Tuesday, 14 April 2009

വിഷുവാണ് വിഷയം ഒപ്പം തെരഞ്ഞെടുപ്പും... / Vishuvaanu Vshayam Oppam Therenjetuppum ...

പണ്ടെല്ലാം ജീവിതവും , ജീവിതത്തോടുമുള്ള കാഴ്ചപാടുകളും വളരെ ലളിതമായിരുന്നൂ,
ഇപ്പോളാണെങ്കിൽനേരെ തിരിച്ചും ;
ആയതു ജീവിത രീതിയിലും,രാഷ്ട്രീയത്തിലും മാത്രമല്ല മറ്റെന്തു സംഗതികളിലും പ്രതിഫലിച്ചു കാണുന്നുമുണ്ട്.
എവിടേയും കൈയ്യൂക്കും , കൌശലവും ഉള്ളവർ സ്ഥാന മാനങ്ങൾ അലങ്കരിക്കുന്നൂ എന്നു മാ‍ത്രം...!
ജാതി, മതം, ഭാഷ , വർഗ്ഗീയം ,  പ്രാദേശികം ,ദേശീയം മുതലായവ കൂട്ടി കുഴച്ചുള്ള രഷ്ട്രീയ കക്ഷികളും, നേതാക്കളും ഇന്നുള്ള നമ്മുടെ ജനാധിപത്യത്തെ കശക്കി മറിച്ചിരിക്കുകയാണ്‌ 
അവനവന്റെ ദേശത്തേക്കാൾ ദേശീയതെക്കാൾ  സ്വ താല്പ്യര്യങ്ങൾ  മാത്രം സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് നമുക്കിപ്പോൾ ഉള്ളത് .
എവിടെയാണ്  ആ പഴയ അഖണ്ഡ ഭാരത ചിന്തകൾ ..?
ഇങ്ങനെയൊക്കെ ഈ നിലക്ക്  ആധുനിക ഇന്ത്യ പോകുന്നുവെങ്കിൽ നിരവധി കൊച്ചു കൊച്ചു ഇന്ത്യകൾ  ഭാവിയിൽ മുളയെടുക്കും എന്നാണ് തോന്നുന്നത്.

ഇപ്പോൾ വിഷുവിനൊപ്പം ദേശീയ ഇലക്ഷനും നടക്കുന്ന ഭാരതത്തെ കുറിച്ചുള്ള ഈ ദൂരക്കാ‍ഴ്ചയാൽ നാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഇങ്ങനെ മാത്രമെ  നോക്കിക്കാണുവാൻ സാധിക്കുകയുള്ളൂ  എന്ന് മാത്രം ...

താഴെ കാണുന്ന ഒരു പഴയ  കവി വാക്യത്തിൽ പറയുന്നപോലെ ദേശ സ്നേഹത്തേക്കാൾ കൂടുതൽ സ്വന്തം  സാമ്പത്തിക നേട്ടത്തിനായി മാത്രം നേതാക്കന്മാരും പ്രജകളും ചിന്തിക്കുന്ന രാജ്യത്തിന് ഒരു ഉന്നതിയും കൈവരിക്കുവാൻ കഴിയില്ല ...!

'സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം..'

നാട്ടിലെ വിഷു ,ഈസ്റ്റർ തെരെഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കാതോര്‍ത്തുകൊണ്ട്‌ അക്ഷരപ്രാസത്തിൽ ബ്ലോഗിൽ എഴുതിയിടുവാൻ വേണ്ടി മാത്രം എഴുതിയ വരികളാണ് ഇനിയുള്ളത് കേട്ടോ കൂട്ടരെ...

വിഷുവല്ല വിഷയം വെറും തെരഞ്ഞെടുപ്പ് 

വിഷുപ്പക്ഷി ചിലയ്ക്കുന്നു വീണ്ടും ... "കള്ളന്‍ വന്നൂട്ടാ ;
"വിക്ഷു"ചെയ്യുന്നൂ ;വോട്ട് വേണം..ട്ടാ ;കൊണ്ടുപൊക്കോട്ടെ "

വിഷയം തെരഞ്ഞെടുപ്പിത്തവണ ;ഈസ്റ്ററിനും ,
വിഷുവിനും ആദരിക്കുന്നു ;ഈ പൊതുജനത്തെ ,
വിഷുക്കൈനീട്ടം നല്കി ;നേതാക്കളും അണികളും ,
വിക്ഷുചെയ്യുന്നു ദു:ഖവെള്ളിയില്‍ പള്ളിയില്‍ പോലും !

വിഷുക്കണി പോലെ നിരത്തിയാരോപണങ്ങളാൽ
വിഷ വാചകങ്ങളിൽ മുക്കി മറുകക്ഷി സ്ഥാനാർത്ഥികളെ
വിഷുപ്പടക്കങ്ങൾപോൽ ഒപ്പം പൊട്ടിച്ചു കൊടും കള്ളങ്ങൾ
വിഷമ വൃ ത്തത്തിലാക്കിയീ പാവം പൊതുജനങ്ങളെ ...

വിഷയങ്ങൽ ജനക്ഷേമങ്ങളൊന്നുമില്ലെങ്കിലും ,
വിഷമിക്കാതെ ജയിക്കാൻ കലക്കി മതവൈരം ,
വിഷം കുളത്തിലെന്നപോൽ - കുടി മുട്ടിക്കുവാൻ,
വിഷാദമീ ജനത്തിനും ;ഉന്മാദമാകക്ഷികൾ ക്കും ...

വിഷുക്കൊയ്ത്തു വിളവെടുക്കും ജന്മിത്വ കക്ഷികൾ ,
വിഷമിച്ചിരിക്കുന്ന കുടിയാൻ പോൽ പൊതു ജനം -
വിഷുക്കഞ്ഞിക്കുവകയില്ലാത്ത സമ്പത്തു മാന്ദ്യം ...!
വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം... !!


നമ്മുടെ വിഷു ആഘോഷം ലോകത്തിലെ 
മറ്റു പല രാജ്യത്തിന്റെയും കൊയ്തുല്‍ത്സവങ്ങളും , 
പുതുവര്‍ഷപ്പിറവി ദിനങ്ങളുമാണ്‌ ... !
വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും , നവവത്സരദിനമായി   ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും, ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും ഉദാഹരണങ്ങള്‍ ...



വിഷു വിഷസ് 


വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടാവര്‍ സാമ്പത്തിക മാന്ദ്യത്താല്‍ ;വിഷമിച്ചു
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ;ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല , കണി വെള്ളരിയും ,കമലാ നേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളി പണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !






April 2009.

14 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

jodishks

16 Apr (2 days ago)delete
നന്നായിട്ടുണ്ട്......നാട്ടില്‍ ആണെങ്ങില്‍ ഒരു അവാര്‍ഡ് കിട്ടുമായിരുന്നു
ഷനി എത്തിയിട്ടുണ്ട്‌ ................

kallyanapennu said...

kollam kavithayekkal nannayittuntu vaachakangal
പണ്ടെല്ലാം ജീവിതവും,കാഴ്ചപാടുകളും വളരെ ലളിതമായിരുന്നൂ,
ഇപ്പോളാണെങ്കിൽനേരെ തിരിച്ചും ;
ആയതുജീവിത രീതിയിലും,രാഷ്ട്രീയത്തിലും പ്രതിഫലിച്ചു കാണുന്നുമുണ്ട്.
എവിടേയും കൈയ്യൂക്കും,കൌശലവും ഉള്ളവർസ്ഥാനമാനങ്ങൽ അലങ്കരിക്കുന്നൂ എന്നു മാ‍ത്രം!
ജാതി,മതം,പ്രാദേശികം...മുതലായവ കൂട്ടികുഴച്ചുള്ള രഷ്ട്രീയകക്ഷികളും,നേതാക്കളും;
ദേശീയതെക്കാളുപരിയായി സ്വതാല്പ്യര്യങ്ങൽ സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്നൂ...
എവിടെ ആ പഴയ ഭാരതം?
നിരവധി കൊച്ചു കൊച്ചു ഇന്ത്യകൽ മുളയെടുക്കും ഈ നിലക്കുപോയാൽ....

Dr.Ajay Chandrasekharan said...

kollaam.

yemkay said...

vishukkaniyum therenjetuppum samyamanippicchu alle..

Sreerag said...

എല്ലാവിധ ആശംസകളും നേരുന്നു..

shibin said...

കൊള്ളാം,നന്നായിട്ടുണ്ട്

Unknown said...

സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം

ഷിബു said...

കൊള്ളാം

Unknown said...

വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം !!!

Unknown said...

സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം

Unknown said...

ജാതി,മതം,പ്രാദേശികം...മുതലായവ കൂട്ടികുഴച്ചുള്ള രഷ്ട്രീയകക്ഷികളും,നേതാക്കളും;
ദേശീയതെക്കാളുപരിയായി സ്വതാല്പ്യര്യങ്ങൽ സംരക്ഷിക്കാ‍നായി നെട്ടോട്ടമോടുന്നൂ...
എവിടെ ആ പഴയ ഭാരതം?
നിരവധി കൊച്ചു കൊച്ചു ഇന്ത്യകൽ മുളയെടുക്കും ഈ നിലക്കുപോയാൽ....

Muralee Mukundan , ബിലാത്തിപട്ടണം said...

ത്രാഷിൽ പെട്ടുപോയ ചില പഴയ അഭിപ്രായങ്ങൾ ഇവിടെ പതിച്ചു വെക്കുന്നു

Unknown said...
nattile vishu smaranakalilekku enne nayicha murale uncle nu orayiram thanks..........

12 April 2009 at 15:20
Anand said...
happy vishu........
nic .......
nic words.

13 April 2009 at 07:32
kallyanapennu said...
adya-ditweeyaakshara praasangal nannaayittuntu....kollam keep it up.

19 April 2009 at 03:39
bijil krishnan said...
ormayil oru vishu kudi........
athu murali mamman rachicha kavithayille polle thanniyayirunnu....
natille vishu kallam manasillekuu odi vannu....orayiram rachanakal enniyum a mansil vidarate ennu ashamsikunnu...........

21 April 2009 at 23:33
Muralee Mukundan , ബിലാത്തിപട്ടണം said...
എത്തിനോക്കിപ്പോയ എല്ലാവർക്കും നന്ദിയും,മംഗളങ്ങളും പറഞ്ഞുകൊള്ളുന്നൂ...

28 May 2009 at 13:14
Dr.Ajay Chandrasekharan said...
വിഷുക്കണി നല്ല കണിതന്നെയാ‍യിരിക്കുന്നൂ

20 June 2009 at 17:04
yemkay said...
happy later vishu

30 June 2009 at 09:37
shibin said...
kollaam

30 June 2009 at 17:26

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതാണ്ട് മുപ്പത് പേരോളം എന്റെ ബ്ലോഗിനെ
ഫോളോ ചെയ്യുന്നത് കാണുമ്പൊൾ വീണ്ടും മുടക്കം
കൂടാതെ എന്തെങ്കിലും എഴുതിയിടുവാനുള്ള ഒരു ഉത്സാഹം
വർദ്ധിക്കുന്നുണ്ട് .
ഇത്തവണയും എന്റെ വിഷുവിനെയും പൊതു
തെരെഞ്ഞെടുപ്പിനെയും കുറിച്ചുള്ള ഈ ആലേഖനത്തിലും
വന്നു നോക്കി പോയവർക്കും ,അഭിപ്രായം പറഞ്ഞവർക്കും
ഒരുപാടൊരുപാട് നന്ദി .ഒപ്പം ഈ ബ്ലോഗിനെ പിന്തുടരുന്നവർക്കും ...!

หวยเด็ดหวยดัง said...


I will be looking forward to your next post. Thank you
www.wixsite.com

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...