ല .അടുത്ത ബ്ലോഗ്‌ മീറ്റ്‌ നു കുട്ടികളെയും കൊണ്ട് വരാം അവര്‍ക്കും ഇതൊക്കെ കാണാമല്ലോ ?.പിന്നെ സുസ്മിത സെന്‍നു മലയാളം വായിക്കാന്‍ പറ്റാത്തതും എന്‍റെ ഭാഗ്യം !!!

Unknown said...

മീറ്റിനെ ക്കുറിച്ച് മറ്റൊരു ബ്ലോഗില്‍ വായിച്ചിരുന്നു. മീറ്റിയ എല്ലാവര്ക്കും ആശംസകള്‍, ഒപ്പം നല്ല വിവരനങ്ങള്‍ക്ക് നന്ദി.

എന്നാലും 'ഡി' യെ കള്ളുകുടിപ്പിച്ചത് ശരിയായില്ല!

Mohamed Salahudheen said...

:)

പ്രദീപ്‌ said...

എന്തിന് പറയുന്നു പിള്ളേര് ക്ലാസ്സിൽ പോയതുകൊണ്ടോ,
ജാക്ഡാനിയലേട്ടൻ ഉള്ളിൽകിടന്ന് വിലസിയത് കൊണ്ടോ അവൾ വല്ലാതെ പ്രണയപരവശയായിരുന്നൂ !

പിന്നീട് മോൻ വന്ന് വാതിലിൽ മുട്ടിയപ്പോഴായിരുന്നു ഞങ്ങളുണർന്നത്..! !
കുറച്ചൂടെ വിശദീകരിക്കാമായിരുന്നു....... ഇവിടെ കുറേ " അറിവില്ലാ പൈതങ്ങള്‍" ഉണ്ടേ . ( എന്‍റെ അണ്ണാ. ഹോ ... )
വിവരണങ്ങള്‍ ഒക്കെ ഇഷ്ടപ്പെട്ടു . പക്ഷേ ഒരു കാര്യം പറയട്ടേ ( പറയാതിരിക്കാന്‍ വയ്യ ) , ഏതു മന്ത്രവാദി വന്നാലും കോഴിക്ക് കിടക്കപ്പൊറതിയില്ലാന്നു പറഞ്ഞപോലെയായല്ലോ എന്‍റെ കാര്യം . ഹും ( എല്ലാത്തിനിട്ടും ഞാന്‍ വെച്ചിട്ടുണ്ട് , ആ കമന്റ്‌ ഇട്ട വിഷ്ണുവിന് ഞാന്‍ " സ്പെഷ്യല് " വെച്ചിട്ടുണ്ട് .)
അപ്പൊ ബാക്കി നേരിട്ട് .

ചാണ്ടിച്ചൻ said...

നല്ല വിവരണം...നേരത്തെ കമന്റിടാന്‍ നോക്കിയിട്ട് പറ്റിയില്ല...ബ്ലോഗ്‌ ഈറ്റാണ് നടന്നതെന്ന് ഫോട്ടോകള്‍ കണ്ടപ്പോ മനസ്സിലായി...

മാണിക്യം said...

ഇതു തന്നെ ഒരു നല്ല സിനിമയ്ക്കുള്ള കഥ ആയി
അസുയ തോന്നുന്ന ആശ ദോശ....
സ്‌കൂള്‍ ഡെയ്സ്!!
സ്കൂളില്‍ പോണകാലവും,മക്കള്‍ സ്കൂളില്‍ പോണകാലവും
നല്ല കാലം!!
മഹാനായ ദാനിയേല്‍ !! :)

പട്ടേപ്പാടം റാംജി said...

ഞാനും കാലത്ത്‌ വായിച്ചിരുന്നതാണ്.
പതിവിനെക്കാള്‍ ഭംഗിയായി വിവരണം.
മീറ്റിന്റെ വിശദവിവരങ്ങള്‍‍ക്കൊപ്പം കുറെ നാട്ടുവിശേഷങ്ങളും അറിയിച്ചതിന് നന്ദി ബിലാത്തി.

jayanEvoor said...

തകർപ്പൻ വിവരണം...

പിന്നെ ഈ ബിലാത്തി മലയാളി ബ്ലോഗർമാർക്ക് ഒരു ദിശാബോധം നൽകാൻ വേണ്ടി തനി നാടൻ ബ്ലോഗർമാരുടെ നേതൃത്വത്തിൽ ഒരു ‘പണിപ്പുര’നടത്താൻ ഞങ്ങൾ നാടൻസ് തീരുമാനിച്ചിരിക്കുന്നു. നേതാവു ഞാൻ തന്നെ മതിയല്ലോ...ഫ്രീ ടു ആൻഡ് ഫ്രോ ടിക്കറ്റ് ഒരു പത്താ‍ൾക്ക് എടുത്തോളു....ഞങ്ങൾ റെഡി!

Pyari said...

ഇത്തരം പരിചയപ്പെടുത്തലുകള്‍ കൊള്ളാം ബിലാത്തി ചേട്ടോ. പിന്നെ, നമ്മടെ കൊച്ചു ത്രെസ്സിയും അങ്ങനെ ഒരു ബിലാത്തി ബ്ലോഗ്ഗര്‍ ആയല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീ, അനിൽ ഭായി, വിഷ്ണു, സിയ , തെച്ചിക്കോടൻ, സലാഹ് , പ്രദീപ് , ചാണ്ടികുഞ്ഞ്, മാണിക്യം മേം, റാംജി ഭായി ;

ഇന്നലെ രാത്രി ഈ ബൂലോഗമയിയെ അണിയിച്ചൊരുക്കി,അഭിപ്രായപ്പെട്ടി പൂട്ടി,ഇന്നുകാലത്ത് ഇവളെ കണികാണിക്കാം എന്നുകരുതി ,ഇന്ന്കാലത്തെഴുന്നേറ്റ് പൂട്ടുതുറന്നപ്പോൾ ഞെട്ടിപ്പോയി...
പക്ഷേ അവൾക്കെന്റെ സ്വഭാവമായിരുന്നൂ,രാത്രിതന്നെ ചാടിപ്പോയി കാണിക്കേണ്ടയവരെയെല്ലാം എല്ലാം കാണിച്ചു !
എല്ലാവരും ക്ഷമീ..ര്

ബ്ലോഗ്പെരുന്തച്ചനായ വിഷ്ണു ,അന്നുവന്ന് തട്ടിമുട്ടി ഈ ബിലാത്തിപട്ടണം മോടിപിടിപ്പിച്ചതിന് ഒരു പ്രത്യേക നന്ദി.പിന്നെ നമ്മൾക്കാ ഇവിടത്തെ കാതൽമന്നൻ പ്രദീപിനെ ഓലക്കോണം ഉടുപ്പിക്കണം... കേട്ടൊ(കുശുമ്പ്).

സിയാ ,സുസ്മിതാസെൻ മലയാളമറിഞ്ഞിതുവായിക്കുകയും,സിയയെ കാണുകയും ചെയ്തെങ്കിൽ അസൂയ വന്നേനെ..!

പ്രദീപെ സ്വയം കോഴിയാണെന്ന് വിലയിരുത്തിയതിനഭിനന്ദനം...ദുർമന്ത്രവാദം ഒട്ടും ചെയ്യാത്തവരുടെ മുമ്പിൽ പോലും എന്റെ തല വെട്ട് എന്നുപറഞ്ഞ് തലനീട്ടിയിരുന്നാൽ ഞങ്ങൾ മാജിക്കുകാർ എന്തു ചെയ്യും?ഗുരു ദക്ഷിണ കൊണ്ടുവരൂ ശിഷ്യാ അറിവില്ലായ്മകൾ തീർത്തുതരാം..കേട്ടൊ.

മാണിക്യമേമിനും,മറ്റെല്ലാവർക്കും എല്ലാം ഇഷ്ട്ടപ്പെട്ടതിൽ പെരുത്ത് സന്തോഷം...
എല്ലാവർക്കും നന്ദി കേട്ടൊ...ഒരു പാട് നന്ദി.

ഗീത രാജന്‍ said...

മുരളിയെ...തകര്‍പ്പന്‍ വിവരണം....
എന്നാലും ഇങ്ങനെ ''ജ്യൂസ്‌'' കുടിപ്പികണ്ടായിരുന്നു ട്ടോ...'

OAB/ഒഎബി said...

മനുസനെ കുപ്പീലാക്കുന്ന ഒരു പോസ്റ്റ്!
രാവിലെ സുബ്‌ഹി നിസ്കരിച്ച് ബ്ലോഗ് തൊറന്നപ്പൊ കാണുന്നു ബിലാത്തി...21 മിനിട്ട് മുമ്പ്. എന്നാ പിന്നെ ആദ്യത്തെ കമന്റില്‍ ഇന്ന് വരെ ഞാന്‍ എവിടെയും പൊട്ടിക്കാത്ത ഒരു വെടി (കുപ്പീം തേങ്ങായും ഇല്ലാത്തതിനാല്‍) പൊട്ടിക്കാമെന്ന് കരുതിയപ്പൊ....ങും,,,,എവടെ
ജ്യൂസില്‍ മറ്റവനെ കൂട്ടി അടിച്ച് സൈഡായ പോലെ ഒരനക്കോം ഇല്ല.

ഇനിയിപ്പൊ ഞാനൊന്നും പറയുന്നില്ലേ..

sijo george said...

മുരളിയേട്ടാ, നമ്മടെ പ്രദീപ് ഒറ്റപ്പെടലിന്റെയും, ഏകാന്തതയുടെയൂം അപാര തീരങ്ങളിലുടെ കുറേ കാലമായി സഞ്ചരിക്കുന്നു.. അവനൊരു റൂം മേറ്റിനെയെങ്കിലും ശരിയാക്കി കൊടുക്കുക എന്നത്, യു.കെ ബ്ലോഗ് മീറ്റിന്റെ സംഘാടകൻ, കാരണവർ എന്ന നിലക്ക് മുരളിയേട്ടന്റെ ഉത്തരവ്വാദിത്ഥമാണ്, എങ്കിലും, ഒരു ഐഡിയ..: നമ്മൂടെ സോമനെ പ്രദീപിന്റെ റൂം മേറ്റ് ആയിട്ട് വിട്ടാലോ?.. ;)

Wash'Allan JK | വഷളന്‍ ജേക്കെ said...

ബിലാത്തീ, ബ്ലോഗ്ഗേര്‍സിനെ പരിചയപ്പെടുത്തിയതിനു നന്ദി. ഈ പരിപാടി കൊള്ളാമല്ലോ. പുതിയ ബ്ലോഗ്സ് പരിചയപ്പെട്ടു. ഈ അമേരിക്കക്കാര്‍ക്കൊന്നും ഈ ബുദ്ധി തോന്നാത്തതെന്താ, മണ്ടന്മാര്‍?
പിന്നെ ജാക്ക് ഡാനിയല്സ് മാജിക് കൊള്ളാം. ബ്ലോഗിന്‍റെ ഭാവിക്ക് ഒരു തുള്ളി ജ്യൂസില്‍ കലക്കാന്‍ ഞാനും തീരുമാനിച്ചു. ഇങ്ങനത്തെ ഐഡിയകള്‍ ഇനിയും പോരട്ടെ.

നിരക്ഷരൻ said...

പിന്നേം മീറ്റ് പോസ്റ്റ്. കൊതിപ്പിക്കുന്നതിനൊക്കെ ഒരു അതിരുണ്ട് മാഷേ :) ഒരുകൊല്ലം മുന്‍പ് ഇങ്ങനൊരു മീറ്റ് സംഘടിപ്പിക്കാഞ്ഞതില്‍ പ്രതിഷേധിക്കുന്നു :)

എറക്കാടൻ / Erakkadan said...

അതു ശരി..ഞാൻ വിചാരിച്ചു എനിക്കു മാത്രമേ ഈ അബദ്ധം പറ്റിയുള്ളൂ എന്ന്. എല്ലാർക്കും അബദ്ധം പറ്റ്‌ ഇ അല്ലേ....തേങ്ങ ഉടക്കാൻ ഞാനും നോക്കി....ഫോട്ടോസ്‌ കൊടുത്തതു നന്നായി അടുത്ത പോസ്റ്റിൽ ഞാനൊരു പണി തരാട്ടാ.....

Sukanya said...

ബ്ലോഗൂട്ടും, ബ്ലോഗീറ്റും മീറ്റിനെക്കാള്‍ ഭംഗിയാക്കി അല്ലെ? വിവരണം അസ്സലായി.

ഭായി said...

വിവരണം നന്നായി മാഷേ..! സൂപ്പർ!
ലണ്ടനിലെ മണ്ടൻ എന്നത് സത്യമാണോ മാഷെ?! ഒത്തിരിക്കാലമായി ഞാൻ ആഗ്രഹിക്കുകയാണ് ലണ്ടനിലെ ഒരു മണ്ടനെ ക്കാണണമെന്ന്! ഇനിയിപ്പം എനിക്ക് സമാധാനമായിട്ട് ജീവിക്കാം :-)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ജയൻഭായി,ഇവിടത്തെ സമ്മർക്കാഴ്ച്ചകൾ കാണാൻ തയ്യാറായി വന്നോളൂ(ഒരു ലങ്കോട്ടി കരുതണേ).ടിക്കറ്റ് ഫ്രീയില്ലെങ്കിലും സ്പോൺസൺഷിപ്പ് ഫ്രീതരാം കേട്ടൊ.നന്ദി ഡോക്ട്ടർ.

പ്രിയ പ്യാരി,ബൂലോക പുലിച്ചിയായ ഈ ത്രേസ്യകൊച്ചൊക്കെ ഇവിടെ വന്നകാരണം,വെറും കഴുതപ്പുലികളായ ഞങ്ങൾക്കൊന്നും ശരിക്ക് ഇരപിടിക്കുവാൻ കഴിയുന്നില്ലാന്നേ...നന്ദി കേട്ടൊ.

പ്രിയ ഗീത,സത്യമായിട്ടും കുടിപ്പിച്ചതല്ലാട്ടാ ,ബൈ ചാൻസ് എടുത്തുകുടിച്ചതാണ്...എന്തുചെയ്യും? നന്ദി കേട്ടൊ.

പ്രിയ ഒ എ ബി,എന്നാലും ആ വെടി പൊട്ട്ണ് കേക്കാൻ ഭാഗ്യമില്ല്യാണ്ട് പോയില്ലെയെനിക്ക്.നന്ദി ബഷീർ ഭായി.

പ്രിയ സിജോ,അല്ലെങ്കിൽ തന്നെ പ്രദീപിന്റെ കയ്യീന്ന് ഉടുക്കാനും,പൊതക്കാനും വേണ്ടുവോളം കിട്ടീട്ടുണ്ട്.ഇനി മൂപ്പരെയും കൂടി അവന്റെ റൂമ്മേറ്റ് ആക്കിയാൽ എന്റെ ജീവിതം കട്ടപ്പൊഹ! നന്ദി കേട്ടൊ .

പ്രിയ വഷളൻ,നിങ്ങൾക്കുമൊരു യുഎസ് ബൂലോക കൂട്ടായ്മ കൂടാം കേട്ടൊ.. നല്ല രസായിരിക്കും...പിന്നെ റേഷൻ കഴിഞ്ഞിട്ടുള്ള ക്വോട്ടകൾ ഇങ്ങിനെയൊക്കെയാണ് അഡ്ജസ്റ്റ് ചെയ്യുന്നത് കേട്ടൊ. നന്ദി ഭായി.

പ്രിയ മനോജ് ഭായി,ഒരു കൊല്ലം മുമ്പിവിടെ ഭായിയേയും,മേരികുട്ടിയേയും മാത്രമാണ് ബൂലോകത്തിൽ ഞാനറിയുന്നത്.ഇനി താങ്കളുടെ അടുത്ത യുകെവരവ് നമ്മുക്കിവിടെ കൊഴുപ്പിക്കാം കേട്ടൊ. നന്ദി ഭായി.

പ്രിയ ഏറക്കാടാ,അതിന് പണിതരാൻ ‘പണി’ അറിയുമോ ? സൂക്ഷിക്കണേ ഞാനൊരു ദുർമന്ത്രവാദിയാണേ..നന്ദി കേട്ടൊ.

പ്രിയ സുകന്യേ, എന്റെ തടിയുടെ രഹസ്യം പിടികിട്ടിയില്ലേ..ഊട്ടിനും,ഈറ്റിനും എന്നും മുമ്പിലാണ് ..കേട്ടൊ .നന്ദി.

Sulthan | സുൽത്താൻ said...

ചേട്ടായി,

എല്ലാവരെയും കണ്ടു. കണ്ണ്‌ നിറഞ്ഞു. സദ്യയുടെ കൂടെ ജ്യൂസ്‌ കുടിക്കുന്നത്‌കണ്ടിട്ട്‌. ;;))

ബ്ലോഗീറ്റും, ബ്ലോഗൂട്ടും ഗംഭീരമായി അല്ലെ.

വിശേഷണങ്ങൾ കലക്കി.

ആശംസകൾ.


Sulthan | സുൽത്താൻ

Vayady said...

ആ ചുള്ളത്തിയെ നമിച്ചു. എന്തിനാ? ആ പാവം ഇതൊക്കെ സഹിച്ചും, ക്ഷമിച്ചും കൂടെ ജീവിക്കുന്നതിന്‌!!! :) എന്നെങ്കിലും കാണുമ്പോള്‍ പൊടിപ്പും, തൊങ്ങലും വെച്ച് ഞാനിതെല്ലാം പറഞ്ഞു കൊടുക്കും. ഇതു സത്യം.:)

Anonymous said...

പ്രിയപ്പെട്ട ചേട്ടായി,
കലക്കീട്ട്ണ്ട് ഈ വിവരണങ്ങൽ എല്ലാം...

"തൊടങ്ങ്യാ..ദിന്റെ..മുമ്പില്..”

പെണ്ണൊരുത്തിയുള്ള എല്ലാ ബുലോകരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഭീകരപ്രശ്നമാണ് താങ്കൾ വളരെ ലാഘവമായി കൈകാര്യം ചെയ്തിരിക്കുന്നത്.
എന്റെ പെണ്ണൊരുത്തിക്ക് ബ്ലോഗ്ഗ് വായിക്കുന്ന ശീലമുള്ളത് കൊണ്ട് എൻ പേരു വെക്കുന്നില്ല
അഭിനന്ദനങ്ങൾ.

vinus said...

ബിലാത്തിക്കാർ ചുമ്മാ ചുമ്മാ മീറ്റി കൊതിപ്പിക്കുകയാണല്ലേ ഏതായലും പോസ്റ്റ് എന്നത്തേയും പോലെ തമാശയും കാര്യവും ഒക്കെയായി കലക്കി .

ബിലാത്തി ബ്ലോഗ്ഗേഴ്സ്സിനെല്ലാം അഭിവാദ്യങ്ങൾ

ഒഴാക്കന്‍. said...

വായിച്ചു തീര്‍ന്നപ്പോള്‍ ഈ ഉള്ളവന്‍ പങ്കെടുത്തപോലയുള്ള ഒരു തോന്നല്‍

ഗീത said...

എന്നാലും ആ നല്ലോരു ഓറഞ്ച് ജ്യൂസ് സിങ്കിലൊഴിച്ചു കളഞ്ഞല്ലോന്നാ എനിക്കു സങ്കടം.
പിന്നെ മീറ്റിയവര്‍ക്കും ഈറ്റിയവര്‍ക്കും ആശംസകള്‍. എന്തായാലും ആ പറഞ്ഞത് വെറുതേയാവണ്ട, എല്ലാവരും ചേര്‍ന്ന് ഒരു സിനിമ പിടിക്കൂ.
രസകരമായ പോസ്റ്റ്.

mithul said...

HAAY
Mandanmaar Londanil..!
Good Photos ! !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ഭായി,ഇത്രയധികം മണ്ടന്മാരെയും,മണ്ടികളേയും കണ്ടാസത്യം മനസ്സിലാക്കിയല്ലോ..അല്ലെ സുനിൽ ഭായി.ഇനി ഗുരു പോയി സമാധാനിക്ക് കേട്ടൊ.നന്ദി.

പ്രിയ സുൽത്താൻ,അത്രനല്ല ജ്യൂസെല്ലെയത്,കണ്ണ് മാത്രമല്ല അത് കണ്ടാൽ നിറയുക കേട്ടൊ ഭായി.നന്ദി.

പ്രിയ വായാടി, ആ ചുള്ളത്തിയില്ലെങ്കിൽ കാണാമായിരുന്നു.ലോകത്തിന് പോലീസ് അമെരിക്കയെന്ന പോലെ ,എന്റെ പോലീസാണത്! എരിതീയ്യിൽ എണ്ണ ഒഴിക്കല്ലേ കേട്ടൊ ഗെഡിച്ചീ..നന്ദി.

പ്രിയ അനോണിഭായി,ഈ രമണിമാരുടെ മുമ്മ്പിലെല്ലാം നമുക്ക് രമണന്മാരാകേണ്ട വല്ല കാര്യവുമുണ്ടോ?( അയ്യോ ..പണ്ടാറം..കേൾക്കുന്നുണ്ടോ !)നന്ദി.

പ്രിയ വീനസ്,ഇയാളുടെ കൊതിപറ്റിയ കാരണമാണെന്ന് തോന്നുന്നു രണ്ടിസ്സായി ജ്യൂസ്സുവെള്ളം കിട്ടീട്ടില്ല.നന്ദി കേട്ടൊ.

പ്രിയ ഒഴാക്കൻ, ഈ മീറ്റ് സ്മരണകൾ എന്തോ മനസ്സിൽ നിന്നും ഇതുവരെ ഒഴുകിപോയിട്ടില്ല കേട്ടൊ.നന്ദി.

പ്രിയ ഗീത,സ്ഥിരം ക്വോട്ടക്കുമുമ്പുള്ളത് സംഘട്പ്പിക്കാൻ നോക്കുമ്പോൾ ആരു മൈന്റുചെയ്യും ഒറിജിനൽ ജ്യൂസിനെ.. നന്ദി കേട്ടൊ.

പ്രിയ മിഥുൽ,ലണ്ടന്മാർ മണ്ടനിലെന്ന് തിരുത്തിപ്പറയൂ..കേട്ടൊ.നന്ദി.

C.K.Samad said...

മുരളിച്ചേട്ടാ പോസ്റ്റ്‌ കലക്കിയല്ലോ.......സിയ പറഞ്ഞത് പോലെ മുരളിചേട്ടന്‍ മാജിക്കിലൂടെ ഭസ്മം എടുത്ത സംഭവം പ്രതീപിന്റെ പോസ്റ്റിലും കണ്ടില്ല.
എന്നെ കുറിച്ച് ""കരന്‍ ജോഹര്‍"" എന്ന ഉപമ പ്രതീപ് അന്ന് കേള്‍ക്കാതിരുന്നത്‌ നന്നായി. ഇല്ലെങ്കില്‍ അതിനെ ശത ഗുണീഭവിച്ച് ബ്ലോഗിയേനെ......

Seema Menon said...

അപ്പൊ മീറ്റ് ആകപ്പാടെ കലക്കി അല്ലെ ബിലാത്തിചേട്ടാ? റിപ്പോറ്ട്ടിനു നന്ദി.

ഒരു യാത്രികന്‍ said...

ബ്ലോഗീറ്റ നടത്തിയെ എല്ലാ നീറുകളെയും കണ്ടു.സന്തോഷം.....ആശംസകള്‍.....സസ്നേഹം

Anonymous said...

dear muraly,

thanks for your understanding and the correction you have made it so you are not a mandan in london but some mandans/mandikal are here and they are not understanding or correcting. why ? poor literary knowledge, jealousy, no good heart or mind and they are enjoying with wine/whiskly each other so i am not in that catagory and i have my own name in the malayalam literature and not uk name. please read my noel kalpadukal and thanks for your all cooperation and good luck to your all blog matters. God bless you all.

thanks,
KAROOR SOMAN
karoorsoman@yahoo.com

Typist | എഴുത്തുകാരി said...

ബ്ലോഗ് മീറ്റ് അടിച്ചുപൊളിച്ചൂല്ലേ? എല്ലാവരേയും കണ്ടതില്‍ സന്തോഷം.

lekshmi. lachu said...

ഇത്തരം പരിചയപ്പെടുത്തലുകള്‍ കൊള്ളാം ..രസകരമായ പോസ്റ്റ്

nandakumar said...

“അയ്യേ....പൊട്ടജൂസാട്ടാ.. ഇത് “ എന്ന് പറഞ്ഞ് അടുക്കളയിലേക്ക് വലിഞ്ഞു...

എനിക്കെന്തെങ്കിലും മിണ്ടാൻ പറ്റ്വോ ?


ഹഹഹ് മുരളിയേട്ടാ. രസകരം!!

എന്‍.ബി.സുരേഷ് said...

മുരളിയേട്ടാ, കൊള്ളാം ഈ കോക്‍ടെയില്‍ പോസ്റ്റ്. ബൂലോകമയം എന്നാ റിലീസ് ചെയ്യുന്നത്? അറിയിക്കണേ.
പിന്നെ ഭാര്യയെ പൂസ്സാക്കി പ്രണയിപ്പിക്കുന്ന കലാപരിപാടി കൊള്ളാം കേട്ടോ. ഇനി ആരൊക്കെ പരീക്ഷിക്കുമോ എന്തോ.
പക്ഷെ ഇപ്പോഴും കല്യാണമൊനും കഴിക്കാതെ ബ്ലോഗ്ഗില്‍ തേരാപാരാ നടക്കുന്ന ചിന്ന പയ്യന്മാര്‍ എന്തു ചെയ്യും?
ലണ്ടനിലുള്ള ബ്ലോഗ്ഗേര്‍സിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയത് നന്നായി. അവിടെയും പോകാമല്ലോ.

പിന്നെ സിനിമാ വ്യവസായത്തെപ്പറ്റി പ്പറഞ്ഞത്
ശങ്കരന്‍ എപ്പോഴും തെങ്ങിലാ മുരളിയേട്ടാ,..

ഹംസ said...

മുരളിജീ വിവരണം ഒഴുകിപോവുകയല്ലെ ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് അങ്ങനെ..!! . പണ്ട് ഒരു സിനിമ കണ്ടത് ഓര്‍ക്കുന്നു “മണ്ടന്മാര്‍ ലണ്ടനില്‍“ അവരാണോ ഇവര്‍? അല്ല ഒരു സംശയാമാകെട്ടോ…! എല്ലാവരുടെയും ഫോട്ടോകള്‍ കണ്ടതില്‍ സന്തോഷം.!

വിജയലക്ഷ്മി said...

Muraly:ethaayaalum UKmeet adichupolichu alle?etthippedaan pattaatthathil vishamam thonni..ellaakaaryavum nammal vichaarikkumpole nadakkillallo..ellaavarkkum ente snehaanweshanam ariyikkuka .

പാവത്താൻ said...

മുരളിച്ചേട്ടന്‍ ഒരു മഹാന്‍ തന്നെ. മീറ്റ് പോസ്റ്റ് അതി ഗംഭീരമായിട്ടുണ്ട്.ചേട്ടന്‍ ലോകോത്തര മാജിക്കാരനും വിശ്വസാഹിത്യകാരനും തന്നെ....
ഇത്രയും പറഞ്ഞതല്ലേ....സ്കൂള്‍ തുറക്കുമ്പോഴേക്കും
ഈ ജാക് ഡാനിയല്‍ ഒരു കുപ്പി കിട്ടുമോ? :-)
(വിവരണങ്ങളൊക്കെ തകര്‍ത്തു)

പാവപ്പെട്ടവൻ said...

മുരളിയേട്ടാ വിവരണം കിടിലം..
അപ്പോള്‍ തൊടുപ്പുഴ കാണാം അല്ലേ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ സമദ് ഭായി,എന്തായാലും നമുക്ക് പറഞ്ഞപോലെ ന്യൂകാസിലിൽ വെച്ചും ഒന്നും ഒത്തുകൂടണം കേട്ടൊ.ഭായിയും ഒരു മീറ്റവലോകനം നടത്തൂന്നേ...നന്ദി

പ്രിയ സീമാ‍ജി,നിങ്ങൾക്കൊക്കെ ഈ മീറ്റും,ഈറ്റും,ഊട്ടും മിസ്സായതുകൊണ്ട് എന്തൊക്കെ നഷ്ട്ടങ്ങലാണ് ഉണ്ടായതെന്നാറിയാമോ..? കൊതിച്ചോ..കേട്ടൊ.നന്ദി.

പ്രിയ യാത്രികാ,ബൂലോഗം മുഖാന്തിരം മാനസികമായൊരടുപ്പമുണ്ടായി,പിന്നീട് നേരിട്ടുകണ്ടുമുട്ടുമ്പോഴുള്ള ഒരനുഭൂതിയുണ്ടല്ലോ...നന്ദി കേട്ടൊ.

പ്രിയ കാരൂർ സോമൻ ഭായി,താങ്കളുടെ ഉപദേശങ്ങൾക്കും,വഴികാട്ടലുകൾക്കുമൊക്കെ ഒരുപാട് നന്ദി..കേട്ടൊ.

പ്രിയ എഴുത്തുകാരിയേ ഇനി നിങ്ങളെല്ലാവരും കൂടി തൊടുപുഴയിൽ ഭൂലോക ബൂലോഗസംഗമം കൂടി ഞങ്ങളെയെല്ലാം കൊതിപ്പിക്കുവാൻ പോകുകയല്ലേ..നന്ദി കേട്ടൊ.

പ്രിയ ലെക്ഷ്മി,ചിലപ്പോൾ ഇത്തരം ഒരു പരിചയപ്പെടുത്തലുകളിൽ കൂടിയാവും നമുക്ക് ഏറ്റവും നല്ല മിത്രത്തെ കിട്ടുക അല്ലെ..നന്ദി.

പ്രിയ നന്ദാജി ,ഈ ജ്യൂസിന്റെ പൊട്ടത്തരം കണ്ടുപിടിച്ചാൽ അതോടെ വീട്ടിൽ വെച്ചുള്ള ജ്യൂസ്സുടി മുടങ്ങും..! നന്ദി കെട്ടൊ.

പ്രിയ സുരേഷ് മാഷെ,കാര്യമായിട്ടൊന്നും എഴുതുവാൻ ഇല്ലാത്തത് കൊണ്ടാണ് ഇതുപോലെ കോക്ക്ടെയിലായി എല്ലാവഞ്ചിയിലും കാലിട്ട് നിൽക്കുന്നത് കേട്ടൊ.നന്ദി ഭായി.

പ്രിയ ഹംസ, ലണ്ടന്മാർ മണ്ടനിൽ എന്ന് അത് തിരുത്തിപറയൂ...അതിൽ ഞാൻ മാത്രമേ ഒരേഒരു തിരുമണ്ടൻ ഉള്ളൂ കേട്ടൊ. നന്ദി.

പ്രിയ വിജയേടത്തി, നിങ്ങളുടെയൊക്കെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ് നമ്മുടെ മീറ്റ് നന്നാക്കാൻ കഴിഞ്ഞത് കേട്ടൊ. പോകുന്നതിന് മുമ്പ് കാണണം..ട്ടാ.നന്ദി.

പ്രിയ പാവത്താനായ ശിവന്മാഷേ,ഇത് ഭയങ്കരായി..മണ്ടനെ മഹാനാക്കുന്ന മാജിക് വിദ്യയോ! ഇതിന് രണ്ട് ജാ‍ക്കിചേട്ടൻ തന്നേക്കാം..മതിയോ.നന്ദി.
പിന്നെ തൊടുപുഴ മീറ്റ് അടിച്ചു പൊളിക്കണേ..
ബൂലൊഗസംഗമം കണ്ട് ഭൂലോകം ഞെട്ടണം !

ഗോപീകൃഷ്ണ൯.വി.ജി said...

വ്യാജ cd കള്‍ കാത്തിരിക്കുന്നവരേക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്കുണ്ടാ‍യ ഒരു രസകരമായ അനുഭവം ഇവിടെ കുറിക്കാന്‍ തോന്നുന്നു-

ഒരിക്കല്‍ ജോലിസംബന്ധമായി ഫ്രാങ്ക്-ഫര്‍ട്ടില്‍ കുറച്ചുനാള്‍ താമസിക്കേണ്ടതായി വന്നു. അന്ന് പാകിസ്താന്‍ ഷോപ്പില്‍ നിന്നു വാങ്ങിയ ഹിന്ദി സിനിമകളുടെ DVD കണ്ട് നാളുകള്‍ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴും ഇവിടെ ആളുകള്‍ ആ ചിത്രം റിലീസ് ആകുന്നതും കാത്തിരിക്കുകയായിരുന്നു എന്നത് അവിശ്വസനീയമായ ഒരു സത്യം. ..... നന്നായിരിക്കുന്നു ഈ പോസ്റ്റ്.

Anil cheleri kumaran said...

പല പ്രശസ്തരേയും ഈ പോസ്റ്റിലൂടെ കാണാന്‍ കഴിഞ്ഞു. എന്നെയും പുലിയാക്കിയതില്‍ വളരെ നന്ദി.

Anonymous said...

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ
കൂട്ടുഭരണവും,കുതിര കച്ചവടവും ആകാമെങ്കിൽ ,നമുക്കും എന്തുകൊണ്ട്
ആയിക്കൂടാ എന്ന്പറഞ്ഞ് ,ഇത്തവണത്തെ യുകെ തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കക്ഷികളിൽ നേരെ എതിർ പോളിസികളുള്ള ടോറി പാർട്ടിയും, ലിബെറൽ പാർട്ടിയും ചേർന്ന് പതിമൂന്നുകൊല്ലത്തെ ലേബർ ആധിപത്യം അവസാനിപ്പിച്ച് ഭരണത്തിൽ കേറിയതാണ് ഇവിടത്തെ വമ്പൻ വിശേഷം!
ethrayethra kocchu kocchu kaaryangalaal sampannamaanu ee Boolagamayam.
ennettheppoleyum ithum assalaayirikkunnu...
By
K.P.RAGHULAL

krish | കൃഷ് said...

വിവരണം കൊള്ളാം.
‘ജ്യൂസടി’ മുടങ്ങാതെ നടക്കുന്നുണ്ടല്ലോ.

ലണ്ടനിലെ ‘മണ്ട’ന്മാരെ കണ്ടതിൽ സന്തോഷം.

ഈ കൊച്ചുത്രേസ്യയെന്താ ചോറ് വിളമ്പുന്നതിനുമുമ്പേ കറിയില്ലാം വാരിതിന്നുന്നത്.
ആ..ആക്രാന്തം, അല്ലാണ്ടെന്താ.

അപ്പൊ, ഈ സിൽമ എപ്പഴാ ഇറങ്ങ്ണത്.

വിനുവേട്ടന്‍ said...

മുരളിഭായ്‌... വിവരണം കലക്കി... യു.കെ യിലെ ആണ്‍പുലികളെയും പെണ്‍പുലികളെയും കാണാന്‍ സാധിച്ചതില്‍ സന്തോഷം... ഫാഡാ ഐലണ്ടിലേക്കുള്ള യാത്രയിലായത്‌ കൊണ്ട്‌ വരാന്‍ സാധിച്ചില്ല എനിക്ക്‌... പ്രദീപിനെ 'കോഴി' എന്ന് വിളിച്ചത്‌ ഇത്തിരി കടന്നുപോയീട്ടാ...

(കൊലുസ്) said...

വായിച്ചു..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ഗോപീകൃഷ്ണൻ,നമ്മുടെ നാട്ടിലെ കിടിലൻ സിനിമകളുടെയെല്ലാം കിംങ്ങ്മേക്കേർസ് ഇവിടെയാണുള്ളത് കേട്ടൊ. അവർ വിധിക്കുന്നത് നടക്കും !നന്ദി.

പ്രിയ കുമാരൻ ഭായി,പേരും പ്രസസ്തിയുമുള്ള പുലികളായവരെ വെറും പുലിയാക്കാൻ പറ്റുമോ അനിലേ.. നന്ദി.

പ്രിയ രഘുലാൽ,ഇപ്പോൾ പലയൂറോപ്പ്യൻ രാജ്യങ്ങളും പലകാര്യങ്ങളിലും ഇന്ത്യയെ അനുകരിച്ചുകൊണ്ടിരിക്കുകയാണല്ലൊ.നന്ദി.

പ്രിയ കൃഷ്ഭായി,ചുക്കില്ലാത്ത കഷായമില്ലെന്നുപറഞ്ഞ പോലെ ജൂസ്യടിയില്ലാത്ത കാര്യങ്ങളില്ലിവിടെ.മണ്ടനിലെ ലണ്ടന്മാരാണ് ഇവിടെയുള്ളത് കേട്ടൊ. നന്ദി.

പ്രിയ വിനുവേട്ടൻ,ഞങ്ങളുടെ അടുത്ത ബ്ലോഗ്ഗ്മീറ്റ് ചിലപ്പോൾ ന്യൂകാസിലിലോ,ഫാഡ ഐലണ്ടിലോ വെച്ചായിരിക്കും കേട്ടൊ.നന്ദി.

പ്രിയ സ്നോഫോൾ,വായിച്ചു പോയതിൽ സന്തോഷം കേട്ടൊ.നന്ദി.

അങ്കിള്‍ said...

ഒരു കാര്യം മാത്രം പിടികിട്ടിയില്ല. നിങ്ങളെല്ലാം ഒത്തുകൂടാൻ മാത്രം അടുത്തടുത്താണൊ പണിയെടുക്കുന്നത്. അതോ മീറ്റാനും ഈറ്റാനുമായി ഒന്നു ചേർന്നതോ?

വിവരണങ്ങൾ നന്നായി,അവതരണവും.

പടങ്ങളെല്ലാം ഉള്ളതു കൊണ്ട് ഇനി അനോണിമിറ്റി ഇല്ല.

Kalavallabhan said...

എല്ലാവരെയും പരിചയപ്പെട്ടതിൽ സന്തോഷം.
പിന്നീട് ഓരോരുത്തരെയായി പ്രത്യേകം വിസിറ്റ് ചെയ്യുന്നതാണു. പേടിക്കേണ്ട ബ്ളോഗിലൂടെ.

jyo.mds said...

വിവരണം നന്നായി.ബ്ലോഗീറ്റും,ബ്ലോഗൂട്ടും ഒക്കെ കണ്ട് വയറ് നിറഞ്ഞു-ആ ഉപമ..കുറ്റിയില്‍ കെട്ടിയിട്ട വയറുനിറഞ്ഞ പശു..വളരെ ഇഷ്ടായി

ARUN said...

Kalakki Kalakki....this is the best so far!!! Maybe...njanum ithil ulpettathu kondavum...Muralichettan ella aashamsakalum arhikunnu...for the meet and the friendship!!!

Pinne Muralichetta mattethu marakkaruthu....cinema...abhinayikkanchance...Muraliyettan oru kalakkan villain aavan njan chance kanundu...namukku orumichu abhinayikkanam ;) !!

shibin said...

വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ..
ithumaathramalla ,ellaa kaaryangalum atipoliyaayi/ ugranaayi paranjirikkunnoo
CONGDS...

sm sadique said...

മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ അല്ലേ !
ബ്ലേഗ് മീറ്റിന്റെ വിവരണം രസകരം.
ഇനി ലണ്ടനിലുള്ള കുറൊ ബ്ലോഗറമ്മാരെ വായിക്കണം, അറിയണം.

kallyanapennu said...

അസ്സലായീട്ടാ.....
മുരളി ചേട്ടൊ,ഇവിടെയുള്ള ബൂലോകരെ കഴുതപ്പുലികളാക്കിയത് ഒട്ടും ശരിയായില്ലാട്ടാ..
ഇവെരെല്ലാം പുലികുട്ടന്മാരും,പുലിച്ചികളും തന്നെയാണ് !
അതിൽ മുരളിചേട്ടൻ പുപ്പുലി...എഴുത്ത് കണ്ടാലെന്നെ അറിഞ്ഞൂടേ.......

എന്നാലും ആ ജാക്കിചേട്ടനേ..!
ഇനി വരുമ്പോ ചേച്ച്യോട് ഈ തട്ടിപ്പൊക്കെ പറഞ്ഞുകൊടുക്കണം

joshy pulikkootil said...

nannaayittundu. i really miss that meeting.

ശ്രീനാഥന്‍ said...

നല്ല രസമീ ബില്ലാത്തിമലയാളം. ഇനീം ഇനീം പോരട്ടെ.

Readers Dais said...

മലയാളക്കരയില്‍ നിന്നകലെയായി ഒരു മലയാളി കൂട്ടായ്മ ....
ബ്ലോഗിന് സ്തുതി .......
ഇനിയിപ്പോ ഫ്രഷ്‌ ജ്യൂസ്‌ നിര്‍ത്തി പൌച് മേടിക്കുന്നതാ നല്ലത് അല്ലെ ?
വിവരണം നീണ്ടതെങ്കിലും ...വായിക്കാന്‍ രസമുണ്ടയിരിന്നു ....എരിവും പുളിയും ഉണ്ടല്ലോ, അതുകൊണ്ടാകാം!
:)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ അങ്കിൾ,ബ്രിട്ടന്റെ പലഭാഗങ്ങളിൽ കിടക്കുന്ന ഞങ്ങൾ,അമ്മമലയാളത്തിന്റെ എല്ലാരുചികളും അറിയുന്നതിനുവേണ്ടി ഒത്തുകൂടിയതാണ് കേട്ടൊ. ഈ മഹനീയ സാനിദ്ധ്യത്തിന് പെരുത്ത് നന്ദി സർ.

പ്രിയ കലാവല്ലഭ,വിസിറ്റിങ്ങെന്ന് പറഞ്ഞ് പേടിപ്പിച്ചു കളഞ്ഞല്ലോ..ബ്ലോഗ്ഗിൽകൂടിയാണെന്ന് പിന്നീടെല്ലെ മനസ്സിലായത്.നന്ദി കേട്ടൊ.

പ്രിയ ജ്യോ,ഈ ഉപമയാണെന്റെ പെരുമ.ലോകം ചുറ്റും വാലിബേ ഇനി എന്നാണ് ലണ്ടൻ പര്യടനം?നന്ദി.

പ്രിയ അരുൺ,സിനിമാനായകനായി തീർന്നാൽ ഈ വില്ലനെ മറക്കരുത് കേട്ടൊ.നന്ദി.

പ്രിയ ഷിബിൻ, പുകഴ്ത്തിപറഞ്ഞതിനും,അഭിനന്ദിച്ചതിനും നന്ദി കേട്ടൊ.

പ്രിയ സാദിക് ഭായി,മലയാളികൾക്കിത്തരം കാര്യങ്ങളിൽ വല്ല ട്രെയിനിങ്ങിന്റെ ആവശ്യമുണ്ടൊ? നന്ദി ഭായി.

പ്രിയ മേരികുട്ടി,എന്നെ ഇങ്ങനെ പൊക്കിപറ്ഞ്ഞിട്ട് ഒരു കാര്യവുമില്ല കേട്ടൊ.ചേച്യോട് പരദൂഷണം ഒപ്പിക്കാതിരുന്നാ മതി .നന്ദി.

പ്രിയ ജോഷി,ബ്ലോഗ്ഗൂട്ടു നഷ്ട്ടപ്പെട്ട ഹതഭാഗ്യവാനെ നന്ദി.

പ്രിയ ശ്രീനാഥാ,ബിലാത്തിമലയാളം വായിച്ചുരസിച്ചതിന് നന്ദി കേട്ടൊ.

പ്രിയ റീഡേഴ്സ് ഡയസ്,ഒരു എരിവും,പുളിയുമില്ലാതെ മലായാളിക്ക് ഉന്തുട്ട് ടേസ്റ്റാ എന്റെ ഭായി ഉള്ളത് ? നന്ദി കേട്ടൊ.

ഒരു നുറുങ്ങ് said...

ബിലാത്തീലെത്താനിത്തിരി വൈകി,സാരല്യ..
ഈറ്റും മീറ്റും ആകെമൊത്തം ജോറായീണ്ട്..!
ആ മാജിക്കിന്‍റെ വീഡിയോ ക്ലിപ്പിംഗ് കൂടി
പോസ്റ്റായിരുന്നൂല്ലോ,മാഷേ..
ഭാവുകങ്ങള്‍.

poor-me/പാവം-ഞാന്‍ said...

എല്ലാവരേയും പരിചയപ്പെടുത്തിയതിനു നന്ദി.
ജുസ് കുടി ആരോഗ്യത്തിനു ഹാനികരം...

bijil krishnan said...

വില്ലനായി അഭിനയിക്കുന്നത് ഈ തടിയൻ, മുരളീമുകുന്ദൻ,
കണ്ടാൽ തന്നെ ഒരു വില്ലൻ ലുക്കില്ലേ !


ഉഗ്രൻ അലക്ക് തന്നെ!

Unknown said...

വേണം, സായിപ്പന്മാരെ അങ്ങനെ വിട്ടാല്‍ കൊള്ളുമോ? ഇത് കലക്കി മുരളിയേട്ടാ.. :)
(കുറെ പേരെ പരിചയപ്പെടുത്തി, താങ്ക്സ്)

അരുണ്‍ കരിമുട്ടം said...

വരാന്‍ വളരെ വൈകി പോയി മാഷേ :)

കമന്‍റ്‌ കണ്ടപ്പോഴാ നോക്കിയത്, ഈ പോസ്റ്റിനും, മനോഹരമായ ഈ അവതരണത്തിനും നന്ദി പറയാതെ പോയാല്‍ ശരിയാവില്ലല്ലോ?

നന്ദി.

ഒരു വരയന്‍

വിനയന്‍ said...

വിവരണം തകര്‍ത്തൂട്ടോ...

വീകെ said...

ബിലാത്തിച്ചേട്ടാ...
വാസ്തവത്തിൽ അവിടെ നടന്നത് ‘ബ്ലോഗ് ഈറ്റ്’ ആയിരുന്നില്ലെ....?! ചിത്രം കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്.

എന്നാലും ആ ജൂസ്സ് പരിപാടി ഓർത്ത് ചിരിച്ചു പോയി കെട്ടൊ....!!
ആശംസകൾ....

Unknown said...

വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ.

Anonymous said...

നല്ല രസമുണ്ട് വായിക്കാന്‍ ...എല്ലാവരെയും കാണാനും പരിജയപെടാനും കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം ....

Unknown said...

chechiyum appo nammude companyile oru member aayi, chechikyu cheeers!!!!!!

ethrayadikam nuna otta kadayil kuthi kayattiyallo ,, kazhivu apaaram!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ നുറുങ്ങ്,എല്ലാം ജോറാക്കാൻ വേണ്ടിയല്ലെ മീറ്റും,ഈറ്റും നടത്തിയത്.നന്ദി കേട്ടൊ.

പ്രിയ പാവം-ഞാൻ,ജൂസുകുടികൊണ്ട് ആരോഗ്യത്തിന് ഉന്മേഷവും കിട്ടും കേട്ടൊ...

പ്രിയ ബിജിൽ,ഈ വില്ലൻ ലുക്കാണല്ലോ എന്റെ തട. നന്ദി കേട്ടൊ.

പ്രിയ മുരളിക,പരിചയ പെട്ടാ‍ൽ മാത്രം പോര,ഇടക്കവരെ സന്ദർശിക്കുകയും ചെയ്തോളു കേട്ടൊ.നന്ദി.

പ്രിയ അരുൺ,വരയൻ പുലികൾക്ക് വരാനെപ്പോഴെങ്കിലും നേരം കിട്ടാറുണ്ടൊ...നന്ദി കേട്ടൊ.

പ്രിയ വിനയൻ ,ഇനിയെപ്പോഴാണാവൊ തകർന്നു തരിപ്പണമാകുന്നത്..നന്ദി.

പ്രിയ വികെ,ശരിക്കുപറഞ്ഞാൽ ബ്ലോഗൂട്ടാണ് നട്ന്നത് കേട്ടൊ.നന്ദി.

പ്രിയ ബിജു,നമ്മുടെ സിനിമയല്ലെ,എപ്പൊ കുട്ടിച്ചോറായിന്ന് ചോദിച്ചാൽ മതി.നന്ദി.

പ്രിയ ആധില,ആ രസത്തിൽ ഒത്തുചേരുന്നൂ..കേട്ടൊ.നന്ദി.

പ്രിയ ഷിഗിൻ,ചേച്ചിക്ക് ചിയേർസ്സടിച്ചാൽ,ഉള്ളകഞ്ഞീല് മണ്ണുവാരിയിട്ട പോലെയാകും കേട്ടൊ.നന്ദി.

ManzoorAluvila said...

മുരളിയേട്ടാ..അതിമനോഹരമായ പരിചയപ്പെടുത്തൽ.. കൂടുതൽ ഏഴുത്തുകൾ വിരിയട്ടെ ഈ വിരൽ തുമ്പിൽ...ആശംസകൾ

do visit my blog too..

വശംവദൻ said...

തകർപ്പൻ അവതരണം.

എല്ലാ പുലികൾക്കും ആശംസകൾ

Unknown said...

മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ അല്ലേ !

Kaippally said...

ലണ്ടൻ മല്ലുസിനെ എല്ലാം കണ്ടതിൽ ഫയങ്കര സന്തോയം :)

Unknown said...

വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ.

ഷിബു said...

‘പടത്തിന്റെ പരസ്യകലയും,സ്റ്റിൽ ഫോട്ടോഗ്രാഫിയും
ചെയ്യുന്നത് ഈ ബുദ്ധിജീവി ഷിബു.‘

ഹൌ...സമാധാനം ,ബുദ്ധിജീവിയെ ആക്കിയിട്ടുള്ളൂ...!

Unknown said...

മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ അല്ലേ !

sulu said...

മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ അല്ലേ !

Unknown said...

എന്തിന് പറയുന്നു പിള്ളേര് ക്ലാസ്സിൽ പോയതുകൊണ്ടോ,
ജാക്ഡാനിയലേട്ടൻ ഉള്ളിൽകിടന്ന് വിലസിയത് കൊണ്ടോ അവൾ വല്ലാതെ പ്രണയപരവശയായിരുന്നൂ !

Anonymous said...

secret message music godzilla takes new york band music
spokane wa live music venue club qtech music downloads christian song lyrics and sheet music play music from 7130e
buck cherry music censored

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...