Saturday, 1 November 2008

ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം ...! / Bilatthipattanam Ente Boologa Thattakam ... !

ബിലാത്തിപട്ടണം ..ഒരു മായക്കാഴ്ച്ച ..!

ഇന്ന് നവമ്പര്‍ ഒന്ന് കേരളത്തിന്റെ ജന്മദിനം ...
ഒപ്പം എന്റെ ബ്ലോഗായ "ബിലാത്തിപട്ടണ‘ത്തിന്റെയും ..!

എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം
ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഒരു 'ബിലാത്തി പട്ടണ'മെന്ന ഒരു ബൂലോഗ തട്ടകമുണ്ടാക്കി ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല... !

പക്ഷെ എല്ലാം വിധി വിപരീതമെന്നുപറയാം .
ഈ കഴിഞ്ഞ മാര്‍ച്ചില്‍ പെട്ടെന്നുണ്ടായ ഒരു "സ്പൈനല്‍ സര്‍ജറി "
മുഖാന്തിരം കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ വായനയിലാണ്
മലയാള ബുലോഗത്തിൽ കൂടി ഏറെ സഞ്ചരിക്കുവാൻ സാധിച്ചത് ...

ഇതിനിടയിൽ കമ്പ്യൂട്ടർ നിരക്ഷരനായ എന്നെ , കിടപ്പിനിടയില്‍
കൂടെ താമസിച്ചിരുന്ന , കുടുംബ സുഹൃത്തായ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍
അജയ് മാത്യു , എന്റെ പേരില്‍ ഉണ്ടാക്കി ; നിര്‍ജ്ജീവമായി കിടന്നിരുന്ന
 "ഓര്‍ക്കുട്ട് " എക്കൌണ്ട് എങ്ങിനെയൊക്കെ കൈകാര്യം ചെയ്യണമെന്നും
പഠിപ്പിച്ചുകൊണ്ടിരുന്നൂ ...

അജയ് മുഖാന്തിരം ഇതിന് മുമ്പ് 'ഗൂഗിള്‍ സെര്‍ച്ച് ' വഴി ‘ഗുരുകുലം ,
കൊടകരപുരാണം ,വക്കാരിമാഷ്ട്ട , ബ്രിജ്‌ വിഹാരം ..' മുതലായ അഞ്ചെട്ടു
പേരുടെ ബ്ലോഗ് രചനകള്‍ വല്ലപ്പോഴും വായിക്കുമെങ്കിലും , മലയാളം ലിപികൾ എഴുതുവാൻ അറിയാത്ത കാരണം , ഇവയെല്ലാം വായിച്ച്  കുംഭ കുലുക്കി ചിരിച്ച് അഭിപ്രായിക്കാതെ അങ്ങിനെയിരിക്കുന്ന കാലത്താണ്‌ , വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി ജയേട്ടനെ കണ്ടുമുട്ടുന്നത് .

കലാകാരനും , സിനിമാ നടനുമായ ശ്രീരാമന്റെ 
മുതിർന്ന സഹോദരനായ , ജെ .പി.വെട്ടിയാട്ടില്‍ എന്ന ജയേട്ടന്‍ .

നാട്ടിലായിരുന്നപ്പോള്‍ എന്റെ നല്ലൊരു മാര്‍ഗ്ഗദർശിയും, വഴി
കാട്ടിയുമായിരുന്നു ഇദ്ദേഹം . മൂപ്പരാണ്‌ എനിക്ക് മലയാള ലിപികളിലേക്ക്
വഴി കാട്ടി - പല ബൂലോഗ പാഠങ്ങൾ പഠിപ്പിച്ചുതന്നതും, പിന്നീടൊരു ബ്ലോഗ് തുടങ്ങാന്‍ നിർബ്ബന്ധിച്ചതും ...!

ജയേട്ടനെ നമിച്ചുകൊണ്ടു തന്നെ ഞാന്‍ ആരംഭിക്കുകയാണ് .... 

ബുലോഗത്തെ കുറിച്ച് കൂടുതല്‍ അറിവുപകര്‍ന്നു തന്ന ലണ്ടനില്‍
ജനിച്ചുവളര്‍ന്ന ആംഗലേയ ബ്ലോഗറായ ഗോവിന്ദ് രാജിനോടും ഇതോടൊപ്പം
കടപ്പാട്  രേഖപ്പെടുത്തുന്നൂ .
ഇവിടെ ലണ്ടനിൽ ‘എം .ആര്‍ .സി .പി.‘ പഠിക്കുവാന്‍ വേണ്ടി വന്നുചേര്‍ന്ന,
നാട്ടിലുള്ള ഡോ . ടി. പി.ചന്ദ്രശേഖരന്‍  മകന്‍ നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടിയായഡോ : അജയ് ചന്ദ്രശേഖരനാണ്  ഈ ബ്ലോഗ് ‘ബിലാത്തിപ്പട്ടണം ‘ എല്ലാതരത്തിലും രൂപകല്‍പ്പന ചെയ്തുതന്നത് ...!
അജയോട് ഞാന്‍ എല്ലാതരത്തിലുള്ള കടപ്പാടുകളും അറിയിക്കുന്നൂ ....
ഒപ്പം എന്റെ മകള്‍ ലക്ഷ്മിയോടും - മലയാളം
ലിപികള്‍ ടൈപ്പുചെയ്തു മലയാളികരിച്ചു തന്നതിന്...!

അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍
പണ്ടേ വിളിച്ചു പോന്നിരുന്ന  ഇംഗ്ലണ്ട് ; അതിലുള്ള ഏറ്റവും
വലിയ പട്ടണം ആകുന്നു ലണ്ടന്‍ അഥവാ ബിലാത്തിയിലെ ഏറ്റവും
വലിയ പട്ടണം...
സാക്ഷാൽ ബിലാത്തിപട്ടണം ...! 

ഇവിടെയിരുന്നു ഞാന്‍
വീണ്ടും എഴുതാന്‍ തുടങ്ങുകയാണ് ........
തനി ഒരു മണ്ടന്‍ ആയിട്ടാണ് കേട്ടോ ..കൂട്ടരെ
ലണ്ടനിലെ ഒരു തനി മണ്ടൻ എന്ന് വേണമെങ്കിൽ പറയാം...

ഈ തട്ടകത്തിൽ വായിൽ തോന്നുന്ന പോലെ കുത്തിക്കുറിക്കുന്ന
തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിച്ച് , വായിക്കുന്നവര്‍ എന്നെ നേര്‍വഴിക്കുതന്നെ
നയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ, ഏവരുടെയും സഹായസഹകരണങ്ങളും , പ്രോത്സാഹനങ്ങളും പ്രതീഷിച്ചു കൊണ്ട് ...
സസ്നേഹം ,
മുരളീ മുകുന്ദന്‍,
ബിലാത്തിപട്ടണം .


പഴയകാലത്തെ  കേട്ടുമറക്കാത്ത രണ്ടു
കൊച്ചു കവിതകള്‍  ആയാലൊ തുടക്കം..അല്ലേ

അകം പൊരുള്‍ ... !   /   Akam Porul ... !




അവളൊരു പച്ചയില കാറ്റെത്തെറിഞ്ഞിട്ട് പറയുന്നു‌...
അകം വീണാല്‍ എനിയ്ക്ക് , പുറം വീണാല്‍ നിനക്ക് ,
അകമെന്റെയടങ്ങാത്ത കനവിന്റെ നറും പച്ച ...
പുറം നിന്റെ യൊടുങ്ങാത്ത പെരുംക്കാമ കടുംപച്ച ...


അകം വീണാല്‍ അവള്‍ക്കെന്ത്  ? 
പുറം മറിഞ്ഞു വീണാലും  അവള്‍ക്കെന്ത്  ?
മറിമായം കാറ്റുകാണിച്ചെടുത്താലും അവൾക്കെന്ത്  ?
അവളെ ഞാന്‍ കൊടും കാറ്റെത്തെറിന്‍ഞ്ഞിട്ടു ചിരിക്കുന്നൂ ...
അകം വീണാല്‍ എനിയ്ക്ക്. ... പുറം വീണാല്‍ എനിയ്ക്ക് ...!


കാലി ... !  Kaali ...!




അകത്തൊന്നുമില്ല , പുറത്തൊന്നുമില്ല ,
അകത്തെല്ലാം കാലി , അകലുമോയെന്‍....
പുകള്‍ പെട്ട പുറംവേദനയെങ്കിലും
പുകഴ്ത്തെല്ലെയെന്നെ, ഇക്ഴെത്തെല്ലെയെന്നെ,
മകനരികിലില്ല ... മകളുമില്ല ...,, അരികിൽ
മകരമഞ്ഞിനെ വെല്ലും തണുപ്പിനെ
അകറ്റുവാന്‍ നീയുമില്ലല്ലോ കൂട്ടിന്‌
അകന്നിരുന്നു പാടാം ...ഈണത്തിലീ ഗാനം ...!

26 comments:

kallyanapennu said...

what the reason ,why"d you post this KALI as first poem in your post?
kavitha eshtapettu,ennalum chodichu ennumaathram.

Muralee Mukundan , ബിലാത്തിപട്ടണം said...

Thanks my dear Kallllyana Penne...

yemkay said...

swantham bharyayaano ithu ezhuthiyathu?

shibin said...

Best Wishes for your writings on Blogs.

Sulfikar Manalvayal said...

അപ്പോള്‍ ഇവിടെ ആയിരുന്നു തുടക്കം അല്ലെ. കൊള്ളാം.

Sulfikar Manalvayal said...

പറയുന്നത് കൊട്നു വിഷമം ഒന്നും തോന്നരുത്. നല്ല ഒരു ടെമ്പ്ലേറ്റ് ഇട്ടു, അക്ഷരങ്ങള്‍ ഒന്നും കൂടെ ചെറുതാക്കി, നല്ല കളര്‍ സെലക്ട്‌ ചെയ്തു, ഒന്ന് കുട്ടപ്പന്‍ ആക്കി കൂടെ. ഇത്ര നല്ല ഒരു ബ്ലോഗര്‍ ഇങ്ങിനെ അലക്ഷ്യമായി ബ്ലോഗിനെ ഇടുന്നത് മോശമല്ലേ.
നല്ല വായന സുഖം കിട്ടും. ക്ഷമിക്കണം (വാക്കുകള്‍ അതിര് കടന്നു എന്ന് തോന്നുന്നെങ്കില്‍) ഇത് ഒരു നിര്‍ദേശം മാത്രം.

.. said...

..
ബിലാത്തി മുകുന്ദന്‍ :D
ഇനിയിപ്പൊ മുരളി എന്നാണോ പേരെന്നറിയില്ല.

ഒരാവര്‍ത്തികൂടി വായിക്കണമെന്ന് തോന്നിന്നു കവിതകള്‍, അവതാരിക-ആഗമനവും ഉദ്ദേശ്യവും-കുറിച്ചതിലുണ്ട് എഴുത്തിന്റെ അനുഗ്രഹം.

ആശംസകള്‍
..

Unknown said...

തുടക്കം തന്നെ കൊള്ളാമല്ലോ...

ഷിബു said...

ഇത്രനാൾ കൊണ്ട് എഴുത്തിലും ഒരു മാജിക്കുകാരൻ തന്നെയാണെന്ന് തെളിയിച്ചുവല്ലോ....
ഭാവുകങ്ങൾ....

Unknown said...

Best Wishes....

Unknown said...

അവളൊരു പച്ചയില കാറ്റെതെറിന്ജിട്ടു പറയുന്നു‌ ,
അകം വീണാല്‍ എനിയ്ക് , പുറം വീണാല്‍ നിനയ്ക് ,
അകമെന്റെയടങ്ങാത്ത കനവിന്റെ നറും പച്ച !
പുറം നിന്റെ യോടുങ്ങാത്ത പെരുംക്കാമ കടുംപച്ച !

Unknown said...

". എന്റെ പകല്‍കിനാവുകളില്‍ പോലും ഇതുപോലൊരു ബുലോഗം ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ ,ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല ! പക്ഷെ എല്ലാം വിധിവിപരീതമെന്നുപറയാം .

Unknown said...

അകത്തൊന്നുമില്ല ,പുറത്തൊന്നുമില്ല ,
അകത്തെല്ലാം കാലി,അകലുമോയെന്‍ -
പുകള്‍ പെട്ട പുറംവേദനയെങ്കിലും
പുകഴെത്തെല്ലേയെന്നെ,ഇ ക്ഴെത്തെല്ലെയെന്നെ,
മകനരികിലില്ല -മകളുമില്ല കൂട്ടിന്‌ ,
മകരമാഞ്ഞിനെ വെല്ലും തണുപ്പിനെ
അകറ്റുവാന്‍ നീയുമില്ലല്ലോ കൂട്ടിന്‌
അകന്നിരുന്നു പാടാം ഈണ്നത്തിലീഗാനം !!

Anonymous said...

Best Wishes for your writings in
Bilatthipattanam Blog......

sulu said...

Best Wishes...

Unknown said...

ബിലാത്തിപട്ടണത്തിനും,മുരളി ചേട്ടനും എല്ലാവിധത്തിലുള്ള ഭാവുകങ്ങളൂം ആശംസകളും നേർന്നുകൊള്ളുന്നൂ....

Unknown said...

ബിലാത്തിപട്ടണത്തിനും,മുരളി ചേട്ടനും എല്ലാവിധത്തിലുള്ള ഭാവുകങ്ങളൂം ആശംസകളും നേർന്നുകൊള്ളുന്നൂ....

$VSHL$ said...

ആരംഭം ഇങ്ങിനെയായിരുന്നു അല്ലേ..
ഹോ...
ബല്ലാത്ത ബിലാത്തിപട്ടണം തന്നെ...!

Murali K Menon said...

ഇന്നത്തെ നമ്മുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഞാന്‍ താങ്കളുടെ ബ്ലോഗിലേക്ക് എത്തിനോക്കുന്നത്... എല്ലാ വിധ ഭാവുകങ്ങളും. കൂടുതല്‍ പ്രൌഢ ഗംഭീരമായ രചനകള്‍ക്കായ് കാത്തിരിക്കുന്നു.

സസ്നേഹം/മുരളി

MKM said...

തുടക്കം തന്നെ കൊള്ളാമല്ലോ... !

sheeba said...

ഒരു മണ്ടന്‍ ആയിട്ടാണ് കേട്ടോ ..കൂ

Unknown said...

ഇവിടെ ആയിരുന്നു തുടക്കം അല്ലെ. കൊള്ളാം.

Unknown said...

ഇവിടെ ആയിരുന്നു തുടക്കം അല്ലെ

Unknown said...

ഇത്രനാൾ കൊണ്ട് എഴുത്തിലും ഒരു മാജിക്കുകാരൻ തന്നെയാണെന്ന് തെളിയിച്ചുവല്ലോ....
ഭാവുകങ്ങൾ....

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ ബൂലോഗ തട്ടകമായ
'ബിലാത്തി പട്ടണം' സന്ദർശിച്ചതിനും ,
ആയതിലെ ഈ ആദ്യത്തെ കുറിപ്പുകൾ വായിച്ച്
അഭിപ്രായം രേഖപ്പെടുത്തിയവർക്കും ഒത്തിരിയൊത്തിരി നന്ദി ...

IAHIA said...

"'วันที่สำคัญทีสุดของผู้หญิง>> วิธีเลือกชุดเจ้าสาวให้เข้ากับรูปร่าง"

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...